നീതി – ഒരു ചെറിയ വാക്കിൽ ഒരൊത്തിരി പ്രതീക്ഷയുടെ സ്പർശം.
നീതിക്ക് കാലഭേദങ്ങളില്ല, ലിംഗവ്യത്യാസങ്ങളില്ല. വർണ വ്യത്യാസങ്ങൾ ഇല്ല. ഇത് വായ്മൊഴി.
പക്ഷെ.. ഏത് പ്രസ്ഥാനവും തുടങ്ങുന്നത് നീതി നിഷേധിക്കുമ്പോഴാണ്. അല്ലെ? വർഗ്ഗസമരങ്ങളൊക്കെ തുടങ്ങിയതും ഇതിന് വേണ്ടിയാണ്. പണ്ട് മുതൽക്കേ ജാതിയിൽ കുറഞ്ഞവർക്ക് നീതി നിഷേധിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്കും അതേപോലെ നീതിയുടെ അരങ്ങിൽ സ്ഥാനമില്ലായിരുന്നു.
ഇന്ന് കാലം മാറി. പക്ഷെ.. എങ്കിലും നീതി നിഷേധം പ്രബലമാണ്. വേടനൊരു നീതി!പ്രമാണിക്ക് മറ്റൊരു നീതി.
നീതി നിഷേധിക്കുപ്പെടുന്നൊരു വർഗം കൂടി ഉണ്ട്. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ. അവർക്കും മുഖ്യധാര വിദ്യാഭ്യാസത്തിന്ന് അവകാശമുണ്ട്. പക്ഷെ.. പലപ്പോഴും അവരെ സ്പെഷ്യൽ സ്കൂൾ എന്ന മതിൽ കെട്ടിലേക്ക് ഒതുക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും സ്വകാര്യ മേഖലയിൽ.. നൂറുമേനി കൊയ്യാനുള്ള തയ്യാറെടുപ്പിൽ അവരാരും ഈ സാഹസത്തിന് മുതിരില്ല.
ജനിച്ചുവീണ മണ്ണിൽ രണ്ടാം തരം പൗരൻമാരാണവർ.
നീതി നടപ്പാക്കേണ്ടത് ഭരണാധികാരികളാവാം! പക്ഷെ ബഹുഭൂരിപക്ഷം പൗരർക്കും അതിൽ ഒരു പങ്കുണ്ട്.
ഈയടുത്ത് ദൃശ്യമാധ്യമത്തിലൂടെ വിചാരണ ചെയ്യപ്പെട്ട ഒരു കൈക്കൂലി കേസ് പ്രതിയെ കണ്ടു! ഒരു യുവതി! അത്ര വലുതല്ലാത്ത ഒരു തുക വാങ്ങുന്നതിനിടെ പിടിക്കപ്പെട്ടു. കൈക്കൂലി ഒരു സാമൂഹിക വിപത്താണ്! സംശയമില്ല. പക്ഷെ, അവരുടെ ക്ലോസപ്പ് ദൃശ്യങ്ങൾ എടുക്കാനും, അത് വൻതോതിൽ പ്രചരിപ്പിക്കാനും കാണിച്ച ഉത്സാഹം വേദനിപ്പിച്ചു! ഒപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെപ്പോലും വെറുതെ വിട്ടില്ല. വൻതുക കൈക്കൂലി വാങ്ങുന്ന മാന്യദേഹങ്ങൾക്ക് മുഖം മറക്കാൻ തൂവാലയും, മറ്റും നൽകി സംരക്ഷിക്കുന്ന നാടാണിത് എന്ന് മറന്നുകൂടാ.
#എന്റെരചന -നീതി


2 Comments
ശാരീരിക പരിമിതകൾ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ഉള്ളത് വളരെ ശരിയാണ്.
അനീതികൾക്കെതിരെ പ്രതികരിക്കാതിരിക്കുന്നതും നീതി നിഷേധിക്കുന്നതിനു തുല്യം തന്നെ അല്ലേ?
❤️❤️