മനുഷ്യന് മാത്രം സ്വായത്തമായ ഒരു ദിവ്യ ഔഷധം! ചിരി! ഏതു നീറ്റുന്ന മനസ്സിനും ലേപനമാണ് അത്!പക്ഷെ… ഒരു പ്ലാസ്റ്റിക് ചിരി..അല്ല.. ഹൃദയത്തിൽ നിന്നു തുടങ്ങി അപരന്റെ ഹൃദയത്തിൽ തൊടുന്ന ആ ചിരിക്ക് നീറുന്ന മനസ്സുമായി സംവദിക്കുവാൻ കഴിവുണ്ട് ഏത് കത്തി പടരുന്ന മനസ്സിനൊപ്പവും…
ചിരിക്കാൻ വേണ്ട പേശികളുടെ എണ്ണം പതിനേഴും കോപിക്കാൻ വേണ്ട പേശികളുടെ എണ്ണം നാൽപ്പതിമൂന്നെന്ന് ശാസ്‌ത്ര മതം.! എന്തെളുപ്പം ചിരിക്കാൻ! !
അധ്യാപനം തൊഴിലാക്കിയതിനാൽ ചിരി കൊണ്ട് നേടാവുന്ന സൗഭാഗ്യം, കുട്ടികളുടെ മനസ്സ് തിരിച്ചറിയാം എന്നതാണ്! ഒരു ചിരി, തലോടൽ അതുമതി-ഏതു കുട്ടികുറുമ്പനും ഒന്നടങ്ങാൻ, മനസ്സ് തുറക്കാൻ, മനസ്സിന്റെ അലട്ടൽ പങ്കിടാൻ!
സ്വന്തം എന്ന തോന്നലുണ്ടാക്കിയാൽ എളുപ്പം കഴിഞ്ഞു!
ചിരി കൊണ്ട് തോറ്റു പോകുന്ന ചിലയിടങ്ങളുണ്ട്! മനം മയക്കുന്ന ചിരി മൂലം അപകടത്തിൽ പെടുന്നത്, അല്ലെങ്കിൽ, തോറ്റു പോകുന്നത്.. അതാണ് മാധ്യമങ്ങളിൽ കാണുന്ന ആത്മഹത്യ, പീഡനങ്ങൾ എന്നിവയ്ക്ക് ഒരു കാരണം!
ചിരിക്കാൻ ശീലിക്കാം, മനസ്സ് തുറന്ന്, ആത്മാർത്ഥതയോടെ..
