രസതന്ത്രത്തിലും ഊർജ്ജതന്ത്രത്തിലും ജീവശാസ്ത്രത്തിലുമൊക്കെ പല ഹൈപ്പോതീസിസുകളെക്കുറിച്ചും (Hypothesis) നാം പഠിച്ചിട്ടുണ്ട്.
ഗ്രാൻഡ് മദർഹൈപ്പോതീസിസ് എന്നു കേട്ടിട്ടുണ്ടോ? എന്താണീ അമ്മൂമ്മയഭ്യൂഹം?
കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്നവയാണല്ലോ സസ്തനികൾ ( mammals). സസ്തനികളുടെ ആയുസ്സ് അവയുടെ പ്രത്യുൽപാദന ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജീവശാസ്ത്രം പറയുന്നത്.
മനുഷ്യനും കുരങ്ങുകളുമെല്ലാം ഉൾപ്പെടുന്ന സസ്തനികളുടെ ഗോത്രമാണ് പ്രൈമേറ്റ്(Primate ) വിഭാഗം. ഈ വിഭാഗത്തിൽ, മനുഷ്യസ്ത്രീ ഒഴികെയുള്ളവരെല്ലാം പ്രത്യുൽപ്പാദനശേഷി ഇല്ലാതാകുന്നതോടെ മരണം വരിക്കുന്നു. പരിണാമപരമായി മനുഷ്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗോറില്ലയും ചിമ്പൻസിയും പോലും പ്രത്യുൽപ്പാദനകാലം കഴിയുന്നതോടെ കാലയവനികയ്ക്കുള്ളിൽ മറയുന്നതായാണ് കാണുന്നത്.
എന്നാൽ മനുഷ്യരിലാകട്ടെ തൊണ്ണൂറു വയസ്സുകഴിഞ്ഞ ആണുങ്ങളും അച്ഛനാകുന്ന വാർത്തകൾ നാം വായിച്ചു രസിക്കുന്നുണ്ട്.
പക്ഷേ….. അതല്ല ഇവിടത്തെ വിഷയം. എന്താണ് നമ്മൾ പെണ്ണുങ്ങളുടെ സ്ഥിതി? നാൽപ്പതുകളുടെ മധ്യത്തിലോ അൻപതുകളുടെ തുടക്കത്തിലോ അവളുടെ അണ്ഡാശയങ്ങൾ തരിശായി പ്രത്യുൽപ്പാദന ശേഷി നിലച്ചാലും മുപ്പതോ നാൽപ്പതോ വർഷങ്ങൾ കൂടി സ്ത്രീകൾ ജീവിച്ചിരിക്കുന്നതിൻ്റെ കാരണമെന്ത്?
ജീവശാസ്ത്രകാരന്മാരും നരവംശശാസ്ത്രജ്ഞരുമെല്ലാം എത്രയോ ദശകങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്.
ഇതിൻ്റെ ഉത്തരമായി വ്യാഖ്യാനിക്കാവുന്ന ഒരു നിഗമനമാണ് “ഗ്രാൻഡ് മദർ ഹൈപ്പോതീസിസ്” അമേരിക്കൻ നരവംശശാസ്ത്രജ്ഞയായ ക്രിസ്റ്റിൻ ഹോകെസ് (Kristen Hawkes) ൻ്റെ നിഗമനമാണിത്.
അതിനേക്കുറിച്ചു പറയുന്നതിനു മുൻപ് നാം വേറെ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
ഭൂഗുരുത്വബലം മനുഷ്യഗർഭത്തിലേല്പിച്ച സ്വാധീനശക്തിയേക്കുറിച്ച് നമ്മിലെത്ര പേർ കേട്ടിട്ടുണ്ടെന്നറിയില്ല. മററു സസ്തനികളെ അപേക്ഷിച്ച് മനുഷ്യക്കുഞ്ഞുങ്ങൾ മാത്രം എന്തു കൊണ്ടാണ് സ്വന്തം അമ്മയെ കൂടുതലായി ആശ്രയിക്കുന്നത്?
പരിണാമ പ്രകിയകളിലൂടെ മനുഷ്യൻ രണ്ടുകാലിൽ നിവർന്നു നിൽക്കാൻ ശീലിച്ച കാലം മുതൽ ഗർഭത്തിലെ മനുഷ്യക്കുഞ്ഞിനു മേൽ ഒരു അധിക ഭൂഗുരുത്വവലി അനുഭവപ്പെട്ടു തുടങ്ങിയതായി പറയപ്പെടുന്നു. മറ്റു ജീവികളിൽ ഇങ്ങനെയൊരു പ്രതിഭാസം കാണാനില്ല. അതിൻ്റെ അനന്തരഫലം എന്താണെന്നോ?
പ്രാചീന മനുഷ്യരിൽ പതിനാറോ പതിനേഴോ മാസം നീണ്ടു നിന്നിരുന്ന ഗർഭകാലത്തെ, ഭൂഗുരുത്വബലം വലിച്ചടുപ്പിച്ച് ഒൻപത് – ഞാൻ പത്ത് മാസങ്ങളിലേക്കു ചുരുക്കിയിരിക്കുന്നു. അങ്ങനെയാണത്രേ ഒന്നുമറിയാത്ത പാവം മനുഷ്യശിശുവിനു പിറന്നുവീണ് എത്രയോ കാലം വീണ്ടും പരാശ്രയത്തിൽ കഴിയേണ്ടി വരുന്നത്.
ഈയൊരു പ്രതിഭാസമില്ലായിരുന്നെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്കും ജനിച്ചു വീണയുടനെ ചാടിയെഴുന്നേറ്റ് ഓടിച്ചാടി സ്വന്തം കാര്യങ്ങൾ നോക്കാമായിരുന്നു അല്ലേ? എങ്കിൽ എത്ര നന്നായിരുന്നു !
അപ്പോൾ ഈ ഗ്രാൻഡ്മദർ ഹൈപ്പോതീസിസ് എന്താണെന്നറിയുകയാണ് നമ്മുടെ ലക്ഷ്യം.
ക്രിസ്റ്റിൻ ഹോകേസിൻ്റെ വിശദീകരണമെന്താണെന്നു നമുക്കു നോക്കാം.
അമ്മയുടെ ഗർഭത്തിൽ കഴിയുമ്പോൾത്തന്നെ ഒരു പെൺകുഞ്ഞിൻ്റെ ഉദരത്തിൽ അണ്ഡങ്ങൾ രൂപപ്പെട്ടിട്ടുണ്ടാവും. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ ഗർഭിണിയായ ഒരു സ്ത്രീ, ഭാവിയിലെ അമ്മ മാത്രമല്ല, അമ്മൂമ്മ കൂടിയാണ്.
തൻ്റെ ഉദരത്തിൽ ഒരു പെൺകുഞ്ഞു രൂപം കൊള്ളുമ്പോൾത്തന്നെ തൻ്റെ പേരക്കുട്ടിയുമായും അവളറിയാതെ അദൃശ്യമായ ഒരു ജൈവബന്ധം ഉടലെടുക്കുന്നു എന്നു പറയാം. ഈ അദൃശ്യ ബന്ധത്തിൻ്റെ ഭാഗമായാണ് പിൽക്കാലത്ത് തൻ്റെ മകൾ പ്രസവിക്കുന്ന കുഞ്ഞുമായി അവൾക്കുണ്ടാകുന്ന വാത്സല്യത്തിൻ്റേയും കരുതലിൻ്റെയും സാക്ഷാത്ക്കാരം.
ജന്മനാ അശരണരായ മനുഷ്യ ശിശുക്കളെ വേണ്ട വിധം പരിപാലിക്കാൻ അമ്മയേക്കാൾ അമ്മൂമ്മയിൽ ഒരധിക ബലം ഉണ്ടാകുന്നതായി പറയുന്നു. അനുഭവവും പ്രായോഗിക ജ്ഞാനം ചേർന്നുണ്ടാകുന്ന ഒരു വൈദഗ്ധ്യം തന്നെയാവും അത്.
മകൾ ഒരു പ്രസവത്തിൽ നിന്ന് അടുത്തതിലേക്കു പോകുമ്പോഴും തുണയായി അമ്മൂമ്മയുണ്ടാവും. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീയാണെങ്കിലും അമ്മൂമ്മയ്ക്ക് പ്രകൃതി ഇങ്ങനെയൊരധികച്ചുമതല നൽകിയിട്ടുള്ളതിനാലാണ് മനുഷ്യ സ്ത്രീകൾ പ്രത്യുല്പാദന ശേഷി നിലച്ചാലും ദീർഘകാലം ജീവിതം തുടരുന്നതത്രേ.
പെണ്ണിനെ അമ്മയുടെയും അമ്മൂമ്മയുടെയും വേഷങ്ങളിൽ കെട്ടിയിടാനുള്ള പുരുഷൻ്റെ അധമസ്വഭാവമാണ് ഇതിൻ്റെ പിന്നിലെന്നു നമുക്കു വേണമെങ്കിൽ ആരോപിക്കാം. എന്നാൽ പുരാതനമനുഷ്യരേക്കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് ഗ്രാൻഡ് മദർ ഹൈപ്പോതീസിസ് ഉരുത്തിരിഞ്ഞതെന്നു മറക്കരുത്.
ഇതൊക്കെപ്പറയുമ്പോൾ ആൺ മക്കൾ മാത്രമുള്ള അമ്മമാരുടെ നെറ്റിചുളിയുന്നതും മുഖം വാടുന്നതും എനിക്കു കാണാം.
നമ്മുടെ നാട്ടിലെ ചുററുപാടുകളിൽ ആൺമക്കളുടെ കുട്ടികളെയാണ് കൂടുതൽ ലാളിക്കാനും സ്നേഹിക്കാനും കിട്ടുക. അപ്പോൾ മകൻ്റെ മക്കളുമായുണ്ടാകുന്ന ആത്മബന്ധത്തെക്കുറിച്ച് എങ്ങനെ വിശദീകരിക്കാമെന്ന് നമുക്കു സംശയമുണ്ടാകാം. ഇതെല്ലാം എങ്ങനെ ശരിയാവും അല്ലേ?
നമുക്കു കാത്തിരിക്കാം.പുതിയ പഠനങ്ങളും പുതിയ നിയമങ്ങളും വരട്ടെ.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


16 Comments
ആഹാ.. ഇതിനുമുൻപ് ഇതെക്കുറിച്ച് കേട്ടിട്ടേയില്ല. Very interesting 👌👌
സ്നേഹം സിൽവീ❤️❤️
അമ്പരപ്പിക്കുന്ന വിവരം …..🌹🌹🌹🤔🤔🤔🤔🤔
സ്നേഹം സുമാ❤️❤️
കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
Informative 👌❤
നന്ദി, സ്നേഹം ജോയ്സ്❤️❤️
പുതിയഅറിവ് പകർന്നു തന്നതിൽ നന്ദി….. സ്നേഹം🙏❤️
Thank you dear ❤️❤️
നല്ലെഴുത്ത്..❤️😍🥰
ഇങ്ങനേയും ഒരു വശമുണ്ടോ. പുതിയ അറിവുകൾ..
❤️❤️❤️
It’s a great blog…….informative and at the same time thought provoking. Thank You for sharing such an interesting blog with us.
പുതിയ അറിവുകൾ 👌
എനിക്കും പുതിയ അറിവുകളായിരുന്നു❤️❤️
നല്ല എഴുത്തു കുറെ അറിവുകൾ കിട്ടി ❤️❤️❤️
സ്നേഹം ജലജ❤️❤️