ഈ ലോകത്തിൽ എന്താണ് നമ്മുടെ സ്വത്ത്. ആത്മീയമായിട്ടൊക്കെ പറഞ്ഞാൽ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന സന്തോഷമാണ് നമ്മുടെ സ്വത്ത് എന്നൊക്കെ പറയാം. ചിലർ അപ്പനും അമ്മയും സഹോദരങ്ങൾക്ക് കൂടുതൽ സ്വത്ത് കൊടുത്തു, അല്ലെങ്കിൽ എനിക്കുള്ളത് തന്നില്ല എന്നൊക്കെ പറഞ്ഞ് കേസ് വരെ കൊടുക്കാറുണ്ട്. ചിലപ്പോൾ അപ്പനും അമ്മയും ഒക്കെ മരിച്ചു കാലങ്ങൾ കഴിഞ്ഞാവും സഹോദരങ്ങൾക്കെതിരെ കേസ് കൊടുക്കുന്നത്. എന്തിന് വേണ്ടി. നമ്മുടെ വിയർപ്പു കൊണ്ട് നമ്മൾ എന്ത് ഉണ്ടാക്കുന്നോ, അതിലാണ്, അതിൽ മാത്രമാണ് നമ്മുടെ അവകാശം. അത് മാത്രമാണ് നമ്മുടെ സ്വത്ത്.
