എൺപതുക്കൾക്ക് മുൻപ് ജീവിതം മുൻപോട്ട് കൊണ്ടുപോയിരുന്നത് റേഡിയോ ആയിരുന്നു! രാവിലെ വന്ദേമാതരത്തിൽ തുടങ്ങി സുഭാഷിതം, പ്രാദേശിക വാർത്തകൾ.. അങ്ങനെ പോകും ദിവസത്തിന്റെ തുടക്കം!! ചലച്ചിത്ര ഗാനങ്ങളുടെ മാസ്മരിക സുഖത്തിൽ അലയുമ്പോൾ വെറുതെ ഓർത്തുപോയിട്ടുണ്ട് ആ രംഗങ്ങളെ കുറിച്ച്!! ഒരു അത്ഭുതം പോലെ വന്നു ടെലിവിഷൻ!! ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ട് കൂടി അത്ഭുതത്തിന് ഒരു കുറവും വന്നില്ലായിരുന്നു! മേൽക്കൂരക്ക് മുകളിലെ ആന്റിന ഒരു സ്റ്റാറ്റസ് പ്രതീകം ആയിരുന്നു!!
ഒരു വിരൽ തുമ്പിൽ തെളിയുന്ന ലോകം!!
ടെലിവിഷൻ നഷ്ടപ്പെടുത്തിയ ചില സുഖങ്ങളുണ്ട്!! ഓരോ ഗാനവും പാടിയതാരെന്നും എഴുതിയതാരെന്നും ഒക്കെ മനപാഠം ആയിരുന്നു റേഡിയോയിലൂടെ!! പക്ഷെ ടീവീ യിലെ നീലവെളിച്ചം ആ അറിവുകളെ മറച്ചുകളയുന്നു!! ദൃശ്യങ്ങളിൽ തെളിയുന്ന വർണ്ണ പൊലിമ യാണ് -അത് മാത്രമാണ് -മനസ്സിൽ തെളിയുക!! പക്ഷെ ഏഴ് കടലും കടന്ന് ഒരു ഇരട്ട ടവർ നിലം പൊത്തുമ്പോൾ.. ഇവിടെ ഈ നാട്ടിൽ നമ്മുടെ സ്വീകരണ മുറിയിൽ നാം ആ ഞെട്ടൽ തല്ക്ഷണം അറിഞ്ഞു!!
1983 യിൽ കപിൽ ദേവിന്റെ ചെകുത്താൻമാർ ലോകകപ്പ് ഉയർത്തുമ്പോൾ നമ്മളും ഒപ്പം ആർത്തുവിളിച്ചു!
സന്ധ്യ നാമങ്ങൾക്ക് പകരം കണ്ണീർകഥകൾ കേൾക്കുന്നു നമ്മുടെ മുത്തശ്ശിമാർ ഇന്ന്!!
എന്നാലും.. നമ്മൾ ഈ ടെലിവിഷനെ ഇഷ്ടപ്പെട്ടുപോകുന്നു വല്ലാതെ!!
