മക്കൾ തൻ ദാരിദ്ര്യമകറ്റാൻ
ദുഃഖപുത്രിയവൾ യാത്രയായി ….
അങ്ങു ദൂരെയൊരു ദിക്കു തേടി..
രണ്ടു മക്കളെ പെറ്റൊരമ്മയിവൾ
വേവും നൊമ്പരം ഉള്ളിലൊതുക്കി..
മഴക്കാറുപോലെ മാനസ്സം …..
കണ്ണീർ കണങ്ങളടർന്നുരുണ്ടു
തെറിച്ചതീ മണ്ണിലേക്ക് …..
നല്ല പാതി വിട്ട കന്നു പോയൊരാ
ചിതയെരിഞ്ഞടങ്ങിയില്ലതിൽ മുൻമ്പേ… :
ദാരിദ്യം കണ്ടുപകച്ചു നിന്നൊരാ
ദുഃഖപുത്രി.
മക്കൾ തൻ വിശപ്പിൻ വിളി
തൻ കാതുകൾ തുളക്കവേ..
നിന്നു. സ്തബ്ദയായ് ഏകാകിനിയവൾ
മരണം വിതയ്ക്കും ഫല മതു’
ദാരിദ്യമെന്നൊരു സങ്കടത്തെ മാറ്റുവാനവൾ അങ്ങ് ദൂരെ
ആ മണലാരണ്യത്തിൽ പ്രവാസി
യാകേണ്ടി വന്നവൾ….
പെറ്റ മക്കളും ഉറ്റവരുടയവർ
വിട്ടകന്നവൾ ദുഃഖപുത്രിയായ് ….
ചുട്ടുപൊള്ളും മണലാരണ്യവും ,
കൈവിരൽ മരവിക്കും, ശൈത്യവും
ഒന്നൊഴിയാതെയേറ്റവ
ൾദുഃഖപുത്രി.
ദാരിദ്യദു:ഖ മകറ്റാൻ ‘, തൻ മക്കളെ
അന്നം നൽകി വളർത്താൻ ……
ഒരു വൻ്റെയടുക്കളയിൽ ബന്ധിക്കപ്പെട്ടവൾ..
വിഴുപ്പിനെ എറ്റി വെളുപ്പിച്ചു
പട്ടിണി മാറ്റിയവൾ ദു:ഖ പുത്രീ..
