Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പറയാതെ, അറിയാതെ
കഥ ജീവിതം പ്രണയം

പറയാതെ, അറിയാതെ

By Sreeja AjithMarch 24, 2025Updated:May 10, 202512 Comments2 Mins Read456 Views
Bookmark Now
Please login to bookmark Close

No account yet? Register

“ആരായിരിക്കും ഈ കൊറിയർ അയച്ചത്?” ശുഭ ഓർമ്മകളിൽ തിരഞ്ഞു.

രാവിലെ ഒരു കൊറിയർ ഉണ്ടെന്നു പറഞ്ഞു ഫോൺ വന്നപ്പോൾ തുടങ്ങിയ ആകാംക്ഷയാണ്. പാക്കറ്റിലെ അഡ്രസ് നോക്കി. ഏതോ ഒരു നിതിൻ ആണ് അയച്ചിരിക്കുന്നത്. അങ്ങനെ ഒരു പേര് ഓർമ്മയിൽ തിരഞ്ഞു പരാജയപ്പെട്ടു. പൊതി തുറന്നപ്പോൾ ഒരു നീലക്കടലാസ്സ് താഴെ വീണു. പരിചിതമായ കയ്യക്ഷരം കണ്ടപ്പോൾ ഹൃദയം ഒരു നിമിഷം നിലച്ചു. വിറയ്ക്കുന്ന കൈകളോടെ കത്ത് വായിച്ചു.

“ശുഭയ്ക്ക്, ഇത്രയും നാളുകൾക്കു ശേഷം വീണ്ടും നിന്റെ ജീവിതത്തിലേക്ക് കടന്നു കയറുന്നതിൽ തെറ്റുണ്ടോ എന്നറിയില്ല. എങ്കിലും എന്റെ ആദ്യത്തെ പുസ്തകം പുറത്തിറങ്ങുമ്പോൾ അതിന്റെ ആദ്യത്തെ കോപ്പി നിനക്ക് അയയ്ക്കാതിരിക്കാൻ കഴിയുന്നില്ല. നിതിൻ എന്റെ സഹായിയാണ്. ഇതു നമ്മുടെ കഥയാണ്. പറയാൻ കഴിയാതെ പോയ എന്റെ മനസ്സ് ഇതിലുണ്ട്. വായിക്കുമല്ലോ.

ഒരു പാട് സ്നേഹത്തോടെ,

……………………….. വിഷ്ണു.”

കണ്ണുനീർ കാഴ്ചയെ മറയ്ക്കുവോളം അവൾ ആ കത്തിലേയ്ക്ക് നോക്കി നിന്നു. പുസ്തകത്തിന്റെ പേര് വായിച്ചു. “പറയാതെ പോയത് .”

****************

“നിനക്ക് സുഖമല്ലേ? കണ്ടാൽ തിരിച്ചറിയുന്നില്ലല്ലോ. പണ്ടത്തെ നിന്റെ നിഴൽ പോലെ തോന്നുന്നു.” അവന്റെ ചോദ്യം കേട്ട് അവൾ മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.

മടിച്ചു മടിച്ചു അവൾ ചോദിച്ചു.”രേഖയും മോളും വന്നില്ലേ?”

“ഇല്ല, അവൾക്ക് നാട് ഇഷ്ടമല്ല. ഒരിക്കലും ചേരേണ്ടാത്തവർ ഒന്നിച്ചാൽ ജീവിതം എന്നുമൊരു കാട്ടിക്കൂട്ടലാകും.”അവൻ നെടുവീർപ്പിട്ടു.

അവളുടെ പതിഞ്ഞ സ്വരം അവന്റെ കാതുകളെ തഴുകി.

“നിനക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടമുണ്ടെന്നു ഞാൻ അറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയി. നിന്റെ പുസ്തകം നന്നായിട്ടുണ്ട്. പക്ഷേ ഇത്രയും കാലങ്ങൾക്കു ശേഷം ഒരു പുസ്തകം വേണ്ടിവന്നു നിനക്കതു തുറന്നു പറയാൻ. എന്നോട് ഒരിക്കലും ചോദിച്ചില്ലല്ലോ നീ ആ ചോദ്യം. കേൾക്കാൻ ഞാൻ കൊതിച്ചിരുന്നു. ‘എന്നെ ഇഷ്ടമാണോ?”എന്ന്. ഇഷ്ടമില്ലാത്ത ഈ ജീവിതം ജീവിക്കാൻ നീ എന്നെ വിട്ടുകൊടുത്തില്ലേ. ഇഷ്ടം പ്രകടിപ്പിക്കാൻ എനിക്കും മടിയായിരുന്നു. ഒരു ജീവിതമല്ലേ കൈവിരലുകൾക്കിടയിലൂടെ ചോർന്നു പോയത്?”

അവൾ പറഞ്ഞു നിർത്തിയപ്പോൾ അവൻ പതുക്കെ പറഞ്ഞു. “പറയാൻ കഴിഞ്ഞില്ല. നീ മനസ്സിലാക്കിയുമില്ല. അടുത്തൊരു ജന്മമുണ്ടെങ്കിൽ നമുക്കൊരുമിക്കാം. അതിനായി കാത്തിരിക്കാം.” അവർക്ക് പിന്നിൽ അപ്പോഴും തിരകൾ മത്സരിച്ചു അലയടിയ്ക്കുന്നുണ്ടായിരുന്നു. പറയാൻ വിട്ടു പോയ പലതിൻെറയും ഭാരവും പേറി.

#എന്റെരചന.. പറയാതെ പോയത്

Post Views: 43
6
Sreeja Ajith

വായനയോട് പ്രിയം.

12 Comments

  1. Joyce on March 26, 2025 3:34 AM

    രണ്ടു മനസ്സുകൾ, വൈകിയാണെങ്കിലും ഇഷ്ടം പറഞ്ഞു. ഒരു ജന്മം മുഴുവൻ കാത്തിരിക്കുന്ന സ്നേഹത്തേക്കാൾ വലുത് ഏതുണ്ട്?😍👌❤

    Reply
  2. Suma Jayamohan on March 25, 2025 6:47 PM

    നന്നായിട്ടുണ്ട്❤️👌🌹

    Reply
    • Shreeja R on May 13, 2025 2:01 PM

      ❤️❤️

      Reply
  3. Sunandha Mahesh on March 25, 2025 10:30 AM

    ശ്രീജ ഞാൻ തന്ന വിഷയത്തിൽ ഒരു പുസ്തകം തന്നെ ഇറക്കി 😄.

    സത്യത്തിൽ ഒരു പുസ്തകം ഇറക്കാൻ പാകത്തിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും ഈ വിഷയത്തിൽ.

    Short and crisp
    Thanks dear ❤️

    Reply
    • Sreeja Ajith on March 25, 2025 12:55 PM

      ❤️❤️Thanks for reading ❤️

      Reply
    • Sayara Fathima Karu Kunnath on May 12, 2025 11:01 PM

      Super ❤️ ❤️

      Reply
  4. Nishiba M on March 24, 2025 4:40 PM

    മനോഹരം

    Reply
    • Sreeja Ajith on March 24, 2025 9:04 PM

      Thanks ❤️

      Reply
      • Suma Jayamohan on March 25, 2025 6:48 PM

        നന്നായിട്ടുണ്ട്❤️👌🌹.

        Reply
        • Sreeja Ajith on March 25, 2025 9:33 PM

          Thanks all

          Reply
        • Silvy Michael on March 26, 2025 9:08 AM

          പറയാതെ അറിയാതെ പൂരിതമാകാതെ അങ്ങനെ എത്രയെത്ര ഇഷ്ടങ്ങൾ അല്ലേ. കുട്ടിക്കഥ മനോഹരമായി.

          Reply
    • sabira latheefi on March 25, 2025 7:16 PM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.