Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞങ്ങളുടെ വീട്
അനുഭവം ജീവിതം വീട്

ഞങ്ങളുടെ വീട്

By Sayara Fathima KARU KUNNATHNovember 30, 2025Updated:December 29, 202514 Comments3 Mins Read739 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു പാട് കാലത്തെ ബാംഗ്ലൂർ ജീവിതത്തിൽ  പ്രധാന പങ്കു വഹിച്ചിരുന്ന ഒരു ഘടകം ഇടവേളകളുടെ വ്യത്യാസത്തിൽ മാറി കൊണ്ടിരുന്ന  വാടക വീടുകൾ ആയിരുന്നു.

ഓരോ വാടക വീടിൽ നിന്നും മറ്റൊന്നിലേക്ക് ഞങ്ങളുടെ പ്രയാണം തുടർന്ന് കൊണ്ട് കാലങ്ങൾ പലതും പടി കടന്നു പോയി. ജീവിതത്തിലെ ഓട്ട പാച്ചിലുകൾക്ക് ഇടയിൽ പലപ്പോഴും സ്വന്തമായിട്ട് ഒരു വീട് വേണം എന്ന ആഗ്രഹം മനസ്സിൽ പൊട്ടി മുളച്ചു. വീടിനു വേണ്ട തയ്യാറെടുപ്പുകൾ പതിയെ തുടങ്ങാൻ ഉദ്ദേശിച്ചു എങ്കിലും പെട്ടെന്ന്  നടക്കാൻ ഒരു സാധ്യതയും ഇല്ലായിരുന്നു.

അങ്ങനെ ഇരിക്കുന്ന സമയത്തു ആണ് നാട് മുഴുവൻ പിടിച്ചു കുലുക്കി കൊണ്ട് കോവിഡ് രംഗ പ്രവേശനം ചെയ്യുന്നത്. നാട്ടിലെപ്പോലെ ബാംഗ്ലൂർലും കോവിഡ് ഭീതി പരന്നു. സ്കൂളിൽ വാർഷിക പരീക്ഷകളുടെ സമയം കൂടി ആയിരുന്നു. നടക്കാൻ ഇരിക്കുന്ന ബാക്കി പരീക്ഷകൾ ഒക്കെ നിർത്തി വെക്കാൻ സ്കൂൾ മാനേജ്മെന്റ് ഉത്തരവ് ഇടുകയും..

നാട്ടിൽ ഒട്ടാകെ ലോക്ക്ഡൌൺ ഉം പ്രഖ്യാപിച്ചു. ഉടനെ തന്നെ നാട്ടിലേക്കു പോകാൻ ഞങ്ങൾ  തീരുമാനിച്ചു. കോവിഡ് മാറിയിട്ട് പെട്ടെന്ന്  തിരിച്ചു വരാം എന്നായിരുന്നു ഞങ്ങൾ വിചാരിച്ചതു. പക്ഷെ നാട്ടിൽ  എത്തിയിട്ട് ആഴ്ച്ചകളും മാസങ്ങളും ഒച്ചിന്റെ വേഗതയിൽ കടന്നു പോയതല്ലാതെ. പ്രത്യേകിച്ചു ഒരു മാറ്റവും സംഭവിച്ചില്ല എന്ന് മാത്രം അല്ല കോവിഡ് പൂർവാധികം ശക്തിയോടെ പടർന്നു പന്തലിച്ചതു മിച്ചം.

വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ദിവസങ്ങൾ കഴിഞ്ഞു കൂടി കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ്  ഞങ്ങളെ തേടി വടകര  വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ അപ്പുറത്തു പാർട്ടി ഗ്രാമമായ കുട്ടോത്ത് പകുതി നിർമ്മാണം പൂർത്തിയായ ഒരു വില്ല വിൽക്കാനുണ്ട് എന്ന സന്തോഷവാർത്ത  എത്തുന്നത്. മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. പറ്റുകയാണേൽ ഒന്ന് പോയി നോക്കാം ഒത്താൽ മേടിക്കേം ചെയ്യാം എന്ന് ഞങ്ങൾ വിചാരിച്ചു.

ഒരു ദിവസം ആ വില്ല കാണാൻ എല്ലാവരും അങ്ങോട്ട്‌ പുറപ്പെട്ടു. മൂന്ന് മുറികളിൽ ഒന്ന് താഴത്തെ നിലയിലും ബാക്കി രണ്ട് എണ്ണം മുകളിലത്തെ നിലയിലും. ചെറിയ അടുക്കളയും വർക്കേറിയയും ഡെയിനിങ്ഹാളും പിന്നെ ഒരു സിറ്റിംഗ് റൂമും സിറ്റ് ഔട്ടും മാത്രം ഉള്ള ഒരു ഒതുങ്ങിയ വീട് ആയിരുന്നു അത്. എന്തായാലും ഒറ്റ നോട്ടത്തിൽ നമുക്ക് എല്ലാർക്കും വീട് ഇഷ്ട്ടം ആയി. ഇനി ഒന്നും ആലോചിക്കാൻ ഇല്ല. വീട് മേടിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

അൽഹംദുലില്ലാഹ്. പിന്നീട് അങ്ങോട്ട്‌ ഓരോ ദിവസും പെട്ടന്ന് തന്നെ തീർന്ന് കിട്ടിയാൽ മതി എന്നായി എല്ലാവർക്കും. പിടിപ്പതു പണികൾ ബാക്കി ഉണ്ടായിരുന്നു. എല്ലാം തീർക്കാൻ വേണ്ട ഏർപ്പാടുകൾ ഒക്കെ ചെയ്തു കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കാൻ തുടങ്ങി.

ആഴ്ചകൾ പലതും അങ്ങനെ കടന്നു പോയി. വീടിന്റെ പണികൾ ഒട്ടു മിക്കവാറും കഴിഞ്ഞു, ഇനി അടുത്ത ചടങ്ങ് വീട്ടിലേക്കു ആവശ്യം ഉള്ള എല്ലാ സാധന സാമഗ്രികകൾ പോയി മേടിക്കൽ ആണ്. കോവിഡ് ആയതു കൊണ്ട് തന്നെ കടകളിൽ ഒക്കെ നല്ല നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു, മൂന്നിൽ കൂടുതൽ ആളുകൾക്കു ഒന്നും തന്നെ കടകൾക്ക് ഉള്ളിൽ നിൽക്കാൻ പറ്റുമായിരുന്നില്ല. അത് കൊണ്ട് ഏത് കടയിൽ ചെന്നാലും ഞങ്ങൾ മാത്രം ആകും അവിടെ ഉണ്ടാവുക. നമുക്ക് മാത്രം ആയിട്ട് കട തുറന്നു വെച്ച പ്രതീതി. ചുരുക്കി പറഞ്ഞാൽ അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് പറഞ്ഞത് പോലെ ദിവസവും പുറത്ത് പോവുക സാധനം മേടിക്കുക, തിരിച്ചു വരുക എന്നത് ഒരു ദിന ചര്യ ആയി മാറി. ആകെ ഉത്സവ പ്രതീതി.

നീണ്ട കാത്തിരിപ്പിനു വിരാമം കുറിച്ചു കൊണ്ട് പുതിയ വീട്ടിലേക്കു താമസം മാറാൻ ഉള്ള ദിവസം അടുത്ത് വന്നു. അങ്ങനെ 2020 ഒക്ടോബർ മാസം രണ്ടാം തിയതി വെള്ളിയാഴ്ച പുലർച്ചക്കു സുബ്ഹി ബാങ്ക് വിളിച്ചു , ബിസ്മി ചൊല്ലി, വലതു കാല് വെച്ച് കൊണ്ട് ഞങ്ങൾ പുതിയ വീട്ടിലേക്കു കയറി.

അൽഹംദുലില്ലാഹ്.. വീട്ടിൽ വെച്ച് എല്ലാവരും ഒരുമിച്ചു നിസ്കരിച്ചു. ശേഷം വീട്ടിൽ താമസം ആരംഭിച്ചു. കൊറോണ ആയതിനാൽ വീട്ടുകൂടൽ വലിയ പരിപാടി ആയിട്ട് ഒന്നും ഉണ്ടായില്ല. വടകരയിലെയും അരീക്കോട്ലെയും വീട്ടുകാർ മാത്രം ഉള്ള ചെറിയ ഒരു ചടങ്ങ്. പുതിയ വീടിൽ കൂടിയതിന്റെ ഒന്നാം വാർഷികത്തിൽ വീടിനു “Arrah’am”, എന്ന് നാമകരണം  ചെയ്തു. ഈ കഴിഞ്ഞ ഒക്ടോബറിൽ വീടിൽ കൂടിയതിന്റെ അഞ്ചാം വാർഷികം കൂടി ആയിരുന്നു.ഇപ്പോൾ വീട്ടിൽ നിന്നും  ഒരുപാട്  അകലെ എത്തിച്ചേർന്നപ്പോൾ  പ്രത്യേകിച്ചും ഓരോ മഴക്കാലം കൺ മുന്നിലൂടെ കടന്നു പോകുമ്പോഴും ഞങ്ങളുടെ വീടിനെയും കോർട്ടിയാർഡ് നെയും ശരിക്കും മിസ്സ്‌ ആകുന്നു.

ഞങ്ങൾ വീടിന്റെ ഉൾഭാഗത്തു ഡെയിനിങ്  ഹാളിന്റെ  മധ്യഭാഗത്തുള്ള ചുമർ തട്ടി മാറ്റി പുറത്തേക്കു ഒരു ചെറിയ ഒരു മുറി  പണിതു. അതിന്റെ ഒരു ഭാഗത്തും, മുകൾ ഭാഗത്തും  ചില്ലു കൊണ്ട് അടച്ചിരുന്നു. പുറത്തു മുറ്റത്ത് കുറെ യുജിനിയ, മഞ്ഞ കളർ ഈറ്റ(ബാംബൂ) ഒക്കെ വെച്ച് പിടിപ്പിച്ചിരുന്നു. അതായിരുന്നു ഞങ്ങളുടെ വായനാ മുറി. വൈകുന്നേരങ്ങളിൽ, ചായകുടിയും സൊറ പറയലും എല്ലാം അവിടെ തന്നെ. മഴ കാലത്ത് അവിടെ ഇരുന്ന് മഴ ആസ്വദിച്ചു.

വീടിനെ കുറിച്ച് ഉള്ള മധുരിക്കുന്ന ഒർമ്മകൾ തല്ക്കാലം ഇവിടെ നിർത്തുന്നു.

എന്റെ രചന # ഞങ്ങളുടെ വീട്

സയറ ഫാത്തിമ

Post Views: 79
8
Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

14 Comments

  1. Sunandha on December 7, 2025 12:18 PM

    സ്വന്തമായി ഒരു വീട് നമ്മൾ പെണ്ണുങ്ങളുടെ ഒരു വലിയ സ്വപ്നം ❤️

    Reply
    • Sayara Fathima KARU KUNNATH on December 7, 2025 8:56 PM

      അതെ ചേച്ചി 🥰❤️

      Reply
  2. മിനി സുന്ദരേശൻ on December 7, 2025 2:04 AM

    ജീവിതത്തിലെ വലിയൊരു സ്വപ്നം സ്ഥലമായതിൻ്റെ സന്തോഷം സുന്ദരമായി അവതരിപ്പിച്ചു👍❤️

    Reply
    • Sayara Fathima KARU KUNNATH on December 7, 2025 3:24 AM

      സന്തോഷം ചേച്ചി 🥰❤️

      Reply
  3. Thara Subhash on December 6, 2025 2:04 PM

    സ്വന്തം വീടെന്ന സ്വപ്നം പൂവണിയുന്നതു വലിയ സന്തോഷവും അതിലേറെ സമാധാനവും തരും. ഞങ്ങളും ഇതേ കാലത്താണ് വീടു വെച്ചത് . നന്നായി റിലേറ്റ് ചെയ്യാൻ പറ്റി.👌👌👏❤️❤️

    Reply
    • Sayara Fathima KARU KUNNATH on December 7, 2025 12:26 AM

      സന്തോഷം താര ചേച്ചി 🫂❤️😍🥰

      Reply
  4. Sayara Fathima KARU KUNNATH on December 1, 2025 7:30 PM

    ❤️🥰 🤲 ഒത്തിരി സന്തോഷം dear Shamsadh

    Reply
  5. Sayara Fathima KARU KUNNATH on December 1, 2025 3:57 AM

    Thank you ചേച്ചി ❤️🥰

    Reply
  6. SumaJayamohan on November 30, 2025 8:00 PM

    വീട് എന്നത് നമ്മുടെയെല്ലാം സ്വപ്നമല്ലേ അതു നേടിയെടുത്താൽ പകുതി ആശ്വാസമാകും.
    നന്നായി എഴുതി സയര❤️👌🌹

    Reply
    • Sayara Fathima KARU KUNNATH on December 1, 2025 3:57 AM

      Thank you ചേച്ചി ❤️🥰

      Reply
    • Joyce Varghese on December 1, 2025 6:47 AM

      ഈ blog വായിച്ചപ്പോൾ, വീട്ടിൽ നിന്നും ഒത്തിരി ദൂരെയാണെങ്കിലും നാട്ടിൽ സ്വന്തമാക്കിയിട്ടുള്ള സ്വപ്നവീടിനെ കുറിച്ച് ഞാനുമോർത്തു. നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണു പ്രിയപ്പെട്ടു തന്നെ .
      നല്ല രചന.❤️🥰

      Reply
      • Sayara Fathima KARU KUNNATH on December 1, 2025 8:36 AM

        ഒത്തിരി സന്തോഷം ചേച്ചി ❤️🥰

        Reply
  7. സിന്ധു അപ്പുക്കുട്ടൻ on November 30, 2025 3:03 PM

    ഒരു വീട് സ്വന്തമാകുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. നന്നായി എഴുതി. 😍😍

    Reply
    • Shamsadh on December 1, 2025 1:38 PM

      So beautifully written…a home of one’s own is a dream for all of us and beautiful name also Arraham 🤲

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.