Author: Jaya Shaji

ഇന്നലെ രാത്രി അം അഃ എന്ന ചിത്രം കണ്ടു. തീയേറ്ററിൽ വന്നപ്പോൾ തന്നെ കാണണമെന്നുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ട് കാണാൻ പറ്റിയില്ല. ഇന്നലെ ആമസോൺ പ്രൈമിൽ കണ്ടു. സിനിമയെ കുറിച്ച് ആധികാരികമായി ഒന്നും എനിക്ക് പറയാൻ അറിയില്ല.  സാധാരണക്കാരിൽ സാധാരണക്കാരായ കുറേ മനുഷ്യർ. നിറയെ പച്ചപ്പ്‌ നിറഞ്ഞിരിക്കുന്നു. ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നതും എടുക്കുന്നതുമായ കഥകൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്‌. ഇത് ആ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഈ കഥ പക്ഷെ അധികമാരും കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടാവില്ല. ഈ പടത്തിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും വളരെ മികച്ച രീതിയിലാണ് അവരുടെ ഭാഗം ചെയ്തിരിക്കുന്നത്.  ബഹളങ്ങളും ഇടിയും പുകയും നിറഞ്ഞ ഇന്നത്തെ സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന ഒരു സിനിമ. നല്ലൊരു ചിത്രം.  

Read More

പണ്ട് അമ്മ പറയാറുണ്ട് ചില പെണ്ണുങ്ങളുടെ ഒരു ചിന്ത ഇത്രയേ ഉള്ളൂ – ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ തട്ടാനും. അതിനപ്പുറത്തേക്ക് ഒരു ചിന്ത അവർക്കില്ല. അങ്ങനെയുള്ള ഒരാളെ നമ്മൾ ഫോണിൽ വിളിച്ചു എന്നിരിക്കട്ടെ. അവർക്ക് സമയവും സൗകര്യവും ഉണ്ടെങ്കിൽ ഫോണെടുക്കും. ഇല്ലെങ്കിൽ എടുക്കുകയുമില്ല, തിരിച്ചു വിളിക്കികയുമില്ല. എന്തിനാ വിളിക്കുന്നതെന്ന ചിന്ത പോലും ഉണ്ടാവില്ല. അതാ അവരുടെ ഒരു രീതി. ഈ ഒരു കാര്യം ചെയ്യാമോ എന്ന് അവരോട് മൂന്ന് മാസത്തിലേറെ പുറകേ നടന്നു ചോദിച്ചാൽ പോലും അവർക്ക് ചെയ്യേണ്ട എന്നാണെങ്കിൽ ചെയ്യില്ല. എന്ത് കൊണ്ട് നമ്മൾ പറയുന്നു, നമ്മുടെ സമയത്തിന്റെ വില – ഒന്നും അവർക്കറിയേണ്ട.

Read More

ഈ ലോകത്തിൽ എന്താണ്  നമ്മുടെ സ്വത്ത്. ആത്മീയമായിട്ടൊക്കെ പറഞ്ഞാൽ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന സന്തോഷമാണ് നമ്മുടെ സ്വത്ത് എന്നൊക്കെ പറയാം. ചിലർ അപ്പനും അമ്മയും സഹോദരങ്ങൾക്ക് കൂടുതൽ സ്വത്ത് കൊടുത്തു, അല്ലെങ്കിൽ എനിക്കുള്ളത് തന്നില്ല എന്നൊക്കെ പറഞ്ഞ് കേസ് വരെ കൊടുക്കാറുണ്ട്. ചിലപ്പോൾ അപ്പനും അമ്മയും ഒക്കെ മരിച്ചു കാലങ്ങൾ കഴിഞ്ഞാവും സഹോദരങ്ങൾക്കെതിരെ കേസ് കൊടുക്കുന്നത്. എന്തിന് വേണ്ടി. നമ്മുടെ വിയർപ്പു കൊണ്ട് നമ്മൾ എന്ത്  ഉണ്ടാക്കുന്നോ, അതിലാണ്, അതിൽ മാത്രമാണ് നമ്മുടെ അവകാശം. അത് മാത്രമാണ് നമ്മുടെ സ്വത്ത്.

Read More

ചിലപ്പോൾ എനിക്ക് തോന്നും നമ്മൾ എന്നും ഒന്നിച്ചുണ്ടാവേണ്ടതായിരുന്നു. നമ്മൾക്ക് പലതിലും രണ്ട് അഭിപ്രായമാണെങ്കിലും എല്ലാ കാര്യത്തിലും നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും താങ്ങാകും എന്നും എപ്പോഴും. പക്ഷെ… ചിലപ്പോൾ എനിക്ക് തോന്നും നമ്മൾ രണ്ടടുത്തായിരിക്കുന്നത് തന്നെ ആണ് നല്ലതെന്ന്. കാരണം ഒന്നിച്ചായിരുന്നെങ്കിൽ നീ എന്നെ വെറുത്തു പോയേനെ. ശരിയാണോ… അറിയില്ല. നീ പറയും നിനക്കെന്നെ നന്നായി അറിയാമെന്ന്. ചിലപ്പോൾ എനിക്ക് തോന്നും ശരിയാ നീ പറയുന്നതെന്ന്. എന്നാൽ ചിലപ്പോൾ എനിക്ക് തോന്നും നിനക്കെന്നെ അറിയില്ല, മനസ്സിലാകുന്നില്ല എന്ന്. ശരിയാണോ… അറിയില്ല.

Read More

ഒരു നിമിഷം. പെട്ടെന്ന് അവൾ ഉറക്കത്തിൽ നിന്നെണീറ്റു. കണ്ണ് തുറന്നു എണീറ്റിരുന്നു. രാവിലെ 3 മുതൽ 8 വരെ ക്ലാസ്സ്‌ ആയിരുന്നു. രാവിലെ എട്ടര ആയപ്പോഴേക്കും കണ്ണടയാൻ തുടങ്ങി. അന്നേരം വന്നു കിടന്നതേ ഓർമ്മയുള്ളൂ. പിന്നെ ഇപ്പോഴാണ് കണ്ണ് തുറക്കുന്നത്. അവൾ അടുത്തിരുന്ന മൊബൈലിൽ സമയം നോക്കി. മണി രണ്ട്. അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരു മണി ആകുമ്പോൾ തന്നെ എണീപ്പിച്ചു ചൂടോടെ ചോറും കറികളും തരുമായിരുന്നു. അതോർത്തപ്പോൾ തന്നെ അവളുടെ നാവിൽ വെള്ളമൂറി. പെട്ടെന്നവൾക്ക് വിശന്നു. അവൾ എണീറ്റു അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. ദോശ മാവിരിക്കുന്നു. ദോശ ചുടാൻ പാൻ അടുപ്പത്ത് വച്ചു. അമ്മ ഉണ്ടാക്കാറുള്ള തക്കാളി ചമ്മന്തി ഉണ്ടാക്കി. കടുക് പൊട്ടിക്കുമ്പോഴേക്കും നാല് തട്ട് ദോശ ചുട്ടു. പിന്നെ കടുപ്പത്തിൽ കാപ്പി എടുത്തു. കാപ്പിയുടെ മണം അമ്മ അടുത്ത് തന്നെ ഉണ്ടെന്ന് അവളെ ഓർമിപ്പിച്ചു.  തക്കാളി ചമ്മന്തിയുടെ രുചി അമ്മ ഉണ്ടാക്കുന്ന അത്ര പോരാ എന്ന് അവൾക്ക് എപ്പോഴും…

Read More

കണ്ണീർ കണ്ണും മനസ്സും ഒരു പോലെ ശുദ്ധമാക്കി ആത്മാവിനും ശരീരത്തിനും ഒരു പോലെ ആശ്വാസം പകരുന്നു.

Read More

നമുക്ക് വിഷമങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ നമ്മൾ സങ്കടപ്പെടും, വിഷമിക്കും. ചിലപ്പോൾ കരയും. പക്ഷെ മറ്റുള്ളവർക്ക്  അതേ ബുദ്ധിമുട്ട് വരുമ്പോൾ അത് പോലെ വിഷമമോ സങ്കടമോ തോന്നുമോ. അവരുടെ സങ്കടത്തിൽ കരഞ്ഞിട്ടുണ്ടോ. ഉണ്ടെങ്കിൽ അതിനാണ് മനുഷ്യത്വം എന്ന് പറയുന്നത്.

Read More

നമുക്ക് നമ്മുടെ കഴിവിൽ വിശ്വസിക്കാം. കാരണം നമ്മുടെ കഴിവ് നമുക്ക്  കിട്ടിയ അനുഗ്രഹമാണ്. ആ അനുഗ്രഹം നമുക്ക് തന്നത് നമ്മൾ ഒക്കെ വിശ്വസിക്കുന്ന ആ പ്രപഞ്ച ശക്തിയാണ്.

Read More

2024 അങ്ങനെ കഴിഞ്ഞു. 2025 തുടങ്ങി. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോഴും 2016 ഇൽ നിൽക്കുവാ. എന്റെ അമ്മ പോയി എന്നറിഞ്ഞ ദിവസം. ആ നിമിഷത്തിൽ നിന്ന് മുന്നോട്ട് ഞാൻ വന്നിട്ടുണ്ടോ എന്ന് ഇപ്പോഴും സംശയമാണ്. ഇപ്പോൾ 9 വർഷം ആകുന്നു. എന്റെ പിള്ളേരും എന്റെ അനിയത്തിയും ചില കൂട്ടുകാരുമാണ് എന്നെ ഈ ദിവസം വരെ മുന്നോട്ട് കൊണ്ട് വന്നത്. ഇത്രയും നാളുകൾക്കിടയിൽ ഞാൻ പലതിൽ നിന്നും മനപ്പൂർവം മാറി നിന്നു. കഴിഞ്ഞ വർഷം കുറേ കാര്യങ്ങൾക്കു ഞാൻ തന്നെ മുൻകൈ എടുത്ത് എന്നെ മുന്നോട്ട് കൊണ്ട് വന്നു. അതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവും ഉണ്ട്‌. പിന്നെ ഒരുപാട് പിരിമുറുക്കങ്ങൾ ഒരുപാട് സങ്കടങ്ങൾ കഴിഞ്ഞ കൊല്ലം അനുഭവിച്ചു. തെറ്റായ തീരുമാനങ്ങൾ ഉണ്ടായി. കൃഷി നോക്കാനേ പറ്റിയില്ല. എന്റെ മക്കളെയും അധികം നോക്കാൻ പറ്റിയില്ല. കൂട്ടക്ഷരങ്ങളിൽ ഒട്ടും തന്നെ എഴുതാൻ പറ്റിയില്ല. വേറെ ഏതോ ഒരു ലോകത്തിരിക്കുന്നത് പോലെ കുറേ നാളുകൾ…

Read More

ചിലരോടും ചിലതിനോടും വിട പറയുക എന്നത് നമുക്ക് വളരെ പ്രയാസകരമാണ്. എന്നാലോ മറ്റു ചിലതിനോടോ ചിലരോടോ വിട പറയാൻ നമ്മൾ കാത്തിരിക്കും. എന്തൊരു ആശ്വാസമാണ് ആ വിട പറച്ചിൽ മനസ്സിന് തരുന്നത്. എന്തായാലും വിട പറയുക എന്നത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടെന്നുള്ളത് ഉറപ്പാണ്. കാരണം ഒന്നും, ആരും എപ്പോഴും കൂടെ ഉണ്ടാവില്ല. എല്ലാത്തിനും ഒരു കാലാവധിയുണ്ട്, അല്ലേ?

Read More