Author: Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

 ഓരോ പുതു വർഷം പടി കടന്നു വരുമ്പോഴും ചെയ്യാൻ വേണ്ടി plan ചെയ്തു വെച്ച  കാര്യങ്ങളുടെ നീണ്ട ഒരു നിര തന്നെ കാണും.. അതു സ്വാഭാവികം ആണ്. എങ്കിലും ഏറെ കുറേ  സംഗതികൾ എങ്കിലും ചെയ്യാൻ നമ്മൾ ശ്രമിച്ചുനോക്കും. കഴിഞ്ഞ വർഷം വിട പറഞ്ഞു പോയപ്പോൾ. അപ്രതീക്ഷിതമായി ഒരു പാട് സന്തോഷം നൽകിയ കാര്യങ്ങളും ഉണ്ടായിരുന്നു. കുറേ കാലമായി  മനസ്സിൽ  കൊണ്ട് നടന്ന  ചെറിയ ഒരു ആഗ്രഹം ആയിരുന്നു എഴുത്തിലേക്കു  കടന്നു വരണം എന്നുള്ളത്.  പലപ്പോഴും സാഹചര്യം അതിന് അനുവദിച്ചിരുന്നില്ല. അങ്ങനെ ഇരുന്ന സമയത്ത്  ആണ്  കാലിഫോണിയയിലെ കുറേ  കൂട്ടുകാരികൾ  ചേർന്ന്  മൂന്നു മാസം നീണ്ടു  നിൽക്കുന്ന “ഫിറ്റ്നസ് ചാലഞ്ച്” നടത്താൻ plan ചെയ്യുന്നത്. എല്ലാവരും വളരെ ആവേശത്തോടെ അതിനെ സ്വാഗതം ചെയ്തു. വളരെ രസകരമായ അനുഭവം കൂടി ആയിരുന്നു ഞങ്ങൾക്കു ആ ഫിറ്റ്നസ് ചാലഞ്ച്.  ഗംഭീരമായിട്ട് ചലഞ്ച് മുന്നേറി കൊണ്ട് ഇരിക്കുന്ന സമയത്ത് അതിലെ രസകരമായ  അനുഭവങ്ങൾ ഹാസ്യ രൂപത്തിൽ എഴുതി വെച്ചാലോ എന്നൊരു തോന്നൽ  മനസ്സിൽ ഉണ്ടായി. പിന്നെ…

Read More

ഓർമ്മകളുടെ ചിറകിൽ ഏറി കുറെ വർഷങ്ങൾ പുറകിലേക്ക് പറന്നു എത്തിയപ്പോൾ  അവസാനിക്കാത്ത യാത്രകളെ കുറിച്ച് ഉള്ള ഓർമ്മകൾ കൺമുന്നിൽ ഓടി വന്നു. ജനിച്ചത് മുതൽ ജീവിതത്തിന്റെ പല  ഘട്ടങ്ങളിലേക്കും ഉള്ള പരിവർത്തനങ്ങൾ എല്ലാം ഒരു തരത്തിൽ യാത്രകൾ തന്നെ ആയിരുന്നു. ആ യാത്രകൾക്ക് സ്വന്തം പേര് ഒരു നിമിത്തം ആയി തീരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. വർഷങ്ങൾക്ക്‌ മുമ്പ് മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമത്തിൽ മൂന്നു ഇക്കാക്കമാരുടെ കുഞ്ഞി പെങ്ങൾ ആയി പിറന്നു വീണപ്പോൾ “യാത്രക്കാരി” എന്ന് അർത്ഥം വരുന്ന പേരായിരുന്നു ഉപ്പ എനിക്ക് നൽകിയിരുന്നത്. സർവ്വ ശക്തൻ ആയ അള്ളാഹുവിനു സർവ്വ സ്തുതിയും. അന്ന് മുതൽ അറിഞ്ഞു കൊണ്ടോ, അറിയാതെയോ ഒരു യാത്രക്കാരി ആയി ഞാൻ മാറിയിരുന്നു. അന്ന് ഓർമ്മ വെച്ച നാളുകളിൽ തുടങ്ങിയ യാത്രകൾ അധികവും പോകാറുണ്ടായിരുന്നത് ഉപ്പയുടെ നാടായ എറണാകുളം പള്ളിക്കരയിലേക്ക് ആണ്‌. മിക്കവാറും സ്കൂൾ അവധിക്കാലത്ത് ആവും ഞങ്ങളുടെ യാത്രകൾ. പുലർകാലങ്ങളിൽ ആരംഭിക്കുന്ന യാത്ര മണിക്കൂറുകളുടെ നീണ്ട ഇടവേളകളിൽ എത്തി ചേരുന്ന ബസുകളിൽ ആയിരുന്നു. യാത്ര അവസാനിക്കുന്നത് രാത്രിയുടെ അന്ത്യയാമങ്ങളിലും. പക്ഷെ അന്നൊന്നും യാത്രയുടെ ഊഷ്മളതയും മനോഹാരിതയും അനുഭവിച്ചു അറിയാൻ മാത്രം എന്റെ കുഞ്ഞുമനസ് വളർന്നിരുന്നില്ല. കാലങ്ങൾ…

Read More

ഒരു പാട് കാലത്തെ ബാംഗ്ലൂർ ജീവിതത്തിൽ  പ്രധാന പങ്കു വഹിച്ചിരുന്ന ഒരു ഘടകം ഇടവേളകളുടെ വ്യത്യാസത്തിൽ മാറി കൊണ്ടിരുന്ന  വാടക വീടുകൾ ആയിരുന്നു. ഓരോ വാടക വീടിൽ നിന്നും മറ്റൊന്നിലേക്ക് ഞങ്ങളുടെ പ്രയാണം തുടർന്ന് കൊണ്ട് കാലങ്ങൾ പലതും പടി കടന്നു പോയി. ജീവിതത്തിലെ ഓട്ട പാച്ചിലുകൾക്ക് ഇടയിൽ പലപ്പോഴും സ്വന്തമായിട്ട് ഒരു വീട് വേണം എന്ന ആഗ്രഹം മനസ്സിൽ പൊട്ടി മുളച്ചു. വീടിനു വേണ്ട തയ്യാറെടുപ്പുകൾ പതിയെ തുടങ്ങാൻ ഉദ്ദേശിച്ചു എങ്കിലും പെട്ടെന്ന്  നടക്കാൻ ഒരു സാധ്യതയും ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്തു ആണ് നാട് മുഴുവൻ പിടിച്ചു കുലുക്കി കൊണ്ട് കോവിഡ് രംഗ പ്രവേശനം ചെയ്യുന്നത്. നാട്ടിലെപ്പോലെ ബാംഗ്ലൂർലും കോവിഡ് ഭീതി പരന്നു. സ്കൂളിൽ വാർഷിക പരീക്ഷകളുടെ സമയം കൂടി ആയിരുന്നു. നടക്കാൻ ഇരിക്കുന്ന ബാക്കി പരീക്ഷകൾ ഒക്കെ നിർത്തി വെക്കാൻ സ്കൂൾ മാനേജ്മെന്റ് ഉത്തരവ് ഇടുകയും.. നാട്ടിൽ ഒട്ടാകെ ലോക്ക്ഡൌൺ ഉം പ്രഖ്യാപിച്ചു. ഉടനെ തന്നെ നാട്ടിലേക്കു പോകാൻ ഞങ്ങൾ  തീരുമാനിച്ചു. കോവിഡ് മാറിയിട്ട് പെട്ടെന്ന്  തിരിച്ചു വരാം എന്നായിരുന്നു ഞങ്ങൾ വിചാരിച്ചതു. പക്ഷെ നാട്ടിൽ  എത്തിയിട്ട് ആഴ്ച്ചകളും മാസങ്ങളും ഒച്ചിന്റെ വേഗതയിൽ കടന്നു…

Read More

ജനിച്ചത് മുതൽ, പല കാലങ്ങളും പടി കടന്ന് പോയപ്പോൾ വർണ്ണ കടലാസുകളിൽ പൊതിഞ്ഞ സമ്മാനങ്ങൾ ഒന്നും എന്നെ തേടി വന്നിരുന്നില്ല. ഹൈസ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന സമയത്തു ഒരു വേനൽ അവധിക്കാലത്ത് ആയിരുന്നു എന്റെ വല്യ ഇക്കാക്കാന്റെ കല്യാണം. അന്ന് വീട്ടിൽ എല്ലാവർക്കും കല്യാണത്തിനു വസ്ത്രം എടുക്കുന്ന കൂട്ടത്തിൽ നല്ല വിലകൂടിയ വസ്ത്രം എനിക്ക് വല്യാക്ക എടുത്തു തന്നിരുന്നു. ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് അത്രേം വില കൂടിയ ഒരു വസ്ത്രം എനിക്ക് വേണ്ടി മേടിച്ചു തരുന്നതും ഞാൻ അത്  ധരിക്കുന്നതും. എനിക്ക് കിട്ടിയ ഏറ്റവും നല്ല സമ്മാനം ആയിരുന്നു അത്. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ആഴ്ചകൾ തോറും എന്നെ തേടി വരുന്ന കഥാപുസ്തകങ്ങളെ ഒന്നും ഒരു സമ്മാനത്തിന്റെ പട്ടികയിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നില്ല. കാരണം അവയെല്ലാം ഒരു മുടക്കവും കൂടാതെ കിട്ടുമായിരുന്നു. പിന്നീട് വല്ല്യക്കാന്റെ കല്യാണം കഴിഞ്ഞു ഞാൻ പത്താം തരം പാസായ സമയത്ത് എന്റെ ഇത്ത (വല്ല്യാക്കാന്റെ ഭാര്യ) സ്വർണ്ണത്തിന്റെ ഒരു…

Read More

പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തു വളരെ ഇഷ്ടത്തോട് കൂടി കാത്തിരുന്ന ഒരു കാലം ആയിരുന്നു സ്കൂളിലെ ഓണപ്പൂട്ട് (ഓണം അവധി). ജൂണിൽ സ്കൂൾ തുറന്നു രണ്ടു മൂന്നു മാസം  കഴിഞ്ഞാൽ സെപ്തംബറിൽ കാൽകൊല്ല പരീക്ഷക്കുള്ള  തയ്യാറെടുപ്പ്  തുടങ്ങും. അതു കഴിഞ്ഞു പിന്നെ പത്തു ദിവസം അവധി ആയിരിക്കും. ഓർമ്മയിൽ എപ്പോഴും ഗൃഹാതുരത്വം ഉണർത്തിയിരുന്നത് ഈ അവധിക്കാലം ആയിരുന്നു.അന്നൊന്നും ഓണത്തിന്റെ ഐതീഹ്യത്തെ കുറിച്ചും,അത് പോലെ തന്നെ സദ്യ വട്ടങ്ങളെ കുറിച്ചും ഒരു അറിവും ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളെയും പോലെ ഞാനും ഓണ അവധിക്കു വേണ്ടി കാത്തിരിക്കും. വീട്ടിൽ ചെറിയ പൂക്കളം ഒക്കെ ഞങ്ങൾ ഉണ്ടാക്കും. മുറ്റത്തെ മണ്ണിൽ ഈർക്കിൽ കൊണ്ട് ഞങ്ങളുടെ പേര് എഴുതി അതിൽ  തുമ്പ പൂവും, മല്ലിക പൂവും കൊണ്ട് നിറച്ചു വെക്കും. ഓരോരുത്തരും അവരുടെ പേരിൽ നിറക്കാൻ ഉള്ള പൂക്കൾ കൊണ്ട് വരും കയ്യിൽ കിട്ടുന്ന ഏതു പൂവും ഉപയോഗിക്കാം. അങ്ങനെ ഞങ്ങൾ പൂക്കളം മുഴുവൻ ആക്കും. മിക്കവാറും …

Read More

കാലത്തിന്റെ ആരാമത്തിൽ നിന്നും പൂവിതളുകൾ കൊഴിയുന്ന പോലെ ദിനങ്ങൾ കടന്നു പോകുമ്പോൾ കുഞ്ഞുനാൾ മുതൽ എന്റെ കൂടെ കളിച്ചു വളർന്ന കൂട്ടുകാരെ കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകൾ എന്നും ആവേശം ആയിരുന്നു. വളരെ കുറച്ചു കൂട്ടുകാർ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ കൂട്ടത്തിൽ കസിൻസും ഉണ്ട്. വീടിന്റെ നാലു ചുവരുകൾക്ക് ഉള്ളിൽ നിന്നും പുറത്ത് ഇറങ്ങാൻ വല്ലപ്പോഴും മാത്രമേ എനിക്ക് ഉപ്പയുടെ അടുത്ത് നിന്നും അനുവാദം കിട്ടാറുള്ളൂ. കിട്ടുന്ന അവസരങ്ങളിൽ മാത്രം അവരോടൊപ്പം ഞാൻ കൂട്ട് കൂടും. ഇടയ്ക്കൊക്കെ എന്നെ തേടി സിമിയും ഷിജിയും നസിയും ഷാദിലും മുത്തുവും കുഞ്ഞുണ്ണിയും ഒക്കെ കളിക്കാൻ വേണ്ടി വീട്ടിൽ വരും. ഷാദിലും മുത്തുവും ഇന്ന് ജീവിച്ചിരിപ്പില്ല. അങ്ങനെ അവരുടെ കൂടെ കളിച്ചു രസിക്കും. കിട്ടുന്ന അവസരം ശരിക്കും ഉപയോഗിക്കും. ഓണ അവധിക്കു സ്കൂൾ അടക്കുമ്പോൾ ഇവരുടെ കൂടെ കളിയ്ക്കാൻവേണ്ടി ചെറിയ കുറ്റിപ്പുരയൊക്കെ ഇക്കാക്കമാർ കെട്ടി തരും. സിമിയും ഷിജിയും എന്നെക്കാളും പ്രായത്തിൽ ഇളയവർ ആയിരുന്നു അങ്ങനെ ഞങ്ങൾ…

Read More

കാലങ്ങൾ പലതും പടി കടന്നു പോകുമ്പോൾ പലപ്പോഴും രുചി അറിഞ്ഞു കഴിച്ച ഭക്ഷണങ്ങളുടെ കാര്യം ഇടയ്ക്കൊക്കെ ഒന്ന് അയവിറക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. മധുരിക്കുന്ന ഒർമ്മയുടെ താളുകൾ ഒന്ന് മറിച്ചു നോക്കാം. കുഞ്ഞുനാളിൽ ഭക്ഷണത്തിൽ എരിവ് കൂട്ടി തുടങ്ങുന്നതിന് മുൻപ് ഉമ്മ,ചൂടുള്ള ചോറിൽ പച്ച വെളിച്ചെണ്ണയും ഉപ്പും കൂട്ടി കുഴച്ചു തരാറായിരുന്നു പതിവ്. അന്ന് അതിനായിരുന്നു ഏറ്റവും കൂടുതൽ രുചി അനുഭവപ്പെട്ടിരുന്നത്. വളർന്നു വരുന്നതിന് അനുസരിച്ചു പല രുചികളും അറിയാൻ തുടങ്ങി. ഇഷ്ട വിഭവം ആയ ‘നേരിയ പത്തിരി’, ‘പാലു വായക്ക’, ‘തേങ്ങാ ചോറ്’ വെള്ളിയാഴ്ചകളിൽ മാത്രം വീട്ടിലെ അടുക്കളയിൽ കേറി വരുന്ന അഥിതി ‘ഇറച്ചി’ (പോത്തിറച്ചി)നല്ലോണം മസാലയും ഇട്ടു വേവിച്ചത്,കൂടെ മുരിങ്ങ ഇലയിൽ തേങ്ങയും പെരും ജീരകവും ചെറിയ ഉള്ളിയും ഒക്കെ ചേർത്ത് ഒതുക്കി എടുത്ത് ഉലർത്തിയതും കൂട്ടിയുള്ള ഉച്ച ഊണ് ഒരു പതിവ് ആയിരുന്നു. മഴക്കാലത്ത് ചെറിയ ഇടി വെട്ടുമ്പോൾ പറമ്പിലെ മണ്ണിൽ മുളച്ചു വരുന്ന അരി കൂണും…

Read More

വർഷങ്ങൾക്ക് മുമ്പ്, ഹൈസ്കൂൾ പഠനം കഴിഞ്ഞ ഉടനെ ഇനി ഏതു കോഴ്സ് എടുക്കണം എന്ന് ആലോചിച്ചു തല പുണ്ണാക്കുന്ന സമയം. പല സ്കൂളുകളിലും തന്നെ പത്താം ക്ലാസ്സ്‌ കഴിഞ്ഞു പ്ലസ് ടു ആരംഭിച്ചു തുടങ്ങിയിരുന്നു. അന്ന് പ്രീഡിഗ്രിയും നിലവിൽ ഉണ്ടായിരുന്നു. ഞാനും എന്റെ കുറച്ചു കൂട്ടുകാരികളും പ്രീഡിഗ്രിക്ക് ആയിരുന്നു ചേർന്നത്. ഞങ്ങൾ ആണ് അവസാനത്തെ പ്രീഡിഗ്രിക്കാർ. അതിനു ശേഷം പിന്നെ പ്രീഡിഗ്രി ഉണ്ടായിട്ടില്ല. വേറെ കുറേ കൂട്ടുകാരികൾ, മൂർക്കനാടും(ചാലിയാർ പുഴയുടെ അക്കരെ ഉള്ള സ്ഥലം) പെരുമ്പറമ്പും ഒക്കെ പ്ലസ്ടു വിനും ചേർന്ന്. അങ്ങനെ ഞങ്ങളുടെ പക്വത ഇല്ലാത്ത കലാലയ ജീവിതം ആരംഭിച്ചു. സ്കൂളിലെ യൂണിഫോമിൽ നിന്നും മോചനം ലഭിച്ച കാലം 😂 കൂടി ആയിരുന്നു അത്. ഇഷ്ടം ഉള്ള ഏതു ഡ്രെസ്സും ഇട്ടുകൊണ്ട് കോളേജിൽ വിലസി നടക്കാം, ഇതിൽ പരം വേറെ സന്തോഷം ഉണ്ടോ. അതും പോരാത്തതിന് ഇടുന്ന ഡ്രസിന്റെ നിറത്തിൽ കുപ്പിവളയും ഒപ്പിച്ചു ഇടും, കൈ വിരലിന്റെ നഖം മൈലാഞ്ചി…

Read More

ഒരു വട്ടം കൂടി, കാലചക്രത്തിന്റെ തേരിൽ ഏറി, ബല്യകാലത്തിലേക്ക് ഒരു എത്തിനോട്ടം. കഴിഞ്ഞു പോയ കാലങ്ങൾ ഇനി ഒരിക്കലും തിരികെ വരില്ല എന്ന യാഥാർഥ്യം അറിയാമെങ്കിലും എല്ലാരും കൊതിച്ചു പോകും. അതുപോലെ ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട്. അരീക്കോട്, ചാലിയാറിന്റെ തീരത്തുള്ള ഞങ്ങളുടെ ആദ്യത്തെ വീട്ടിൽ ഉള്ള എന്റെ കുട്ടിക്കാലം വളരെ രസകരമായിരുന്നു. അവിടെ നിന്നും ഉള്ള ഓരോ കാൽവെപ്പുകളും  എല്ലാം തന്നെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ ആണ്. ഞങ്ങളുടെ  സ്കൂളിലേക്ക് പോകുന്ന വഴിയോരങ്ങളിൽ, അരിനെല്ലിക്കയുടെയും ചതുരപ്പുളിയുടെയും മരങ്ങൾ നിറയെ ഉണ്ട്. അവിടത്തെ പ്രദേശവാസികളുടെ വീടിന്റെ മുൻവശത്ത് ആയിരുന്നു ആ മരങ്ങൾ ഉണ്ടായിരുന്നത്. അതിന്റെ ചുവട്ടിൽ കാറ്റ് അടിക്കുമ്പോൾ വീണു കിടക്കുന്ന അരിനെല്ലിക്കയും ചതുരപ്പുളിയും പെറുക്കാൻ വേണ്ടി കൂട്ടുകാരികളുടെ തിക്കും തിരക്കും ആയിരിക്കും.😅  അതിന്റെ ഒരു രുചി ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം 😋 ഊറുന്നു.  സ്കൂളിലെ ഗ്രൗണ്ടിൽ നല്ല ഉയരത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ചീനിമരവും വാളൻ പുളിയുടെ മരവും ഉണ്ടായിരുന്നു.…

Read More

ഇന്ന് ജൂൺ 15 , ലോകം പിതൃദിനം ആഘോഷിക്കുന്ന ഈ വേളയിൽ, കണ്ണീരിൽ കുതിർന്ന ഒരു പിടി ഓർമ്മകളുമായി  ഉപ്പയെ 🥲 കുറിച്ച് ഇവിടെ കുറിക്കുന്നു. ജൂൺ 27 ഉപ്പ, അള്ളാഹു വിന്റെ വിളിക്കു ഉത്തരം നല്കി കൊണ്ട് ഇഹലോക വാസം വെടിഞ്ഞിട്ട് 18 വർഷം കഴിഞ്ഞു.ഉപ്പയുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ. 🤲 എനിക്കു ഓർമ്മ വെച്ച നാളുകൾ, ഉപ്പയെ കുറിച്ച് പറയുക ആണെങ്കിൽ, വളരെ ഗൗരവക്കാരനും, കർക്കശ ക്കാരനും ആയിരുന്നു ഞങ്ങളുടെ ഉപ്പ. മക്കളോട് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു എങ്കിലും, അതു പ്രകടിപ്പിക്കാൻ ഉപ്പ നല്ലോണം പിശുക്ക് കാണിച്ചിരുന്നു. ഉപ്പയുടെ തലവെട്ടം  കാണുന്നത് തന്നെ എല്ലാർക്കും പേടി ആയിരുന്നു.പക്ഷെ ഉപ്പ നല്ല കഠിനാഅദ്ധ്വാനിയും, അതിലുപരി, നല്ല പുസ്തകപ്രേമിയും, ആയിരുന്നു. ഉപ്പയുടെ ദിന ചര്യകൾ ആരംഭിക്കുന്നതു തന്നെ കുറേ ചായകൾ പല സമയങ്ങളിൽ കുടിച്ചു കൊണ്ട് ആയിരിക്കും, ഇടയിൽ ഭക്ഷണം കഴിക്കലും  മുറപോലെ നടക്കും, പത്ര വായന ഒക്കെ…

Read More