വർഷങ്ങൾക്കു ശേഷം രണ്ടാം വിവാഹത്തിനു തയ്യാറാണെന്ന് പറഞ്ഞു, ഡോക്ടർ ദിവ്യ.
ഇതു കേൾക്കാൻ വളരെ നാളായി കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. ആദ്യ വിവാഹം തൻ്റെ മനസ്സോടെ ഡിവോഴ്സിലേക്കു പോയതല്ലാന്നും ഭർത്താവിൻ്റെ ചില സാഹചര്യങ്ങളാൽ മോചനം നടത്തേണ്ടി വന്നതാണെന്നും അവൾക്കറിയാമായിരുന്നു. അതു കൊണ്ടു തന്നെ ഇനിയൊരു കുരുക്കിലേക്കു പോകുന്നില്ലാ, മോനെ നോക്കി ജോലി ചെയ്തു ജീവിച്ചു കൊള്ളാം എന്നു തീരുമാനിക്കുകയായിരുന്നു. എന്നാൽ വീട്ടുകാരും കൂട്ടുകാരും പറഞ്ഞു കൊണ്ടിരുന്നു. അച്ഛനും അമ്മയും പോയാൽ നീ തനിച്ചാവും വിവാഹം കഴിക്കണം ഒരു കൂട്ടുവേണ്ടേ എന്നൊക്കെ.. അങ്ങനെ ഒത്തിരി നിർബന്ധിച്ചപ്പോൾ മാട്രിമോണിയിൽ പരസ്യം കൊടുക്കാമെന്നു തീരുമാനിച്ചു.
അങ്ങനെ വിവാഹ ആലോചനകൾ വന്നു കൊണ്ടിരുന്നു. ചില ആലോചനകൾക്കു 6 വയസ്സുള്ള കുട്ടി, അതു പറ്റില്ലാത്രേ. ആലോചിച്ചവന് രണ്ടുകുട്ടികൾ, ഭാര്യ മരിച്ചു. ഇവിടെ പെണ്ണിന് ഒരു കുട്ടി, കുട്ടിയുള്ളതു താല്പര്യമില്ലാത്രേ. മൂന്നു കുട്ടികളും കൂടി ശരിയാവില്ലാത്രേ. അതുവിട്ടു.
അടുത്തതെത്തി. വിവാഹമോചനം കഴിഞ്ഞ ആളാണ്. വലിയ ബിസ്സിനസ് ആണത്രേ. പെണ്ണിനെ വേണം. കുട്ടി കുഴപ്പമില്ല. എന്നാൽ ജോലി ക്കു വിടില്ലാത്രേ! ഈ ലോകത്ത് ആയിരക്കണക്കിനു രോഗികളെ രോഗവിമുക്തരാക്കി വിടേണ്ട പദവിയുള്ള ഒരു ഡോക്ടർ അവളെ ജോലിക്കു വിടില്ലാത്രേ. അടുക്കളയിൽ ഒടുങ്ങാൻ മാത്രം കഴുതകളല്ലല്ലോ ഇക്കാലത്തെ പെൺകുട്ടികൾ എന്ന ബോധം ഇല്ലാത്തവനോടു എന്തു പറയാൻ. കഷ്ടപ്പെട്ടു പഠിച്ചു നേടിയ ജോലി വേണ്ടന്നുവയ്ക്കാൻ പറ്റില്ല എന്നു പറഞ്ഞു മടക്കി അയച്ചു.
അങ്ങനെ പല ആലോചനകളും നടക്കാതെപോയി. അങ്ങനെയിരിക്കെ ഒരാൾ വിളിച്ചു. മാട്രിമോണിയിൽ കണ്ടിട്ട് വിളിക്കുന്നു വെന്നും ഇന്ന സ്ഥലത്തു നിന്നുമാണ് വിളിക്കുന്നതെന്നും ചെക്കൻ്റെ അമ്മയാണെന്നും പറഞ്ഞു. വിവാഹമോചനം കഴിഞ്ഞ മകനാണന്നും മസ്ക്കറ്റിൽ നഴ്സ് ആണന്നും കുട്ടികളില്ലാന്നും പറഞ്ഞു. ആദ്യഭാര്യ ആരെയോ കൂടെ പൊയ്ക്കളത്തതാണന്നും പറഞ്ഞു. ജോലിക്കു വിടാൻ സമ്മതമാണന്നും പറഞ്ഞു. ചെക്കൻ നാട്ടിൽ വന്നാൽ വന്നു കാണാമെന്നും പറഞ്ഞു. മോനുള്ളതിൽ പ്രശ്നമില്ലാത്രേ. കേട്ടപ്പോൾ കൊള്ളാമെന്നു തോന്നി. അങ്ങനെയിരിക്കെ ചെക്കൻ വന്നു. ചെക്കൻ്റെ അമ്മ വിളിച്ചു. ചെക്കൻ വന്നിട്ടുണ്ടെന്നും അതാവശ്യമായി സുഹൃത്തിനെ കാണാൻ ബാഗ്ലൂർക്കു പോയിരിക്കുകയാണന്നും പറഞ്ഞു
വിളിച്ചു സംസാരിക്കാൻ നമ്പറും തന്നു. അങ്ങനെ അച്ഛൻ ചെക്കനെ വിളിച്ചു. മറുതലയ്കൽ ഒരു പെണ്ണിൻ്റെ സൗണ്ടാണു കേട്ടത്.
ജിതിൻ ഇല്ലേ അവിടെ
ഇല്ല പുറത്തേക്കു പോയി.
ആരാ സംസാരിക്കുന്നെ?
ഞാൻ ജിതിൻ്റെ വൈഫാ, മോനേയും കൊണ്ടു പുള്ളിക്കാരൻ പുറത്തേക്കു പോയി. ഫോൺ എടുക്കാൻ മറന്നു അതാ. ഇതാരാ സംസാരിക്കുന്നെ, എന്നവൾ ചോദിച്ചെങ്കിലും രാമൻ നായർ പിന്നെ വിളിച്ചോളാം എന്നു പറഞ്ഞ് കട്ടാക്കി.
രാമൻ നായർ ഓർത്തു ബാഗ്ലൂരിൽ കുടുംബമുള്ളവൻ, നാട്ടിൽ പെണ്ണന്വഷിക്കുന്നു കൊള്ളാം.
ഇതു കേട്ട ഡോക്ടർ ദിവ്യ ഉറക്കെ ചിരിച്ചു.
ഞാനിതു നേരത്തെ അന്വേഷിച്ചറിഞ്ഞിരുന്നു അച്ഛാ ഞാൻ അച്ഛനോടു സമയം വരുമ്പോൾ പറയാമെനു കരുതി. ഒരു പക്ഷെ അവൻ്റെ അമ്മയ്ക്കു പോലും ഇതറിയില്ലായിരിക്കും. ചതിവരുന്ന വഴിയേ…… എന്നു പറഞ്ഞ് സ്റ്റെതസ്ലക്കാപ്പുമെടുത്ത് ഡോക്ടർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടിയോടിച്ചു പോയി.


1 Comment
super !