അവാച്യമായ ഒരനുഭൂതിയായിരുന്നു പ്രണയം. അന്നുമിന്നും സാഹചര്യങ്ങളുടെ വഴിത്താരകൾ രണ്ടായി പിരിഞ്ഞ് രണ്ടു ദിശകളിലേക്കു ഒഴുകി നദി കണക്കേ… ഒരിക്കലും കൂട്ടിമുട്ടാനാകാത്ത ഒരു മിച്ചു സംഗമിക്കാനാവാത്ത രണ്ടുനദികൾ ആയിരുന്നു അവനും ഞാനും. ഒരു കിഴക്കോട്ടൊഴുകി യാത്ര പോയപ്പോൾ ഒന്നു പടിഞ്ഞാറേക്കു ഒഴുകി…
രണ്ടു പേരും ഒരിടത്തു നിന്നാണ് യാത്ര തിരിച്ചത്. ഒഴുകിയകലുന്ന പ്രണയത്തെ ഒരിക്കലും മറവിക്കു വിട്ടു കൊടുക്കാനാവാതെ പതിറ്റാണ്ടുകൾക്കിപ്പുറവും മനസ്സുകളിലാർദ്രമായ് ഒഴുകി നടന്നു. ഒരിക്കലും ഒരു സംഗമസ്ഥാനം പ്രതീക്ഷിക്കാനാവാതെ കാതങ്ങൾ നീണ്ടു വഴിത്താരയിൽ വിരഹാർദ്ര വിവശരായ് വിധിയെ പഴിച്ചു, കുളിർ മഴയിലും പേമാരിയിലും ഒരു തെന്നലായ് പ്രണയം മനസ്സിനെ കാർന്നുതിന്നു. വിരഹത്തീയിൽ ജ്വലിച്ചമരുമ്പോഴും ഒന്നു കാണാൻ ഒരു മിണ്ടാൻ കഴിഞ്ഞെങ്കിൽ എന്ന് വെറുതെ ഓർമ്മയിലൂറ്റം കൊണ്ടു. ആത്മാവിൻ്റെ സ്പന്ദനങ്ങൾ അറിയുന്നുണ്ടായിരുന്നു. നിൻ്റെ ഓരോ ചലനങ്ങളും ‘ ജീവിതത്തിൻ്റെ വേലിക്കെട്ടുകൾ തനിക്കും ഉയരെയായി കെട്ടിയുണ്ടാക്കിയ കൂട്ടിൽ തളയ്ക്കപ്പെട്ടു.
ചങ്ങലപ്പാടുകൾ ജീർണ്ണിക്കുമ്പോൾ പുറത്തു കടക്കാനാവാത്ത വിധം താഴിട്ടുപൂട്ടിയ പേടകം പോലെ വിമ്മിഷ്ടപ്പെടുമ്പോൾ ഞാൻ ഓർമ്മിക്കുകയായിരുന്നു, പതിറ്റാണ്ടുകൾ പിന്നിട്ട ആ പ്രണയം ഒളിമങ്ങാത്ത വൈഡൂര്യ തിളക്കമേകി താൻ ഹൃദയത്തിലേറ്റി ഓർമ്മയുടെ സ്വണ്ണദളങ്ങൾ നൽകി ഹൃത്തിൻ്റെ ഒരു കോണിൽ സൂക്ഷിച്ചിരിക്കുന്നു. അന്ത്യന്താപത്തു ഘട്ടത്തിൽ വെറുതേ ഓർക്കാൻ അവനേകിയ ജീവവായു ആയിരുന്നു അന്നാ കാമ്പസിലെ ഉയിരാർന്ന പ്രണയം. ബോഗൻ വില്ലകൾ പൂവണിഞ്ഞ തെരുവിഥികൾ സ്വന്തമാക്കി നടന്നു നീങ്ങിയ പ്രണയം… ഓർമ്മയിലെന്നും കുളിരായി നീ തന്നുപോയ കുറെ ഓർമ്മകൾ കണ്ടുമുട്ടുമോ ഒരിക്കലെങ്കിലും നമ്മൾ എന്നു വെറുതെ തന്നോടുതന്നെ ചോദിക്കുന്ന ചില ചോദ്യങ്ങൾ… അതെ. ഉണ്ടാവും മനസ്സു പറയുന്നു. ഉണ്ടാവും
നിൻ്റെ നയനങ്ങളിലെ ആർദ്രത, കടലാഴങ്ങൾ പോലെ തിരയിളക്കുന്ന നീല നയനങ്ങൾ ആ കണ്ണുകളിൽ എൻ്റെ പ്രതി ബിംബം പതിച്ചു നീ ഇരിക്കുമ്പോൾ തരളിതമാകുന്ന എൻ്റെ ഹൃദയത്തിലേക്കു നീ ചുഴ്ന്നിറങ്ങുമായിരുന്നു.
പിരിയാനായിരുന്നില്ല നമ്മുടെ പ്രണയം. വിരഹാഗ്നിയിൽ വേവാതായിരുന്നില്ല നമ്മുടെ പ്രണയം. ഓർമ്മകളിൽ ഓടി കിതയ്ക്കാനായിരുന്നില്ല നമ്മുടെ പ്രണയം. എതിർ ദിശയിലേക്കു നമ്മൾ ഒഴുകിയകന്നതെന്തിന്, ആർക്കുവേണ്ടി… കഷ്ടപ്പാടുകളിൽ വേദനകളിൽ കുത്തു വാക്കുകളിൽ പ്രഹരങ്ങളിൽ ഒക്കെയും ഞാൻ നിൻ്റ പ്രണയത്തെ കൂടുതൽ പ്രണയിക്കുന്നു. ആശ്വാസമായി അനിർവചനിയമായ ഒരനുഭൂതിയായി പ്രണയം. എൻ്റെ പ്രണയത്തിൽ നിൻ്റെ പുഞ്ചിരിയുണ്ട്, വേദനയുണ്ട്, നിൻ്റെ നയനങ്ങളുടെ പ്രസരിപ്പുണ്ട്., ആർദ്രതയുണ്ട്. പക്ഷെ നാമിപ്പോഴും വിരഹാഗ്നിയുടെ നിരപ്പോട് ചുമക്കുന്നവർ… വരും ജന്മത്തിൽ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ കണ്ണീരണിയുന്നവർ.
ഉയിരിനെ ഉയിരാൽ സ്നേഹിക്കുന്നവർ…
#പ്രണയദിനം
#നഷ്ടപ്രണയം


3 Comments
Thanku
ബ്യൂട്ടിഫുൾ 👌👌
Thank you