കഴിഞ്ഞു പോയൊരാ
വർഷത്തിന്നാഹളാദവും’
ദുഃഖവും സുഖവും ഏറ്റു
വാങ്ങിയൊരതന്തരാന്മാവിൻ്റെ
വിങ്ങലും ചിരിയും ഓർമ്മതൻ
പുസ്തകത്താളിൽ കുറിച്ചിടുമ്പോൾ
ദൂരെക്കെറിഞ്ഞിടാം ദു:ഖംതന്ന
വയൊക്കെയും ‘
പുതിയൊരു വർഷത്തിൻ
പുലരിക്കായ് ഉറ്റുനോക്കുമ്പോൾ
നന്മയെ കാത്തിടാം തിന്മയെ
മറന്നിടാം.
ശാന്തിയും സമാധാനവും
വന്നു ചേരാൻ പ്രാർത്ഥിച്ചിടാം.
ദുഃഖങ്ങൾ, ക്ലേശങ്ങൾ അകന്നു
പോകണം, വന്നു ചേരണം നല്ല
ബന്ധങ്ങളും.
ഭൂതകാലത്തിൻ്റെ ഓർമ്മയാം
കഠിന കക്ഷായങ്ങളെ പടെ
കളയണം 1 മനസ്സാകും പൊന്നമ്പല മതിൽ കുടി വയ്ക്കണം സത്യവും
നീതിയും
കരുണയും കരുതലും ഉണ്ടാകണം
മാനുഷനെ മാനുഷനായി കാണണം.
കുശുംമ്പും കുന്നായ്മയും
പിന്നെ പരഭൂക്ഷണവും
ഇല്ലാത്തൊരീ വർഷം പിറക്കണം
അടിപിടി കോലങ്ങൾ വേണ്ട
വൈരാഗ്യബുദ്ധി വേണ്ട, ഇഴ
ജന്തുക്കളും, കാട്ടാനയും,
പട്ടിയും പന്നിയും പിന്നെ ആനയും
കാട്ടുപോത്തും വിളയാടുന്ന കാലം
ഇവറ്റകൾ എത്ര ജീവനെടുത്തു
എന്നിട്ടും ഒരറുതിയില്ലാ കയത്തിലാണല്ലോ മാനുഷരിവർ.
ഈ പുതു വർഷത്തിലെങ്കിലും
ജീവനു വിലയിടാതിരിക്കട്ടെ യിവിടെ.
ദൂകമ്പവും , വയനാടിൻ നൊമ്പരവും
നഷ്ടകഷ്ടങ്ങളായിതു മന്നിതിൽ.
ഇനിയുമൊരുഷസു പിറക്കട്ടെ
മന്നിതിൽ ഐശ്വര്യ സമ്പുഷ്ടമാകട്ടെ നമ്മൾ തൻ നാട്.
