മക്കൾ തൻ ദാരിദ്ര്യമകറ്റാൻ ദുഃഖപുത്രിയവൾ യാത്രയായി …. അങ്ങു ദൂരെയൊരു ദിക്കു തേടി.. രണ്ടു മക്കളെ പെറ്റൊരമ്മയിവൾ വേവും നൊമ്പരം ഉള്ളിലൊതുക്കി.. മഴക്കാറുപോലെ മാനസ്സം ….. കണ്ണീർ കണങ്ങളടർന്നുരുണ്ടു തെറിച്ചതീ മണ്ണിലേക്ക് ….. നല്ല പാതി വിട്ട കന്നു പോയൊരാ ചിതയെരിഞ്ഞടങ്ങിയില്ലതിൽ മുൻമ്പേ… : ദാരിദ്യം കണ്ടുപകച്ചു നിന്നൊരാ ദുഃഖപുത്രി. മക്കൾ തൻ വിശപ്പിൻ വിളി തൻ കാതുകൾ തുളക്കവേ.. നിന്നു. സ്തബ്ദയായ് ഏകാകിനിയവൾ മരണം വിതയ്ക്കും ഫല മതു’ ദാരിദ്യമെന്നൊരു സങ്കടത്തെ മാറ്റുവാനവൾ അങ്ങ് ദൂരെ ആ മണലാരണ്യത്തിൽ പ്രവാസി യാകേണ്ടി വന്നവൾ…. പെറ്റ മക്കളും ഉറ്റവരുടയവർ വിട്ടകന്നവൾ ദുഃഖപുത്രിയായ് …. ചുട്ടുപൊള്ളും മണലാരണ്യവും , കൈവിരൽ മരവിക്കും, ശൈത്യവും ഒന്നൊഴിയാതെയേറ്റവ ൾദുഃഖപുത്രി. ദാരിദ്യദു:ഖ മകറ്റാൻ ‘, തൻ മക്കളെ അന്നം നൽകി വളർത്താൻ …… ഒരു വൻ്റെയടുക്കളയിൽ ബന്ധിക്കപ്പെട്ടവൾ.. വിഴുപ്പിനെ എറ്റി വെളുപ്പിച്ചു പട്ടിണി മാറ്റിയവൾ ദു:ഖ പുത്രീ..
Author: Girija Mohan
അന്നു ഞാനീ പടി ഇറങ്ങുമ്പോൾ നീ തന്ന ആ വാക്കുകളായിരുന്നു എൻ്റെ പ്രചോദനം. നീ ധൈര്യമായിരിക്ക് ഞാൻ കൂടെയുണ്ടന്നുള്ള ആ വാക്കുകൾ. നീ തന്ന വാക്കുകളെ മനസ്സിലേക്കാവാഹിച്ച്, ദരിദ്ര്യത്തിൻ്റെ പടു കുഴിയിൽ നിന്നും ആ കോളേജ് അങ്കണത്തിലേക്കു യാത്രയായി. വീട്ടിലെ കഷ്ടപ്പാടുകളിൽ നിന്നു എനിക്കാഗ്രഹിച്ച രീതിയിൽ പഠിക്കാനാവില്ല എന്നു നീ മനസ്സിലാക്കിയിരുന്നു. ജോലിക്കു പോകാനാവാതെ വികലാംഗത്വം പേറുന്ന അച്ഛനിൽ ആശ വയ്കാനാവാത്ത വിധം അമ്മയുടെ കരംപിടിച്ചു യാത്ര ചെയത ഞാൻ എന്ന, നീ വിളിക്കുന്ന ഈ പാറു, വിശപ്പിൻ്റെ വിളികൾ ഏറ്റുവാങ്ങി പ്ലസ്റ്റ് റ്റൂ വരെ പഠിച്ചു നിന്ന കാലം. നല്ല മാർക്കുവാങ്ങി പാസായെങ്കിലും അച്ഛൻ്റെ മരുന്നിനും, എൻ്റെ പഠിത്തത്തിനും അമ്മയുടെ ചോരയുടെ നീര് തികയാതെ വന്നപ്പോൾ പഠിത്തം നിർത്താമെന്നായി. ഒരു വർഷം അമ്മയെ സഹായിച്ചു നിന്നു. നിന്നെ കണ്ടത് അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ മകനായി എന്നെ പരിചയപ്പെടുത്തുമ്പോൾ.. നിന്നിൽ ഇത്രയും നന്മ ഒളിഞ്ഞിരിക്കുന്നു എന്ന് പാറുവിന് തോന്നിയില്ല. പിന്നീടെപ്പോഴോ അമ്മ…
അമ്മതൻ മടിത്തട്ടിലി രുന്നന്നു ഞാൻ… അറിവിൻ്റെയാദ്യാക്ഷരം കുറിച്ചു. ആദ്യ വിദ്യാലയമാം വീട്ടിൽ നിന്ന ന്നമ്മ തൻ ചാരത്തിരുന്നു , അമ്മ ചൊല്ലും പദങ്ങളെ കേട്ടുപഠിച്ചറിവു കൂട്ടി. അന്നമ്മ കാണിച്ചു തന്നതൊക്കെയും അറിവിൻ്റെ കനവിലേക്കു ക്കൊരു പാത വെട്ടി തുറക്കലായിരുന്നു. കണ്ടതും, കേട്ടതും വായിച്ചതും, പഠിച്ചതും എല്ലാം അറിവിൻ്റെ അനുഭവമായിരുന്നു. ജീവിതം കെട്ടിപ്പടുക്കുവാൻ അറിവിൻ്റെ പുസ്തക താളുകൾ കൂട്ടിനായെത്തി. നല്ലതും, ചീത്തയും കണ്ടറിയാൻ അറിവുകൾ മലരണി പൂക്കളായി.
ജീവനായ് നീ നിറയുന്നു തോഴാ നീയെൻ പ്രാണനിൽ ….. പ്രണയമായ് – ‘ ഇങ്ങുദൂരെ ഞാനും, അങ്ങു ദൂരെ നീയും പ്രാണനിൽ വേവുന്നൊ രഗ്നിയും പേറി കാലമാം കുത്തൊഴുക്കിൽ വിരഹാർദ്ര നിമിഷങ്ങളെണ്ണി കണ്ണീർകണം പൊഴിച്ച് ജീവിതം ഹോമിച്ചിടുമ്പോൾ വരുമോ നാളെയൊരു കണ്ടുമുട്ടൽ.. ഈ ധരിത്രി തൻ മടിത്തട്ടിൽ …..
അക്ഷര മുത്തുകൾ കോർത്തിണക്കി., വള്ളിയും പുള്ളിയും തെറ്റാതെ നോക്കി. അന്തരാത്മാവിൻ്റെ നൊമ്പരങ്ങൾ ചൊല്ലി പറഞ്ഞങ്ങീണത്തിലായ് ഒരു ചെറു തെന്നലിൻ സ്പർശനം പോൽ ഹൃത്തിൻ്റെയുള്ളിലെ ശോകാർദ്ര നിമിഷങ്ങൾ തച്ചുടച്ചൻ പോട് , നീ പാട്ടുകൾ അങ്ങകലെ നിന്നോടിയൊ ഴുകിയെത്തും, അപ്സരസുന്ദരിയല്ലോ പാട്ടുകൾ. ഏകാന്തതയിലൊ തോഴനായി സൽക്കാരമദ്ധ്യത്തിലഥിതിയായി. ഉത്സവക്കാലത്തു മേളമായി പാട്ട് വിരാചിപ്പു ഹൃത്തടത്തിൽ.
