നമ്മുടെ മാതൃഭാഷയായ മലയാളം പോലെ ശബ്ദമാധുര്യമുള്ള ഒരു ഭാഷ ലോകത്തെവിടെയുമില്ല. അമ്മമലയാളത്തിൻ്റെ തനതായ ഭാഷയാണ് മലയാളം ഇത്രയും മധുരവും സൗകുമാര്യവും നിറഞ്ഞ നമ്മുടെ ഭാഷ വർണ്ണനാതീതമാണ്. മലയാള ഭാഷയിലുടെ രചിക്കപ്പെട്ട എത്രയെത്ര സാഹിത്യസൃഷ്ടികൾ. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന, സാഹിത്യവാസനകൾ വിവിധ അർത്ഥതലങ്ങളിൽ കോർത്തിണക്കി വായനക്കാരൻ്റെ മുന്നിലേക്കിട്ടു തരുന്ന നമ്മുടെ പ്രിയപ്പെട്ട കവികൾ മലയാള ഭാഷയെ അതി തൻമയത്വത്തോടെ എഴുതിഫലിപ്പിച്ചിരിക്കുന്നു. മലയാള ഭാഷ സംഗീതലോകത്തു നൽകിയ സംഭാവനകളും ചെറുതല്ല. മലയാളത്തിലെ ഇമ്പമേറിയ ഗാനങ്ങൾ അതിനുദാഹരണമാണ്. മാതൃഭാഷയും, മലയാളക്കരയും കൂടി സംഗമിക്കു മ്പോൾ ഉണ്ടാകുന്ന ആ ഇമാജിനേഷൻസ്. എത്ര ലാഘവത്തോടെ മധുരതരമായ ഗാനങ്ങളായി ഉയിർക്കൊണ്ടിരിക്കുന്നു. ഓരോ ഗാനങ്ങളും നമ്മളെ പിടിച്ചിരുത്തുകയും, ചിന്തിപ്പിക്കുകയും കൂടെ കുറെ ദൂരം കൊണ്ടുപോവുകയും ചെയ്യുന്നത് ആ ഭാഷയുടെ ശബ്ദമാധുര്യം തന്നെയാണ്. ഉപമയും, അലങ്കാരങ്ങളും പ്രാസങ്ങളും ചേർത്തുള്ള ലിപികൾ, അതിൻ്റെ അർത്ഥതലങ്ങളിലേക്കു നമ്മളെ കുട്ടികൊണ്ടു പോകുമ്പോൾ നമ്മൾ നമ്മുടെ ഭാഷയെ നമിച്ചു പോകുന്നു സംസാരവും അതിലൂടെയുള്ള ചിന്തനവും, ഇമാജിനേഷൻസും…
Author: Girija Mohan
പ്രീയപ്പെട്ട രവി, നിനക്കവിടെ സുഖമാണന്നു വിശ്വസിക്കട്ടെ. ഇവിടെ എനിക്കു സുഖമാണു എന്ന് ഞാൻ പറയുന്നില്ല. നീ പോയതിൽ പിന്നെ വല്ലാണ്ട് ഒറ്റപ്പെട്ടപോലെയാണ്. നിന്നെ ഒരു പാടു മിസ് ചെയ്യുന്നടാ. കഴിഞ്ഞ വാലൻ്റയിൻ നിനക്കോർമ്മയില്ലേ? ശാലിനിയുടെ വീട്ടിലേക്ക് എന്നു പറഞ്ഞു നമ്മൾ തിയറ്ററിലേക്കു പോയത്. എന്തു രസമായിരുന്നു അല്ലേടാ…. നീ സമ്മാനിച്ച റോസും ചുവന്ന കുപ്പിവളകളും എനിക്കെന്തിഷ്ടമായെന്നോ? ഇന്ന് ഇവിടെ ഞാൻ പുറത്തൊന്നും പോകാതെ ഇവിടെ ചടഞ്ഞു കൂടി ഇരിക്കുന്നു. നീയില്ലാതെ എവിടെ പോകാനാ? നിൻ്റെ കൈ പിടിച്ച് നടന്നു നീങ്ങിയ വഴികളൊക്കെ വിജനമായി കിടക്കുന്നു. ഞാനിപ്പോൾ നടക്കാൻ പോകാറില്ല. വഴിയോര വർണ്ണങ്ങളൊന്നും ആസ്വദിക്കാനാവുന്നില്ല. നീയില്ലാതെ അത്രയ്ക്കും വിരഹാഗ്നിയായി പോകുന്നു മനസ്സ് നീ എപ്പഴാ വരിക. കഴിഞ്ഞ വാലൻ്റയിൻസ് ഡേയിൽ കണ്ട സിനിമയുടെ മാസ്മരികതയിൽ പ്രണയം വഴിയുന്ന കഥാപാത്രങ്ങളുടെ കൊക്കുരുമ്മിയുള്ള അഭിനയത്തെക്കുറിച്ചു നീ പറഞ്ഞപ്പോൾ നാണിച്ചു നിന്ന എൻ്റെ മുഖം പിടിച്ചുയർത്തി എൻ്റെ കണ്ണിലേക്കു തന്നെ നീ നോക്കി ചിരിച്ചു കൊണ്ട് എന്നെ…
ഹായ് ലക്ഷ്മീ, ഞാനെൻ്റെ ഹൃദയം നിൻ്റെ ഹൃദയത്തോടു ചേർത്തു വച്ചിരിക്കുന്നു. ഈ മരുഭൂമിയിൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ വിശിയടിക്കുന്ന ചൂടുകാറ്റിനെ തഴുകുമ്പോൾ വെന്തുരുകുന്ന എൻ്റെ മനസ്സിൻ്റെ നൊമ്പരം ശരീരത്തെ ആകമാനം പൊതിയുമ്പോൾ, ലക്ഷ്മി നീയിരിക്കുന്ന പടിവാതിലിലൂടെ കടന്നുപോകുന്ന കാറ്റിലുടെ ഒഴുകിയെത്തുന്ന സുഗന്ധം നിന്നെ തഴുകി ഇവിടെ എത്തിയെങ്കിൽ എന്നാശിച്ചു പോകുന്നു. മലയാളത്തിൻ്റെ തനിമയും മഴവില്ലഴകുമുള്ള നിന്നെ ഞാനെൻ്റെ ഹൃദയത്തോടു ചേർത്തു വച്ചിരിക്കുകയാണ്. മലയാള ഭാഷയുണ്ട ഭംഗി നിൻ്റെ ചിരിയിലും ചുണ്ടിലും കവിൾത്തടങ്ങളിലും കുളിർ നെറ്റിത്തടങ്ങളിലും കണ്ണിണകളിലും ഞാൻ കാണുന്നു. എല്ലാറ്റിനോടും എനിക്കു പ്രണയമാണ് ലക്ഷമി… മണ്ണും മഴയും നിലാവും കാറ്റും കാട്ടാറും പുഴകളും മലകളുമെല്ലാം നിന്നോടൊപ്പം ഞാൻ പ്രണയിക്കുന്നു നീ വിളിക്കുമ്പോൾ സുഖമെന്നല്ലാതെ ഞാനെന്തു പറയാൻ? ഓർമ്മയിൽ നീയും നമ്മുടെ നാടും മാത്രമേ ഓർക്കാനുള്ളു. എനിക്കെൻ്റെ ഹൃദയം നിൻ്റെ ഹൃദയത്തോടു ചേർത്തു വയ്ക്കാനല്ലാതെ എന്തു ചെയ്യാനാവും. കൂടെക്കൂട്ടാൻ തക്കവണ്ണം ബാലൻസില്ലാത്ത പ്രവാസത്തിന് വിരഹാഗ്നി പേറി ജീവിതം എരിഞ്ഞടങ്ങുന്നതു കാണാനേ കഴിയൂ. എന്നാലും ഒരു…
ഓഫീസിൽ തൻ്റെ സീറ്റിനെതിരെ ഇരുന്നു തന്നെ ഉറ്റുനോക്കുന്ന സഹപ്രവർത്തകനെ വളരെ വൈകിയാണ് ഉമയുടെ ശ്രദ്ധയിൽപെട്ടത്. അടുത്ത സീറ്റിലിരിക്കുന്ന നീലിമ പറഞ്ഞപ്പോഴാണ് അതു ശരിയാണല്ലോ എന്ന് ഉമക്കും തോന്നിയത്. താൻ ട്രാൻസ്ഫറായി വന്നിട്ട് അധികം ആയിട്ടുമില്ല, വീടിനടുത്തു കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു ഉമ. ഹോസ്റ്റൽ ഭക്ഷണം കഴിച്ചു മടുത്തിരുന്നു. വീട്ടിലാണെങ്കിൽ അമ്മയും. ഭർത്താവും മക്കളും വിദേശത്തും. ‘രണ്ടു ദിവസമായി അമ്മയ്ക്കു പനി തുടങ്ങിയിട്ട്… ജോലിക്കിടയിലും അമ്മയെ ഓർത്തിരിക്കുകയായിരുന്നു ഉമ. നീലിമ തട്ടിവിളിച്ചപ്പോഴാണ് ഉമ ചിന്തയിൽ നിന്നുണർന്നത്. ദേ നോക്കിക്കേ മഹേഷ് സാർ നിന്നെ തന്നെ നോക്കിയിരിക്കുന്നു. ഉമ മുഖമുയർത്തി മഹേഷിനെ നോക്കി. അയാൾക്കെന്തോ പറയുമാനുള്ളതു പോലെ.. ഉമ കാര്യമാക്കാതെ തൻ്റെ ജോലി തുടർന്നു. ഉമയെക്കാൾ പ്രായം കുറഞ്ഞ ആളാണ് മഹേഷ്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഭാര്യ ഏതോ സ്കൂളിലെ അദ്ധ്യാപികയാണത്രേ. മക്കൾ പഠിക്കുന്നു. ഒരു ദിവസം പരിചയപ്പെട്ടപ്പോൾ പറഞ്ഞിരുന്നു ഉമയോട്.. ലഞ്ച് കഴിച്ച് പാത്രം ഷെൽഫിൽ വയ്ക്കാനായി തിരിഞ്ഞ ഉമയുടെ മന്നിലേക്ക് മഹേഷ്…
അവാച്യമായ ഒരനുഭൂതിയായിരുന്നു പ്രണയം. അന്നുമിന്നും സാഹചര്യങ്ങളുടെ വഴിത്താരകൾ രണ്ടായി പിരിഞ്ഞ് രണ്ടു ദിശകളിലേക്കു ഒഴുകി നദി കണക്കേ… ഒരിക്കലും കൂട്ടിമുട്ടാനാകാത്ത ഒരു മിച്ചു സംഗമിക്കാനാവാത്ത രണ്ടുനദികൾ ആയിരുന്നു അവനും ഞാനും. ഒരു കിഴക്കോട്ടൊഴുകി യാത്ര പോയപ്പോൾ ഒന്നു പടിഞ്ഞാറേക്കു ഒഴുകി… രണ്ടു പേരും ഒരിടത്തു നിന്നാണ് യാത്ര തിരിച്ചത്. ഒഴുകിയകലുന്ന പ്രണയത്തെ ഒരിക്കലും മറവിക്കു വിട്ടു കൊടുക്കാനാവാതെ പതിറ്റാണ്ടുകൾക്കിപ്പുറവും മനസ്സുകളിലാർദ്രമായ് ഒഴുകി നടന്നു. ഒരിക്കലും ഒരു സംഗമസ്ഥാനം പ്രതീക്ഷിക്കാനാവാതെ കാതങ്ങൾ നീണ്ടു വഴിത്താരയിൽ വിരഹാർദ്ര വിവശരായ് വിധിയെ പഴിച്ചു, കുളിർ മഴയിലും പേമാരിയിലും ഒരു തെന്നലായ് പ്രണയം മനസ്സിനെ കാർന്നുതിന്നു. വിരഹത്തീയിൽ ജ്വലിച്ചമരുമ്പോഴും ഒന്നു കാണാൻ ഒരു മിണ്ടാൻ കഴിഞ്ഞെങ്കിൽ എന്ന് വെറുതെ ഓർമ്മയിലൂറ്റം കൊണ്ടു. ആത്മാവിൻ്റെ സ്പന്ദനങ്ങൾ അറിയുന്നുണ്ടായിരുന്നു. നിൻ്റെ ഓരോ ചലനങ്ങളും ‘ ജീവിതത്തിൻ്റെ വേലിക്കെട്ടുകൾ തനിക്കും ഉയരെയായി കെട്ടിയുണ്ടാക്കിയ കൂട്ടിൽ തളയ്ക്കപ്പെട്ടു. ചങ്ങലപ്പാടുകൾ ജീർണ്ണിക്കുമ്പോൾ പുറത്തു കടക്കാനാവാത്ത വിധം താഴിട്ടുപൂട്ടിയ പേടകം പോലെ വിമ്മിഷ്ടപ്പെടുമ്പോൾ ഞാൻ ഓർമ്മിക്കുകയായിരുന്നു,…
വർഷങ്ങൾക്കു ശേഷം രണ്ടാം വിവാഹത്തിനു തയ്യാറാണെന്ന് പറഞ്ഞു, ഡോക്ടർ ദിവ്യ. ഇതു കേൾക്കാൻ വളരെ നാളായി കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. ആദ്യ വിവാഹം തൻ്റെ മനസ്സോടെ ഡിവോഴ്സിലേക്കു പോയതല്ലാന്നും ഭർത്താവിൻ്റെ ചില സാഹചര്യങ്ങളാൽ മോചനം നടത്തേണ്ടി വന്നതാണെന്നും അവൾക്കറിയാമായിരുന്നു. അതു കൊണ്ടു തന്നെ ഇനിയൊരു കുരുക്കിലേക്കു പോകുന്നില്ലാ, മോനെ നോക്കി ജോലി ചെയ്തു ജീവിച്ചു കൊള്ളാം എന്നു തീരുമാനിക്കുകയായിരുന്നു. എന്നാൽ വീട്ടുകാരും കൂട്ടുകാരും പറഞ്ഞു കൊണ്ടിരുന്നു. അച്ഛനും അമ്മയും പോയാൽ നീ തനിച്ചാവും വിവാഹം കഴിക്കണം ഒരു കൂട്ടുവേണ്ടേ എന്നൊക്കെ.. അങ്ങനെ ഒത്തിരി നിർബന്ധിച്ചപ്പോൾ മാട്രിമോണിയിൽ പരസ്യം കൊടുക്കാമെന്നു തീരുമാനിച്ചു. അങ്ങനെ വിവാഹ ആലോചനകൾ വന്നു കൊണ്ടിരുന്നു. ചില ആലോചനകൾക്കു 6 വയസ്സുള്ള കുട്ടി, അതു പറ്റില്ലാത്രേ. ആലോചിച്ചവന് രണ്ടുകുട്ടികൾ, ഭാര്യ മരിച്ചു. ഇവിടെ പെണ്ണിന് ഒരു കുട്ടി, കുട്ടിയുള്ളതു താല്പര്യമില്ലാത്രേ. മൂന്നു കുട്ടികളും കൂടി ശരിയാവില്ലാത്രേ. അതുവിട്ടു. അടുത്തതെത്തി. വിവാഹമോചനം കഴിഞ്ഞ ആളാണ്. വലിയ ബിസ്സിനസ് ആണത്രേ. പെണ്ണിനെ വേണം. കുട്ടി കുഴപ്പമില്ല.…
കൊച്ചു നക്ഷത്രമേ കണ്ടുവോ നീ കൊച്ചൊരു പൈതലിൻ പൊൻമുഖം നീ…. തേജസാർന്നൊരു പൈതലാണേ… ബേദ്ലഹേമിൻ്റെ പുത്രനാണേ…. മഞ്ഞു പെയ്യുന്നൊരു രാത്രിയില്.. വന്നു പിറന്നവൻ പാരിടത്തിൽ ….. നക്ഷത്ര ലക്ഷങ്ങൾ കണ്ണു ചിമ്മി കാവൽ മാലാഖമാർ പാട്ടുപാടി. കാലികൾ മേയുന്ന താഴ്വരയിൽ കാലിത്തൊഴുത്തിൽ പിറന്നു ദേവൻ…. മിന്നാമിനിങ്ങിൻ നുറുങ്ങുവെട്ടം കൺ ചിമ്മി നിന്നൊരു താരകളും മച്ചിലിരുന്നൊരാ നക്ഷത്രങ്ങൾ ദേവനെ കണ്ടു വണങ്ങി നിന്നു. പൂനിലാവു ചെയ്യും രാത്രിയതിൽ ഹല്ലേലുയ്യ പാടി സ്തുതിച്ചു നിന്നു…. മണ്ണും വിണ്ണും ഒന്നായി നിന്നു പൊന്നിൻ കൂടത്തെ വരവേല്ക്കാൻ ആട്ടിടയർ പാടി ഹാലേലുയ്യാ വാനോളം വാഴ്ത്തി സ്തുതിച്ചു പാടി ഹാപ്പി ക്രിസ്മസ് ഹാപ്പി ക്രിസ്തുമസ് . ഹാപ്പി ഹാപ്പി ക്രിസ്മസ്……
നനഞ്ഞിറങ്ങിയ നിൻ്റെ നീല നയനങ്ങളിൽ ഒരു വിരഹാഗ്നി എരിയു ന്നതറിഞ്ഞു ഞാൻ ‘ വിടചൊല്ലി പിരിയുവാനാവാതെ നീ എന്നരികത്തു നിന്നതും കണ്ണു നീരണിഞ്ഞതും , ഓർമ്മയിലൊരു ചിത്രമായ് നിന്നു. കടപ്പാടുകൾ തീർത്തൊരു ബന്ധനത്താല കലേക്കു മാഞ്ഞവർ നമ്മൾ …. അന്നു നിന്നിലുമെന്നിലും ഒരു ചങ്കിടിപ്പിൻ്റെ പടുബലി യുണ്ടായിരുന്നു. ആർദ്രമാം മാനസ്സങ്ങൾ കേണിരുന്നു , വിട്ടു പോകരുതേയെന്നു മൗനമായ് മൊഴിഞ്ഞിരുന്നു എന്നിട്ടും പോകേണ്ടി വന്നു. എനിക്കെൻ്റെ കൂടുവിട്ടിങ്ങ കലേക്കു നീറും മനസ്സുമായി വിടചൊല്ലി പിരിഞ്ഞവർ നമ്മളിന്നും ‘
കഴിഞ്ഞു പോയൊരാ വർഷത്തിന്നാഹളാദവും’ ദുഃഖവും സുഖവും ഏറ്റു വാങ്ങിയൊരതന്തരാന്മാവിൻ്റെ വിങ്ങലും ചിരിയും ഓർമ്മതൻ പുസ്തകത്താളിൽ കുറിച്ചിടുമ്പോൾ ദൂരെക്കെറിഞ്ഞിടാം ദു:ഖംതന്ന വയൊക്കെയും ‘ പുതിയൊരു വർഷത്തിൻ പുലരിക്കായ് ഉറ്റുനോക്കുമ്പോൾ നന്മയെ കാത്തിടാം തിന്മയെ മറന്നിടാം. ശാന്തിയും സമാധാനവും വന്നു ചേരാൻ പ്രാർത്ഥിച്ചിടാം. ദുഃഖങ്ങൾ, ക്ലേശങ്ങൾ അകന്നു പോകണം, വന്നു ചേരണം നല്ല ബന്ധങ്ങളും. ഭൂതകാലത്തിൻ്റെ ഓർമ്മയാം കഠിന കക്ഷായങ്ങളെ പടെ കളയണം 1 മനസ്സാകും പൊന്നമ്പല മതിൽ കുടി വയ്ക്കണം സത്യവും നീതിയും കരുണയും കരുതലും ഉണ്ടാകണം മാനുഷനെ മാനുഷനായി കാണണം. കുശുംമ്പും കുന്നായ്മയും പിന്നെ പരഭൂക്ഷണവും ഇല്ലാത്തൊരീ വർഷം പിറക്കണം അടിപിടി കോലങ്ങൾ വേണ്ട വൈരാഗ്യബുദ്ധി വേണ്ട, ഇഴ ജന്തുക്കളും, കാട്ടാനയും, പട്ടിയും പന്നിയും പിന്നെ ആനയും കാട്ടുപോത്തും വിളയാടുന്ന കാലം ഇവറ്റകൾ എത്ര ജീവനെടുത്തു എന്നിട്ടും ഒരറുതിയില്ലാ കയത്തിലാണല്ലോ മാനുഷരിവർ. ഈ പുതു വർഷത്തിലെങ്കിലും ജീവനു വിലയിടാതിരിക്കട്ടെ യിവിടെ. ദൂകമ്പവും , വയനാടിൻ നൊമ്പരവും നഷ്ടകഷ്ടങ്ങളായിതു മന്നിതിൽ. ഇനിയുമൊരുഷസു പിറക്കട്ടെ…
വീട്ടിൽ വലിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ കാണുംപോയി എങ്കിലും നമുക്കു മൊത്തത്തിൽ ചില വേദനാജനകമായ കാര്യങ്ങൾ ഉണ്ടായി അതിൽ അർജ്ജുൻ ൻ്റെ മരണവും, കണ്ണൂർ ദുരന്തവും പിന്നെ അടിക്കടിയുള്ള ആസ്റ്റിഡൻ്റുകളും ആത്മഹത്യകളും ചില കൊലപാതകങ്ങളും, പ്രിയപ്പെട്ടവരുടെ മരണവും ഒക്കെത്തന്നെ മനസ്സിനെ പിടിച്ചുലച്ചിരുന്നു. 2025 എടുക്കാൻ വയ്യാത്ത ഭാരങ്ങൾ വേദനകൾ ഒന്നും തരല്ലേ എന്ന പ്രാർത്ഥനയോടെയാണ് നൂ ഇയർ വരവേറ്റത്..പിന്നെ നാം ഒന്നു ചിന്തിക്കും ദൈവം മറ്റൊന്നു വരുത്തിതീർക്കും എന്നു പറയുന്നതുപോലെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കാം. ‘ ആർഭാഡമിത്തിരി കുറഞ്ഞാലും, ആപത്തൊന്നും ഉണ്ടാവാതിരുന്നാൽ മതി. എന്നാശിക്കുന്നു. ഇത്തരുണത്തിൽ ഓർക്കാൻ, 2023 ഡിസംബർ 24 -ൽ എൻ്റെ അമ്മക്കുട്ടി, എന്നെ വിട്ടു പോയി. കഴിഞ്ഞ വർഷം ഈ സമയമൊക്കെ ആ ഒരു വേദന നികത്താനാവാത്ത വിടവ് 1 അതിനും മനസ്സിൻ്റെ കോണിൽ ദുഃഖതരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു നിമിഷം പോലും മരണം തരുന്ന നിസഹായതയോളം, ദുഃഖത്തോളം മറ്റൊന്നും ഈ ലോകത്തിലില്ല. ബാക്കി എന്തിനും പരിഹാരമുണ്ട്.…
