പതിയെ പതിയെ, കാഴ്ചകളിൽ നിന്നെ കാണാൻ തുടങ്ങി! എങ്ങനെയോ, എന്നിൽ നീ വന്നു… പൂക്കാലമായെന്നിൽ നീയെത്തി. അറിയാതെ! നിന്നെ! ഓർക്കുന്നു.. എന്നെന്നും! മഴതുള്ളി പോൽ, നെഞ്ചിൽ നീ, വീണല്ലോ… ജനാല തുറക്കുംനേരം നിന്നെ, മുന്നിൽ കാണുന്നു… പിന്നീടെന്തിനാ നീ മാഞ്ഞത്. തിരികെ വാ! കണിയായി! നിന്നെ കാണാലോ.. എന്നെന്നും! നിന്നെ,കാണും നേരം, നിന്നെ കണ്ടോണ്ടിരിക്കാൻ തോന്നും, എല്ലാം മറന്ന്, ഇടയ്ക്കു നിന്നെ,നോക്കിപ്പോകുന്നു… നീ കണ്ണുകൊണ്ടെന്നെ നോക്കല്ലേ. ചങ്കായി,നിന്നെ ഞാൻ, കാണില്ലേ.. എന്നെന്നും!
Author: Jaya Shaji
ഞാനോർത്തു നിൽക്കേ, നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ ചെക്കാ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. മഞ്ഞു തുള്ളി പോലെ വീണ, നിന്നെ ഓർത്തീടുന്ന,ദിനങ്ങൾ വന്നേ.. അവിടെ, ഇവിടെ എല്ലാം നീ.. വാ വാ! എൻ മുന്നേ.. വാ വാ! എൻ ചിറകായി വാ വാ!
ഞാനോർത്തു നിൽക്കേ,നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ പെണ്ണെ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. തുള്ളി മഞ്ഞു പോലെ വീണ, നിന്നെ ഓർത്തീടുന്ന,ദിനങ്ങൾ വന്നേ.. അവിടെ, ഇവിടെ എല്ലാം നീ.. വാ വാ! എൻ മുന്നേ.. വാ വാ! എൻ ചിറകായി വാ വാ!
ഒ ഒ ഓ ഒ ഓ.. കാറ്റത്തെ വെയില് മാറി മാറി കാറ്റായി രാവായി മഴയായി കാറ്റത്തെ വെയില് മാറി മാറി കാറ്റായി രാവായി മഴയായി ഒടുവിൽ എന്റെ പാതയായി അറിയാതെ മനസ്സിൽ വന്നു നീയേ… തുള്ളി ചാടി ഉല്ലാസത്തോടെ ഞാനിങ്ങ് വന്നേ വന്നേ! സ്വപ്നത്തിൽ പോലും നീയേ നീയേ, വാനിലെ മേഘങ്ങൾ പോലെ! ചരിയായി നീ.. കളിക്കാൻ നീ… പിന്നെ.. കാണാതിരിക്കാനോ! എന്നും കൂടെ ഞാനില്ലേ അതിനാളെന്തിനാ നീ.. പറന്ന് പോകുന്നേ ഞാനിവിടെ.. വേണ്ടാ വേണ്ട..
കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കുഞ്ഞിന്റെ കൂടെ അമ്മ, കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കൂടെ പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! കുറുമ്പിപെണ്ണ്, കുസൃതിപെണ്ണ്! താരാട്ടുപാടാൻ അമ്മപെണ്ണില്ലേ കുറുമ്പിപ്പെണ്ണ്! കുഞ്ഞിന്റെ കൂടെ അമ്മ ഉണ്ടല്ലോ…
