Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കടലിലേക്ക് ഒരു കനവ് ദൂരം…
കഥ പ്രണയം

കടലിലേക്ക് ഒരു കനവ് ദൂരം…

By Ajith RajMarch 21, 20257 Comments2 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

അസ്തമയക്കാഴ്ച കഴിഞ്ഞ് അർക്കൻ സാവധാനം കടലിൽ മുങ്ങാംകുഴിയിടിയാനുള്ള ഒരുക്കം തുടങ്ങി; സന്ദർശകർ സാവധാനം കടൽത്തീരത്തു നിന്നൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു.. 

പ്രകൃതി ക്യാൻവാസിൽ നിന്ന് ബ്രഷ് കുടഞ്ഞെന്ന വണ്ണം ചക്രവാളം തുടുത്തു നിന്നു.. 

മറ്റാരവങ്ങൾ തെല്ല് ശമിച്ചതു കൊണ്ടാവണം, കടലിന്റെ ശബ്ദം ഗർജനമായി കാതിൽ വന്ന് മുഴങ്ങി.. 

കടലിൽ നിന്ന് പുറത്താക്കപ്പെട്ടെന്ന വണ്ണം തിരകൾ ആർത്തലച്ച് വന്ന് തീരത്തെ വന്യമായി പുൽകി മടങ്ങിപ്പോവുന്നുണ്ട്… 

ഉപ്പുരസം മുഖത്ത് തളിച്ചു കൊണ്ട്.. അഞ്ജുവിൻ്റെ മനസും ആലയിൽ പഴുത്ത ഇരുമ്പിൻ ചീള് പോലെ ചുവന്നു പഴുത്ത് പടിഞ്ഞാറേ ചക്രവാളത്തോട് താദാത്മ്യം പ്രാപിക്കുന്നുണ്ടായിരുന്നു.. 

ദേവാ.. 

നീയിതു കാണുന്നുണ്ടാവില്ലേ ?

നിനക്കായിരുന്നു കടലിനെ ഏറെയിഷ്ടം ഇവിടെ വന്നു കൺചിമ്മിയാൽ എനിക്ക് നിന്നെ കാണാം.. ആർത്തു വരുന്ന തിരയെ മുറിച്ച് അതിനും മീതെ കടലിനെ ചുംബിക്കുന്ന നിന്നെ.. 

കടലിനോട് വർത്തമാനം പറയുന്ന.. 

രാത്രികളിൽ കടലിനെ കൂടുതൽ പ്രണയിച്ച നിന്നെ.. 

നിന്നെ കൂട്ടാതിരിക്കാൻ കടലിന്നാവുന്നതെങ്ങനെ?

ആർത്തലയ്ക്കുന്ന എന്നെ, അലയടിക്കുന്ന എന്റെ ഹൃദയത്തെ, 

നീയും കടലും അന്നും കണ്ടില്ല.. 

അന്ന് കടലിന് ഇത്രയും ഉപ്പുരസം ഉണ്ടായിരുന്നോ?

ഉണ്ടായിരുന്നിരിക്കില്ല.. 

എന്റെ കണ്ണുനീരല്ലാതെ നിന്റെ നെടുവീർപ്പുകളൊന്നും അതിൽ വീണിട്ടുമുണ്ടാവില്ല.. 

എന്നും നിനക്ക് പറയാൻ ഏറെ ഉണ്ടാവുമായിരുന്നു.. 

നിന്നെ കേട്ടിരിക്കാൻ എനിക്ക് എന്ത് ഇഷ്ടമായിരുന്നെന്നോ ?

നിറയെ പറയുമ്പോഴും ഇനിയും പറയാൻ നീ ബാക്കി വെച്ചിരുന്നത് പറഞ്ഞിരുന്നതിലുമേറെയെന്ന് ഞാൻ അറിയാറുണ്ട്.. 

അന്നും നീ നിറയെ സംസാരിച്ചിരുന്നല്ലോ. 

ഇനിയുള്ള കാഴ്ചകൾക്ക് കാത്തിരിക്കാൻ പാകത്തിൽ ഏറെ പറയാൻ ബാക്കി വെച്ചിരുന്നല്ലോ.. 

എന്നിട്ടും.. എന്നിട്ടും.. 

നീയില്ലാത്ത കടലിനെ വെറുത്തിരുന്ന ഞാൻ, ഇടയ്ക്ക് ഇവിടെ വരുന്നതെന്തിനെന്ന് നിനക്കറിയാം.. 

ഈ സാഗര ചുംബനങ്ങളിൽ ഞാൻ നിന്നെയറിയുന്നുണ്ട്.. 

അല വന്ന് പുൽകുമ്പോൾ നിന്റെ നിശ്വാസങ്ങളുടെ ചൂട് എന്നെ പുളകം കൊള്ളിക്കുന്നുണ്ട്.. 

തിരക്കൊഴിഞ്ഞ ഈ തീരത്ത് നിന്നോട് വിശേഷങ്ങൾ പറഞ്ഞ് ഒരിക്കലും തീരുന്നില്ലല്ലോ.. 

എങ്കിലും, എങ്കിലും.. 

പൊറുത്തു തരുവാൻ എനിക്കാവുന്നില്ലല്ലോ.. 

എത്രയാവർത്തി അലകൾ എന്റെ കാൽക്കൽ വന്നണഞ്ഞ് മാപ്പിരന്നാലും.. 

എന്റെ മിഴികളിൽ നിന്നൊരു മഹാസമുദ്രം നിന്നെ വിഴുങ്ങും വരെ.. 

എന്റെ ഹൃദയത്തെ വീണ്ടെടുക്കും വരെ.. 

നീ പറയാതെ വിട്ടൊരു വാക്കിൻ്റെ താളം എൻ്റെ നിദ്രയെ ഉണർത്താതിരിക്കും വരെ.. 

#എൻ്റെരചന #പറയാതെപോയത്

Post Views: 43
5
Ajith Raj

പ്രജ്ഞയുടെ കുത്തനെയുള്ള കയറ്റത്തിലേയ്ക്ക് ദു:ഖങ്ങളുടെ കല്ല് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തൻ .. ജന്മദേശം എറണാകുളം ജില്ലയിൽ ആലുവ. കർമ്മദേശം ബാംഗ്ലൂർ. ഉദ്യോഗം സോഫ്റ്റ്വെയർ എൻജിനീയർ. ഉദ്വേഗം സോഷ്യൽ മീഡിയ. ഭാര്യ 1, പിള്ളേർ 2 മലയാള ഭാഷയോട് ഭീകര പ്രണയം .. പക്ഷേ പ്രണയം വൺവേ ആണെന്ന് എഴുത്തുകുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു .. കൂട്ടക്ഷരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ക്ഷരനായി, കൂട്ടിന്റെ ക്ഷരം തേടി, ക്ഷരത്തിലെ അനന്തകോടി തന്മാത്രകളിലൊന്നു മാത്രമായി കഴിഞ്ഞുകൂടാനാണ് പ്ലാൻ ..

7 Comments

  1. Sunandha Mahesh on March 22, 2025 7:49 PM

    മനോഹരമായ എഴുത്ത്.
    ഒരിക്കൽ വായിച്ചിട്ട് പിന്നീട് ഒരിക്കൽ കൂടെ ആ വരികളിലൂടെ ആഴത്തിൽ പോകാൻ തോന്നിപ്പിക്കുന്ന എഴുത്ത്.

    സ്നേഹം സ്നേഹം അജിത് ❤️

    Reply
    • Suma Jayamohan on March 23, 2025 10:20 AM

      എത്ര മനോഹരമെന്നു തന്നെ പറയട്ടെ. നല്ലെഴുത്ത്🌹👌❤️

      Reply
  2. Ajith Raj on March 21, 2025 8:27 PM

    പറയാനേറെയുണ്ടെന്നേ ❤️❤️❤️
    പറഞ്ഞതിലും ഏറെ

    Reply
    • Joyce on March 24, 2025 1:56 AM

      നല്ല രചന👏

      Reply
  3. anju ranjima on March 21, 2025 7:59 PM

    😌😌😌☺️ പറയാതെ പോയതും
    ക്ഷമിക്കാൻ ആവാത്തതും….
    ❤️

    Reply
    • Anju on March 23, 2025 3:36 AM

      മനോഹരമായ എഴുത്ത്

      Reply
    • Sayara fathima k.k on October 3, 2025 8:05 PM

      നല്ല രസകരമായി എഴുതി 👌🙂🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.