Author: Anitha. S.A

Teacher, bhavans vidyamandir വായനയും എഴുത്തും ജീവിതവും, ജീവവായുവും!!

പണ്ട് പണ്ട്… സീത ദേവി ഒരു പൊന്മാനെ ആഗ്രഹിച്ചതിന്റെ ഫലമായി ഒരു മഹാകാവ്യം തന്നെ ഉണ്ടായി!! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അഭിനവ സീത മാരില്ല!! ആഗ്രഹിച്ചത് സാധിക്കാൻ കഴിവുള്ള പെൺകുട്ടികളാണ്!! സാമ്പത്തിക സംരക്ഷണം സ്വയം നേടുന്ന അവർക്ക് ജീവിതം ഒരു പൊന്മാനല്ല!! ഉയർന്നു പറക്കുന്ന പക്ഷിക്കൂട്ടമാണ്!! ആഗ്രഹങ്ങളുടെ ആ കൂട്ടിലേക്ക് എത്തിച്ചേരാൻ, കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അവർ പ്രാപ്തരാണ് ഭൂരിഭാഗവും!! പഴയ തലമുറയെ പ്പോലെ അവർക്ക് വൈകാരികമായ അടുപ്പം കുറവാണ്!! കൂടുതലും യഥാർത്ഥത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ!! ഇതിനിടയിലും വർണപ്പകിട്ടിലും തേന്നൂറും വാക്കുകളിലും മയങ്ങി ജീവിതം ഹോമിക്കുന്നവരുമുണ്ട്!! ജീവിക്കാൻ ഒരു ജോലിയില്ലാതെ റെയിൽ പാളങ്ങളിൽ ചിന്നി തെറിച്ചു പോയ ജീവിതങ്ങളും ഓർത്തു നോക്കുക

Read More

അംഗീകാരം എന്നത് സന്തോഷത്തിന്റെ അടിത്തറ തന്നെയാണ്! ഏതു ബന്ധങ്ങളും തളിരിടുന്നതും കൊഴിയുന്നതുമൊക്കെ അംഗീകാരത്തെ ആശ്രയിച്ചിരിക്കും!! ‘ഇത് കൊള്ളാലോ ‘എന്ന ഒറ്റ പ്രശംസ മതി ചെയ്തുകൂട്ടിയ അധ്വാനം പാടെ മറക്കാൻ!! അംഗീകരിക്കാൻ മടിയുള്ള കൂട്ടരാണ് നമ്മൾ മലയാളികൾ!! കൂടുന്ന വിവാഹമോചനങ്ങൾക്കും ഈ മടിയാണ് കാരണം!! അംഗീകരിക്കുക നല്ലതിനെ!! ‘കൊള്ളാം ‘ എന്നൊരു വാക്കോ ഒരു പുഞ്ചിരിയോ അത്ഭുതങ്ങൾ സൃഷ്ടിക്കും!!

Read More

എൺപതുക്കൾക്ക് മുൻപ്‌ ജീവിതം മുൻപോട്ട് കൊണ്ടുപോയിരുന്നത് റേഡിയോ ആയിരുന്നു! രാവിലെ വന്ദേമാതരത്തിൽ തുടങ്ങി സുഭാഷിതം, പ്രാദേശിക വാർത്തകൾ.. അങ്ങനെ പോകും ദിവസത്തിന്റെ തുടക്കം!! ചലച്ചിത്ര ഗാനങ്ങളുടെ മാസ്മരിക സുഖത്തിൽ അലയുമ്പോൾ വെറുതെ ഓർത്തുപോയിട്ടുണ്ട് ആ രംഗങ്ങളെ കുറിച്ച്!! ഒരു അത്ഭുതം പോലെ വന്നു ടെലിവിഷൻ!! ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ട് കൂടി അത്ഭുതത്തിന് ഒരു കുറവും വന്നില്ലായിരുന്നു! മേൽക്കൂരക്ക്‌ മുകളിലെ ആന്റിന ഒരു സ്റ്റാറ്റസ് പ്രതീകം ആയിരുന്നു!! ഒരു വിരൽ തുമ്പിൽ തെളിയുന്ന ലോകം!! ടെലിവിഷൻ നഷ്ടപ്പെടുത്തിയ ചില സുഖങ്ങളുണ്ട്!! ഓരോ ഗാനവും പാടിയതാരെന്നും എഴുതിയതാരെന്നും ഒക്കെ മനപാഠം ആയിരുന്നു റേഡിയോയിലൂടെ!! പക്ഷെ ടീവീ യിലെ നീലവെളിച്ചം ആ അറിവുകളെ മറച്ചുകളയുന്നു!! ദൃശ്യങ്ങളിൽ തെളിയുന്ന വർണ്ണ പൊലിമ യാണ് -അത് മാത്രമാണ് -മനസ്സിൽ തെളിയുക!! പക്ഷെ ഏഴ് കടലും കടന്ന് ഒരു ഇരട്ട ടവർ നിലം പൊത്തുമ്പോൾ.. ഇവിടെ ഈ നാട്ടിൽ നമ്മുടെ സ്വീകരണ മുറിയിൽ നാം ആ ഞെട്ടൽ തല്ക്ഷണം…

Read More

പുരുഷൻ! പ്രപഞ്ച കാലം തൊട്ടേ ശക്തിയുടെ പ്രതീകം!! എന്നു തൊട്ടാണ് ആ കിരീടത്തിനു ഇളക്കം തട്ടിയത്!! പെണ്ണ് ഒപ്പം വിദ്യ തേടി, തൊഴിൽ തേടി അടുക്കളക്ക് പുറത്തേക്ക് വന്നപ്പോൾ!! ലിംഗസമത്വം ആഘോഷിക്കുന്ന ഈ നിർബന്ധിത ബുദ്ധിയുടെ കാലത്ത് പുരുഷന് മുൻപിലോ പിൻപിലോ അല്ല –പുരുഷനൊപ്പം അവന് താങ്ങായി, തുണയായി അവളുണ്ടാവണം! പുരുഷൻ ഭാരം ചുമക്കാൻ മാത്രമുള്ള വ്യക്തിയല്ല!! മറിച്ചു സ്ത്രീ എന്ന മറ്റേ പകുതിക്ക് പൂർണത നൽകാൻ ആകട്ടെ!!

Read More