അന്നു ഞാനീ പടി ഇറങ്ങുമ്പോൾ നീ തന്ന ആ വാക്കുകളായിരുന്നു എൻ്റെ പ്രചോദനം. നീ ധൈര്യമായിരിക്ക് ഞാൻ കൂടെയുണ്ടന്നുള്ള ആ വാക്കുകൾ. നീ തന്ന വാക്കുകളെ മനസ്സിലേക്കാവാഹിച്ച്, ദരിദ്ര്യത്തിൻ്റെ പടു കുഴിയിൽ നിന്നും ആ കോളേജ് അങ്കണത്തിലേക്കു യാത്രയായി.
വീട്ടിലെ കഷ്ടപ്പാടുകളിൽ നിന്നു എനിക്കാഗ്രഹിച്ച രീതിയിൽ പഠിക്കാനാവില്ല എന്നു നീ മനസ്സിലാക്കിയിരുന്നു. ജോലിക്കു പോകാനാവാതെ വികലാംഗത്വം പേറുന്ന അച്ഛനിൽ ആശ വയ്കാനാവാത്ത വിധം അമ്മയുടെ കരംപിടിച്ചു യാത്ര ചെയത ഞാൻ എന്ന, നീ വിളിക്കുന്ന ഈ പാറു, വിശപ്പിൻ്റെ വിളികൾ ഏറ്റുവാങ്ങി പ്ലസ്റ്റ് റ്റൂ വരെ പഠിച്ചു നിന്ന കാലം. നല്ല മാർക്കുവാങ്ങി പാസായെങ്കിലും അച്ഛൻ്റെ മരുന്നിനും, എൻ്റെ പഠിത്തത്തിനും അമ്മയുടെ ചോരയുടെ നീര് തികയാതെ വന്നപ്പോൾ പഠിത്തം നിർത്താമെന്നായി. ഒരു വർഷം അമ്മയെ സഹായിച്ചു നിന്നു.
നിന്നെ കണ്ടത് അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ മകനായി എന്നെ പരിചയപ്പെടുത്തുമ്പോൾ.. നിന്നിൽ ഇത്രയും നന്മ ഒളിഞ്ഞിരിക്കുന്നു എന്ന് പാറുവിന് തോന്നിയില്ല. പിന്നീടെപ്പോഴോ അമ്മ പറഞ്ഞു നിനക്ക് പാറു എന്നു പേരുള്ള അനുജത്തി ഉണ്ടായിരുന്നുവെന്നും അകാലത്തിൽ വിയോഗത്തിൽപ്പെട്ടുപോയി എന്നും. നിനക്കെന്നെ അനിയത്തിക്കുട്ടിയാക്കാൻ കഴിഞ്ഞതും എൻ്റെ ഭാഗ്യമായി ഞാൻ കരുതുന്നു. നീ ദൈവമായി സ്നേഹിക്കുന്ന ദേവി ആൻ്റിയെ, നിൻ്റെ അമ്മയെ എനിക്കു വലിയ ഇഷ്ടമായിരുന്നു പാവാട തുന്നിയും ചുരിദാറും തയ്ച്ചും എനിക്കു അമ്മയുടെ കയ്യിൽ കൊടുത്തു വിടുന്ന എൻ്റെ ദേവി ആൻറി. വയറുനിറയെ ഭക്ഷണം വിളമ്പി തരുന്ന ദേവി ആൻ്റി. എൻ്റെ വീട്ടിലെ ദാരിദ്യത്തിൻ്റെ ആഴം ദേവി ആൻ്റിയോളം ആർക്കുമറിയില്ല. പാറു എന്ന പേര് എനിക്കിട്ടതും ദേവി ആൻ്റി ആയിരുന്നത്രേ.
നീ പറഞ്ഞതു പോലെ ‘നീ എന്നും എൻ്റെ കൂടെത്തന്നെ ഉണ്ടായിരുന്നു ഒരേട്ടനെപ്പോലെ. ഇന്നു ഞാൻ കറുത്ത കുപ്പായമണിഞ്ഞ ഒരഡ്വക്കേറ്റായി രൂപാന്തരം പ്രാപിച്ചതും നിൻ്റെ കാരുണ്യമാണല്ലോ. അകലെയിരിക്കുന്ന ഒരമ്മ പ്രസവിക്കാത്ത ഒരു വയറിനുള്ളിൽ നിന്നുവരാത്ത എൻ്റെ ഏട്ടൻ ‘ സന്തോഷ്’, സന്തോഷം മാത്രം നൽകി ഏട്ടൻ വിളിക്കുമ്പോൾ, എനിക്ക് എങ്ങനെ ഓടി എത്താതിരിക്കാനാവും.
പിറ്റേന്നത്തെ കേസുകൾ ഗുമസ്തനെ പറഞ്ഞേല്പിച്ച്, പാറു പെട്ടെന്നു യാത്രതിരിച്ചു. ദൂരം എന്നത്തേതിലും കൂടുതലായി തോന്നി. ഗേറ്റിനരികിൽ വണ്ടി നിർത്തുമ്പോൾ കുമാരേട്ടൻ ഓടി വന്നു. മോളെ ദേവി ആൻ്റി…… പോയി. പാറുവിൻ്റെ മനസ്സിൽ ഒരു ഇടിനാദം പോലെ ആവാക്കുകൾ വന്നു വീണു. അവൾ ഓടി അകത്തേക്കു ചെന്നു, ‘ദേവി ആൻ്റിയെ കെട്ടിപ്പിടിച്ചു കരയുന്ന ഏട്ടൻ ‘ അവളൊരു നിമിഷം പകച്ചുനിന്നു, ഓടിച്ചെന്ന് ഏട്ടാ എന്നു വിളിച്ചു. അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പാറു …..പാറൂ അമ്മ പോയി
കരയല്ലേ ഏട്ടാ ഈ പാറു ഉണ്ട്. ഏട്ടൻ്റെ കൂടെ ഈ പാറു ഉണ്ട്. അവൾ പിറുപിറുത്ത് അവൻ്റെ തോളിലേക്കു ചാഞ്ഞു. ആരോക്കെയോ മുഖത്തു വെള്ളം തളിച്ചു ഉണർന്നപ്പോഴേക്കും ദേവി ആൻ്റിയെ കുളിപ്പിക്കാനെടുത്തിരുന്നു.
#എൻ്റെരചന ബ്ലോഗ് മത്സരം
‘


3 Comments
❤️🌹
👌👌👌
😥❤️❤️❤️