പണ്ട് പണ്ട്… സീത ദേവി ഒരു പൊന്മാനെ ആഗ്രഹിച്ചതിന്റെ ഫലമായി ഒരു മഹാകാവ്യം തന്നെ ഉണ്ടായി!! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അഭിനവ സീത മാരില്ല!! ആഗ്രഹിച്ചത് സാധിക്കാൻ കഴിവുള്ള പെൺകുട്ടികളാണ്!! സാമ്പത്തിക സംരക്ഷണം സ്വയം നേടുന്ന അവർക്ക് ജീവിതം ഒരു പൊന്മാനല്ല!! ഉയർന്നു പറക്കുന്ന പക്ഷിക്കൂട്ടമാണ്!! ആഗ്രഹങ്ങളുടെ ആ കൂട്ടിലേക്ക് എത്തിച്ചേരാൻ, കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അവർ പ്രാപ്തരാണ് ഭൂരിഭാഗവും!! പഴയ തലമുറയെ പ്പോലെ അവർക്ക് വൈകാരികമായ അടുപ്പം കുറവാണ്!! കൂടുതലും യഥാർത്ഥത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ!!
ഇതിനിടയിലും വർണപ്പകിട്ടിലും തേന്നൂറും വാക്കുകളിലും മയങ്ങി ജീവിതം ഹോമിക്കുന്നവരുമുണ്ട്!! ജീവിക്കാൻ ഒരു ജോലിയില്ലാതെ റെയിൽ പാളങ്ങളിൽ ചിന്നി തെറിച്ചു പോയ ജീവിതങ്ങളും ഓർത്തു നോക്കുക
