ഡിസംബറിലെ ഒരു സായാഹ്നത്തിൽ ആണ് ഞങ്ങൾ കുടുംബസമേതം ഇവിടെ കാലിഫോര്ണിയയിൽ എത്തിച്ചേർന്നത്. ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്നതിന്റെ കൗതുകവും ആശ്ചര്യവും നല്ലോണം നമുക്ക് ഉണ്ടായിരുന്നു. നീണ്ട യാത്രകൾ പലപ്പൊഴും ജീവിതത്തിന്റെ ഭാഗം ആയതു കൊണ്ട് തന്നെ ഒരു പാട് യാത്രകൾ ഇനിയും പോവണം എന്ന് തന്നെ ആയിരുന്നു ഞങ്ങൾ ഓരോരുത്തരുടേയും ആഗ്രഹം. അങ്ങനെ ആണ് യെല്ലോസ്റ്റോൺ സന്ദർശനത്തെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നത്.
യെല്ലോ സ്റ്റോൺനെ കുറിച്ച് സുഹൃത്തുക്കൾ ഒരുപാട് പറയുന്നത് നമ്മൾ കേട്ടിരുന്നു. തീർച്ചയായും കാണേണ്ട സ്ഥലം തന്നെ ആണ്.
യാത്രക്ക് തയ്യാറാകുമ്പോൾ തീർച്ചയായും ഒരു പാട് ഒരുക്കങ്ങൾ ആവശ്യമാണ്. യാത്രയുടെ ഇടവേളകളിൽ കഴിക്കാൻ ഉള്ള ഭക്ഷണ പാദാർത്ഥങ്ങളും, വെള്ളവും ഒക്കെ ബാഗുകളിൽ നിറച്ചു കൊണ്ട്, വെളുപ്പിനെ ഞങ്ങൾ യാത്ര ആരംഭിച്ചു. കാലിഫോർണിയയിൽ നിന്നും വിവിധ സംസ്ഥാനങ്ങൾ ഓരോന്ന് ആയി കടന്നു പോയി കൊണ്ടിരുന്നു. വർണ മനോഹരമായ വഴിയോര കാഴ്ചകൾ കൺകുളിർക്കെ കണ്ടു കൊണ്ട് ഞങ്ങൾ യാത്ര ആസ്വദിച്ചു.
ഇടയ്ക് ട്വിൻ ഫാൾസ്, പോലെയുള്ള ചില വെള്ള ചാട്ടങ്ങൾ കാണാൻ കുറച്ചു സമയം ചിലവഴിച്ചു. മണിക്കൂറുകളുടെ യാത്രക്കൊടുക്കുവിൽ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ യെല്ലോസ്റ്റോൺൽ എത്തി ചേർന്ന്. അൽഹംദുലില്ലാഹ്. ലോകത്തിലെ ആദ്യത്തെ ദേശിയ ഉദ്യാനമാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്. പ്രധാനമായ അമേരിക്കൻ സംസ്ഥാനമായ വയോമിങ്ങിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം, അയൽ സംസ്ഥാനങ്ങൾ ആയ ഐഡഹോ യ്യിലേക്കും, മൊണ്ടാനയിലേക്കും പരന്നു കിടക്കുന്നു. മൂന്നുറിലധികം ഉഷ്ണ ജല പ്രവാഹങ്ങൾ ഉണ്ട് ഇവിടെ. പല പേരുകളിൽ ആണ് ഈ ജല പ്രവാഹങ്ങൾ അറിയപ്പെടുന്നത്. ഇവിടെയുള്ള വളരെ പ്രസിദ്ധമായത് ആണ് ഓൾഡ് ഫൈത്ഫുൾ ഉഷ്ണ ജല പ്രവാഹം. ഓരോ അരമണിക്കൂർ കഴിയുമ്പോഴും ഇതിന്റെ അന്തർഭാഗത്ത് നിന്നും ഉഷ്ണ ജല പ്രവാഹം വളരെ വളരെ ഉയരത്തിൽ കുതിച്ചു വരുന്നത് കാണാൻ ഒരു വലിയ ജനക്കൂട്ടം തന്നെ അവിടെ കാത്തിരിക്കുന്നത് കാണാം.
വളരെ മനോഹര മായ ആ കാഴ്ച കാണേണ്ടത് തന്നെ ആണ്. പക്ഷെ അതിന്റെ തീവ്രമായ ചൂട് കാരണം കുറച്ചു അകലെ മാറി നിന്നിട് വേണം കാണാൻ.
അത് പോലെ വർണ്ണ വൈവിദ്യങ്ങളുടെ ചായം പൂശിയ Thumb Geyser Basin, ഇത് ഭൂമിയിലെ സ്വർഗമാണോ എന്ന് തോന്നി, പഞ്ഞി കേട്ട് പോലെ തൂ വെള്ള മേഘങ്ങൾ നിറഞ്ഞ നീലാകാശത്തിന്റെ ചുവട്ടിൽ പച്ച പട്ടു വിരിച്ചതു പോലെ യുള്ള ചൂട് ആവി പൊങ്ങി പറക്കുന്ന തടാകം. അത് പോലെ തന്നെ കുറച്ചു ദൂരം നടന്നു നീങ്ങിയപ്പോൾ Mammoth ലെ Canary spring വെണ്ണ കല്ലിൽ കടഞ്ഞ് എടുത്ത ശിൽപ്പ ചാരുതയോടെ മഞ്ഞയും വെള്ളയും നിറമുള്ള Limestones. വർഷങ്ങൾ ആയി കാലാവസ്ഥയുടെ ഗതി അനുസരിച്ചു, രൂപത്തിലും ഭാവത്തിലും നിറ മാറ്റം സംഭവിച്ചതു കൊണ്ട് ആണ് ഇങ്ങനെ.
പിന്നീട് ഞങ്ങൾ മരത്തിന്റെ പടികൾ പതിപ്പിച്ച നടപ്പാതയിലൂടെ കുറച്ച അകലെ യുള്ള ഒരു പർവതത്തിന്റെ അടുത്തേക്ക് ആണ് പോയത്. Roaring Mountain എന്നാണ് ഇത് അറിയപ്പെടുന്നത്. പേര് പോലെ തന്നെ ഗർജിക്കുന്നതു പോലെയുള്ള ശബ്ദം നമുക്ക് കേൾക്കാൻ സാധിച്ചു.
ഉയർന്ന മല ഇടുക്കുകൾക്കിടിയിലൂടെ ഒഴുകുന്ന യെല്ലോ സ്റ്റോൺ പുഴ വേറിട്ടൊരു അനുഭൂതി തന്നെ ആയിരുന്നു. പിന്നീടു Grant Titan കാണാനും പോയി, അതിന്റെ കൂടെ തന്നെ തടാകത്തിൽ Boating സ്ടാവാരിയും നടത്തി. തണുത്ത ഇളം കാറ്റിന്റെ അകം പടിയോടെയുള്ള ആ ജലയാത്ര ഞങ്ങളെ ഉല്ലാസഭരിതർ ആക്കി.
പിറ്റേ ദിവസം വെളുപ്പിന് അവിടെയുള്ള വന്യ മൃഗങ്ങളെ കാണാൻ വേണ്ടി
Lamer Valley യിലേക്ക് ആണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. Bison പോലെയുള്ള പല വന്യ മൃഗങ്ങളെയും കാണാൻ സാധിച്ചു. കൂട്ടത്തിൽ ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് Grizzly bear നെയും അതിന്റെ രണ്ടു കുഞ്ഞുങ്ങളും കുന്നിൻ മുകളിലെ പുല്തകിടിയിലൂടെ നടന്നു പോകുന്ന കാഴ്ച യായിരുന്നു. ദിനം തോറും ഈ കാഴ്ചകൾ ഒക്കെ കാണാൻ വേണ്ടി വരുന്ന സഞ്ചാരികൾ അനവധി ആണ്.
#എന്റെരചന – യാത്ര
സയറാ ഫാത്തിമ കെ. കെ


5 Comments
നല്ല വിവരണം❤️👌🌹
ചൂടു ആവി പൊങ്ങി പറക്കുന്ന തടാകം ഇതുവരെ കാണാത്ത കാഴ്ചയാണ്. തടാകം എപ്പോഴും തണത്ത വെള്ളത്തിന്റെ കുളിരാണ് നൽകിയത്. ഈ യാത്രാവിവരണം വ്യത്യസ്തതകൊണ്ട് ആകർഷകമായി.👌❤
Thank you 😊
Thank you
നല്ല വിവരണം 👌