“അവൾക്ക് എന്താ? മുകളിൽ ആകാശം, താഴെ ഭൂമി.. നേരം വെളുക്കുമ്പോൾ ബാഗുമെടുത്ത് കുട്ടിയുടെ കൈയും പിടിച്ചു പടിറങ്ങിയാൽ പിന്നെ വൈകിട്ടല്ലേ ഈ വഴിക്ക് വരേണ്ടതുള്ളു… അതിന്റെ ഇടയ്ക്ക് ഇവിടെ എന്ത് നടന്നാൽ അവൾക്ക് എന്താ? എന്റെ മോൻ ഉണ്ടെങ്കിൽ ഇതെല്ലാം ഇവിടെ നടക്കുമോ? ആരോടന്നില്ലാതെയുള്ള അമ്മയുടെ ഈ പിറുപിറുപ്പ് അകത്തുനിൽക്കുന്ന നന്ദിനി കേൾക്കാതെയല്ല. മറുപടി പറഞ്ഞിട്ടും കാര്യമൊന്നുമില്ലയെന്ന് അറിയുന്നതുകൊണ്ട് തന്നെ അവൾ അത് കേൾക്കാത്ത ഭാവത്തിൽ നിന്നു. അവളുടെ മനസ്സിലുള്ള കാറും കോളും ആർക്കും കേൾക്കേണ്ടതുമില്ല, കാണേണ്ടതുമില്ല. മനസ്സിന്റെ സങ്കീർണ്ണത നിറഞ്ഞ ഭാവങ്ങളെല്ലാം ഭദ്രമാക്കി ഉള്ളിൽ പൂട്ടിവച്ച് മുഖത്ത് ചിരിയുടെ ഒരു മേലാപ്പാണിഞ്ഞു മാത്രമേ അവളെ എപ്പോഴും ആരും കാണുകയുള്ളൂ… അവൾ അങ്ങനെയാണ്. ആരോടും പ്രത്യേകിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ലയെന്ന് അവൾക്കറിയാം.. അവളുടെ ഭർത്താവ് രാജീവ് മരിച്ചതിനുശേഷമാണ് അവിടെ അടുത്തുള്ള ഒരു സി ബി എസ് ഇ സ്കൂളിൽ ടീച്ചറായി പോകാൻ തുടങ്ങിയത്.. അവിടുന്ന് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് അവളുടെ ജീവിതം…
Author: Brajit Jaison
ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും അഭിമാനത്തോടുകൂടി ജീവിക്കുന്നവളാണ് ഞാൻ. പലപ്പോഴും ജീവിതം കൈവിട്ടു പോകുമെന്ന നിലയിൽ നിന്ന് എന്റെ ആഗ്രഹങ്ങളെ എത്തിപ്പിടിക്കാൻ ഇന്ന് ഞാൻ പ്രാപ്തയാണ്.. കോളേജിന്റെ വരാന്തകളിൽ നിന്ന് വിവാഹ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് ഒരാളുടെ കൈപിടിച്ചു കയറുമ്പോൾ, ഭാര്യ, കുടുംബിനി എന്ന ആ ഒരു ലോകത്തെക്കുറിച്ച് പ്രത്യേകിച്ച് കാഴ്ചപ്പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല.. ഇതിലെല്ലാം ഉപരി സ്വന്തം കാലിൽ നിൽക്കുകയെന്നുള്ള ആ ഒരു സ്വപ്നത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.. ജീവിതം അതിന്റെ നേർ രേഖയിൽ എത്തിയപ്പോൾ എന്തൊക്കെയോ കൈയിൽനിന്ന് നഷ്ടപ്പെടുന്നതായി തോന്നാൻ തുടങ്ങി. എന്തിനും ഏതിനും ഒരാളെ ആശ്രയിക്കേണ്ടി വരുന്ന ആ ഒരു സമയം. കുറച്ച് പൈസ വേണമെന്ന് ചോദിക്കേണ്ട മടിയോർത്ത് ഓരോ ആഗ്രഹങ്ങളും മനസ്സിൽ തന്നെ കുഴിച്ചുമൂടി. വീടിന്റെ നാല് ചുമരുക്കൾക്കുള്ളിൽ മാറാല കെട്ടിക്കിടന്നിരുന്ന എന്റെ ആഗ്രഹങ്ങൾക്ക് ജീവൻ കൊടുക്കണമെങ്കിൽ കയ്യിൽ സ്വന്തമായി ഒരു വരുമാനം വേണമെന്നുള്ളത് ഒരു അത്യാവശ്യമായി മാറി.. അപ്പോൾ മാത്രമാണ് കയ്യിലുണ്ടായിരുന്ന…
