എല്ലാ വർഷവും ക്രിസ്മസ് പുലരി ഒരു പ്രത്യേക അനുഭവമാണ്. മനസ്സിനും ശരീരത്തിനും ഒരു പോലെ സന്തോഷവും കുളിർമയും സമാധാനവും പ്രതീക്ഷയും ഒക്കെ തരുന്ന ഒരു പുലരി.
Author: Jaya Shaji
വനിത മക്കളെയും കൂട്ടി ഭർത്താവായ വിനുവിന്റെ വീട്ടിൽ എത്തി. വിനു ഒരാഴ്ച മുൻപേ എത്തിയിരുന്നു. മക്കളുടെ ആദ്യ കുർബാന ഒരാഴ്ച കഴിഞ്ഞുള്ള തിയതിക്കു നടത്താൻ വേണ്ടി എത്തിയതാണ്. പല കാരണങ്ങൾ കൊണ്ട് വനിതയും വിനുവും വനിതയുടെ വീട്ടിലാണ് നിൽക്കുന്നത്. അതിന് ഒരുപാട് പരാതികൾ വിനുവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വനിതയുടെ നേരെ ആഞ്ഞടിക്കാറുണ്ട്. മക്കളുടെ ആദ്യകുർബാന ക്ലാസുകൾ നടക്കുന്നു. അങ്ങനെ ആദ്യകുർബാന ദിവസത്തിന്റെ തലേന്ന് വന്നെത്തി. ഒരു ദിവസം വിനുവിന്റെ ഒരു കസിൻ ഉപദേശ രൂപേണ വനിതയെ അരികെ വിളിച്ചു പറഞ്ഞു : നിങ്ങൾ മക്കളെയും കൊണ്ട് ഇവിടെ നിൽക്കേണ്ടതല്ലേ. നിങ്ങളുടെ മക്കൾ വളർന്നു വരുവല്ലേ. അവര് നിങ്ങളുടെ കൂടെ എന്നും ഉണ്ടാവണം എന്നാഗ്രഹമില്ലേ എന്ന്. വനിത പറഞ്ഞു : ചേട്ടാ, മക്കൾ നമ്മുടെ കൂടെ ഉണ്ടാവണം എന്നത് നമ്മുടെ ആഗ്രഹം. എന്ന് കരുതി അവരെ നിർബന്ധിക്കാൻ പറ്റുമോ. അവർക്ക് അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കാണില്ലേ. പ്രത്യേകിച്ചു ഇന്നത്തെ കാലത്ത്…
പൈസ എല്ലാം അല്ല. ശരിയാണ്. പക്ഷെ അത് പറയണമെങ്കിൽ കൈയിൽ പൈസ ഉണ്ടായിരിക്കണം. പൈസ ഇല്ലാത്തവരെ ഇന്നും എന്നും ആൾക്കാര് തഴഞ്ഞിട്ടേയുള്ളൂ.
എന്തുണ്ടായാലും കൂടെ ഒരാളുണ്ട് എന്ന ധൈര്യം വളരെ വലുതാണ്. അതില്ലാതാകുമ്പോൾ വരുന്ന ശൂന്യത വളരെ ആഴമുള്ളതും.
പുറമേ നിന്ന് ആരും എന്തും പറഞ്ഞു കൊള്ളട്ടെ, ഒരു കൊടുങ്കാറ്റ് തന്നെ വന്നെന്നിരിക്കട്ടെ. നമ്മൾ പിടിച്ചു നിൽക്കും, ചങ്കൂറ്റത്തോടെ. കുലുങ്ങുക പോലുമില്ല. പക്ഷെ, നമ്മുടെ അല്ലെങ്കിൽ എന്റെ എന്ന് മനസ്സിൽ കരുതി താലോലിച്ചു കൊണ്ട് നടക്കുന്നവർ ഒരു വാക്ക് കൊണ്ട് മുറിപ്പെടുത്തിയാൽ അവിടെ തോറ്റു പോകും മനസ്സ്.
ഞാൻ വണ്ടി ഓടിക്കുന്ന ഒരാളാണ്. നമ്മൾ ആരെയും തൊടാതെ, ആരും നമ്മളെയും തൊടേണ്ട എന്ന ഭാവത്തിൽ വണ്ടിയും കൊണ്ട് പോകുമ്പോൾ ചിലര് നമ്മുടെ മുൻപിൽ കേറാൻ നോക്കും. വഴിയുണ്ടെങ്കിൽ വേണ്ടില്ല. മുൻപിലും പുറകിലും ഒക്കെ വണ്ടികളുമായി മല്ലിട്ട് നിൽക്കുമ്പോൾ ചിലർ ഭയങ്കര ഹോർണടിയാണ്. എന്ത് കാര്യത്തിന്. നിർത്തില്ല. ചെവിതല കേൾപ്പിക്കില്ല. ബസ്കാരുടെ കാര്യം പറയേണ്ട. എനിക്കീ നിർത്താതെയുള്ള ഒച്ച സഹിക്കില്ല. ഭയങ്കര ദേഷ്യം വരും. എന്താ എന്ന് കയ്യുയർത്തി ചോദിക്കാറുണ്ട്. അത് പോലെ മീഡിയൻ ഒന്നും ഇല്ലാത്ത വഴിയിൽ ഒരു പ്രശ്നവുമില്ലാതെ വണ്ടികൾ പോകുമ്പോൾ പെട്ടെന്ന് ബസ് സ്റ്റോപ്പിൽ ബസ് നിർത്തി. സ്വാഭാവികമായും വലിയ വണ്ടികളും പുറകിൽ നിർത്തി. എതിർ വശത്ത് നിന്ന് വണ്ടികൾ പോയി കൊണ്ടിരിക്കുന്നു. ഇതൊന്നും നോക്കാതെ ഇരു ചക്ര വാഹനങ്ങൾ എനിക്ക് പോയെ പറ്റു, നിർത്തി ഇട്ടിരിക്കുന്നവർ മണ്ടന്മാർ എന്ന മട്ടിൽ വണ്ടി മുന്നോട്ട് എടുക്കും. അവസാനം അവർക്കും പോകാൻ പറ്റില്ല, എതിർ വശത്ത് നിന്ന് വരുന്നവർക്കും…
എത്ര അടുപ്പമുണ്ടെങ്കിലും ആ അടുപ്പത്തിനും വേണം ഒരു അകലം.
ദേവിക അന്ന് രാവിലെ അഞ്ചരയായപ്പോൾ പതിവ് പോലെ കണ്ണ് തുറന്നു. ജീവിതത്തിൽ ആദ്യമായി വയ്യ എന്നൊരു തോന്നൽ മനസ്സിൽ പൊങ്ങി വന്നു. അവൾക്കിന്ന് തൊണ്ണൂറ് വയസ്സ് തികയുന്നു. തൻ്റെ ജീവിതം ഒന്നോർത്തെടുക്കാൻ അവൾ ശ്രമിച്ചു. അച്ഛന്റെ പൊന്നുമോൾ. തീരെ താല്പര്യം ഇല്ലാഞ്ഞിട്ടും അന്നത്തെ സാഹചര്യം കാരണം മനസ്സില്ലാ മനസ്സോടെ വീട്ടുകാർ നടത്തിയ തന്റെ കല്യാണം. തനിക്കന്ന് പതിനഞ്ച് വയസ്സ്. മണവാളന് മുപ്പത്തിരണ്ട്. സ്നേഹമുള്ള ആളായിരുന്നു. പക്ഷെ ആ സ്നേഹം അനുഭവിക്കാൻ അവൾക്ക് മൂന്ന് വർഷമേ യോഗമുണ്ടായിരുന്നുള്ളൂ. പെട്ടെന്നുള്ള പനി ചേട്ടനെയും കൊണ്ട് പോയി. അന്ന് മുതൽ അവൾ ഈ ഗ്രാമത്തിൽ എല്ലാവർക്കും വേണ്ടി ഓടി നടന്നു. കല്യാണങ്ങൾക്ക് സദ്യ ഒരുക്കുന്നിടത്തു, പ്രസവത്തിനു വയറ്റാട്ടിയുടെ കൂടെ എന്ന് വേണ്ട എന്തിനും ഏതിനും എല്ലാവർക്കും താല്പര്യവും വിശ്വാസവും അവളെ ആയിരുന്നു. അയലത്തുള്ള ഐശ്വര്യ മോളാണ് കുറേ നാളായി അവളുടെ കൂടെ നടക്കുന്നതും അവൾക്ക് എല്ലാം ചെയ്ത് കൊടുക്കുന്നതും. ഇന്ന് ഐശ്വര്യ വന്നു അവളെ വിളിക്കുന്നത്…
എന്തെല്ലാം ഉണ്ടെങ്കിലും ഉച്ചയ്ക്ക് ഒരിത്തിരി ചോറും, ഇത്തിരി മോരും, ഇത്തിരി തോരനും, ഇത്തിരി ചമ്മന്തിയും കഴിക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്.
അവൾ കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും രണ്ടാൺകുട്ടികൾക്ക് ശേഷം ഉണ്ടായ പെൺകുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ പെൺകുഞ്ഞു. കൂലിപ്പണി കൊണ്ട് കിട്ടാവുന്ന സൗഭാഗ്യങ്ങൾ എല്ലാം അവൾക്ക് അവരറിഞ്ഞു കൊടുത്തു. കുടുംബത്തിൻ്റെ സ്നേഹം നിറയെ കിട്ടി അവൾ വളർന്നു. പത്ത് വരെയേ അവർക്ക് മക്കളെ പഠിപ്പിക്കാൻ പറ്റിയുള്ളൂ. അത് കഴിഞ്ഞു ആൺമക്കൾ ചെറിയ ജോലികൾക്ക് പോയി തുടങ്ങി. അവളെ ജോലിക്ക് വിടാൻ ആർക്കും മനസ്സ് വരാതിരുന്നത് കൊണ്ട് അവൾ വീട്ടിൽ അമ്മയ്ക്ക് സഹായമായി നിന്നു. പതിനെട്ടു വയസ്സായപ്പോൾ അവളെ ചോദിച്ച് ഒരാൾ വന്നു. അവരെ കൊണ്ട് കഴിയുന്ന രീതിയിൽ അവൾക്കു കൊടുക്കാനുള്ളത് കൊടുത്ത് വിവാഹം ചെയ്‌തയച്ചു. അവളെ സ്നേഹിക്കുന്നതിലും നോക്കുന്നതിലും യാതൊരു പിശുക്കും കാണിക്കാത്ത ആളായിരുന്നു അവളെ വിവാഹം ചെയ്തത്. അവൾ സന്തോഷമായി കഴിയുന്നത് കണ്ടു അച്ചനും അമ്മയും ആങ്ങളമാരും സന്തോഷിച്ചു. അവളുടെ പേരാണ് സൗഭാഗ്യവതി.
