അമ്മതൻ മടിത്തട്ടിലി
രുന്നന്നു ഞാൻ…
അറിവിൻ്റെയാദ്യാക്ഷരം കുറിച്ചു.
ആദ്യ വിദ്യാലയമാം
വീട്ടിൽ നിന്ന ന്നമ്മ തൻ
ചാരത്തിരുന്നു , അമ്മ ചൊല്ലും
പദങ്ങളെ കേട്ടുപഠിച്ചറിവു കൂട്ടി.
അന്നമ്മ കാണിച്ചു തന്നതൊക്കെയും
അറിവിൻ്റെ കനവിലേക്കു ക്കൊരു
പാത വെട്ടി തുറക്കലായിരുന്നു.
കണ്ടതും, കേട്ടതും വായിച്ചതും,
പഠിച്ചതും എല്ലാം
അറിവിൻ്റെ അനുഭവമായിരുന്നു.
ജീവിതം കെട്ടിപ്പടുക്കുവാൻ
അറിവിൻ്റെ പുസ്തക താളുകൾ
കൂട്ടിനായെത്തി.
നല്ലതും, ചീത്തയും കണ്ടറിയാൻ
അറിവുകൾ മലരണി പൂക്കളായി.
