Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്നത്തെ തലമുറയിലെ മാറ്റങ്ങൾ: ഉത്തരവാദിത്വം ആരുടേത്?
അറിവുകൾ കുട്ടികൾ പാരന്റിങ് സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്‌കൂൾ / കോളേജ്

ഇന്നത്തെ തലമുറയിലെ മാറ്റങ്ങൾ: ഉത്തരവാദിത്വം ആരുടേത്?

By Sunandha MaheshMarch 17, 20258 Comments3 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

നമ്മുടെ കാലഘട്ടത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് പുതിയ തലമുറയിൽ കണ്ടുവരുന്ന മാറ്റങ്ങൾ. ഇവയ്ക്ക് കാരണക്കാരായവരുടെ ഒരു നിരതന്നെയുണ്ട് — മാതാപിതാക്കൾ, അദ്ധ്യാപകർ, കൂട്ടുകാർ, സമൂഹം, സമൂഹമാധ്യമം, സിനിമകൾ, വിദ്യാഭ്യാസസംവിധാനം, കൂടാതെ ആധുനിക ജീവിതശൈലി. ഇവയെല്ലാം ചേർന്നുതന്നെയാണ് പുതിയ തലമുറയുടെ മനോഭാവം രൂപപ്പെടുന്നത്. അങ്ങനെയെങ്കിൽ, ഈ മാറ്റങ്ങൾ അത്രമേൽ ദോഷകരമാണോ? ദോഷകരമാണെങ്കിൽ, അതിനു പരിഹാരമാർഗ്ഗം എന്താണ്? മേൽപറഞ്ഞ ഘടകങ്ങൾ നമുക്കൊന്നു പരിശോധിക്കാം.

സിനിമ: വിനോദമോ? അതോ മൂല്യശോഷണത്തിന്റെ തുടക്കമോ?

“സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ഈ സിനിമ കാണിക്കാതെ ഇരിക്കുക”
ഇതൊരു സിനിമയെക്കുറിച്ച് ഞാനാദ്യം വായിച്ച അവലോകനം ആയിരുന്നു. എങ്കിലും മറ്റു പലരുടെയും ‘സൂപ്പർ’ എന്ന വിശേഷണം കണ്ട് ആ സിനിമ ഞാൻ കണ്ടു. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യം വായിച്ച അവലോകനത്തിന്റെ പ്രസക്തി സത്യമാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു.

സിനിമകൾ കേവലം വിനോദത്തിനായാണ് പലരും കാണുന്നത്. എന്നാൽ, അതിന്റെ കഥ, കഥാപാത്രങ്ങൾ, പ്രമേയം ഇവയൊക്കെ കൂട്ടിച്ചേർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ചിന്താഗതിയെ സ്വാധീനിക്കാറുണ്ട്. സിനിമകളിൽ വരുന്ന അഴിമതിയുടെയും ലഹരിയുടെയും ഗ്ലാമറൈസേഷൻ, അവയെ സാധാരണവൽക്കരിക്കൽ എന്നിവ പ്രായം കുറഞ്ഞവരിൽ വലിയ പ്രതിഫലനം ഉണ്ടാക്കുന്നു.

നമുക്ക് ചില ചോദ്യങ്ങൾ മുന്നോട്ടുവെക്കാം:

സിനിമകളുടെ സ്വാധീനം കുട്ടികളിലുണ്ടോ?

അത്തരം സിനിമകളുടെ ഹീറോയിസം അവരെ മോശം വഴിയിലേക്ക് നയിക്കുമോ?

പൂർണ്ണമായും ഇത്തരം സിനിമകൾ ഒഴിവാക്കാമോ?

സിനിമ വ്യവസായം ഒരു കച്ചവടമാണ്. ലാഭംമാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന ഇവയെ മാറ്റാൻ സാധാരണക്കാരായ നമുക്ക് കഴിയില്ല. അപ്പോൾ, നമ്മൾ ചെയ്യേണ്ടതെന്താണ്?

കുട്ടികൾ കണ്ട സിനിമകളെക്കുറിച്ച് അവരോടു സംസാരിക്കുക.

സിനിമയുടെ ഗുണവശങ്ങളും ദോഷവശങ്ങളും അവരിലേക്ക് എത്തിക്കുക.

അവിടെയുള്ള അമിതമായ ഹീറോയിസവും അതിന്റെ ദുരനന്തരഫലവും അവർക്കു വിശദീകരിക്കുക.

വിമർശനാത്മക ചിന്തയ്ക്ക് അവരെ പ്രേരിപ്പിക്കുക.

അതേസമയം, ഇന്ന് പലയിടത്തും നടക്കുന്ന പ്രവണത എന്താണ്?

നായകന്റെ ഹീറോയിസത്തെ പുകഴ്ത്തി കൈയടിക്കുന്നു. ലഹരിയും ലൈംഗികതയും ഒരു സാധാരണ സംഭവമാക്കിമാറ്റുന്ന സിനിമകൾ അംഗീകരിക്കപ്പെടുന്നു.

ഇത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും അവഗണനയുടെ പ്രതിഫലനംമാത്രമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല.

സമൂഹ മാധ്യമം:

നമ്മുടെ ഫീഡ് ശ്രദ്ധിക്കൂ. നമുക്ക് താൽപര്യമുള്ള,നമ്മൾ പതിവായി പരതുന്ന ഉള്ളടക്കമാണ് അൽഗൊരിതം അനുസരിച്ചു നമുക്ക് ലഭിക്കുന്നത്.

അപ്പോൾ, സമൂഹ മാധ്യമമാണോ അതുപയോഗിക്കുന്ന നമ്മളാണോ അപകടകാരികൾ?

നമ്മുടെ മക്കളെ നേർവഴിയിലേക്കങ്ങനെ നയിക്കാം?

1. മാതാപിതാക്കളുടെ സ്ക്രീൻ ടൈം കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

2. കുട്ടികളുമായി നേരിട്ട് സംവദിക്കാനുള്ള സമയം കണ്ടെത്തുക.

3. കുടുംബ സദസ്സിന്റെ പ്രാധാന്യം തിരിച്ചറിയുക.

4. അപരിചിതരുമായി സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെടുന്നത് അപകടകരമാണെന്ന് അവരെ ബോധ്യപ്പെടുത്തുക.

5. കുട്ടികൾ എന്തെങ്കിലും പ്രശ്നംനേരിട്ടാൽ അത് മാതാപിതാക്കളുമായി തുറന്നുപറയാനുള്ള സ്പേസ് നൽകുക.

സമൂഹം: ചൂണ്ടിക്കാണിക്കുമ്പോൾ നമുക്ക് നേരെ മൂന്നു വിരലുകൾ നീളുന്നു.

അന്നും ഇന്നും നല്ലതും കെട്ടതും കലർന്നതാണ് സമൂഹം.
പണ്ട് നന്മയുടെ ശതമാനം കൂടുതലായിരുന്നുവെങ്കിൽ, ഇന്ന് അതിന്റെ അളവ് കുറവായിരിക്കാൻ കാരണം ആരാണ്?

സമൂഹം സ്വാർത്ഥരായിക്കൊണ്ടിരിക്കുകയാണ്. പങ്കിടലിന്റെ രുചി അറിയാതെ വളർന്നവർ എങ്ങനെ മറ്റു മനുഷ്യരുടെ വേദനയെ മനസ്സിലാക്കും?

നാം പൂർവ്വികരെ കണ്ട് വളർന്നു, ഇന്നത്തെ തലമുറ എന്തു കണ്ട് വളരുന്നു?

“സമൂഹം മാറണം” എന്ന് എല്ലാവരും പറഞ്ഞു കൊണ്ടേയിരിക്കുന്നു, സമൂഹം എന്നാൽ ഞാനും നിങ്ങളുമാണ് എന്നത് പലരും മറക്കുന്നു.

കൂട്ടുകാർ: “ചങ്ങായി നന്നെങ്കിൽ കണ്ണാടി വേണ്ട. “

“എന്റെ മകൻ നല്ല കുട്ടിയായിരിന്നു, പക്ഷേ കൂട്ടുകെട്ട് അവനെ ചീത്തയാക്കി” അച്ഛനമ്മമാർ അധികവും പറയുന്ന വാചകമാണിത്.

നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ തെറ്റുചെയ്യില്ല എന്ന ധാരണമാറ്റേണ്ട സമയമാണ് ഇത്.

അവരോട് അവഗണന കാണിക്കാതെ, സംശയദൃഷ്ടിയോടെ നോക്കാതെ, അവരുടെ നല്ല കൂട്ടുകാരായി മാറുക.

മറ്റൊരു പ്രധാന പ്രശ്നം, കുട്ടികൾ അവരുടെ പ്രശ്നങ്ങൾ മാതാപിതാക്കളോട് തുറന്നുപറയുന്നത് കുറയുന്നു. അതിനാൽ, അവരോട് സംസാരിക്കാൻ തക്ക സാഹചര്യം മാതാപിതാക്കൾ സൃഷ്ടിക്കണം.

അദ്ധ്യാപകർ: അദ്ധ്യാപനം തൊഴിലോ? സേവനമോ?

അദ്ധ്യാപനം ഒരു തൊഴിലും സേവനവുമാണ്.പക്ഷേ, അതിനെ ഒരു കച്ചവടമാക്കുന്ന പ്രവണത വളരുകയാണ്.

അദ്ധ്യാപകരും മാതാപിതാക്കളും പരസ്പരം സഹകരിക്കേണ്ടത് വളരെ പ്രധാനമാണ്.

വിജയത്തിനെയും തോൽവിയെയും യഥാർത്ഥ അർഥത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക.

മറ്റുള്ളവരെ അകറ്റി ഓടിക്കാൻ മക്കളെ പ്രേരിപ്പിക്കാതെ, അവർ നല്ല പൗരന്മാരായി വളരാൻ മാതാപിതാക്കൾ ശ്രമിക്കണം.

മാതാപിതാക്കൾ: മാറ്റത്തിന് തുടക്കം

സമൂഹത്തിലും സ്കൂളിലും സിനിമയിലും മോശം ചിന്തകളുണ്ടാവാം. എന്നാൽ, ആ ചിന്തകളെ ഫിൽറ്റർ ചെയ്യാനുള്ള അവബോധം നൽകേണ്ടത് മാതാപിതാക്കളാണ്.

മക്കളുടെ പ്രശ്നങ്ങളെ ബുദ്ധിപൂർവ്വം നേരിട്ടു, വികാരപരമായ ഇടപെടലുകൾ ഒഴിവാക്കി അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുക.

മക്കളാണ് നമ്മുടെ സമ്പത്ത്.
അവരുടെ നല്ല ജീവിതം അവരുടെയും നമ്മുടെയും കയ്യിലാണ്.

നമ്മുടെ കുടുംബം, കൂട്ടുകാർ, സ്കൂൾ, സമൂഹം, സിനിമ, സമൂഹമാധ്യമം എന്നിവയെ അവഗണിച്ച് മാറ്റം ഉണ്ടാക്കാനാവില്ല. പക്ഷേ, നമ്മൾ ഓരോരുത്തരും നമ്മുടെ ഭാഗം ചെയ്യുക.
മാറ്റത്തിനായി നാം കാത്തിരിക്കേണ്ടതില്ല, മാറ്റത്തിന്റെ തുടക്കം നമ്മിൽ നിന്നുതന്നെ ആകട്ടെ.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 38
2
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

8 Comments

  1. sabira latheefi on March 19, 2025 5:34 AM

    നന്നായി പറഞ്ഞു നന്ദേച്ചി…എല്ലാ ഭാഗങ്ങളും വന്നു. മനസിൽ ചലനം സൃഷ്ട്ടിക്കുന്ന എഴുത്ത്. സ്നേഹം ഡിയർ

    Reply
  2. Joyce Varghese on March 17, 2025 11:31 PM

    നല്ല ലേഖനം. 👌
    ഏറ്റവും അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് മാത്രമെ ഞാൻ ജീവിക്കൂ എന്നതിൽ അർത്ഥമില്ലല്ലോ. സാഹചര്യങ്ങൾ അനുകൂലമാക്കാൻ ശ്രമിക്കുക. അതിനായി നമ്മൾ മാതൃകയാകുക. നല്ല നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച എഴുത്ത് അഭിനന്ദനമർഹിക്കുന്നു.👏

    Reply
  3. Shybi on March 17, 2025 3:53 PM

    🥰🥰🥰👍👍👍 നന്നായി പറഞ്ഞു.
    മക്കളുടെ മനസ്സിൽ പതിയുന്നത് ഉപദേശമല്ല , മാതൃകയാണ്.
    നമ്മൾ അവർക്ക് ഉപദേശിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
    വിശ്വാസം : നമ്മൾ മക്കൾ എന്തെങ്കിലും തെറ്റുകൾ ചെയ്യുന്നുണ്ടോ എന്ന മുൻവിധിയോടെ , സംശയത്തോടെ അവരോട് സംസാരിക്കാതിരിക്കുക.
    അപ്പുറത്തെ കുട്ടിയെ കണ്ട് പഠിക്ക് എന്ന് സദാസമയോം പറഞ്ഞ് നമ്മുടെ കുട്ടികളെ കൊച്ചാക്കരുത് എന്ന് മാത്രമല്ല , നമ്മുടെ കുട്ടികളുടെ മുൻപിൽ വച്ച് മറ്റുള്ള കുട്ടികളെ
    മോശക്കാരാക്കി പരാമർശിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക .
    നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ മക്കളെ അഭിനന്ദിക്കുവാൻ മറക്കാതിരിക്കുക , ചെറിയ പിശകുകൾ അവരുടെ ഭാഗത്ത് നിന്ന് വന്നാൽ അവരെ വളരെ മോശക്കാരാക്കി സംസാരിക്കാതെ, ആദ്യം അവരുടെ തെറ്റ് സ്നേഹപൂർവ്വം ചൂണ്ടികാണിക്കുക, അത് മൂലം ഉണ്ടാകുവാൻ സാധ്യതയുള്ള ഭവിഷ്യത്തുകളും മനപ്രയാസവും പറഞ്ഞ് മനസിലാക്കുക . ഇങ്ങനെ നല്ല പേരൻറിംഗിന് വേണ്ട കുറേയേറെകാര്യങ്ങളിൽ കുട്ടിയുടെ കുട്ടിക്കാലം മുതൽ നമ്മൾ ശ്രദ്ധിച്ചാൽ വളർന്ന് വരുമ്പോൾ നമ്മളേക്കാൾ കൂടുതൽ സ്വാധീനം സിനിമകൾക്കൊന്നും അവരിൽ ചെലുത്താൻ സാധിച്ചെന്ന് വരില്ല.

    😫😫😫😫 ഇങ്ങനെയൊക്കെ കുറേ കാര്യങ്ങൾ എഴുതി വിടുവാൻ എനിക്കും എളുപ്പമാണ്. പക്ഷേ പേരൻ്റിംഗ് അത്ര എളുപ്പമല്ല. വളരെ ഉത്തരവാദിത്വത്തോടെ മാതാപിതാക്കൾ ഏറ്റെടുക്കേണ്ട കാര്യമാണത്

    Reply
    • Sunandha Mahesh on March 17, 2025 3:56 PM

      സത്യം

      Reply
      • Anju Ajish on March 17, 2025 7:56 PM

        മാതാപിതാക്കളുടെ സ്‌ക്രീൻ ടൈം കുറച്ച് കുട്ടികൾക്ക് വേണ്ടി സമയം ചിലവഴിക്കണം. പക്ഷേ ഞാൻ ഉൾപ്പെടെ പലർക്കും പ്രയാസം ഉള്ളതും അത് തന്നെയാണ്. നന്നായി പറഞ്ഞു.😍

        Reply
        • Suma Jayamohan on March 18, 2025 2:51 PM

          നന്നായി എഴുതി❤️👌🌹. മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരികയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അച്ഛനമ്മമാരും അദ്ധ്യാപകരുമുൾപ്പെട്ട സമൂഹം മനസ്സിരുത്തി, കുറച്ചു ത്യാഗങ്ങളൊക്കെ സഹിച്ചാലേ അതു സാധിക്കൂ.

          Reply
  4. Silvy Michael on March 17, 2025 11:11 AM

    നന്നായിപ്പറഞ്ഞു ചേച്ചീ

    Reply
    • Sunandha Mahesh on March 17, 2025 3:56 PM

      സ്നേഹം സിൽവി ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.