Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുളിരു കോരും നയാഗ്ര
അനുഭവം അറിവുകൾ യാത്ര

കുളിരു കോരും നയാഗ്ര

By Suma JayamohanMay 4, 2025Updated:June 28, 202520 Comments4 Mins Read458 Views
Bookmark Now
Please login to bookmark Close

No account yet? Register

IMG-20250504-WA0013WJ5uHCw                യാത്രകൾ എന്നും ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്നു. കുട്ടിക്കാലത്തെ സ്ക്കൂളിലേക്കുള്ള യാത്രകൾ, വീടു വിട്ട് ഹോസ്റ്റലിലേക്കുള്ള യാത്രകൾ, പിന്നെ വേരോടെ പിഴുതെടുത്ത് മറ്റൊരു നാട്ടിലേക്കുള്ള യാത്ര. സുഖദുഃഖസമ്മിശ്രമായ ജീവിത യാത്രയിൽ വീണ്ടും ചെറുതും വലുതുമായ പല പല യാത്രകളുടെ ഭാഗമായി. ചിലത് ഹൃദയത്തോട് ഏറ്റവുമധികം ചേർത്തുപിടിക്കുന്നവയാണ്.

അങ്ങനെയുള്ളൊരു യാത്രയായിരുന്നു കാനഡയിലേക്ക്.

മോൻ മനസ്സിലേക്ക് മോഹങ്ങളുടെ തീപ്പൊരികളെറിഞ്ഞു തന്നപ്പോഴും അതങ്ങനെ നീറി നീറി കനലായപ്പോഴും എങ്ങനെ,

എപ്പോൾ ?  എന്നീ രണ്ടു ചോദ്യച്ചിഹ്നങ്ങൾ മനസ്സിൽ ഉയർന്നുവന്നു.

പിന്നെ ഓരോരോ കടമ്പകൾ മുന്നിലേക്കിറങ്ങി നിൽക്കാൻ തുടങ്ങി. അവയെല്ലാം തച്ചുടച്ച് ലക്ഷ്യം കാണുക എന്നത് വലിയൊരു ടാസ്ക്കു തന്നെയായിരുന്നു. കൂനിന്മേൽ കുരു പോലെ നമ്മുടെ പ്രധാനമന്ത്രിയും കനേഡിയൻ പ്രസിഡൻറും തമ്മിലുള്ള പിണക്കങ്ങളും.

പക്ഷേ അവയ്ക്കൊന്നും പറന്നുയരാൻ വെമ്പുന്ന ആശകൾക്കു തടയിടാൻ കഴിഞ്ഞില്ല.പിന്നെ രണ്ടും കല്പിച്ച് അങ്ങിറങ്ങി.

” നീ ചുമ്മാതെ വെള്ളവും വെച്ചിരുന്നോ.വിസയൊന്നും കിട്ടാൻ പോകുന്നില്ല” എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നൊരാൾ തൊട്ടരികിൽത്തന്നെയുണ്ടായിരുന്നു. അതൊന്നും എൻ്റെ ആഗ്രഹങ്ങളുടെ ചിറകരിഞ്ഞില്ല, ഞാൻ അനുവദിച്ചില്ല എന്നതാവും കൂടുതൽ ശരി.

ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ ഡോക്യുമെൻ്റുകളുമായി വിസയ്ക്കപേക്ഷിച്ചു. അത്ഭുതമെന്നു പറയട്ടെ ഒരു മാസത്തിനുള്ളിൽ വിസ കൈയിലെത്തി.

നല്ല കാലാവസ്ഥയുള്ള സമയം നോക്കി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ തിരഞ്ഞെടുത്തു. ഏപ്രിലിൽ ടിക്കറ്റുബുക്കു ചെയ്തു.

പിന്നെയങ്ങോട്ടു പോകാനുള്ള ഒരുക്കങ്ങളായിരുന്നു. എൻ്റെ മക്കളെപ്പോലെ ഞാൻ നട്ടു നനച്ചു പരിപാലിക്കുന്ന ചെടികളെ ആരെയേൽപ്പിക്കും? യാത്രയുടെ കാര്യം അറിഞ്ഞവരെല്ലാം ആദ്യം തൊടുക്കുന്ന ചോദ്യം അതായിരുന്നു.

ചെടി നനയ്ക്കുന്ന ദൗത്യം എൻ്റെ അസിസ്റ്റൻ്റ് രമ സന്തോഷത്തോടെ ഏറ്റെടുത്തു. ബാക്കിയെല്ലാം വരുന്നതു പോലെ വരട്ടെ എന്നു സമാധാനിച്ച് ഞങ്ങൾ സ്വപ്നഭൂമിയിലേക്കു വിമാനം കയറി.

ഏകദേശം ഇരുപതു മണിക്കൂറിനടുപ്പിച്ചുള്ള യാത്ര ബോറടിപ്പിച്ചില്ലെന്നു പറയാതെ വയ്യ. എങ്കിലും വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഞങ്ങൾ ടൊറൻ്റോയിലെത്തി.

ഇമിഗ്രേഷൻ പരിപാടികൾക്കായി ഒരു ലേഡിയുടെ അടുത്തേക്കാണെത്തിയത്. പണ്ട് കലാഭവൻ മണി പറഞ്ഞതു പോലെ അവരുടെ ഇംഗ്ലീഷ് എനിക്കും എൻ്റെ ഇംഗ്ലീഷ് അവർക്കും മനസ്സിലാകാത്തതുകൊണ്ടാണോ എന്നറിയില്ല പെട്ടെന്നു തന്നെ പേപ്പർ തന്നു വിട്ടു.

താഴെയെത്തി കൈയിലെ പേപ്പറിൽ നോക്കുമ്പോഴാണ് ഫുഡ് ഐറ്റം ഉണ്ടോ എന്ന ചോദ്യത്തിന് വലിയൊരു NO അടിച്ചു വെച്ചിരിക്കുന്നു.മോനു വേണ്ടി കൊണ്ടുവന്ന Fish Pickles പെട്ടിയിലിരുന്ന് ഊറിച്ചിരിക്കുന്നുണ്ട്.

എന്തായാലും പ്രശ്നങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി. മോൻ കാത്തുനിന്നിരുന്നു. ഒരു മലയാളി റസ്റ്റൊറൻ്റിൽ നിന്ന് ഫുഡ് കഴിച്ച് ഞങ്ങൾ കാറിൽ കയറി.

ഒൻ്റാരിയോ പ്രൊവിൻസിലുള്ള ലണ്ടനിലാണ് മോൻ്റെ താമസം.

ടൊറൻ്റോ പിയർസൺ ഇൻ്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് മിസ്സിസ്സാഗയിലാണ്. അവിടെ നിന്ന് 175 കി.മീ യാത്ര ചെയ്താലേ ലണ്ടനിലെത്തൂ. നാലു ലക്ഷത്തിൽപ്പരം വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന , ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച ഫോർ ഒ വൺ(401) ഹൈവേയിലൂടെ ഒരു യാത്ര.

മണി ഏഴു കഴിഞ്ഞിട്ടും കത്തുന്ന സൂര്യൻ വെളിച്ചം വാരി വിതറി നിൽക്കുന്നു. ഏതാണ്ട് 9 മണി വരെ പകലാണ്.8.30 ആയപ്പോഴേക്കും താമസസ്ഥലമായ ലണ്ടനിലെ ബൈറോൺഹിൽസിലെത്തി.

രണ്ടുമൂന്നു ദിവസത്തെ വിശ്രമമൊക്കെക്കഴിഞ്ഞ് പോകേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി.

കാനഡ എന്നു കേൾക്കുമ്പോൾത്തന്നെ നനുനനുത്തൊരു കുളിരായി മനസ്സിലേക്കൊഴുകിയെത്തിയിരുന്ന നയാഗ്ര തന്നെയായിരുന്നു ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ചത്. ലണ്ടനിൽ നിന്ന് ഒരു വൺഡേ ട്രിപ്പിൻ്റെ കാര്യമേയുള്ളെങ്കിലും രണ്ടു ദിവസത്തെ യാത്രയാണു ഞങ്ങൾ പ്ലാൻ ചെയ്തത്.

ഹൈവേയിലൂടെ രണ്ടു മണിക്കൂർ കൊണ്ട് നയാഗ്രയിലെത്തി. പോകുന്ന വഴിയിൽ ചില്ലറ ഷോപ്പിംഗ് നടത്താൻ മറന്നില്ല. എന്നാലും ഡോളറിനെ രൂപയിലേക്കു മാറ്റി നോക്കുമ്പോഴുള്ള നെഞ്ചിൻ്റെ പിടച്ചിൽ കൊണ്ട് കുറച്ചു കൺട്രോളൊക്കെയുണ്ടായിരുന്നു.

Embassy Suites by Hilton ൽ 23-ാം നിലയിലെ, വെള്ളച്ചാട്ടത്തിന് അഭിമുഖമായ മുറിയിലേക്കെത്തിയപ്പോൾത്തന്നെ ഓടിച്ചെന്ന് ജനാലയിൽക്കൂടി കണ്ട നയനമനോഹരമായ ആ കാഴ്ച പറഞ്ഞറിയിക്കാൻ സാധിക്കില്ല.

“തണുപ്പുണ്ടാവും. ജായ്ക്കറ്റിടണേ “

മോൻ ഓർമ്മിപ്പിച്ചു. ഞങ്ങൾ വേഗം തന്നെ താഴേക്കിറങ്ങി വെള്ളച്ചാട്ടത്തിനടുത്തെത്തി.

ലോകത്തിലെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് നയാഗ്ര . എല്ലാവരുടേയും മനം കവരുന്ന സുന്ദരമായ കാഴ്ചയാണ് നയാഗ്ര ഒരുക്കുന്നത്. അമേരിക്കയുടെയും കാനഡയുടേയും അതിർത്തിയിലുള്ള ഈ കാഴ്ചകാണാൻ വർഷം തോറും പറന്നെത്തുന്ന ആയിരക്കണക്കിനാളുകളിൽ ഒരാളായി ഞാനും. എൻ്റെ മനസ്സും ശരീരവും കോരിത്തരിച്ചു.

അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ്, ഹോഴ്‌സ്ഷൂ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് നയാഗ്ര. ആദ്യത്തെ രണ്ടെണ്ണം പൂർണ്ണമായും അമേരിക്കയിലും വലിപ്പം കൂടുതലുള്ള ഹോഴ്സ് ഷൂ ഫാൾസ് കാനഡ അതിർത്തിയിലുമാണ്. ഇത് ‘കനേഡിയൻ വെള്ളച്ചാട്ടം’ എന്നും അറിയപ്പെടുന്നു. നയാഗ്രയുടെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്നത് കാനഡയിൽ നിന്നാണെന്നു തോന്നുന്നു.

നയാഗ്രാ നദിക്കു കുറുകെയുള്ള ‘റയിൻബോ പാലം’യു.സ്., കാനഡ എന്നീ രണ്ടു നഗരങ്ങളേയും നയാഗ്രാ വെള്ളച്ചാട്ടങ്ങളുമായി ബന്ധിപ്പിക്കുന്നു.

ലോക ടൂറിസം രംഗത്തെ ഏറ്റവും മികച്ച പത്തു വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നയാഗ്ര. കനേഡിയൻ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്ററോളം വീതിയുണ്ട്.

നയാഗ്രയേക്കാൾ വലിയ വെള്ളച്ചാട്ടങ്ങൾ വേറെയുണ്ടെങ്കിലും നയാഗ്രയിലൂടെ ഒഴുകുന്ന വെള്ളത്തിൻ്റെ അത്ര അളവു വേറെയെങ്ങുമില്ല.

നമുക്കു ചിന്തിക്കാൻ കഴിയാത്ത അളവിലുള്ള വെള്ളമാണ് പകൽ സമയത്ത് ഓരോ സെക്കൻ്റിലും നയാഗ്രയിൽ പതിക്കുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതികളിൽ ഒന്നാണ് നയാഗ്ര .

‘ ഇടിമുഴക്കം’ എന്നർത്ഥം വരുന്ന ‘ഒൻഗുയാഹ്ര’ എന്ന വാക്കിൽ നിന്നാണ് നയാഗ്ര എന്നുപേരുവന്നതെന്നാണ് പറയപ്പെടുന്നത്.

നയാഗ്രാ വെള്ളച്ചാട്ടത്തിനു മുകളിലൂടെ ഒഴുകുന്ന വെള്ളത്തിന് പച്ചനിറമാണ്. ഇതിനു കാരണം നയാഗ്രാ നദിയിലെ മണ്ണൊലിപ്പിൻ്റെ ശക്തിയാലുണ്ടാകുന്ന ലവണങ്ങളും പാറപ്പൊടിയുമാണ്.

കണ്ണിമയ്ക്കാതെ എത്ര നേരം നോക്കി നിന്നെന്നറിയില്ല. കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത പോലെ. വെള്ളച്ചാട്ടത്തിൽ നിന്നു തെറിച്ചു വീഴുന്ന തണുത്ത നീർത്തുള്ളികൾ ഞങ്ങളുടെ ശരീരവും മനസ്സും കുളിർപ്പിച്ചു.

“ഇങ്ങനെ നിന്നാൽ മതിയോ നമുക്ക് ബോട്ടിൽ

പോകണ്ടേ ?”

മോൻ്റെ ചോദ്യമാണ് ഞങ്ങളെ ഉണർത്തിയത്.

വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തന്നെ നയാഗ്രാ നദിയിലൂടെയുള്ള ബോട്ട് ക്രൂയിസിലോ, മുകളിലൂടെയുള്ള ഹെലിക്കോപ്റ്ററിലോ യാത്ര ചെയ്യാം. വെള്ളച്ചാട്ടം തൊട്ടടുത്തു പോയി കാണാൻ വേണ്ടി ഞങ്ങൾ നേരത്തെ തന്നെ ബോട്ട് ക്രൂയിസിൽ ടിക്കറ്റുകൾ ബുക്കു ചെയ്തിരുന്നു.

പിങ്കു നിറത്തിലുള്ള പ്ലാസ്റ്റിക്‌കുപ്പായവുമണിഞ്ഞ് ബോട്ടിൻ്റെ ഡക്കിലേക്കു ഓടിക്കയറിയപ്പോൾ വരാൻ പോകുന്ന മാസ്മരികാനുഭൂതികളേക്കുറിച്ച് വലിയ ബോധമൊന്നുമുണ്ടായിരുന്നില്ല.

ആർത്തലച്ച് താഴേക്കു പതിക്കുന്ന ജലകണങ്ങൾ ദൂരെ നിന്നു കാണുമ്പോൾ മൂടൽ മഞ്ഞു പോലെ തോന്നും.

വെള്ളച്ചാട്ടത്തോടടുക്കുന്തോറും സ്പ്രെയറിൽ നിന്നെന്നപോലെ വെള്ളത്തുള്ളികൾ മുഖത്തും ശരീരത്തും ചിതറിത്തെറിച്ചു വീഴാൻ തുടങ്ങി. ഒന്നും കാണാൻ പറ്റുന്നില്ല. പെരുമഴയത്തു നിന്നു നനയുന്ന പോലെ .

ഒരു കൈ കൊണ്ട് മുഖത്തെ വെള്ളത്തുള്ളികൾ തുടച്ചും മറ്റേ കൈ കൊണ്ട് കാറ്റിൽ പറക്കുന്ന ഓവർക്കോട്ടിൽ പിടിച്ചും ആ കുളിരിലും തണുപ്പിലും മതിമറന്നു നിൽക്കുമ്പോൾ മനസ്സ് സന്തോഷത്താൽ വീർപ്പുമുട്ടി.

എല്ലാവരും വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പലിൽ ആർത്തട്ടഹസിക്കുന്നു. മൊബൈൽ നനയുന്നതൊന്നും കൂട്ടാക്കാതെ തുരുതുരാ ഫോട്ടോകളെടുക്കുന്നു. എല്ലാം മറന്ന് ഞങ്ങളും ഒപ്പം കൂടി.

ഹരം പിടിപ്പിച്ച ബോട്ടു യാത്രയിൽ സമയം പോയതറിഞ്ഞതേയില്ല. ബോട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛൻ്റെയും മോൻ്റെയും എതിർപ്പു വകവെയ്ക്കാതെ ആ പ്ലാസ്റ്റിക്‌കുപ്പായം ഞാൻ പൊതിഞ്ഞെടുത്തു.

ചുറ്റുമെല്ലാം ഒന്നു കറങ്ങി ഞങ്ങൾ മുറിയിൽ തിരിച്ചെത്തി. നയാഗ്രയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ വേണ്ടിയാണ് ഒരു ദിവസം തങ്ങാൻ തീരുമാനിച്ചത്.

നയാഗ്രായുടെ രാത്രിക്കാഴ്ചകൾ വാക്കുകൾ കൊണ്ടു വർണ്ണിക്കുന്നതിനും അപ്പുറമാണ്. പകലിനേക്കാൾ സുന്ദരിയാണ് രാത്രിയിൽ നയാഗ്രാ വെള്ളച്ചാട്ടം.

വർണ്ണാഭമായ ലൈറ്റുകൾ കൊണ്ട് പ്രകാശപൂരിതമായ വെള്ളച്ചാട്ടത്തിൻ്റെ കാഴ്ചകൾ നമ്മെ ഏതോ മാന്ത്രിക ലോകത്തെത്തിക്കുമെന്നതിൽ സംശയമേയില്ല.

ആകാശത്തു നിന്നു വീഴുന്ന ടൺകണക്കിനു വെള്ളവും വായുവിൽ നൃത്തം ചെയ്യുന്ന മൂടൽമഞ്ഞും നമ്മുടെ ഹൃദയമിടിപ്പു കൂട്ടുന്നു. കണ്ണെടുക്കാനാവാതെ ആ ദൃശ്യവിസ്മയം എത്ര നേരം നോക്കി നിന്നെന്നറിയില്ല.

നയാഗ്രാ വെള്ളച്ചാട്ടത്തോടു വിട പറയുമ്പോൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകളാണ് കൂടെപ്പോരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന് എന്നു വിശേഷിപ്പിക്കാവുന്ന ഈ ദൃശ്യവിരുന്ന് നേരിട്ടു കണ്ട് ആസ്വദിക്കാൻ കഴിഞ്ഞത് ഈ ജീവിതത്തിൽ എനിക്കു ലഭിച്ച ഏറ്റവും വലിയൊരനുഗ്രഹം തന്നെയാണെന്നു കരുതുന്നു.

പിറ്റേന്നു രാവിലെ ഞങ്ങൾ നയാഗ്രയോടു യാത്ര പറഞ്ഞു. ഹൈവേ ഒഴിവാക്കി കൺട്രി സൈഡ് വഴിയായിരുന്നു മടക്കം. ചോളപ്പാടങ്ങൾക്കു നടുവിലൂടെ യാത്ര ചെയ്യുമ്പോഴും നയാഗ്രയുടെ കുളിരോർമ്മകൾ മനസ്സിലങ്ങനെ ഓളം തല്ലിക്കൊണ്ടിരുന്നു.

കണ്ടു കഴിഞ്ഞത് മനോഹരം,  കാണാത്തവ അതിമനോഹരം എന്ന പോലെ ഇനിയുമൊരുപാടു യാത്രകൾക്കായി കൊതിക്കുന്ന മനസ്സിന് ആരു കടിഞ്ഞാണിടും?

#എൻ്റെ രചന#കൂട്ടക്ഷരങ്ങൾ

Post Views: 36
1
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

20 Comments

  1. മിനി സുന്ദരേശൻ on July 4, 2025 1:59 AM

    മനോഹരമായ എഴുത്തിലൂടെ നയാഗ്ര യാത്രയിൽ കൂടെ കൂട്ടി ……ഇഷ്ടം👍🌹

    Reply
    • Suma Jayamohan on July 4, 2025 11:20 AM

      സ്നേഹം മിനീ❤️❤️

      Reply
  2. Nishiba M on July 3, 2025 7:31 PM

    മനോഹരം. ഹൃദ്യമായ യാത്രാനുഭവം..

    Reply
    • Suma Jayamohan on July 4, 2025 11:19 AM

      Thank u Nishi ❤️❤️

      Reply
  3. Joyce Varghese on May 5, 2025 11:15 PM

    എല്ലാ വർഷവും പോയി കണ്ടിട്ടും ഇനിയും കാണണം എന്നു തോന്നും ചില്ലു പോലെ കുതിച്ചുചാടുന്ന വെള്ളവും അതിന്റെ ശക്തിയിൽ ഉയരുന്ന mist തീർക്കുന്ന മനോഹര കാഴ്ചയും.
    നല്ല രചന. ❤

    Reply
    • Suma Jayamohan on May 7, 2025 10:54 AM

      അതേ❤️❤️❤️

      Reply
  4. Shybi on May 5, 2025 8:37 AM

    😍😍😍😍👌👌👌

    Reply
    • Suma Jayamohan on May 5, 2025 8:55 AM

      ❤️❤️❤️

      Reply
  5. Sunandha Mahesh on May 5, 2025 8:10 AM

    നല്ല വിവരണം 👌

    Reply
    • Suma Jayamohan on May 5, 2025 8:55 AM

      ❤️❤️❤️

      Reply
  6. Greeshma Kichu on May 5, 2025 7:09 AM

    കുറച്ചു നാളുകൾക്കു ശേഷം ആണ് യാത്ര വിവരണം വായിക്കുന്നത്..നന്നായിട്ടുണ്ട് 💐.. നേരിൽ കണ്ടത്ആ പോലെ ആകെയൊരു തണുപ്പ്😍

    Reply
    • Suma Jayamohan on May 5, 2025 8:55 AM

      ❤️❤️❤️

      Reply
  7. silvymichael73@gmail.com on May 5, 2025 6:40 AM

    നയാഗ്ര നേരിൽ കണ്ടതുപോലെ.. എനിക്കും അവിടെ പോകണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയതിന് ടീച്ചർ മാത്രമാണ് കേട്ടോ ഉത്തരവാദി.. ബ്യൂട്ടിഫുൾ write up👌👌

    Reply
    • Suma Jayamohan on May 5, 2025 8:56 AM

      ❤️❤️❤️

      Reply
  8. Anju Ajish on May 5, 2025 3:03 AM

    Good writing 👍

    Reply
    • Suma Jayamohan on May 5, 2025 8:56 AM

      ❤️❤️❤️

      Reply
  9. Jalaja narayanan on May 4, 2025 7:20 PM

    മനോഹരമായ യാത്ര വിവരണം സുമ ഒരു പാടു അറിവുകൾ തന്നു ❤️❤️

    Reply
    • Suma Jayamohan on May 5, 2025 8:57 AM

      ❤️❤️❤️

      Reply
  10. Seji on May 4, 2025 7:12 PM

    💕💕💕

    Reply
    • Suma Jayamohan on May 5, 2025 8:57 AM

      ❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.