ശരിക്കും ആത്മാവ് എന്നൊന്നുണ്ടോ. എനിക്കറിയില്ല. എനിക്കുണ്ടായ രണ്ട് മൂന്ന് അനുഭവങ്ങൾ എഴുത്തണമെന്ന് എനിക്ക് തോന്നാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. തിരക്കുകൾ കഴിയട്ടെ എന്നോർത്തിട്ട് കഴിയുന്നില്ല. എന്നാൽ പിന്നെ ഇന്ന് എഴുതാൻ തുടങ്ങാമെന്നോർത്തു. എന്റെ അമ്മ എന്ന തണൽ മാഞ്ഞത് 2016 ലാണ്. അമ്മ തണൽ മാത്രമല്ലായിരുന്നു, ഒരു ധൈര്യമായിരുന്നു. എല്ലാമായിരുന്നു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല പറയാൻ. അമ്മ പോയി കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നാൻ തുടങ്ങി. ഞാൻ നോക്കിയില്ലേ. ഞാൻ നോക്കിയത് പോരാഞ്ഞിട്ടാണോ അമ്മ പോയത്. ഞാൻ കാരണമാണോ പോയത് എന്നൊക്കെ. എന്റെ കൂട്ടുകാരും എന്നെ അറിയാവുന്നവരും ഒക്കെ എന്നെ ആശ്വസിപ്പിച്ചു. അങ്ങനെ ഒന്നും ചിന്തിക്കേണ്ട, പോകേണ്ട സമയമാവുമ്പോൾ പോകണം എന്നൊക്കെ. കുറച്ച് നേരം ആശ്വാസം തോന്നും. പിന്നെയും കുറ്റബോധം. ഒരു ദിവസം ഉച്ചയ്ക്ക് ഞാനുറങ്ങിപ്പോയി. വല്ലാതെ ആഴത്തിൽ ഉറങ്ങി പോയെന്ന് തോന്നുന്നു. എന്റെ സ്വപ്നത്തിൽ അമ്മ വന്നു. എന്റെ തോളിൽ പിടിച്ചിട്ട് പറഞ്ഞു: “എന്തിനാടീ ഇങ്ങനെ വിഷമിക്കുന്നത്. ഞാൻ നിന്റെ…
Author: Jaya Shaji
ജൂൺ 24 – എന്റെ അമ്മയും ഞാനും ആദ്യമായി അമ്മ ആയ ദിവസം. എന്താലെ! അമ്മ എന്നെ വയറിനുള്ളിൽ കൊണ്ട് നടന്നപ്പോൾ കണ്ട ഡോക്ടർ എന്റെ ജനനം ജൂൺ 15 ന് ആയിരിക്കുമെന്നാണ് പറഞ്ഞത്. പക്ഷെ ജൂൺ 22 ആയിട്ടും ഞാൻ അമ്മയുടെ ഉള്ളിൽ സുഖം പിടിച്ചങ്ങിരുന്നു. പുറത്തിറങ്ങാൻ വേണ്ടി ഒരു ചെറിയ ശ്രമം പോലും നടത്തിയില്ല. അന്നത്തെ കാലമല്ലേ. അമ്മയ്‌ക്കൊന്നും അറിയാനും പാടില്ല. ഡോക്ടർ ഒന്നും പറഞ്ഞുമില്ല. അവസാനം ജൂൺ 23ന് അമ്മ ഹോസ്പിറ്റലിൽ ചെന്നു അഡ്മിറ്റായി. വൈകുന്നേരം എന്റെ അപ്പൻ ചെന്നു നമുക്കൊരു കാപ്പി കുടിക്കാൻ ക്യാന്റീനിൽ പോകാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് പോയി. കാപ്പി കുടിച്ചു അമ്മ എണീറ്റതും അമ്മയുടെ സാരീ മൊത്തം നനഞ്ഞു. അവിടെ മൊത്തം വെള്ളം. എന്താ പറ്റുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അപ്പനെ ആ പരിസരത്തെങ്ങും കണ്ടില്ല. വളരെ വിഷമിച്ച് അമ്മ സ്റ്റെപ്പുകൾ കയറി ലേബർ റൂമിലേക്ക് നടന്നു ചെന്നു. പിറ്റേന്ന് ഡോക്ടർ വരുന്നത്…
കുറേ നാളായി പലതും എഴുതണം എന്ന് കരുതുന്നു. ഇത് കഴിയട്ടെ അത് കഴിയട്ടെ എന്ന് കരുതിയാൽ ഒന്നും നടക്കില്ലന്നറിയാമെന്നിട്ടു പോലും അത് തന്നെ ചെയ്യും. എന്റെ ഒരു കാര്യം. അങ്ങനെ എഴുതാനുള്ള മുഹൂർത്തം എത്തി. കഴിഞ്ഞ ദിവസം ദൃശ്യം 3 എന്ന സിനിമ കണ്ടു. പൊതുവേ ഒരു സിനിമ കണ്ടു ഇഷ്ടപ്പെട്ടാൽ, ആ പടത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയാൽ പോയി കാണാൻ ഒട്ടും താല്പര്യം ഉണ്ടാവാറില്ല കാരണം ആ ആദ്യത്തെ ഭാഗത്തിൽ ലയിച്ചിരിക്കുന്നതിന്റെ സുഖം കളയാൻ താല്പര്യമില്ലാത്തത് കൊണ്ടാണ്. പക്ഷെ നാടോടികാറ്റ്, ബാഹുബലി – ഈ രണ്ട് പടങ്ങളും അതിന്റെ ബാക്കി ഭാഗങ്ങളും ഇപ്പോഴും കാണാൻ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ദൃശ്യം 3 എന്ന സിനിമ കണ്ടു. ഒന്നാം ഭാഗം ഒത്തിരി ഇഷ്ടമായി. രണ്ടാം ഭാഗം ഇഷ്ടമായില്ല. മൂന്നാം ഭാഗം കാണാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. എന്നാലും കണ്ടു. അതിന്റെ ടെക്നിക്കൽപരമായി പറയാൻ എനിക്കറിയില്ല. ഞാൻ ചിന്തിച്ചത് വേറെ രീതിയിലാണ്. ആദ്യഭാഗത്തിൽ…
ഒരാളുടെ നിസ്സഹായത മറ്റൊരാൾക്ക് മനസ്സിലാവാണമെന്നില്ല. മനസ്സിലായാൽ അതേ അവസ്ഥയിലൂടെ കടന്നു പോന്നിട്ടുള്ളതാവും.
ഓണം എന്നോർക്കുമ്പോൾ തന്നെ മനസ്സിൽ എവിടെയോ ഒരു സന്തോഷം മുളപൊട്ടും അല്ലേ? എനിക്കങ്ങനെയാണ്. കാരണം സ്കൂൾ കാലങ്ങളിലെ ഓണം സന്തോഷം തരുന്നതായിരുന്നു. ക്വാർട്ടേഴ്‌സിൽ ആയിരുന്നപ്പോൾ കൂട്ടുകാരായ ലക്ഷ്മിയോടും, സിന്ധുവിനോടും ഒപ്പം അമ്പലത്തിലൊക്കെ പോകുമായിരുന്നു. ആ കുഞ്ഞമ്പലം ഒരു പ്രത്യേകത ആയിരുന്നു. നോർത്ത് എൻഡ് മുതൽ സൗത്ത് എൻഡ് വരെ നടന്നാണ് അമ്പലത്തിൽ പോവുക. ഉച്ചയ്ക്ക് ലീലാന്റിയുടെ കൈ കൊണ്ടുണ്ടാക്കിയ സദ്യ കഴിക്കാൻ രണ്ട് വർഷമേ ഭാഗ്യമുണ്ടായുള്ളൂ എങ്കിലും ഇന്നും ആ സദ്യയുടെ രുചി നാവിലുണ്ട്. രാത്രി കോഴിക്കറി കൂട്ടിയുള്ള സിന്ധുവിന്റെ വീട്ടിലെ സദ്യ കഴിച്ച് കഴിയുമ്പോഴേക്കും വയറ് പീരപ്പെട്ടിക്ക പോലെ ആകും. തൊട്ടിപ്പുറത്തെ ഞങ്ങളുടെ ക്വാർട്ടേഴ്‌സിലേക്ക് നടക്കുവല്ല ഇഴയുവാണെന്നാ തോന്നാറ്. വയറ് അത്രയ്ക്ക് നിറഞ്ഞാണ് കസേരയിൽ നിന്ന് എണീക്കുന്നത്. ഹാ.. അതൊക്കെ ഒരു കാലം.. 2025 ഓഗസ്റ്റ് 31 മുതൽ തിരുവോണത്തിന്റെ അന്ന് വരെ കുറേ അപമാനങ്ങൾ നേരിടേണ്ടി വന്ന ഒരു ആഴ്ച ആയിരുന്നു. തിരുവോണത്തിന്റെ അന്നുണ്ടായ അനുഭവം പറയാം. ബാക്കി…
എന്റെ അമ്മ പറഞ്ഞിട്ടുണ്ട് അമ്മ പത്താം ക്ലാസ്സിൽ പഠിക്കിമ്പോഴാണ് അമ്മയുടെ ചേച്ചിയുടെ കല്യാണം നടന്നതെന്നു. കാലങ്ങൾ കഴിഞ്ഞ്. ഞാൻ പത്തിൽ ആയപ്പോൾ അമ്മയുടെ ചേച്ചിയുടെ മോൾ ഹെലൻ ചേച്ചിയുടെ കല്യാണം നടന്നു. ദേ, ഇപ്പോൾ എന്റെ മോൻ പത്തിൽ ആയപ്പോൾ ഹെലൻ ചേച്ചിയുടെ മോളുടെ കല്യാണം തീരുമാനിച്ചിരിക്കുന്നു. എന്താലെ…
അമ്മയുടെ വയറ്റിൽ ജീവൻ തുടിക്കുമ്പോൾ മുതൽ ഹൃദയത്തിന്റെ താളമാണ് നമ്മുടെയും താളം. ഏഴു ദിവസവും 24 മണിക്കൂറും താളം തെറ്റാതെ മിടിക്കുന്നത് കൊണ്ട് നമ്മൾ അതിന്റെ വില അറിയുന്നില്ല. അതിനെ ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല. എന്നിട്ടും ഹൃദയം നമുക്ക് വേണ്ടി മിടിക്കുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായ ചിന്തകൾ മനസ്സിൽ കേറ്റി ടെൻഷൻ എന്ന ഓമന പേരിട്ടു വിളിച്ചു ഹൃദയത്തെ ശ്വാസം മുട്ടിക്കുന്നു നമ്മൾ. അതിനെ വിഷമിപ്പിച്ചു വിഷമിപ്പിച്ചു വയ്യാതെയാക്കുന്നു. അങ്ങനെ വയ്യാതെ വരുമ്പോഴാണ് നമ്മൾ അതിനെ ഒന്ന് നോക്കാൻ തുടങ്ങുന്നത്. കാരണം അന്നേരമാണ് നമുക്കും വയ്യായ്കകൾ ഉണ്ടാവുന്നത്. ഹൃദയത്തിന്റെ വില അപ്പോഴാണ് നാം അറിയുന്നത്. അപ്പോഴും അത് മിടിക്കുന്നുണ്ടെങ്കിൽ നമുക്ക് അതിനെ നോക്കാം. ഇല്ലെങ്കിൽ നമുക്ക് ജീവിതത്തോട് ബൈ പറയാമല്ലേ. ഹൃദയമേ… നമിച്ചിരിക്കുന്നു നിന്നെ.
താൻ രണ്ടാമത്തെ കുഞ്ഞായിരുന്നത് കൊണ്ട് അമ്മയ്ക്ക് തന്നെ ഇഷ്ടമാണോ എന്നുള്ള അവളുടെ സംശയം അവൾക്ക് അവളുടെ രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോഴാണ് മാറിയത്. എത്ര കുഞ്ഞുങ്ങളുണ്ടായാലും എല്ലാവരും അമ്മയ്ക്ക് ഒരു പോലെയാണെന്ന് അവൾക്ക് മനസ്സിലായി.
ഞാനും മായയും സ്കൂളിൽ പഠിക്കുന്ന കാലം. കൃത്യമായി പറഞ്ഞാൽ കുടുംബസമേതം സിനിമ തിയറ്ററുകളിൽ ഓടുന്ന സമയം. അന്ന് രാത്രി അമ്മയും മായയും ഞാനും എന്റെ അപ്പനും കൂടി സെക്കന്റ് ഷോ കാണാൻ പോയി – കുടുംബസമേതം എന്ന സിനിമയാണ് കണ്ടത് (നമ്മുടെ മനോജ് കെ ജയന്റെ പടം). അത് കഴിഞ്ഞു രാത്രി അന്നത്തെ BTH (ഭാരത് ടൂറിസ്റ്റ് ഹോം ) ഇലാണ് തങ്ങിയത്. ഒരു സിനിമ കണ്ടിറങ്ങിയാൽ ഒരു ദിവസമൊക്കെ ആ സിനിമയുടെ ഉള്ളിലായിരിക്കും. അത് കഴിഞ്ഞേ ഞാനീ ലോകത്തിലേക്ക് ഇറങ്ങുകയുള്ളൂ. അങ്ങനെ ഞങ്ങൾ BTH ൽ എത്തി. പാതി രാത്രി ആവുന്നു. മുറിയുടെ താക്കോൽ മേടിച്ച് ലിഫ്റ്റ് കുത്തി അത് വരാൻ വേണ്ടി ഞങ്ങൾ നിൽക്കുന്നു. അപ്പോൾ അതാ വരുന്നു ഞങ്ങളുടെ മുൻപിലേക്കു ഒരാൾ. ആരാ? സാക്ഷാൽ മനോജ് കെ ജയൻ. ആദ്യം ഞാൻ ഓർത്തു സ്വപ്നം കാണുവാണെന്ന്. ഞാൻ അമ്മയെയും മായയെയും നോക്കി. അവര് ചിരിക്കുന്നു. അപ്പോൾ എനിക്ക്…
മാതൃത്വം എന്ന വാക്ക് എന്നാണ് ഞാൻ പരിചയപ്പെട്ടതെന്നു എനിക്കറിയില്ല. പക്ഷെ അന്ന് മുതൽ ആ വാക്കിനോട് വല്ലാത്ത ഒരു അടുപ്പമാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ എനിക്കൊരു സ്വഭാവമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ അമ്മയോട് ചോദിക്കും. “അമ്മേ, അമ്മയ്ക്കെന്നോട് ദേഷ്യമാണോ?” “അമ്മയ്ക്കെന്നെ ഇഷ്ടമാണോ?” “അമ്മയ്ക്ക് ഞാനൊരു ശല്യമാണോ?” ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒരുപാട് ഞാൻ ചോദിച്ചിട്ടുണ്ട് അമ്മയോട്. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. എന്റെ മനസ്സിൽ സംശയം തോന്നുന്നു, ഞാൻ ചോദിക്കുന്നു. അത്രയേ ഉള്ളൂ. ഹൊ, ഇപ്പോൾ ഓർക്കുമ്പോൾ അമ്മ എങ്ങനെ എന്നെ സഹിച്ചു എന്ന് തോന്നി പോകും. ഒരു ദിവസം പതിവ് പോലെ ഞാൻ അമ്മയോട് ചോദിച്ചു. “അമ്മയ്ക്കെന്നോട് ദേഷ്യമുണ്ടോ?” അന്ന് അമ്മ എന്നെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. “എനിക്കിത് കിട്ടണം. ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മിച്ചിയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്, ‘ചേച്ചി ഏറ്റവും മൂത്തതായത് കൊണ്ട് എല്ലാവർക്കും ചേച്ചിയെ ഇഷ്ടമാണ്. ജോളി ഒരേ ഒരു ആൺകുട്ടി ആയത് കൊണ്ട് എല്ലാവർക്കും ജോളിയെയും ഇഷ്ടമാണ്. വത്സ ഏറ്റവും ഇളയതല്ലേ. അത്…
