Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നമുക്ക് “ആദർശ” രക്ഷിതാക്കളാകാൻ കഴിയുമോ?
അനുഭവം കുട്ടികൾ പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

നമുക്ക് “ആദർശ” രക്ഷിതാക്കളാകാൻ കഴിയുമോ?

By Deepa PerumalMarch 23, 20251 Comment3 Mins Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

#രക്ഷാകർതൃത്വം (Parenthood)
രക്ഷിതാവാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നാം ഏറ്റെടുക്കുന്ന ‘വേഷങ്ങളിൽ’ ഏറ്റവും വെല്ലുവിളി നിറഞ്ഞതും, എന്നാൽ ഏറ്റവും അർത്ഥവത്തായതുമായ ഭൂമിക.

‘ചെലോർക്ക് ശര്യാവും ചെലോർക്ക് ശര്യാവൂലാ’ എന്ന് പറഞ്ഞ പോലെയല്ലിത്… എല്ലാവർക്കും ഇത് എപ്പോഴും ശരിയാകണമെന്നില്ല. കാരണം, മാതൃകാപരമായ രക്ഷിതാവ് എന്നൊന്ന് ഈ ദുനിയാവിൽ നിലവിലില്ല !!

എന്നാൽ ഉത്തമ രക്ഷിതാവാകാനുള്ള അവസരം, നമുക്ക് അനുദിനം ലഭ്യമാകുന്നുണ്ട് – നമ്മുടെ വാക്കുകൾ, പ്രതികരണങ്ങൾ, നമ്മുടെ സാന്നിധ്യം എന്നിവയിലൂടെ. നമ്മുടെ കുട്ടികളെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാന ഘടകം, അവരുമായുള്ള നമ്മുടെ ബന്ധമാണ്! .

രക്ഷിതാക്കളെ കുറ്റപ്പെടുത്താനല്ല ഈ പോസ്റ്റ്. മറിച്ച്, ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. ഒന്ന് ചിന്തിക്കേണ്ട ഒരു കാര്യവും.

#ഉത്തരവാദിത്തം
– നമ്മുടെ വിമർശനം ഭാവിയിൽ അവരുടെ മനഃസാക്ഷിയുടെ ശബ്ദമായി മാറിയേക്കാം. അത് പോലെ, നമ്മുടെ അഭിനന്ദനങ്ങൾ അവരുടെ ആത്മവിശ്വാസമായി മാറും.

– അവരുടെ കഴിവുകളിലെ നമ്മുടെ അവിശ്വാസം, അവരുടെ അപകർഷതാബോധമായി മാറാം, എന്നാൽ നമ്മുടെ ആഹ്‌ളാദപ്രകടനം അവരുടെ അഭിമാനമായി മാറും.

– നമ്മുടെ അക്ഷമ അവരുടെ ഉത്കണ്ഠയ്ക്ക് കാരണമായേക്കാം. പക്ഷേ, നമ്മുടെ സഹാനുഭൂതി അവരുടെ ശക്തിയായി മാറും.

– നമ്മുടെ നിരാശ അവർക്ക് ആത്മസന്ദേഹമായി മാറാം. പരാജിതരെന്ന തോന്നൽ ഉളവാക്കാം,

– എന്നാൽ നമ്മുടെ സ്നേഹവും സ്ഥിരതയും അവരുടെ നിതാന്ത സുരക്ഷാകവചമായി മാറും.

#സോദ്ദേശ്യ_രക്ഷാകർതൃത്വം (intentional parenting)
എല്ലാറ്റിനെയും പ്രശംസിക്കണം എന്നതല്ല – മറിച്ച്, നമ്മുടെ വാക്കുകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക, കരുണയോടെ സത്യസന്ധത പുലർത്തുക, സ്നേഹത്തോടെയും നേരോടെയും അവരെ നയിക്കുക എന്നിവയാണ്. ചിലപ്പോൾ സ്നേഹം എന്നാൽ പരുഷമായ കാര്യങ്ങൾ പറയുക എന്നതാണ്, അത് അസ്വസ്ഥതയുണ്ടാക്കുമ്പോൾ പോലും…

ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ ചെയ്യേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്ന്, കൗമാരപ്രായത്തിൽ എന്റെ കുട്ടിയോട് ഒരു അപ്രിയസത്യം പറയേണ്ടി വന്നു എന്നതാണ്:
“നീ സ്പെഷ്യലാണ്. നീ ഒരു രാജകുമാരിയാണ് – പക്ഷേ, അത് ഞങ്ങൾക്ക് മാത്രം. ലോകത്തെ മറ്റുള്ളവർക്കെല്ലാം, നീ കോടിക്കണക്കിന് മനുഷ്യരിൽ ഒരാൾ മാത്രമാണ്. അതിനാൽ ഞങ്ങൾ നിന്നെ സ്നേഹിക്കുന്ന പോലെ, തെറ്റുകുറ്റങ്ങൾ പൊറുക്കുന്ന പോലെ, ചേർത്തുപിടിക്കുന്ന പോലെ, പുറംലോകം നിന്നോട് പെരുമാറും എന്ന് പ്രതീക്ഷിക്കരുത്.”

ഞാൻ പറഞ്ഞത് നിർദയമായി തോന്നിയേക്കാം – പക്ഷേ ഇതല്ലേ യാഥാർഥ്യം? ഇത് സ്നേഹക്കുറവ് കൊണ്ട് പറഞ്ഞതല്ല; ചെറുപ്പത്തിൽ തന്നെ ജീവിതസത്യങ്ങളോട് പൊരുത്തപ്പെടാൻ സജ്ജമാക്കുക എന്നതിന്റെ ഭാഗമായി നൽകിയ ഉപദേശമാണ്. ഉൾക്കാഴ്ചയോടെയും ആത്മവിശ്വാസത്തോടെയും ലോകത്തെ നേരിടാൻ അവരെ ശാക്തീകരിക്കുകയാണ് ചെയ്‌തത്‌ എന്ന് ഞാൻ വിശ്വസിക്കുന്നു.

കാരണം, നമ്മുടെ കുട്ടികളെ സംരക്ഷിക്കുക എന്നതിനർത്ഥം, അവരെ യാഥാർത്ഥ്യത്തിൽ നിന്ന് മറച്ചു പിടിച്ച്, മൂടി പരിപാലിക്കുക എന്നല്ല – കരുത്തോടെ, വ്യക്തതയോടെ അതിനെ നേരിടാൻ അവരെ പ്രാപ്‌തരാക്കുക എന്നാണ്. നിങ്ങൾ യോജിക്കുന്നോ?

#വ്യക്തിത്വവികസനം
രക്ഷാകർതൃത്വത്തിന്റെ മറ്റൊരു വശം, അവരുടെ വ്യക്തിത്വ വികാസത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് – വിമർശനങ്ങൾ (ക്രിയാത്മകമായതും നിഷേധാത്മകമായതും) എങ്ങനെ കൈകാര്യം ചെയ്യണമെന്നും, മറ്റുള്ളവരുടെ വികാരങ്ങളെ എങ്ങനെ ബഹുമാനിക്കാമെന്നും, സ്വയപ്രതിരോധശേഷി എങ്ങനെ വളർത്താമെന്നും.

കുട്ടികളുടെ ഭാവി മാനസികാരോഗ്യത്തിൽ രക്ഷിതാക്കൾ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും, നമ്മൾ ഏകമാത്രമായ ഘടകം അല്ല എന്നതും മനസ്സിലാക്കണം. സമപ്രായക്കാർ, ചുറ്റുപാടുകൾ, അനുഭവങ്ങൾ, അവരുടെ തന്നെ സ്വന്തം വ്യക്തിത്വങ്ങൾ എന്നിവയും, കുട്ടികളെ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

രക്ഷിതാക്കൾ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അവർ മാത്രമാണ് എല്ലാത്തിനും കാരണമെന്ന് ചിന്തിച്ച് കുറ്റബോധം തോന്നേണ്ടതില്ല. കുട്ടികളുടെ മാനസികാരോഗ്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ, വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.

#തുടർച്ചയായ_പഠനപ്രക്രിയ
എല്ലാ രക്ഷിതാക്കൾക്കും ഉപയോഗിക്കാവുന്ന ഒറ്റ പാഠപുസ്‌തകം എന്നൊന്നില്ല! രക്ഷാകർതൃത്വം എന്നത് ഒരു യാത്രയാണ്. അതിൽ നമ്മൾ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നു. കുട്ടികളോടൊപ്പം വളരുന്നു, കുട്ടികളുടെ വളർച്ചയ്‌ക്കനുസരിച്ച് നമ്മളും മാറ്റങ്ങൾ വരുത്തുന്നു, പൊരുത്തപ്പെടുന്നു – അത്ര മാത്രം.

കേവലം മനുഷ്യരല്ലേ നമ്മളും ? തെറ്റുകൾ വരുത്തും. സംയമനം തെറ്റും. പക്ഷേ സ്നേഹത്തോടെയും, ചിന്തനയോടെയും, ഉദ്ദേശ്യശുദ്ധിയോടെയും, സന്നിഹിതരായിരിക്കുക എന്നത് വളരെ പ്രധാനമാണ്.

വേനൽഅവധി എത്തിക്കഴിഞ്ഞു – വീടുകളിൽ പിടിവാശികൾ മുഴങ്ങും, കോപങ്ങൾ ആളിക്കത്തും, പതിവ് ദിനചര്യകൾ പറന്നകലും…

ഓർക്കുക, നിങ്ങൾ നല്ല രക്ഷിതാക്കളാണ്. 💛

പ്രശാന്തസുന്ദരമായ വേനലവധി ആശംസിക്കുന്നു….

Post Views: 32
1
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

1 Comment

  1. Suma Jayamohan on March 29, 2025 5:34 PM

    വലിയ അഭിമാനത്തോടെ പറഞ്ഞ പല കാര്യങ്ങളം അവർക്കത്ര ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഇപ്പോൾ പിള്ളേരോർമ്മിപ്പിക്കുന്നുണ്ട്. എന്തു ചെയ്യാനാണ്? അന്ന് ഇത്രയും വിവരമില്ലാതെ പോയി😃❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.