കൊച്ചു നക്ഷത്രമേ
കണ്ടുവോ നീ
കൊച്ചൊരു പൈതലിൻ
പൊൻമുഖം നീ….
തേജസാർന്നൊരു പൈതലാണേ…
ബേദ്ലഹേമിൻ്റെ പുത്രനാണേ….
മഞ്ഞു പെയ്യുന്നൊരു
രാത്രിയില്.. വന്നു പിറന്നവൻ
പാരിടത്തിൽ …..
നക്ഷത്ര ലക്ഷങ്ങൾ കണ്ണു ചിമ്മി
കാവൽ മാലാഖമാർ പാട്ടുപാടി.
കാലികൾ മേയുന്ന താഴ്വരയിൽ
കാലിത്തൊഴുത്തിൽ പിറന്നു
ദേവൻ….
മിന്നാമിനിങ്ങിൻ നുറുങ്ങുവെട്ടം
കൺ ചിമ്മി നിന്നൊരു താരകളും
മച്ചിലിരുന്നൊരാ നക്ഷത്രങ്ങൾ
ദേവനെ കണ്ടു വണങ്ങി നിന്നു.
പൂനിലാവു ചെയ്യും രാത്രിയതിൽ
ഹല്ലേലുയ്യ പാടി സ്തുതിച്ചു നിന്നു….
മണ്ണും വിണ്ണും ഒന്നായി നിന്നു
പൊന്നിൻ കൂടത്തെ വരവേല്ക്കാൻ
ആട്ടിടയർ പാടി ഹാലേലുയ്യാ
വാനോളം വാഴ്ത്തി സ്തുതിച്ചു പാടി
ഹാപ്പി ക്രിസ്മസ് ഹാപ്പി ക്രിസ്തുമസ് .
ഹാപ്പി ഹാപ്പി ക്രിസ്മസ്……
