Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ജീവിതം.
ജോലി പ്രചോദനം വനിതാദിനം2025 സ്ത്രീ

ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ജീവിതം.

By Brajit JaisonMarch 6, 2025Updated:April 19, 202531 Comments2 Mins Read361 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും അഭിമാനത്തോടുകൂടി ജീവിക്കുന്നവളാണ് ഞാൻ. പലപ്പോഴും ജീവിതം കൈവിട്ടു പോകുമെന്ന നിലയിൽ നിന്ന് എന്റെ ആഗ്രഹങ്ങളെ എത്തിപ്പിടിക്കാൻ ഇന്ന് ഞാൻ പ്രാപ്തയാണ്..

കോളേജിന്റെ വരാന്തകളിൽ നിന്ന് വിവാഹ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് ഒരാളുടെ കൈപിടിച്ചു കയറുമ്പോൾ, ഭാര്യ, കുടുംബിനി എന്ന ആ ഒരു ലോകത്തെക്കുറിച്ച് പ്രത്യേകിച്ച് കാഴ്ചപ്പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല..

ഇതിലെല്ലാം ഉപരി സ്വന്തം കാലിൽ നിൽക്കുകയെന്നുള്ള ആ ഒരു സ്വപ്നത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.. ജീവിതം അതിന്റെ നേർ രേഖയിൽ എത്തിയപ്പോൾ എന്തൊക്കെയോ കൈയിൽനിന്ന് നഷ്ടപ്പെടുന്നതായി തോന്നാൻ തുടങ്ങി. എന്തിനും ഏതിനും ഒരാളെ ആശ്രയിക്കേണ്ടി വരുന്ന ആ ഒരു സമയം. കുറച്ച് പൈസ വേണമെന്ന് ചോദിക്കേണ്ട മടിയോർത്ത് ഓരോ ആഗ്രഹങ്ങളും മനസ്സിൽ തന്നെ കുഴിച്ചുമൂടി.

വീടിന്റെ നാല് ചുമരുക്കൾക്കുള്ളിൽ മാറാല കെട്ടിക്കിടന്നിരുന്ന എന്റെ ആഗ്രഹങ്ങൾക്ക് ജീവൻ കൊടുക്കണമെങ്കിൽ കയ്യിൽ സ്വന്തമായി ഒരു വരുമാനം വേണമെന്നുള്ളത് ഒരു അത്യാവശ്യമായി മാറി..

 

അപ്പോൾ മാത്രമാണ് കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളുടെ വില ഞാൻ മനസ്സിലാക്കിയത്. പ്രത്യേകിച്ച് ആരുടെയും അനുവാദം ചോദിക്കാൻ നിൽക്കാതെ, ചെയ്യുന്നത് തെറ്റല്ലയെ ന്ന ഉറച്ച ബോധ്യം ഉള്ളതുകൊണ്ട് ജോലിക്കായി അപേക്ഷകൾ നൽകി.

വലിയ കാത്തിരിപ്പിന്റെ ആവശ്യമില്ലാതെ തന്നെ, ആഗ്രഹിച്ചതുപോലെ അധ്യാപികയാകാൻ എനിക്ക് കഴിഞ്ഞു. ആത്മാർത്ഥമായ പരിശ്രമം ഒന്നുകൊണ്ട് തന്നെ അധ്യാപനത്തിന്റെ ഓരോ ചുവടുകൾ എനിക്ക് പെട്ടെന്ന് തന്നെ കയറാൻ കഴിഞ്ഞു. ഒപ്പം തന്നെ എന്റെ ആഗ്രഹങ്ങളിലേക്കും..

എനിക്ക് കിട്ടുന്ന എന്റെ ശമ്പളം എന്റെ ആഗ്രഹങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുമെന്ന ഒരു കുഞ്ഞു വാശിയും എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ എന്റെ ഓരോ ആഗ്രഹങ്ങളും കയ്യെത്തിപ്പിടിച്ചു.

 

എന്റെ ആഗ്രഹങ്ങളിൽ ഏറ്റവും വലുതായിരുന്നു, വർഷങ്ങൾക്കു മുമ്പ് അഴിച്ചു വെച്ച ചിലങ്ക വീണ്ടും ഒന്ന് കാലിൽ അണിയണമെന്നുള്ളത്. ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഒരു ഡാൻസ് ക്ലാസിൽ ചെന്ന് ചേരുകയും ചിട്ടയായ പഠനത്തിനുശേഷം അരങ്ങേറുകയും ചെയ്തു..

അരങ്ങേറ്റത്തിന്റെ ഫോട്ടോസും വീഡിയോസും കണ്ടതിനു ശേഷം കൂടെ പഠിച്ചവരും സുഹൃത്തുക്കളും ബന്ധുക്കളും,  ഇഷ്ടവും സന്തോഷവും നീ ഞങ്ങൾക്ക് അഭിമാനവുമാണെന്ന് പറഞ്ഞു കേട്ടപ്പോൾ, അതുവരെ ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങൾ ഒരു മധുര പ്രതികാരം എന്ന പോലെയായി മാറിയെനിക്ക്‌.

 

എവിടെയൊക്കെയോ വെച്ച് എന്നെ താഴ്ത്തിക്കെട്ടിയവർ പോലും ആ ഗണത്തിൽ ഉണ്ടായിരുന്നുവെന്ന് കണ്ടപ്പോൾ, ഉള്ളിന്റെയുള്ളിൽ ഒന്ന് ആനന്ദിക്കാൻ ഞാൻ മറന്നില്ല..

“ഞാനൊരു സ്ത്രീയാണ് എനിക്ക് ഒന്നിനും കഴിവില്ല” എന്നുള്ള ധാരണകളെ ഒന്നു മാറ്റി വെച്ചാൽ എന്തിനും കഴിവുള്ളവൾ എന്ന ആ ലേബൽ പെട്ടെന്ന് തന്നെ നമുക്ക് സ്വന്തമാക്കാം.

ഏതൊരു ആഗ്രഹത്തെയും അതിയായി മോഹിച്ചാൽ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങും എന്ന് തന്നെയാണല്ലോ നമ്മൾ കേട്ടിരിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങൾക്കൊപ്പം എത്താൻ നമ്മൾ തന്നെയാണ് ശ്രമിക്കേണ്ടത്.

അതിനായി നമ്മുടെ മുന്നിൽ അടഞ്ഞു കിടക്കുന്ന ആ വാതിലുകളെ മെല്ലെ തുറക്കണം. മെല്ലെ മെല്ലെ സ്വാതന്ത്ര്യത്തിന്റെ പടവുകളിലേക്ക് കയറുമ്പോൾ അധിക്ഷേപിക്കാൻ ഒരായിരം ആളുകൾ ഉണ്ടെങ്കിലും അതിനൊന്നിനും വില കൊടുക്കാതെ ചിരിച്ചു മുഖത്തോടെ തള്ളിക്കളയണം.

നമ്മൾ ഒരു നിലയിൽ എത്തുമ്പോൾ, ഈ അധിക്ഷേപിച്ചവർ തന്നെ വന്ന് നമ്മളോട് പറയും..

“നീയാണ് പെണ്ണ് “

March 8
വനിതാദിനം..

Post Views: 51
8
Brajit Jaison

അധ്യാപികയാണ്. വായനയെ ചേർത്തു പിടിച്ചിട്ടുണ്ട്. പക്ഷേ, അതിലുപരി മനസ്സിന്റെയു ള്ളിൽ ഉള്ളത് നൃത്തം തന്നെയാണ്.❤🦋

31 Comments

  1. Sunandha Mahesh on March 8, 2025 2:44 PM

    തുടരുക 👍👍👍

    Reply
    • brajit on March 10, 2025 10:26 PM

      Tnq ❤

      Reply
  2. Manju Sabu on March 7, 2025 9:58 PM

    Brajit🥰🥰🥰ആശംസകൾ 👍👍

    Reply
    • Brajit Jaison on March 8, 2025 12:00 AM

      ചേച്ചി ❤

      Reply
  3. John on March 6, 2025 11:17 PM

    Keep going……. All the very best.. 👍🏻

    Reply
    • Brajit Jaison on March 7, 2025 1:52 PM

      Tnq 💕

      Reply
    • Binoy on March 7, 2025 7:17 PM

      ബ്രിജിത്ത് എഴുത്തും അതു പോലെ തന്നെ സ്വയം നേടിയെടുത്ത ജീവിതവും മനോഹരം

      Reply
      • Brajit Jaison on March 7, 2025 7:26 PM

        എന്നെ എഴുതിലേക്ക്‌ കൊണ്ടുവന്ന ഒരാൾ…..Tnq Binoy 💕

        Reply
  4. 💗💗 on March 6, 2025 10:46 PM

    ❤️

    Reply
    • Brajit Jaison on March 7, 2025 9:34 PM

      💕

      Reply
  5. Muneer on March 6, 2025 10:37 PM

    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ… എൻറെ നാട്ടുകാരിയും അതിലുപരി അയൽവാസിയും ആയതിൽ അഭിമാനിക്കുന്നു 😊

    Reply
    • Brajit Jaison on March 7, 2025 1:51 PM

      Tnq 💕

      Reply
  6. Pooja. Pooja on March 6, 2025 10:27 PM

    ❤️എന്റെ കൂട്ടുകാരിയായതിൽ അഭിമാനിക്കുന്നു.. എല്ലാ സ്ത്രീകൾക്കും ഇതൊരു പ്രചോദനമാവട്ടെ ആശംസകൾ 😘

    Reply
    • Brajit Jaison on March 7, 2025 1:52 PM

      Tnq 💕

      Reply
  7. Vaiga on March 6, 2025 8:00 PM

    Warmest congratulation dear💗
    You’re an inspiration

    Reply
    • Brajit Jaison on March 6, 2025 8:25 PM

      Tnq Vaiga ❤

      Reply
  8. Jibin stz on March 6, 2025 7:56 PM

    സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം

    Reply
    • Brajit Jaison on March 6, 2025 8:26 PM

      Tnq Jibin ❤

      Reply
  9. Sruthi Binu on March 6, 2025 7:34 PM

    You are just not a teacher but also a highly talented writer and dancer… We are very proud of you dear Mam ❤️

    Reply
    • Brajit Jaison on March 6, 2025 8:26 PM

      Tnq Sruthi ❤

      Reply
  10. Manju on March 6, 2025 6:42 PM

    I am proud of you my dear ❤️

    Reply
    • Brajit Jaison on March 6, 2025 7:01 PM

      Tnq mam ❤❤

      Reply
  11. Deeparajan on March 6, 2025 6:13 PM

    നീയാണ് പെണ്ണ്.keep going on, congrats

    Reply
    • Brajit Jaison on March 6, 2025 7:00 PM

      ദീപചേച്ചി 😍❤

      Reply
      • Nimisha on March 6, 2025 7:40 PM

        Nice 👌👌 keep writing 👍🏽❤️❤️

        Reply
        • Brajit Jaison on March 6, 2025 8:30 PM

          Tnq mam ❤❤

          Reply
          • Suma Jayamohan on March 8, 2025 6:55 PM

            ആഗ്രഹങ്ങളെല്ലാം സാധിക്കും. ആശംസകൾ❤️🌹👌

    • Kavitha mithun on March 6, 2025 8:15 PM

      ഞാൻ കണ്ട മറ്റൊരു നന്മയാണ്ചേ ച്ചി നിങ്ങൾ💞ആ നന്മ സ്നേഹമായി weekly എനിക്കും കിട്ടുന്നുന്നതിൽ ഞാനും happy ❤️very happy

      Reply
      • Brajit Jaison on March 6, 2025 8:29 PM

        Kavitha ❤ u

        Reply
  12. Rema Damodaran on March 6, 2025 5:52 PM

    Good👍👌
    Keep it up👏

    Reply
    • Brajit Jaison on March 6, 2025 6:01 PM

      Tnq Remachechi ❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.