Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരേയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണ് സ്ത്രീ!
അറിവുകൾ ജീവിതം മാനസികാരോഗ്യം വനിതാദിനം2025 സ്ത്രീ

ആരേയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണ് സ്ത്രീ!

By Smitha PouloseMarch 10, 2025Updated:March 10, 202510 Comments3 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്ത്രീകളേ.. നിങ്ങളോടാണ് എന്റെ ചോദ്യം. ഒരു പുരുഷൻ സ്ത്രീയിൽ കാണുന്ന ഏറ്റവും വലിയ സവിശേഷത എന്താണ്?

പാതിവ്രത്യം

അനുസരണ

വാത്സല്യം

നല്ല കുടുംബിനി

നല്ല സുഹൃത്ത്

ലൈംഗിക തൃഷ്ണ

സ്വയം പര്യാപ്തത

കാര്യപ്രാപ്തി

ഇതൊക്കെ ആയിരിക്കും പുരുഷന്മാർ ചിന്തിക്കുന്നത് എന്നായിരിക്കും ഭൂരിഭാഗം സ്ത്രീകളും കരുതുക. എന്നാൽ സത്യം ഇതിൽ നിന്ന്‌ വിഭിന്നം ആയിരിക്കാനാണ്  സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്. പുരുഷ മനശ്ശാസ്ത്രമൊന്നും പഠിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തെ കുറിച്ച് ചില പുരുഷസുഹൃത്തുക്കളുമായി സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് ഒരു സ്ത്രീയുടെ വ്യക്തിത്വമാണ് പുരുഷന് ഏറ്റവും അഭിലഷണീയമായി തോന്നുന്നത് എന്നാണ്. എന്നാൽ ഒട്ടു മിക്ക സ്ത്രീകളും തങ്ങളുടെ ബാഹ്യസൗന്ദര്യത്തിനാണ് എപ്പോഴും മുൻ‌തൂക്കം കൊടുക്കുന്നത്. എന്നാൽ പുരുഷൻ കാംക്ഷിക്കുന്നതോ അവളുടെ ആത്മസൗന്ദര്യവും !

അനാദി കാലം മുതൽക്കേ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങൾ ആണല്ലോ. ഇണയിൽ ഏറ്റവും ആകർഷകമായ വ്യക്തിത്വത്തെയാണ് പുരുഷൻ എക്കാലത്തും തേടി നടന്നിട്ടുള്ളത്. ബാഹ്യസൗന്ദര്യ ആസ്വാദനമൊക്കെ ചുരുങ്ങിയ കാലയളവിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ അവളുടെ ആത്മസൗന്ദര്യ ആസ്വാദനം അയാളെ മാസ്മരിക വേണുഗാനമൂതുന്ന ഒരു ഭാവഗായകനാക്കുന്നു.

ഒരു സ്ത്രീ ഇരുപതുകളിൽ എത്തുമ്പോൾ അവളുടെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും ഉപയോഗിക്കുന്നത് വിപണിയിൽ ലഭ്യമായ ലേറ്റസ്റ്റ് ഫാഷനിൽ ഉള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ ഒക്കെ വാങ്ങുന്നതിനാണ്. ഈ ഉപരിപ്ലവമായ പ്രവർത്തി കൊണ്ട് അവളുടെ ബാഹ്യസൗന്ദര്യം വർദ്ധിക്കുമെങ്കിലും ആ കാശു കൊണ്ട് അവരുടെ വ്യക്തിത്വ വികസനത്തിന്‌ ആവശ്യമായ പുസ്തകങ്ങൾ വാങ്ങാൻ എത്ര സ്ത്രീകൾ തയ്യാറാവും എന്നത് ചിന്തനീയമാണ്. അത് അവളുടെ ആത്മസൗന്ദര്യത്തിനു മാറ്റു കൂട്ടാൻ ഉപകരിക്കും . തീർച്ച .

ഇനി മുപ്പതുകളിലെ സ്ത്രീകളുടെ കാര്യം ആണെങ്കിൽ അവരുടെ ജീവിതം മക്കളുടെ പഠനത്തെ ചുറ്റിപ്പറ്റി ആയിരിക്കും. മുപ്പതുകളിലുള്ള രണ്ടു സ്ത്രീകൾ കണ്ടുമുട്ടുമ്പോൾ അവർക്കു പറയുവാനുള്ളത് ,

മക്കൾ ഏതു ക്ലാസ്സിലാണ് പഠിക്കുന്നത് ?

ട്യൂഷനു പോകുന്നുണ്ടോ ?

മക്കൾക്ക് ടിഫിനിൽ എന്താണ് കൊടുത്തുവിടുന്നത് ?

ഇതൊന്നുമല്ലെങ്കിൽ അവരുടെ പാഠ്യേതര പ്രവർത്തനങ്ങളെ പറ്റിയാവും ചർച്ച നീണ്ടുപോകുന്നത് . മക്കളുടെ കാര്യങ്ങളിലുള്ള അമിത ശ്രദ്ധ മൂലം എത്രയോ തവണ സൗകര്യമില്ലെന്നു പറഞ്ഞ് നിങ്ങളുടെ മാനസികോല്ലാസത്തിനു ഉതകുന്നതായ സൗഹൃദ സമ്മേളനങ്ങൾ നിങ്ങൾ മാറ്റിവച്ചിട്ടുണ്ടാവും ! മക്കൾ വളരട്ടെ , നിങ്ങൾ ഹെലികോപ്റ്റർ പാരന്റിങ് നടത്തേണ്ട കാര്യമില്ല . മറിച്ച് , നിങ്ങളുടെ വ്യക്തിത്വ വികസനത്തിനും അതിന്റെ സൗന്ദര്യത്തിനും ഉതകുന്ന കാര്യത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അതൊരു തീരാനഷ്ടമായിരിക്കും !

ഇനി നാല്പതുകളിൽ ആർത്തവവിരാമത്തിന്റെ മുന്നോടിയായിട്ടുള്ള പ്രശ്നങ്ങളാണ് പ്രധാനമായും സ്ത്രീകൾ നേരിടുന്നത് . ഹോർമോണുകളിലുള്ള വ്യതിയാനങ്ങൾ മൂലം നിങ്ങൾ പെട്ടെന്ന് ദേഷ്യപ്പെടും , ചിലപ്പോൾ സങ്കടപ്പെട്ടു കരയും . അപ്പോഴൊക്കെ കുടുംബാംഗങ്ങൾ നിങ്ങളെ പൂർണ്ണമായി മനസ്സിലാക്കികൊള്ളണമെന്നില്ല. ഇത്തരുണത്തിൽ മെഡിറ്റേഷൻ , സംഗീതം ,വായന , ഗാർഡനിംഗ് , എഴുത്ത് തുടങ്ങിയ ഹോബികൾ നമ്മളെ ഈ അവസ്ഥ മറികടക്കാൻ ഏറെ സഹായിക്കും എന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. അവരുടെ മാനസിക ഉല്ലാസത്തിനുള്ള സമയം കണ്ടെത്തിയാൽ നാല്പതുകളിൽ സ്ത്രീകൾ പ്രശോഭിക്കും , അവരുടെ ആത്മസൗന്ദര്യത്തിനു മാറ്റുകൂടുകയും ചെയ്യും .

അമ്പതുകളിലും പിന്നീടങ്ങോട്ടും സ്ത്രീകൾ സമൂഹത്തിനു തിരിച്ചു കൊടുക്കേണ്ട സ്റ്റേജിലാണ് . വിശ്രമകാലം ആണ് അതെന്നു പറഞ്ഞ് ഒന്നും ചെയ്യാതെ സദാനേരവും ടീവി സീരിയൽ കണ്ടിരിക്കേണ്ട സമയവും അല്ലത് . ചിലപ്പോൾ അതിനവർ പറയുന്ന ഒഴിവുകഴിവ് – “ഇത്രയും കാലം ജോലി ചെയ്തു , കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു . ഇനി ഞാൻ ചുമ്മാതിരിക്കട്ടെ .” എന്നാവും . എന്നാൽ നിങ്ങൾ അമ്പതുകളിലുള്ള ചില സ്ത്രീകളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവരെ പോലെ ചുറുചുറുക്കുള്ളവർ ഇരുപതുകളിലും മുപ്പതുകളിലും കാണില്ല . പ്രവർത്തനനിരതരായിരിക്കും അവർ എപ്പോഴും . സമൂഹത്തിലെ അനീതികൾക്കെതിരെ ശക്തമായി സ്വരമുയർത്തും . തൂലിക പടവാളാക്കും . അവരുടെ ബാഹ്യ സൗന്ദര്യമല്ല , വ്യക്തിത്വം തന്നെയാണ് അവരെ നിർവചിക്കുന്നതും .

✍️സ്മിത പൗലോസ്

#വനിതാദിനം രചനാമത്സരം

#സ്ത്രീകളിൽ വരുത്തേണ്ട മാറ്റങ്ങൾ

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 54
3
Smitha Poulose

I’m a Postgraduate in English language and literature. I’m passionate about reading and writing, both in English and Malayalam.

10 Comments

  1. Teenu on March 11, 2025 7:28 AM

    Thoughtful reflection Smitha. I too agree that the true beauty of a woman is within them. Not many identifies that flame themselves until they pause and look into their life . I believe it is because, as you mentioned , their priorities changes with different stages of life and the reality of their world. The moment the outer world stop serving them they will start a deeper search for beauty, meaning and purpose. There they recognise the flame. 🔥 Those who identified this will have a different story to share.
    To all women travelling that journey .. hats off to you. Way to go 😀.

    Reply
    • Smitha Poulose on March 11, 2025 6:26 PM

      ❤️🙏

      Reply
  2. Joyce on March 11, 2025 12:59 AM

    നല്ല ലേഖനം. 👍
    ഒരു സ്ത്രീയുടെ വിവിധ ജീവിത ഘട്ടങ്ങളിൽ പ്രാമുഖ്യം എന്തിനെന്ന് അക്കമിട്ട് നിരത്തിയിരിക്കുന്നു. ഉഗ്രൻ എന്തിനേക്കാളും ഉയരത്തിൽ അവളുടെ വ്യക്തിത്വമാണ് അവളെ ആകർഷകയാക്കുന്നത് എന്ന പരമമായ സത്യം ഊട്ടിയുറപ്പിച്ച എഴുത്ത്.
    ശക്തം, സുന്ദരം !
    അഭിനന്ദനങ്ങൾ സ്മിത.

    Reply
    • Smitha Poulose on March 11, 2025 1:21 AM

      Thanks dear ❤️

      Reply
  3. Suma Jayamohan on March 10, 2025 4:16 PM

    ഞങ്ങളുടെ കാലത്ത് ഇരുപതുകളിൽ അച്ഛനമ്മമാരുടെ കടുത്ത നിയന്ത്രണങ്ങൾ കാലിൽ കൂച്ചു വിലങ്ങിട്ടിരുന്നു. മുപ്പതുകളിലും നാല്പതുകളിലും സ്മിത പറഞ്ഞതു പോലെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ, മക്കളുടെ പഠനം, മാതാപിതാക്കളുടെ രോഗാവസ്ഥ…… വായനയിൽക്കൂടിയാണ് അന്നത്തെ എല്ലാ മാനസിക ഗാരീരികാവസ്ഥകളേയും മറികടന്നത്.
    ഇന്ന് ഈ അറുപതുകളിൽ ഞാൻ കൂടുതൽ ഉണർവ്വോടെയിരിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ ചെറുപ്പക്കാരെഴുതുന്നതൊക്കെ വായിച്ച് ,നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളുമൊക്കെ കേട്ട് മനസ്സിനിഷ്ടമുള്ളതൊക്കെ ചെയ്യാൻ ശ്രമിക്കുന്നു. സമയം കാത്തുനിൽക്കില്ല എന്ന ഓർമ്മയോടെ ജീവിക്കാനാണ് എൻ്റെ ശ്രമം.
    ❤️🌹👌

    Reply
    • Smitha Poulose on March 10, 2025 8:54 PM

      ❤️❤️

      Reply
  4. Easter on March 10, 2025 2:47 PM

    Great reflection on the inner beauty of a woman.

    Reply
    • Greeshma Kichu on March 10, 2025 3:27 PM

      നമ്മുടെ സമൂഹത്തിൽ പലർക്കും തിരിച്ചറിവുകൾ വൈകിയാണ് വരുന്നത്. ചിലർക്ക് വന്നാലും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയും ഉണ്ടാകും. അതിന്റെ കാരണങ്ങൾ ഓരോ പ്രായത്തിലും എന്തൊക്കെയാണെന്ന് ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട്.

      Reply
      • Smitha Poulose on March 10, 2025 3:45 PM

        Thank you 🙏

        Reply
    • Smitha Poulose on March 10, 2025 3:44 PM

      Thank you 🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.