അക്ഷര മുത്തുകൾ
കോർത്തിണക്കി.,
വള്ളിയും പുള്ളിയും
തെറ്റാതെ നോക്കി.
അന്തരാത്മാവിൻ്റെ
നൊമ്പരങ്ങൾ ചൊല്ലി
പറഞ്ഞങ്ങീണത്തിലായ്
ഒരു ചെറു തെന്നലിൻ
സ്പർശനം പോൽ
ഹൃത്തിൻ്റെയുള്ളിലെ
ശോകാർദ്ര
നിമിഷങ്ങൾ തച്ചുടച്ചൻ പോട് , നീ പാട്ടുകൾ
അങ്ങകലെ നിന്നോടിയൊ
ഴുകിയെത്തും,
അപ്സരസുന്ദരിയല്ലോ പാട്ടുകൾ.
ഏകാന്തതയിലൊ തോഴനായി
സൽക്കാരമദ്ധ്യത്തിലഥിതിയായി.
ഉത്സവക്കാലത്തു മേളമായി
പാട്ട് വിരാചിപ്പു ഹൃത്തടത്തിൽ.
