ഇന്നലെ രാത്രി അം അഃ എന്ന ചിത്രം കണ്ടു. തീയേറ്ററിൽ വന്നപ്പോൾ തന്നെ കാണണമെന്നുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ട് കാണാൻ പറ്റിയില്ല. ഇന്നലെ ആമസോൺ പ്രൈമിൽ കണ്ടു.
സിനിമയെ കുറിച്ച് ആധികാരികമായി ഒന്നും എനിക്ക് പറയാൻ അറിയില്ല. സാധാരണക്കാരിൽ സാധാരണക്കാരായ കുറേ മനുഷ്യർ. നിറയെ പച്ചപ്പ് നിറഞ്ഞിരിക്കുന്നു. ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നതും എടുക്കുന്നതുമായ കഥകൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. ഇത് ആ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഈ കഥ പക്ഷെ അധികമാരും കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടാവില്ല. ഈ പടത്തിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും വളരെ മികച്ച രീതിയിലാണ് അവരുടെ ഭാഗം ചെയ്തിരിക്കുന്നത്. ബഹളങ്ങളും ഇടിയും പുകയും നിറഞ്ഞ ഇന്നത്തെ സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന ഒരു സിനിമ. നല്ലൊരു ചിത്രം.

