”എന്താ ഇവളുമാരുടെ ഒരു ഭാഗ്യം! ഈ പ്രായമായിട്ടും കൊഞ്ചിക്കുന്നതിന് ഒരു കുറവുമില്ല. “ എന്നിലെ ‘കുട്ടി ’ ഒരു നിമിഷം വർഷങ്ങൾ പുറകോട്ടു പോയി. കർക്കശക്കാരനായ ഡാഡിയുടെ മൂത്ത മകളായ എന്നെ ചെറുപ്പത്തിൽ പോലും കൊഞ്ചിച്ചതായ ഒരോർമ്മ പോലും എനിക്കില്ല. കൊഞ്ചിക്കുന്നത് പോയിട്ട്, അമ്പതാമത്തെ വയസ്സിൽ ഡാഡി മരിക്കുന്നതു വരെ വഴക്കുപറയാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ജൂൺ മാസം പിറക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ദുഃഖം എന്നെ വന്നു പൊതിയാറുണ്ട്. ഈ മാസം 28 ന് ഡാഡി ഞങ്ങളെ ഈ ലോകത്തിൽ നിന്നും വിട്ട് പോയിട്ട് 25 വർഷം തികയും. ബൈബിളിലെ ഏശയ്യായുടെ പുസ്തകത്തിലെ ഒരു വചനമാണ് ഡാഡിയുടെ ശവകുടിരത്തിൽ ഞങ്ങൾ അന്ന് കൊത്തിവച്ചത് – “എന്റെ അചഞ്ചലമായ സ്നേഹം നിങ്ങളെ വിട്ടു പിരിയുകയില്ല.” മരിച്ചിട്ട് ഇത്ര വർഷങ്ങൾ ആയെങ്കിലും ഡാഡിയെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല. നിസ്സാരകാര്യങ്ങൾക്ക് പോലും…
Author: Smitha Poulose
സ്ത്രീകളേ.. നിങ്ങളോടാണ് എന്റെ ചോദ്യം. ഒരു പുരുഷൻ സ്ത്രീയിൽ കാണുന്ന ഏറ്റവും വലിയ സവിശേഷത എന്താണ്? പാതിവ്രത്യം അനുസരണ വാത്സല്യം നല്ല കുടുംബിനി നല്ല സുഹൃത്ത് ലൈംഗിക തൃഷ്ണ സ്വയം പര്യാപ്തത കാര്യപ്രാപ്തി ഇതൊക്കെ ആയിരിക്കും പുരുഷന്മാർ ചിന്തിക്കുന്നത് എന്നായിരിക്കും ഭൂരിഭാഗം സ്ത്രീകളും കരുതുക. എന്നാൽ സത്യം ഇതിൽ നിന്ന് വിഭിന്നം ആയിരിക്കാനാണ് സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്. പുരുഷ മനശ്ശാസ്ത്രമൊന്നും പഠിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തെ കുറിച്ച് ചില പുരുഷസുഹൃത്തുക്കളുമായി സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് ഒരു സ്ത്രീയുടെ വ്യക്തിത്വമാണ് പുരുഷന് ഏറ്റവും അഭിലഷണീയമായി തോന്നുന്നത് എന്നാണ്. എന്നാൽ ഒട്ടു മിക്ക സ്ത്രീകളും തങ്ങളുടെ ബാഹ്യസൗന്ദര്യത്തിനാണ് എപ്പോഴും മുൻതൂക്കം കൊടുക്കുന്നത്. എന്നാൽ പുരുഷൻ കാംക്ഷിക്കുന്നതോ അവളുടെ ആത്മസൗന്ദര്യവും ! അനാദി കാലം മുതൽക്കേ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങൾ ആണല്ലോ. ഇണയിൽ ഏറ്റവും ആകർഷകമായ വ്യക്തിത്വത്തെയാണ് പുരുഷൻ എക്കാലത്തും തേടി നടന്നിട്ടുള്ളത്. ബാഹ്യസൗന്ദര്യ ആസ്വാദനമൊക്കെ ചുരുങ്ങിയ കാലയളവിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ അവളുടെ…
“വീണ്ടും നിങ്ങൾ ?” ഡോക്ടർ ഗീത നെറ്റി ചുളിച്ച് സന്ധ്യയുടെ തുറിച്ചു നിൽക്കുന്ന വയറിലേയ്ക്കും അവളുടെ കണ്ണിലേയ്ക്കും മാറി മാറി നോക്കി. “അടുത്ത മൂന്നു വർഷത്തേയ്ക്ക് ഇനി ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കരുതെന്ന് നിങ്ങളോട് അന്ന് ഞാൻ പറഞ്ഞതല്ലേ? ഓരോ വർഷത്തെ ഇടവേളയിൽ മൂന്ന് കുഞ്ഞുങ്ങൾ.. അതും സിസേറിയനിലൂടെ! നിങ്ങളുടെ ഭാര്യയുടെ ആരോഗ്യത്തിന് ഇത് എത്രമാത്രം ഹാനികരമാണെന്ന് നിങ്ങൾ ഓർത്തോ? അവളെ കൊലയ്ക്ക് കൊടുക്കുവാണോ മിസ്റ്റർ സുമേഷ്?” ഡോക്ടറുടെ മുഖത്തു നോക്കാനാവാതെ സന്ധ്യ തലയും താഴ്ത്തി ഇരുന്നു. ഡോക്ടർ പറഞ്ഞത് ശരിയാണ്. അവർ ചോദിച്ചതിനൊന്നും ഒരു ഉത്തരവും അവൾക്ക് നൽകാൻ ഉണ്ടായിരുന്നില്ല. അരികിൽ നിന്നിരുന്ന അവളുടെ ഭർത്താവ് സുമേഷ് ഡോക്ടറോട് കയർക്കാൻ തുടങ്ങി: “കുഞ്ഞ് എപ്പോൾ വേണം, എപ്പോൾ വേണ്ട എന്നതിനെ കുറിച്ചൊന്നും ഡോക്ടറുടെ ഉപദേശം ഞങ്ങൾക്ക് ആവശ്യമില്ല. ഓരോ പ്രസവം കഴിഞ്ഞപ്പോഴും ഇവൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ് ഞങ്ങൾ അടുത്ത കുഞ്ഞിന് വേണ്ടി ശ്രമിച്ചത്. അടുത്തടുത്ത് എട്ടു…
പ്രിയ മനസ്സാക്ഷി, ഈ പ്രണയദിനത്തിൽ നിന്നോട് എന്റെ പ്രണയത്തെ പറ്റി തുറന്നുപറഞ്ഞില്ലെങ്കിൽ എന്നെ അത് അലോസരപ്പെടുത്തും, അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നിന്നിൽ നിന്ന് എന്തെങ്കിലും ഞാൻ മറച്ചുവച്ചിട്ടുണ്ടോ ഇന്നുവരെ ? എന്റെ പ്രിയ കൂട്ടുകാരീ .. നീ ഇതു കേൾക്കണം. നിന്നിൽ അല്ലാതെ മറ്റൊരിടത്തും എനിക്കിത് രേഖപ്പെടുത്താൻ വയ്യ . എനിക്ക് അവനോട് പ്രണയമാണ്.. അസ്ഥിക്കു പിടിച്ച പ്രണയം. അതെ, മധ്യവയസ്കയായ എനിക്ക് അവനോട് അഗാധ പ്രണയം തന്നെയാണ്, അതിലെനിക്കു ഒരു സംശയവും ഇല്ല. എന്നെക്കാൾ വയസ്സിന് ഏറെ ഇളപ്പമുള്ള, എക്കാലത്തും എന്റെ സങ്കല്പത്തിലെ, സ്വപ്നത്തിലെ കാമുകൻ പുരുഷരൂപം പൂണ്ട് എന്റെ മുന്നിൽ ഒരുനാൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാനവനെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ? ബോളിവുഡ് നടന്മാരെ അനുസ്മരിപ്പിക്കുമാറ് ക്ലീൻ ഷേവ് ചെയ്ത മുഖത്തിൽ കുറ്റി രോമങ്ങൾ മീശയിലും താടിയിലും കിളിർത്തു നിൽക്കുന്നു , ആറടിക്കു മേൽ ഉയരം , വിളഞ്ഞുനിൽക്കുന്ന ഗോതമ്പിൻ നിറം, ആകാശനീല കണ്ണുകൾ , നീണ്ട ചെമ്പൻ തലമുടി, മെലിഞ്ഞ, പുരുഷത്വത്തെക്കാൾ സ്ത്രീത്വം തുളുമ്പി…
ഞാനില്ലായിരുന്നെങ്കിൽ പെണ്ണേ.. നിന്റെ കഞ്ഞികുടി മുട്ടിപ്പോയേനെ ! ഒരു ചൂളം വിളിയുടെ അകമ്പടിയോടെ നിന്റെ ഹൃദയത്തിൽ ചേക്കേറിയവനല്ലേ ഈ ഞാൻ. ഞാനില്ലാത്ത ഒരു ദിനത്തെ പറ്റി ചിന്തിക്കുക നിനക്കു ദുഷ്കരം തന്നെ. രാവിലെ ഒരു കപ്പു ചായ മുത്തിക്കുടിച്ചു നിന്റെ ഭർത്താവുമായി നീ ചിലവിടുന്ന മണിക്കൂറുകൾ നിനക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും അദ്ദേഹം ഓഫീസിൽ പോയി കഴിഞ്ഞാൽ ഞാൻ ഇഷ്ടപ്പെടുന്നത് നിന്നോടൊപ്പം ചിലവഴിക്കുന്ന ആ മധുര നിമിഷങ്ങളാണ്. എന്റെ നെഞ്ചകമാകെ നിന്നോടുള്ള സ്നേഹമാണ്. അത് എന്റെയുള്ളിൽ വെന്തു നീറി എന്നും വിസിലടിക്കുന്ന കാഴ്ച നീയെങ്ങനെയാണ് കണ്ടില്ലെന്നു നടിക്കുന്നത് ! ഭാര്യയെ ഏറെ സ്നേഹിക്കുന്നവൻ അവൾക്കായി വാങ്ങി കൊടുക്കുന്ന ഏറ്റവും നല്ല സമ്മാനമാണ് ഞാൻ എന്ന് പരസ്യവാചകം പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ നിനക്കായ് നിന്റെ ഭർത്താവ് വാങ്ങിത്തന്ന ആദ്യ സമ്മാനമായിരുന്നു ഞാൻ. കടയിൽ കൂട്ടി കൊണ്ടു പോയി അദ്ദേഹം എന്തോ നിന്റെ കാതിൽ കുശുകുശുക്കുന്നതു ഞാൻ ചെവി രണ്ടും വട്ടംപിടിച്ചു…
അതിജീവിതരെ പറ്റി എഴുതാൻ അഭ്യർത്ഥിച്ചപ്പോൾ വിഷയം തന്നയാൾ ഉദ്ദേശിച്ചത് സ്വന്തം അതിജീവന അനുഭവങ്ങൾ പങ്കുവെക്കുക എന്നുള്ളതാണെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചു പറയുവാണെങ്കിൽ ഞാൻ ഒരു അതിജീവിതയാണ്. എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ക്യാൻസർ പോലെയുള്ള ശാരീരിക മാറാരോഗങ്ങളിൽ നിന്നുള്ള അതിജീവനമല്ല എന്റേത്.. വിഷാദരോഗത്തിന്റെ ആഴക്കയങ്ങളിൽ നിന്ന് പതിന്മടങ് ശക്തിയോടെ വിഹായസ്സിലേക്കു പറന്നുയർന്നവളുടെ ചിറകടി ശബ്ദത്തിൻ അതിജീവനമാണിത്. ”ചേച്ചീ.. ചേച്ചി എത്ര പോസിറ്റീവ് ആണ്. എന്തൊരു എനർജി ആണ് ചേച്ചിക്ക്.. പാട്ടു പാടൽ, ചിത്രം വരക്കൽ, കഥ പറച്ചിൽ, ബേക്കിംഗ് ഇത്യാദി കാര്യങ്ങളോടൊപ്പം വീട്ടുജോലികളും എത്ര സമയബന്ധിതമായാണ് ചേച്ചി ചെയ്തുതീർക്കുന്നത് ! ഞങ്ങളെ പോലെയുള്ള അമ്മമാർക്കും ഇതൊക്കെ പറഞ്ഞു തരാമോ? വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളുമൊന്നും കൃത്യമായി ചെയ്തുതീർക്കാൻ കഴിയാത്തതു മൂലം ഞങ്ങൾ വലിയ വിഷമത്തിലാണ്. ചേച്ചി മോട്ടിവേഷണൽ വീഡിയോസ് ചെയ്യുന്ന ആളല്ലേ? ഒരെണ്ണം ചെയ്യാമോ ഇതേ പറ്റി പറഞ്ഞ്?” എന്നെക്കാൾ വളരെ പ്രായം കുറഞ്ഞ സുഹൃത്ത് ആവശ്യപ്പെട്ടതാണ്. മൂന്നു മാസങ്ങൾക്കു മുൻപ് വരെ…
അന്നൊരു ചൊവ്വാഴ്ചയായിരുന്നു. പതിവു പോലെ മൊന്തയിൽ വെള്ളം നിറച്ച് ഗ്രേസി തൊടിയിലേക്കിറങ്ങി. നല്ല മൂടൽമഞ്ഞുണ്ട്.. വാതത്തിന്റെ അസ്കിതയുള്ളതിനാൽ കാലുകൾ രണ്ടും കോച്ചി വലിക്കുന്നുമുണ്ട്. അവൾ ദീർഘനിശ്വാസമെടുത്ത് ഒന്നു നെടുവീർപ്പിട്ട് പതിവു പോലെ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് വച്ചുപിടിച്ചു. തൊടിയുടെ തെക്കേ അറ്റത്തു നിൽക്കുന്ന പനിനീർച്ചെടിയുടെ അരികിലെത്തുമ്പോഴേ അവളുടെ കാലുകൾ രണ്ടിനും വിശ്രമം ലഭിക്കൂ. മനസ്സിൽ ഒരായിരം ദൃശ്യങ്ങൾ മിന്നിമറയുന്നുണ്ട്. കറുപ്പും വെളുപ്പും പിന്നെ ഇടയ്ക്കെപ്പോഴോ ചുവപ്പും.. അവിടമാകെ രക്തവർണം പടർന്നത് പെട്ടെന്നായിരുന്നു… ജോസ്‌മോനെ.. അവളുടെ നിലവിളി കേട്ട് വാകമരത്തിൽ കൂടുകൂട്ടിയിരുന്ന കിളികൾ എങ്ങോട്ടോ പറന്നു പോയി. ”ഗ്രേസിച്ചേച്ചി.. ഞാനെങ്ങും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. “ ”കള്ളം.. പച്ചക്കള്ളം. ചെറുപ്പത്തിൽ ഒളിച്ചുകളിക്കുമ്പോൾ നിന്നെ കാണാതായപ്പോൾ ചാച്ചനും അമ്മച്ചിയും അലമുറയിട്ടില്ലേ? പേരമരക്കമ്പൊടിച്ച് അവരെന്നെ തല്ലിയതിനു കയ്യും കണക്കുമില്ല.. വള്ളിനിക്കറിട്ടു നടക്കുന്ന പ്രായത്തിൽ ഞാനല്ലേ നിന്നേയും കൊണ്ട് പുഴക്കരയിൽ ഒളിച്ചു കളിക്കാമെന്നു പറഞ്ഞ് വിളിച്ചോണ്ട് പോയത്? പുഴയിലാണെങ്കിൽ അന്ന് പതിവിലേറെ ഒഴുക്കുമുണ്ട്. അതിൽ മുങാംകുഴിയിട്ടല്ലേ നീ അന്ന്…
ബാലരമയും പൂമ്പാറ്റയും ആയിരുന്നു എന്റെ ആദ്യകാല എഴുത്തു മാതൃകകൾ. ആദ്യമായി ഞാൻ വായിച്ച പുസ്തകങ്ങൾ ഇവയായിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയ നാളുകളിൽ അതിലെ കഥകളൊക്കെ സമപ്രായക്കാരായ, വായിക്കാൻ മടിയുള്ള എന്റെ കസിന്സിനൊക്കെ ഞാൻ വായിച്ചുകൊടുക്കുമായിരുന്നു.. മുഖത്തും ശബ്ദത്തിലും എല്ലാ ഭാവങ്ങളും നവരസങ്ങളുമെല്ലാം വിരിയിച്ചു ഞാൻ വായിക്കുന്നത് കേട്ട് വെക്കേഷന് അവർ വായും പൊളിച്ച് നോക്കിയിരിക്കുമായിരുന്നു. വിക്രമാദിത്യ കഥകൾ, പഞ്ചതന്ത്രകഥകൾ, ബാലരമ അമർചിത്രകഥ തുടങ്ങിയ പുസ്തകങ്ങളൊക്കെ ആന്റിയുടെ വീട്ടിൽ വെക്കേഷന് പോവുമ്പോഴാണ് പുസ്തകപ്പുഴുവായ ഞാൻ വായിക്കുക. കയ്യിൽ കിട്ടിയ എന്തും.. കപ്പലണ്ടി പൊതിഞ്ഞു തരുന്ന വാരികയിലെ ഏടുകൾ പോലും ഞാൻ വെറുതെ വിട്ടിരുന്നില്ല. വീട്ടിൽ ഡാഡി വാങ്ങിക്കൊണ്ടു വന്നിരുന്ന മനോരമ ആഴ്ചപ്പതിപ്പിലെ തുടർ നോവലുകളും ലേഖനങ്ങളും വള്ളി പുള്ളി വിടാതെ വായിക്കുമായിരുന്നു. സുധാകർ മംഗളോദയം, കോട്ടയം പുഷ്പനാഥ് ഇവരുടെയൊക്കെ തുടർനോവലുകൾ വായിക്കുമ്പോൾ തന്നെ കെ. എം. മാത്യുവിന്റെ മനശ്ശാസ്ത്രജ്ഞനോട് ചോദിക്കുക പോലെയുള്ള പംക്തികളും ഞാൻ വായിച്ചിരുന്നു. വനിത, ഗൃഹലക്ഷ്മി, സ്നേഹസേന, വിശുദ്ധരുടെ…
