മഴ.. മഴ.. മഴ ഒരു വികാരം ആണ്… അല്ല… പല പല വികാരങ്ങളാണ്. ചിലപ്പോൾ വേദന, ചിലപ്പോൾ ചിരി, വിരഹം, പ്രണയം.. നമ്മുടെ വികാരങ്ങളോട് സമന്വയിച്ച് നമ്മുടേതായി പൊഴിയുന്ന മഴ. മഴയോർമ്മകൾ എന്ന് മുതൽക്കാണ്? അറിയില്ല. ഒരു പക്ഷെ മുറ്റത്തു കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ ഒഴുക്കി വിട്ട കടലാസ് വഞ്ചികളുടെ സഞ്ചാരം നോക്കിനിന്ന അഞ്ച് വയസ്സുകാരിയിൽ നിന്നുമാവാം.പിന്നെ, സ്കൂളിനരുകിൽ ഉള്ള കൂട്ടുകാരിയുടെ വീട്ടിലെ ലോലോലിക്ക മരത്തിലെ പഴുത്തു ചുവന്ന ലോലോലിക്ക പറിച്ചു കൂട്ടിയത് ഒരു തോരമഴയത്ത് ആയിരുന്നു. ചുവന്ന പഴങ്ങൾ കണ്ട് നേരമിരിട്ടിയത് അറിഞ്ഞില്ല. തോരാമഴയിൽ നനഞ്ഞു കുളിച്ചു വീട്ടിലെത്തിയപ്പോൾ കിട്ടിയ ചൂരൽപഴങ്ങളും കണ്ണിൽ മഴ പെയ്യിച്ചു. മഴ ബാല്യത്തിൽ കളികൂട്ടുകാരനായിരുന്നെങ്കിൽ, യൗവനത്തിൽ പ്രണയത്തിന്റെ രാജകുമാരൻ ആയിരുന്നു. തൂവാനത്തുമ്പികളിലെ ക്ലാരയും ജയകൃഷ്ണനും ഇപ്പോഴും മഴനോവായി മനസ്സിലുണ്ട്. പിന്നീട് ജീവിതം ജീവിച്ചു തുടങ്ങിയപ്പോൾ മഴ വിവിധ ഭാവങ്ങളിലായി. സ്നേഹം, വാത്സല്യം, നോവ്.. അങ്ങിനെ പലതും..മഴ ഒരിക്കൽ ഭയപ്പെടുത്തി. രൗദ്ര ഭാവം പൂണ്ട് നാടിനെ മുക്കിയ…
Author: Anitha. S.A
അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.. കണ്ണിന് ചുറ്റും ഇരുണ്ട വലയങ്ങൾ.. ’അമ്മക്ക് ഉറക്കം കുറവാണോ?’ അമ്മ എന്തും അർത്ഥമാക്കാവുന്ന തരത്തിൽ മൂളി.. സംസാരത്തിനു അടുത്ത വിഷയം തിരഞ്ഞു. പണ്ടും ഇതാണ് അവസ്ഥ. അമ്മയോട് സംസാരിക്കുമ്പോൾ മാത്രമല്ല, പലരോടും.. എത്ര അടുപ്പമുള്ളവരോടും… ജയക്കും ഇത് തന്നെയാണ് പരാതി. പഴയ പ്രണയകാലങ്ങളിൽ ഉണ്ടായിരുന്ന സംസാരത്തിന്റെ പകുതിപോലുമില്ല ഇപ്പോൾ.. കാമുകിയിൽ നിന്നും ഭാര്യയിലേക്കുള്ള പരിണാമം കൊണ്ട് മാത്രമല്ല.. എന്തോ പറ്റുന്നില്ല.. എല്ലാത്തിനോടും ഒരേ മടുപ്പ്.. വെട്ടി പിടിച്ച സാമ്രാജ്യങ്ങൾക്ക് അർത്ഥമില്ലാത്തതുപോലെ.. ‘നിനക്ക് ഇന്ന് തന്നെ പോണോ?’ പ്രതീക്ഷയില്ലാത്തതുപോലെ അമ്മയുടെ ചോദ്യം. ‘നാളെ ‘ മേശപ്പുറത്തു അടച്ചുവെച്ച പാത്രം ചൂണ്ടി അമ്മ പറഞ്ഞു. ’എടുത്തു കഴിക്കൂ, ഇലയടയാണ്. നിനക്ക് പണ്ട് വലിയ ഇഷ്ടമായിരുന്നു ‘ പാത്രം തുറന്നു. ഹാ, പഴയ രുചികളൊക്ക ഓർമ്മ വന്നു. ജയക്കും കുട്ടികൾക്കും ഇതിലൊന്നും പ്രിയമില്ല. അവരുടെ രുചികൾ തനിക്കും പ്രിയമല്ല. പറയാറില്ല ഒന്നും.. ഓർക്കാറില്ല പലയിഷ്ടങ്ങളും. കഞ്ഞിയും പയറും രാത്രി ഭക്ഷണം എന്ന ഇഷ്ടം…
മഴ പെയ്തു തോർന്നിരിക്കുന്നു. പക്ഷെ, മരങ്ങൾ പെയ്തു കൊണ്ടേയിരുന്നു. തനിക്ക് മാത്രം ചൂടാണ്. തീപ്പൊരിയുടെ വേവും. “പൊള്ളുന്നു മിഥുൻ “അവൾ തേങ്ങി. തോളിലമർന്നു മിഥുന്റെ കരങ്ങൾ. “ഗൗരി, പ്ലീസ്. ” മിഥുന്റെ സ്വരത്തിലെ നനവ് അവളെ വേദനിപ്പിച്ചു. ഒന്നുരണ്ടു മാസമായി മിഥുൻ തിരഞ്ഞു കൊണ്ടിരുന്ന പേരുകൾ? അടിവയറ്റിൽ വല്ലാത്ത നീറ്റൽ. കത്തട്ടെ. കത്തിയമരട്ടെ. “ഗൗരീ, ഇനി ഇത്തിരി നേരം കിടക്കു “ അയാൾ ബലമായി അവളുടെ വിരലുകൾ ജനൽ കമ്പി അഴികളിൽ നിന്നും വിടർത്തി. ചൂടാറ്റിയ കഞ്ഞി പതിയെ കോരി തരുമ്പോൾ അയാൾ വളരെ പതുക്കെ പറഞ്ഞു. “നാളെ ഒന്ന് ഓഫീസിൽവരെ പോകണം. അവധിയുടെ കാര്യം അന്വേഷിക്കണം. പക്ഷെ. ഇവിടെ ആരുമില്ലാതെ.” അയാൾ നിർത്തി. “സാരമില്ല. ഞാൻ എങ്ങനെയും മാനേജ് ചെയ്യാം. എത്ര ദിവസം എന്ന് വെച്ചാ. “ പകുതി വഴിയിൽ അവസാനിക്കുന്ന വാചകങ്ങളാണ് ഈയിടെ. ആർക്കും മുഴുമിപ്പിക്കാൻ ആവാത്ത വാചകങ്ങൾ. “മിഥുൻ, ഇവിടുണ്ടായിരുന്ന തൊട്ടിലെന്തിയെ?” തീക്കാറ്റേറ്റതുപോലെ മിഥുൻ നടുങ്ങി. ഒരുമാസമായി…
നീതി – ഒരു ചെറിയ വാക്കിൽ ഒരൊത്തിരി പ്രതീക്ഷയുടെ സ്പർശം. നീതിക്ക് കാലഭേദങ്ങളില്ല, ലിംഗവ്യത്യാസങ്ങളില്ല. വർണ വ്യത്യാസങ്ങൾ ഇല്ല. ഇത് വായ്മൊഴി. പക്ഷെ.. ഏത് പ്രസ്ഥാനവും തുടങ്ങുന്നത് നീതി നിഷേധിക്കുമ്പോഴാണ്. അല്ലെ? വർഗ്ഗസമരങ്ങളൊക്കെ തുടങ്ങിയതും ഇതിന് വേണ്ടിയാണ്. പണ്ട് മുതൽക്കേ ജാതിയിൽ കുറഞ്ഞവർക്ക് നീതി നിഷേധിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്കും അതേപോലെ നീതിയുടെ അരങ്ങിൽ സ്ഥാനമില്ലായിരുന്നു. ഇന്ന് കാലം മാറി. പക്ഷെ.. എങ്കിലും നീതി നിഷേധം പ്രബലമാണ്. വേടനൊരു നീതി!പ്രമാണിക്ക് മറ്റൊരു നീതി. നീതി നിഷേധിക്കുപ്പെടുന്നൊരു വർഗം കൂടി ഉണ്ട്. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ. അവർക്കും മുഖ്യധാര വിദ്യാഭ്യാസത്തിന്ന് അവകാശമുണ്ട്. പക്ഷെ.. പലപ്പോഴും അവരെ സ്പെഷ്യൽ സ്കൂൾ എന്ന മതിൽ കെട്ടിലേക്ക് ഒതുക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും സ്വകാര്യ മേഖലയിൽ.. നൂറുമേനി കൊയ്യാനുള്ള തയ്യാറെടുപ്പിൽ അവരാരും ഈ സാഹസത്തിന് മുതിരില്ല. ജനിച്ചുവീണ മണ്ണിൽ രണ്ടാം തരം പൗരൻമാരാണവർ. നീതി നടപ്പാക്കേണ്ടത് ഭരണാധികാരികളാവാം! പക്ഷെ ബഹുഭൂരിപക്ഷം പൗരർക്കും അതിൽ ഒരു പങ്കുണ്ട്. …
മനുഷ്യന് മാത്രം സ്വായത്തമായ ഒരു ദിവ്യ ഔഷധം! ചിരി! ഏതു നീറ്റുന്ന മനസ്സിനും ലേപനമാണ് അത്!പക്ഷെ… ഒരു പ്ലാസ്റ്റിക് ചിരി..അല്ല.. ഹൃദയത്തിൽ നിന്നു തുടങ്ങി അപരന്റെ ഹൃദയത്തിൽ തൊടുന്ന ആ ചിരിക്ക് നീറുന്ന മനസ്സുമായി സംവദിക്കുവാൻ കഴിവുണ്ട് ഏത് കത്തി പടരുന്ന മനസ്സിനൊപ്പവും… ചിരിക്കാൻ വേണ്ട പേശികളുടെ എണ്ണം പതിനേഴും കോപിക്കാൻ വേണ്ട പേശികളുടെ എണ്ണം നാൽപ്പതിമൂന്നെന്ന് ശാസ്‌ത്ര മതം.! എന്തെളുപ്പം ചിരിക്കാൻ! ! അധ്യാപനം തൊഴിലാക്കിയതിനാൽ ചിരി കൊണ്ട് നേടാവുന്ന സൗഭാഗ്യം, കുട്ടികളുടെ മനസ്സ് തിരിച്ചറിയാം എന്നതാണ്! ഒരു ചിരി, തലോടൽ അതുമതി-ഏതു കുട്ടികുറുമ്പനും ഒന്നടങ്ങാൻ, മനസ്സ് തുറക്കാൻ, മനസ്സിന്റെ അലട്ടൽ പങ്കിടാൻ! സ്വന്തം എന്ന തോന്നലുണ്ടാക്കിയാൽ എളുപ്പം കഴിഞ്ഞു! ചിരി കൊണ്ട് തോറ്റു പോകുന്ന ചിലയിടങ്ങളുണ്ട്! മനം മയക്കുന്ന ചിരി മൂലം അപകടത്തിൽ പെടുന്നത്, അല്ലെങ്കിൽ, തോറ്റു പോകുന്നത്.. അതാണ് മാധ്യമങ്ങളിൽ കാണുന്ന ആത്മഹത്യ, പീഡനങ്ങൾ എന്നിവയ്ക്ക് ഒരു കാരണം! ചിരിക്കാൻ ശീലിക്കാം, മനസ്സ് തുറന്ന്, ആത്മാർത്ഥതയോടെ..
ആദ്യമായി പൂത്ത പനിനീർപ്പൂവ് രാവിലത്തെ കണിയായിരുന്നു. ഒത്തിരി കാത്തിരുന്നു ഇതൊന്ന് വിരിയാൻ. പെട്ടെന്ന്… റോക്കറ്റ് പോലെ പത്രം വീശിയെറിഞ്ഞു പത്രക്കാരൻ പയ്യൻ. ലക്ഷ്യം തെറ്റിയില്ല. പനിനീർപൂവിതൾ തട്ടിത്തെറിപ്പിച്ചു കൂർത്ത റോസമുള്ളിൽ കുരുങ്ങി പത്രം, അരിശത്തോടെ പത്രം വലിച്ചെടുത്തു. മുള്ളുകൊണ്ട് കീറി ചരമപേജ്. മനസ്സിലെവിടെയോ ഒരു വെള്ളിടി വെട്ടി. ഈ മുഖം നല്ല പരിചയം. ദേവദാസ്, 40 വയസ്സ്. ഈ മുഖത്തോടെ ചേർന്ന് നിൽക്കുന്ന ഒരു മുഖം. ഈശ്വരാ.. ആയിരിക്കരുതേ എന്ന് പ്രാർഥിച്ചു. ഫോൺ തുറന്ന് പരതി, ശരിയാണ്. തോളോട് ചേർന്ന് കീർത്തി. പത്രത്താളിലെ അവശേഷിച്ച വിവരങ്ങൾ നോക്കി. ഭാര്യ കീർത്തി. മക്കൾ? കോളേജ് ഗ്രൂപ്പിലെ വിശേഷങ്ങൾ എപ്പോഴും കീർത്തിയുടേതാണ്. മക്കൾ അരുണിമയുടെയും ആർദ്രവിന്റെയും വിശേഷങ്ങളും ദേവേട്ടന്റെ വിദേശ യാത്രകളെ കുറിച്ചുമുള്ള വർണ്ണനകളും എന്നും കാണാം. കീർത്തി… ആരായിരുന്നു അവളെനിക്ക്? സുഹൃത്ത്? ആയിരുന്നോ? ഹരീഷ് എപ്പോഴും കളിയാക്കും. തനിക്കിപ്പോഴും പേടിയാ ആ കീർത്തിയെ. ശരിയാണ്. വർഷങ്ങൾക്ക് മുൻപ് നാട്ടറിവുകൾ മാത്രമുള്ള ശരണ്യ…
പടിഞ്ഞാറ് സൂര്യൻ താഴ്ന്നു തുടങ്ങി. പ്രകാശം ഇരുട്ടിന് വഴിമാറുന്ന സമയം. വേദനകൾ ഇരട്ടിക്കുന്നത് ആ സമയത്താണ്.. ഇവിടെ വേദന എന്ന് പറയാമോ? അല്ല.. ഒരു നീറ്റൽ. വേനലാവധി കാലമാണ്. അച്ഛൻവീട്ടിലേക്ക് അവധി ആഘോഷിക്കാൻ വരുമ്പോൾ ആദ്യ ദിവസം തന്നെ ഉത്സാഹം മങ്ങി തുടങ്ങും. ചെറിയച്ഛന്റെയും അമ്മായിയുടെയും ഒക്കെ മക്കളുമായി കളിച്ചു നടക്കാൻ വലിയ ആഗ്രഹം ആയിരിക്കും. പക്ഷെ.. നാട്ടുപുറത്തുകാരിയുടെ നാട്ടുവർത്തമാനങ്ങൾ, സർക്കാർ സ്കൂളിലെ വിശേഷങ്ങൾ.. ഇതൊക്കെ കേൾക്കുമ്പോൾ കോൺവെൻറ് സ്കൂൾ വിദ്യാർത്ഥികളായ അവർക്കൊക്കെ നേരിയ പുച്ഛം മാത്രം അല്ലെ എന്ന തോന്നൽ അതിശക്തമായി കടന്നുവരുമ്പോൾ ശ്രോതാവായി മാത്രം മാറാറാണ് പതിവ്.. ഹിന്ദി പാട്ടുകളും ഇംഗ്ലീഷ് പാട്ടുകളും ഇൻസ്റ്റ റീൽസ് മൊക്കെ നിറയുന്ന സംഭാഷണ ശകലങ്ങളിൽ ഒരു ബോയ്ഫ്രണ്ട് പോലുമില്ലാതെ പരിഹസിയ്ക്കപ്പെടുമ്പോൾ ഒരാശ്വാസം തേടി എത്തുന്നത് സ്റ്റോർ മുറിയിലാണ്. അവിടെ കാത്തിരിക്കുന്നത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന പുസ്‌തക കൂമ്പാരങ്ങളാണ്.. ആ പുസ്‌തകങ്ങളിലൂടെ പുതിയ ലോകങ്ങളിലേക്കെത്തി.. പുതിയ പുതിയ സംസ്കാരങ്ങൾ അറിഞ്ഞു. കാണാത്ത ജീവിതങ്ങൾ അറിഞ്ഞു. …
മുഖംമൂടികൾ ➖ ചെറുകഥ ———- അനിത ജഗന്നാഥ് മഴവീണു നനഞ്ഞ കൊന്നപ്പൂക്കളാണ് മുറ്റം നിറയേ. അമ്മയുടെ ആവലാതികൾക്ക് ഒരു കാരണം ഇതാവും ഇന്ന്. അമ്മയ്‌ക്ക് എന്തിനും പരാതികളാണ്. പത്രക്കാരൻ പയ്യൻ പത്രം പൂത്തുനിന്ന തക്കാളി തൈയുടെ മുകളിലേക്കിട്ടു, കൊന്നപ്പൂക്കൾ കാരണം മുറ്റമടിച്ചു നടുവൊടിഞ്ഞു, അപ്പുറത്തെ ഗൾഫ് കാരൻ കാരണം കായ്ച്ചു തുടങ്ങിയ തൈത്തെങ്ങിൻറെ കുലയോടിഞ്ഞു വീണു… അവസാനിക്കാത്ത പരാതികൾ. എല്ലാം മൂളിക്കേൾക്കും. അമ്മ എന്നും അങ്ങനെയാണ്. ഒന്നിനും തൃപ്തിയില്ല. എതിര് പറഞ്ഞാൽ തീർന്നു. അച്ഛനില്ലാതെ വളർത്തി വലുതാക്കിയതിന്റെ കണക്കുപുസ്‌തകം തുറക്കും. അച്ഛനുള്ളപ്പോഴും ഇതൊക്കെ തന്നെയായിരുന്നു. കാരണങ്ങൾ വേറെയെന്നു മാത്രം. വടക്കേമുറ്റത്തെ പുളിഞ്ചോട്ടിൽ ഒരു ചുവന്ന കാർ. ആരാവും വിരുന്നുകാർ. ഒരാഴ്‌ചത്തെ ക്ഷീണംമുഴുവനുണ്ട്. ഉറക്കം എന്ന ആഢംബരം തീരുമോ?വാതിൽ തുറന്ന അമ്മയുടെ മുഖം കണ്ടപ്പോഴേ ഊഹിച്ചു, പ്രശ്നം നിസ്സാരമല്ല. ‘ആരാ വന്നതെന്ന’ ചോദ്യം മറുപടിയില്ലാതെ വായുവിൽ കറങ്ങി നിന്നു. വാതിക്കൽ പ്രത്യക്ഷപ്പെട്ട ചിറ്റയുടെ മകൾ അനുകൂട്ടി ‘മിണ്ടേണ്ട’ എന്ന് കണ്ണിറുക്കി കാണിച്ചു. കിണറ്റിന്കരയിലെ…
വാർത്തകളിലാകെ ലഹരിയും പീഡനവും നിറഞ്ഞു നിൽക്കുന്നു. പ്രതികൾ ഇത്തവണ കുട്ടികളാണ്. മുഖത്ത് കുട്ടിത്തവും ഒപ്പം തന്നെ പകയും നിറഞ്ഞ മുഖങ്ങൾ.ഇവരെ ഇത്തരത്തിൽ ആക്കിയതിന് മുതിർന്നവർക്ക് ഒഴിഞ്ഞു മാറാനാവില്ല. കാലഘട്ടത്തെ കോവിഡിനു മുൻപും പിൻപും എന്ന് തിരിക്കേണ്ടിവരും.മൊബൈൽ എന്നത് പ്രധാനമായും ഒരു ആശയവിനിമയ ഉപാധിയും, പണമിടപാടിന് പുത്തൻ സാങ്കേതിക വിദ്യയും ആയിരുന്നു കോവിഡിനു മുൻപ്. മുതിർന്നവർ മാത്രം കൈകാര്യം ചെയ്തിരുന്നവ.ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി കുട്ടികൾക്ക് കൈമാറ്റം ചെയ്തപ്പോൾ വിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചു. സാങ്കേതിക വിദ്യയിൽ മുൻപരായ പുത്തൻ തലമുറ കൈവിരലിൽ തെളിഞ്ഞ അത്ഭുതലോകത്തേക്ക് എടുത്തുചാടി. വിവിധ സൈറ്റുകളിൽ നിന്നും വേണ്ടതും വേണ്ടാത്തതുമായ പല അറിവുകളും നേടി. ആദ്യം ആദ്യം പൊങ്ങച്ചത്തോടെ മക്കളുടെ സാങ്കേതിക മികവിനെ നോക്കിക്കണ്ട മാതാപിതാക്കൾ അപകടം മനസ്സിലാക്കിയത് വൈകിയാണ്. എന്തും അറിയാനും അനുഭവിക്കാനുമുള്ള ത്വര അവരെ പല പല ലഹരിക്കും അടിമകളാക്കി. അണുകുടുംബത്തിലെ താളം തെറ്റലുകൾ തുടങ്ങിയ കാലഘട്ടവുമായിരുന്നു ഇക്കാലം. പരസ്പരം ക്ഷമിക്കാനും സഹിക്കാനുമൊക്കയുള്ള കഴിവൊക്കെ ഇല്ലാതായി…
തകർന്ന് തരിപ്പണമായ പൊങ്കാല കലം അവളെ നോക്കി ചിരിച്ചു. ചുടുകണ്ണീർ ചാലു കീറി കവിളിലൂടെ ഒലിച്ചിറങ്ങി. വേച്ചു വേച്ചു അയാൾ വീണ്ടും പുറത്തേക്കിറങ്ങി. ശാപവാക്കുകളും പുളിച്ച തെറികളും അയാളൊപ്പം പുറത്തെ വായുവിൽ കലർന്നു. മൂന്ന് വർഷത്തെ ദാമ്പത്യത്തിന്റെ ബാക്കിപത്രമായി കലങ്ങിയ ശരീരവും വറ്റിയ ബാങ്ക്‌ബാലൻസും മാത്രം. പ്രൈവറ്റ് ബസ്സിലെ കോളേജ് യാത്രക്കിടയിലാണ് വിവേകിനെ പരിചയപ്പെട്ടത്. വീട്ടിലെ കോലാഹലങ്ങളിൽ മനസ്സ് മടുത്തു തുടങ്ങിയ കാലത്താണ് വിവേക് ഒരാശ്വാസം ആയി തോന്നിയത്. അച്ഛന്റെ കുടിയും വഴക്കും ഓർത്തു കരയുമ്പോൾ വിവേക് ആശ്വസിപ്പിക്കും. വാഗ്ദാനം ചെയ്ത പുതിയ ജീവിതത്തെ കുറിച്ച് വാചാലനാകും! ഒരു പൊങ്കാല ദിവസമാണ് പൊങ്കാല കലവുമായി വീട്ടിൽ നിന്നിറങ്ങിയത്. എത്തിയത് ദേവി സന്നിധിയിലല്ല, വിവേകിന്റെ വീട്ടിൽ!! വിവരിച്ച സൗഭാഗ്യങ്ങളൊക്കെ പാഴ്വാക്കാനെന്ന സത്യം മനസ്സിലാക്കിയപ്പോൾ ഏറെ വൈകി. ഒരു തിരിച്ചുപോക്ക് അസാധ്യമായി. ഇത്തവണ വീണ്ടുമൊരു പൊങ്കാല ദിവസം എത്തിയപ്പോൾ വിവേകും പ്രോത്സാഹിപ്പിച്ചു, ‘ഞാനും മാറാൻ പോകുന്നെടോ ‘എന്ന സ്നേഹവാക്യം ആശ്വാസം ആയിരുന്നു. ജോലി കഴിഞ്ഞുവന്നപ്പോൾ…
