നമ്മുടെ മാതൃഭാഷയായ മലയാളം പോലെ ശബ്ദമാധുര്യമുള്ള ഒരു ഭാഷ ലോകത്തെവിടെയുമില്ല. അമ്മമലയാളത്തിൻ്റെ തനതായ ഭാഷയാണ് മലയാളം ഇത്രയും മധുരവും സൗകുമാര്യവും നിറഞ്ഞ നമ്മുടെ ഭാഷ വർണ്ണനാതീതമാണ്.
മലയാള ഭാഷയിലുടെ രചിക്കപ്പെട്ട എത്രയെത്ര സാഹിത്യസൃഷ്ടികൾ. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന, സാഹിത്യവാസനകൾ വിവിധ അർത്ഥതലങ്ങളിൽ കോർത്തിണക്കി വായനക്കാരൻ്റെ മുന്നിലേക്കിട്ടു തരുന്ന നമ്മുടെ പ്രിയപ്പെട്ട കവികൾ മലയാള ഭാഷയെ അതി തൻമയത്വത്തോടെ എഴുതിഫലിപ്പിച്ചിരിക്കുന്നു. മലയാള ഭാഷ സംഗീതലോകത്തു നൽകിയ സംഭാവനകളും ചെറുതല്ല. മലയാളത്തിലെ ഇമ്പമേറിയ ഗാനങ്ങൾ അതിനുദാഹരണമാണ്. മാതൃഭാഷയും, മലയാളക്കരയും കൂടി സംഗമിക്കു മ്പോൾ ഉണ്ടാകുന്ന ആ ഇമാജിനേഷൻസ്. എത്ര ലാഘവത്തോടെ മധുരതരമായ ഗാനങ്ങളായി ഉയിർക്കൊണ്ടിരിക്കുന്നു. ഓരോ ഗാനങ്ങളും നമ്മളെ പിടിച്ചിരുത്തുകയും, ചിന്തിപ്പിക്കുകയും കൂടെ കുറെ ദൂരം കൊണ്ടുപോവുകയും ചെയ്യുന്നത് ആ ഭാഷയുടെ ശബ്ദമാധുര്യം തന്നെയാണ്. ഉപമയും, അലങ്കാരങ്ങളും പ്രാസങ്ങളും ചേർത്തുള്ള ലിപികൾ, അതിൻ്റെ അർത്ഥതലങ്ങളിലേക്കു നമ്മളെ കുട്ടികൊണ്ടു പോകുമ്പോൾ നമ്മൾ നമ്മുടെ ഭാഷയെ നമിച്ചു പോകുന്നു സംസാരവും അതിലൂടെയുള്ള ചിന്തനവും, ഇമാജിനേഷൻസും , എല്ലാം തന്നെ മാതൃഭാഷയിലൂടെ സ്വതന്ത്രമായി പറയാനും പറയാനും മറ്റുള്ളവർക്കത് ഉൾക്കൊള്ളാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാതൃഭാഷയ്ക്കുമാത്രമേ കഴിയുകയുള്ളു.
ഈ ലോകത്തിൻ്റെ ഏതു കോണിൽ പോയാലും മലയാളി മലയാളം മറക്കില്ല. അമ്മയ്ക്കുമച്ഛനും സമമായ ഭാഷയത്രേ മാതൃഭാഷ.
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന് മാതൃഭാഷ പെറ്റമ്മയെ പോലെയാണന്നും
കവി പാടിയത് വെറുതെയല്ല. നമ്മുടെ ഭാഷയോളം നമുക്കു വേറെ എന്താ വേണ്ടത്.
മധുരം മധുരതരം മലയാളം
മർത്ത്യന് മാതൃഭാഷ.

