Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ചെറിയ സംഭവം
ആഘോഷങ്ങൾ ഓർമ്മകൾ നര്‍മം

ഒരു ചെറിയ സംഭവം

By Jaya ShajiJune 30, 20251 Comment2 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാനും മായയും സ്കൂളിൽ പഠിക്കുന്ന കാലം. കൃത്യമായി പറഞ്ഞാൽ കുടുംബസമേതം സിനിമ തിയറ്ററുകളിൽ ഓടുന്ന സമയം. അന്ന് രാത്രി അമ്മയും മായയും ഞാനും എന്റെ അപ്പനും കൂടി സെക്കന്റ്‌ ഷോ കാണാൻ പോയി – കുടുംബസമേതം എന്ന സിനിമയാണ് കണ്ടത് (നമ്മുടെ മനോജ്‌ കെ ജയന്റെ പടം).

അത് കഴിഞ്ഞു രാത്രി അന്നത്തെ BTH (ഭാരത് ടൂറിസ്റ്റ് ഹോം ) ഇലാണ് തങ്ങിയത്. ഒരു സിനിമ കണ്ടിറങ്ങിയാൽ ഒരു ദിവസമൊക്കെ ആ സിനിമയുടെ ഉള്ളിലായിരിക്കും. അത് കഴിഞ്ഞേ ഞാനീ ലോകത്തിലേക്ക് ഇറങ്ങുകയുള്ളൂ. അങ്ങനെ ഞങ്ങൾ BTH ൽ എത്തി. പാതി രാത്രി ആവുന്നു. മുറിയുടെ താക്കോൽ മേടിച്ച് ലിഫ്റ്റ് കുത്തി അത് വരാൻ വേണ്ടി ഞങ്ങൾ നിൽക്കുന്നു. അപ്പോൾ അതാ വരുന്നു ഞങ്ങളുടെ മുൻപിലേക്കു ഒരാൾ. ആരാ? സാക്ഷാൽ മനോജ്‌ കെ ജയൻ. ആദ്യം ഞാൻ ഓർത്തു സ്വപ്നം കാണുവാണെന്ന്. ഞാൻ അമ്മയെയും മായയെയും നോക്കി. അവര് ചിരിക്കുന്നു. അപ്പോൾ എനിക്ക് മനസ്സിലായി സ്വപ്നമല്ല. മനോജ്‌ കെ ജയൻ തന്നെ. ഒന്ന് കൈ കൊടുക്കണം, സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയണം, അങ്ങനെ എന്തൊക്കെയോ മനസ്സിൽ വരുന്നുണ്ട്. പക്ഷെ ഞങ്ങളുടെ കൂടെ ഒരു ഹിറ്റ്ലർ ഇല്ലേ. എന്റെ അപ്പൻ. അനങ്ങാൻ സമ്മതിക്കില്ല. ആരെയും നോക്കാൻ പാടില്ല, മിണ്ടാൻ പാടില്ല, അങ്ങനെ പോകുന്നു ചട്ടങ്ങൾ. അങ്ങനെ ഒന്നും മിണ്ടാതെ ഞങ്ങൾ ഞങ്ങളുടെ വഴിക്കും മനോജ്‌ കെ ജയൻ അദ്ദേഹത്തിന്റെ വഴിക്കും പോയി.

വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ ഡിഗ്രി കഴിഞ്ഞു. ബിരിദാനന്തര ബിരുദം കഴിഞ്ഞു, രണ്ട് പേരുടെയും കല്യാണം കഴിഞ്ഞു. രണ്ട് മക്കൾ വീതം ആയി. അമ്മ പോയി. ഒൻപത് വർഷങ്ങൾ പിന്നെയും കാറ്റിനെക്കാൾ വേഗത്തിൽ ഓടി മറഞ്ഞു. അപ്പോഴാണ് സുരേഷ് അങ്കിൾ – സാവിത്രി ആന്റി യുടെ, ഞങ്ങളുടെ കുഞ്ഞ് ഗോപുവിന്റെ കല്യാണമായത്. മെയ്‌ 4, 2025. എന്റെ മക്കളും ഞാനും കോട്ടയത്തെ കല്യാണഹാളിൽ ചെന്നു. വിരുന്നുകാരെ കൊണ്ട് ഹാൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഉടനെ ഒന്നും സ്റ്റേജിൽ ചെന്ന് പെണ്ണിനേയും ചെറുക്കനെയും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങൾ താഴെ സദ്യ കഴിക്കാൻ ചെന്നു. അവിടെയും നിറയെ അതിഥികൾ. സദ്യ കഴിച്ച് ഞങ്ങൾ മുകളിൽ ഹാളിലേക്ക് വന്നു. അവിടെ ഉള്ള കസേരകളിലിരുന്ന് വലിയ സ്‌ക്രീനിൽ കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും രസിച്ചു കണ്ടു കൊണ്ടിരുന്നു.

പെട്ടെന്ന്! അതാ ഗോപുവിന്റെ അടുത്തായി സ്റ്റേജിൽ ഇരിക്കുന്നു – മനോജ്‌ കെ ജയൻ. എന്റെ ഞെട്ടൽ കണ്ടപ്പോഴാണ് എന്റെ മക്കൾ കിച്ചുവും കുഞ്ഞിയും സ്റ്റേജിലേക്ക് നോക്കുന്നത്.

ഞാൻ ചോദിച്ചു “എടാ അത് മനോജ്‌ കെ ജയൻ അല്ലേ?”.

പിള്ളേര് പറഞ്ഞു: “അതെ”.

വർഷങ്ങൾക്കു മുമ്പത്തെ ആ സംഭവം മനസ്സിലേക്ക് വന്നു. കുറച്ച് കഴിഞ്ഞപ്പോൾ അതാ അദ്ദേഹം സ്റ്റേജിൽ നിന്ന് താഴെക്കിറങ്ങി വാതിൽക്കലേക്കു പോകുന്നു. ഞാൻ എണീറ്റ് അങ്ങോട്ട്‌ ഓടി. പുറകേ എന്റെ മക്കളും. സാരി ഉടുത്തു ഞാൻ എങ്ങനെ ഓടി എന്നൊന്നും അറിയില്ല.

നേരെ മുൻപിൽ പോയി നിന്ന്.

ആരുടെ?

മനോജ്‌ കെ ജയന്റെ.

പണ്ട് കണ്ട കാര്യമോ എന്തെല്ലാമോ ഞാൻ പറഞ്ഞു. പുള്ളി എന്നെ അത്ഭുതത്തോടെ നോക്കി. അവസാനം ഞാൻ ചോദിച്ചു ഒരു ഫോട്ടോ എടുത്തോട്ടെ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഫോട്ടോ എടുത്തു. ഓട്ടോഗ്രാഫ് മേടിക്കാൻ പറ്റിയില്ല എന്നൊരു സങ്കടമുണ്ട്. ബാഗ് എടുക്കാനുള്ള മടി കാരണം അത് കാറിൽ തന്നെ വച്ചത് കൊണ്ട് കൈയിൽ ഒരു കഷ്ണം കടലാസോ പേനയോ ഇല്ലാതായി പോയി. എന്നാലും വർഷങ്ങൾക്കു മുൻപ് നടന്ന ആ ഒരു സീൻ വീണ്ടും ആവർത്തിച്ചു. പക്ഷെ ഈ പ്രാവിശ്യം ആരുടേയും നിയന്ത്രണത്തിലല്ലാതെ എനിക്ക് സംസാരിക്കാനും, ഫോട്ടോ എടുക്കാനും പറ്റി. അമ്മയും മായയും കൂടെ ഇല്ലായിരുന്നു. പകരം എന്റെ മക്കളായിരുന്നു കൂടെ.

എന്താലെ…

Post Views: 52
3
Jaya Shaji

1 Comment

  1. suresh on July 1, 2025 2:05 PM

    👌🏽👌🏽👌👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.