Author: Jaya Shaji

അവൾ കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും രണ്ടാൺകുട്ടികൾക്ക് ശേഷം ഉണ്ടായ പെൺകുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ പെൺകുഞ്ഞു. കൂലിപ്പണി കൊണ്ട് കിട്ടാവുന്ന സൗഭാഗ്യങ്ങൾ എല്ലാം അവൾക്ക് അവരറിഞ്ഞു കൊടുത്തു. കുടുംബത്തിൻ്റെ സ്നേഹം നിറയെ കിട്ടി അവൾ വളർന്നു. പത്ത് വരെയേ അവർക്ക് മക്കളെ പഠിപ്പിക്കാൻ പറ്റിയുള്ളൂ. അത് കഴിഞ്ഞു ആൺമക്കൾ ചെറിയ ജോലികൾക്ക് പോയി തുടങ്ങി. അവളെ ജോലിക്ക് വിടാൻ ആർക്കും മനസ്സ് വരാതിരുന്നത് കൊണ്ട് അവൾ വീട്ടിൽ അമ്മയ്ക്ക് സഹായമായി നിന്നു. പതിനെട്ടു വയസ്സായപ്പോൾ അവളെ ചോദിച്ച് ഒരാൾ വന്നു. അവരെ കൊണ്ട് കഴിയുന്ന രീതിയിൽ അവൾക്കു കൊടുക്കാനുള്ളത് കൊടുത്ത് വിവാഹം ചെയ്‌തയച്ചു. അവളെ സ്നേഹിക്കുന്നതിലും നോക്കുന്നതിലും യാതൊരു പിശുക്കും കാണിക്കാത്ത ആളായിരുന്നു അവളെ വിവാഹം ചെയ്തത്. അവൾ സന്തോഷമായി കഴിയുന്നത് കണ്ടു അച്ചനും അമ്മയും ആങ്ങളമാരും സന്തോഷിച്ചു. അവളുടെ പേരാണ് സൗഭാഗ്യവതി.

Read More

ഒരു പെണ്ണിനെ സംബന്ധിച്ച് വിവാഹം എന്നത് ഒരു പുനരധിവാസമാണ്. ചെന്ന് കേറുന്ന വീട് പുനരധിവാസ കേന്ദ്രവും.

Read More

ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് കൊണ്ട് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.

Read More

എന്റെ കുഞ്ഞിക്ക് അന്ന് രണ്ടര വയസ്സ്. കിച്ചൂന് നാലര. അന്ന് ഞാൻ ജോലിക്ക് പോകുന്നുണ്ട്. അമ്മയായിരുന്നു മക്കളെ നോക്കുന്നത്. പെങ്കൊച്ചിനെ ഒരുക്കാൻ ഇഷ്‌ടമായിരുന്നെങ്കിലും, അവളുടെ കണ്ണെഴുതാൻ എനിക്കൊരു പേടിയായിരുന്നു. അവൾ കണ്ണ് പിടപ്പിച്ചാൽ എൻ്റെ വിരൽ കണ്ണിൽ കൊള്ളുമോ എന്ന സംശയമായിരുന്നു. ഒരു ദിവസം ഞാൻ ജോലിക്ക് പോയി കഴിഞ്ഞ് ഉച്ച ആയപ്പോൾ അമ്മയ്ക്ക് തലവേദന തുടങ്ങി. അപ്പോൾ അമ്മ ഒന്ന് കിടന്നു. പിന്നെ വൈകുന്നേരം ഞാൻ വന്നപ്പോൾ അമ്മ പറഞ്ഞു “രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായിരുന്നെടീ. എന്താ എന്ന് നോക്കാൻ പറ്റുന്നില്ലായിരുന്നു.” ഞാൻ നോക്കുമ്പോൾ കുഞ്ഞിയുടെ കണ്ണ് നല്ല ഭംഗിയിൽ എഴുതിയിരിക്കുന്നു. അവൾക്കത് നന്നായി ചേരുന്നുമുണ്ട്. ആരാ എഴുതി തന്നത് എന്ന് ചോദിച്ചപ്പോൾ ചേട്ടനാണെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. അവനെങ്ങനെ ഇത്ര ഭംഗിയിൽ എഴുതാൻ സാധിച്ചു. അങ്ങനെ കുഞ്ഞിക്ക് ആദ്യമായി കണ്മഷി കൊണ്ട് കണ്ണെഴുതി കൊടുത്തത് അവളുടെ ചേട്ടനാണ്.

Read More

ഒരുപാട് കാര്യങ്ങൾ എഴുതാൻ മനസ്സിലുണ്ട്. പലപ്പോഴും എഴുതണം എന്നോർത്തു. പക്ഷെ മനസ്സിൽ എന്തോ കുറേ വീർപ്പുമുട്ടൽ. അത് കാരണം എഴുതേണ്ട കാര്യങ്ങൾക്കൊരു വ്യക്തത ഇല്ലായിരുന്നു. ഇത് കേട്ടാൽ തോന്നും ഇപ്പോൾ വീർപ്പുമുട്ടൽ ഒക്കെ മാറി കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വന്നു എന്ന്. ഇല്ല ഇപ്പോഴും അങ്ങ് ശരിയായിട്ടില്ല. എന്നാലും നാല് വരി എഴുതാമെന്നോർത്തു. ഒരു തുടക്കമാവട്ടെ. ഇനി ഞാൻ എഴുതും എന്ന് മനസ്സിനൊരു സന്തോഷം കിട്ടട്ടെ. കാരണം എഴുതുമ്പോൾ മനസ്സിന് കിട്ടുന്ന സുഖവും സമാധാനവും ഞാൻ അറിഞ്ഞതാണ്.

Read More

എനിക്കൊരു കാര്യം പറയാനുണ്ട്. ഇതിനിടയിൽ പറയാമോ എന്നറിയില്ല. ഒരുപാട് സങ്കടം വന്ന കാര്യമായത് കൊണ്ട് എഴുതുവാ. Discount, അല്ലെങ്കിൽ free എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും സന്തോഷമാണ് അല്ലേ? എനിക്ക് സംശയമാണ് എന്തായിരിക്കും അങ്ങനെ free കൊടുക്കുന്നത്. എന്തേലും കുഴപ്പമുള്ളതാണോ എന്നൊക്കെയാ മനസ്സിൽ വരുക. ചിലർക്ക് എന്ത് വാങ്ങുമ്പോഴും discount ഉണ്ടോ എന്നൊരു ചോദ്യം ഉണ്ട്‌. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ ട്യൂഷൻ ക്ലാസ്സിന്റെ വിശദവിവരങ്ങൾ ചോദിക്കുമ്പോൾ പോലും ചിലർക്കെങ്കിലും ഈ ഡിസ്‌കൗണ്ട്  ചോദ്യം ഉണ്ട്. അപ്പോൾ ആ ചിലവ് ഈ ചിലവിന്റെ കൂടെ ഇത്ര ട്യൂഷൻ ഫീസ് താങ്ങാൻ പറ്റില്ല എന്ന് പറയും. അപ്പോൾ ഈ ടീച്ചറിന്റെ അവസ്ഥ എന്താ. വീട്ടിൽ ഉള്ള അത്യാവശ്യങ്ങൾ കൊണ്ടല്ലേ എല്ലാവരും ഓരോ പണിക്ക് ഇറങ്ങുന്നത്. അവർക്കും ഉണ്ടാവില്ലേ കുഞ്ഞുങ്ങൾ. അവരെ പഠിപ്പിക്കേണ്ടേ. ആരെങ്കിലും ആലോചിക്കുന്നോ? എല്ലാം കേട്ടു. ശരി. 400/- ഡിസ്‌കൗണ്ട് കൊടുത്തു. ഒരു മാസം കഴിഞ്ഞു. ഇന്നാണ് ക്ലാസ്സ്‌ ന് പിന്നെ ചോദിക്കുന്നത്.…

Read More

ജീവിക്കാനീ ഭൂമിയുണ്ടല്ലോ, അതിൽ നന്മയിൽ വളരാൻ നമ്മളില്ലേ. നന്മകൾ ചെയ്യാൻ മനസ്സില്ലാത്തവർ, ഉണ്ടല്ലോ ഇന്നത്തെ കാലത്ത്. അപ്പനമ്മമാരെ സഹായിക്കാം, കൂട്ടരോടൊത്തുരസിക്കാം, പങ്കുവയ്ക്കാം. അമ്മിച്ചി – അപ്പച്ചന്മാരോടൊത്ത് സന്തോഷിക്കാം, ആരെയും നോവിക്കാതെ, സ്നേഹിക്കാം. പ്രാർഥിക്കാം എന്നും ദൈവത്തോട്, സൽപ്രവർത്തി ചെയ്യാമെന്നെന്നും. ഒന്നുമില്ലാത്തവർക്ക് കഴിയാവുന്നതെല്ലാം കൊടുക്കാം, അത് ഏറെ സന്തോഷപൂർവ്വം കൊടുക്കാൻ സാധിക്കണം. നാം എല്ലാവർക്കും നന്മയിൽ വളരാം!

Read More

മിഴികളിൽ നീ ഓടിവന്നെൻ ഓർമ്മകളായി, പറവയായി മാറിയെന്റെ മനസ്സിലും കയറി. ഇതാ ഇതാ! പുലർച്ചേ സ്വപ്നത്തിൽ കാറ്റാടിക്കിളിപോലെ വന്നു.. പൂട്ടിവച്ച ഓർമ്മകൾ ഒന്നൊന്നയ് ഉയർത്താനെത്തി, അന്നുമുതൽക്കേ പലനേരങ്ങളിൽ എന്നും എത്തീരുന്നു, ഒന്നുമില്ലാത്ത നേരങ്ങളിലും നടന്നിരുന്നു കൂടെ. ഒരു ദിനം, ഒരു വാക്ക് അങ്ങോട്ടുമിങ്ങോട്ടും തെറ്റിയതീന്നാൽ, ദൂരെ ദൂരെ അങ്ങുദൂരെ മാഞ്ഞുപോയ്മറഞ്ഞു. പിന്നീടെന്തിനാലെ വന്നീല്ലാ!

Read More

ഏറെ സന്തോഷിച്ച ഓർമ്മകൾ, അവിടെ ചെന്നു നുള്ളിപ്പെറുക്കാം, തീരാത്ത ഓർമ്മകളായവരെ, നോക്കി സന്തോഷിക്കാം. വരുന്നേ, വരുന്നേ ഓർമ്മകൾ! വരുന്നേ വരുന്നേ കൂട്ടുകാർ! വിടിവയ്പ്പുക്കുടയൂമായ് വരുന്നോരുത്തി, അവളെ കൂട്ടാക്കാൻ വരുംകൂട്ടുകാർ, അവളോട്‌ ചേർന്നുപോയ് കുറച്ചുകാലം, അതിനീടയ്ക്കാട്ടും പാട്ടുമായ്പ്പോയി, ക്രിസ്മസ് ആഘോഷം ഒരു വഴക്കുണ്ടായി, പിരിഞ്ഞൂവെന്നേകദേശം തീരുമാനായി, അവധി കഴിഞ്ഞു ചെന്നവരോടൊത്തു, രണ്ടുമാസം തികയ്ക്കാതെയൊരു ദിവസം, പരാതി ഒരുവാക്ക് ചൊല്ലീല്ലാന്ന്, വിടിവയ്പ്പുക്കുടക്കാരി തയ്യാറായീല്ല, തനിയായ്മ തന്ന് കുറച്ച് നാളായി, വിഷമിച്ച് കുടക്കാരി മരത്തിൻ.. ചാരിനിന്നു. ഇന്നും പലപ്പോഴായീ ഓർമ്മകൾ സന്തോഷായി കൊള്ളുന്നു!

Read More