നനഞ്ഞിറങ്ങിയ നിൻ്റെ
നീല നയനങ്ങളിൽ
ഒരു വിരഹാഗ്നി എരിയു
ന്നതറിഞ്ഞു ഞാൻ ‘
വിടചൊല്ലി പിരിയുവാനാവാതെ
നീ എന്നരികത്തു നിന്നതും
കണ്ണു നീരണിഞ്ഞതും ,
ഓർമ്മയിലൊരു ചിത്രമായ് നിന്നു.
കടപ്പാടുകൾ തീർത്തൊരു
ബന്ധനത്താല കലേക്കു
മാഞ്ഞവർ നമ്മൾ ….
അന്നു നിന്നിലുമെന്നിലും
ഒരു ചങ്കിടിപ്പിൻ്റെ പടുബലി
യുണ്ടായിരുന്നു.
ആർദ്രമാം മാനസ്സങ്ങൾ
കേണിരുന്നു ,
വിട്ടു പോകരുതേയെന്നു മൗനമായ് മൊഴിഞ്ഞിരുന്നു
എന്നിട്ടും പോകേണ്ടി വന്നു.
എനിക്കെൻ്റെ കൂടുവിട്ടിങ്ങ
കലേക്കു നീറും മനസ്സുമായി
വിടചൊല്ലി പിരിഞ്ഞവർ നമ്മളിന്നും ‘
