Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പേരിന്റെ അർത്ഥം അന്വർത്ഥമാക്കി തീർന്ന ജീവിത യാത്രകളിൽ നിന്നും ചില ഏടുകൾ
ജീവിതം യാത്ര

പേരിന്റെ അർത്ഥം അന്വർത്ഥമാക്കി തീർന്ന ജീവിത യാത്രകളിൽ നിന്നും ചില ഏടുകൾ

By Sayara Fathima KARU KUNNATHDecember 10, 2025Updated:December 10, 202516 Comments5 Mins Read184 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മകളുടെ ചിറകിൽ ഏറി കുറെ വർഷങ്ങൾ പുറകിലേക്ക് പറന്നു എത്തിയപ്പോൾ  അവസാനിക്കാത്ത യാത്രകളെ കുറിച്ച് ഉള്ള ഓർമ്മകൾ കൺമുന്നിൽ ഓടി വന്നു. ജനിച്ചത് മുതൽ ജീവിതത്തിന്റെ പല  ഘട്ടങ്ങളിലേക്കും ഉള്ള പരിവർത്തനങ്ങൾ എല്ലാം ഒരു തരത്തിൽ യാത്രകൾ തന്നെ ആയിരുന്നു. ആ യാത്രകൾക്ക് സ്വന്തം പേര് ഒരു നിമിത്തം ആയി തീരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

വർഷങ്ങൾക്ക്‌ മുമ്പ് മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമത്തിൽ മൂന്നു ഇക്കാക്കമാരുടെ കുഞ്ഞി പെങ്ങൾ ആയി പിറന്നു വീണപ്പോൾ “യാത്രക്കാരി” എന്ന് അർത്ഥം വരുന്ന പേരായിരുന്നു ഉപ്പ എനിക്ക് നൽകിയിരുന്നത്.

സർവ്വ ശക്തൻ ആയ അള്ളാഹുവിനു സർവ്വ സ്തുതിയും.

അന്ന് മുതൽ അറിഞ്ഞു കൊണ്ടോ, അറിയാതെയോ ഒരു യാത്രക്കാരി ആയി ഞാൻ മാറിയിരുന്നു. അന്ന് ഓർമ്മ വെച്ച നാളുകളിൽ തുടങ്ങിയ യാത്രകൾ അധികവും പോകാറുണ്ടായിരുന്നത് ഉപ്പയുടെ നാടായ എറണാകുളം പള്ളിക്കരയിലേക്ക് ആണ്‌. മിക്കവാറും സ്കൂൾ അവധിക്കാലത്ത് ആവും ഞങ്ങളുടെ യാത്രകൾ. പുലർകാലങ്ങളിൽ ആരംഭിക്കുന്ന യാത്ര മണിക്കൂറുകളുടെ നീണ്ട ഇടവേളകളിൽ എത്തി ചേരുന്ന ബസുകളിൽ ആയിരുന്നു. യാത്ര അവസാനിക്കുന്നത് രാത്രിയുടെ അന്ത്യയാമങ്ങളിലും. പക്ഷെ അന്നൊന്നും യാത്രയുടെ ഊഷ്മളതയും മനോഹാരിതയും അനുഭവിച്ചു അറിയാൻ മാത്രം എന്റെ കുഞ്ഞുമനസ് വളർന്നിരുന്നില്ല.

കാലങ്ങൾ പലതും കടന്നു പോയപ്പോൾ വീട്ടിൽ എല്ലാവരും ഒരുമിച്ചു പോയ ഒരു ഉല്ലാസ യാത്ര ഊട്ടിയിലേക്ക് ആയിരുന്നു. സ്കൂൾ ജീവിതം കഴിഞ്ഞു കോളേജിലേക്ക് എത്തിയപ്പോൾ, താമസം  ഹോസ്റ്റലിൽ ആയതു കൊണ്ട് തന്നെ മാസത്തിൽ ഒരിക്കൽ വീട്ടിലേക്കുള്ള പോക്ക്  വരവുകളും എനിക്ക്  ചെറിയ യാത്രകൾ തന്നെ.

ഓരോ ഘട്ടങ്ങൾ  കഴിഞ്ഞു പോകുന്തോറും ജീവിത യാത്രയുടെ അർത്ഥതലങ്ങളും മാറിക്കൊണ്ടിരുന്നു. ക്രമേണ കുടുംബജീവിതത്തിലേക്ക് ആ യാത്ര വഴി മാറി.  എത്തിച്ചേർന്നത് കടത്തനാടൻ കളരിയുടെ ഈറ്റില്ലമായ വടകരയിൽ. ശേഷം അവിടെ നിന്നുള്ള ഓരോ യാത്രകളുടെയും ഒഴുക്ക്‌ സുദീർഘമായിരുന്നു.

പിന്നെ വടകരയിൽ നിന്നും ഞങ്ങളുടെ യാത്ര, ചരിത്രം ഉറങ്ങുന്ന നിസാമിന്റെ നാടായ തെലുങ്കാനയിലെ ഹൈദരാബാദിലേക്ക്. ഒരു ദിവസത്തെ ദൈർഘ്യമുള്ള നീണ്ട യാത്ര വലിയ പർവ്വത നിരകൾക്ക്  ഇടയിലൂടെ ആയിരുന്നു. ആ യാത്ര  ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. പതിനൊന്നു മാസം ഞങ്ങൾ അവിടെ തങ്ങി. നാട്ടിലേക്ക് ഉള്ള യാത്രകൾ രണ്ടു മാസത്തിൽ ഒരിക്കൽ മാത്രം ആയി മാറി. ഒഴിവ് ദിവസങ്ങളിലെ സന്ദർശന പട്ടികയിൽ ചരിത്ര സ്മാരകങ്ങൾ ആയ “Golconda fort”, “Charminar”, “MeccaMusjid”, “Quthub Shahi tomb” Ramoji Rao Film city”, “Snow world”&  Nagarjuna Sagar” എന്നിവയൊക്കെ സ്ഥാനം പിടിച്ചു. ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും വളരെ അടുത്ത് ആയിരുന്നു “ഹുസൈൻ സാഗർ തടകവും”, “ലുംമ്പിനി പാർക്കും”അവിടെയുള്ള lazer show യും ഞങ്ങളുടെ സായാഹ്നങ്ങളെ നിറമുള്ളതാക്കി മാറ്റി. ഹൈദരാബാദിന്റെ ഓർമ്മകൾ അയവിറക്കുമ്പോൾ അവിടത്തെ ദം  ബിരിയാണിയെക്കുറിച്ചും, ഹലിം നെക്കുറിച്ചും beja fry (ബ്രെയിൻ മസാല)യെ കുറിച്ചും പറയാതെ വയ്യ.

മാസങ്ങൾ പലതും കടന്നു പോയി. അവിടെ നിന്നും പുതിയ തട്ടകം  തേടി  ഞങ്ങൾ  ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. അവിടെയും കുറെ വർഷങ്ങൾ കഴിഞ്ഞു. മക്കൾ  ചെറുതായിരുന്ന സമയത്ത്, കർണ്ണാടകയിലെ ഷിമോഗ യിൽ “jogfalls” കുടജാദ്രി എന്നിവ പോയി കണ്ടു.

മോൻ അപ്പു അന്ന് നാലു മാസം പ്രായം ഉള്ള കൈക്കുഞ്ഞായിരുന്നു. അവനെയും കൊണ്ടു ജീപ്പിൽ ആയിരുന്നു ഞങ്ങൾ കുടജാദ്രിയിലേക്ക് പോയത്. മുകളിലേക്കു കുത്തനെ ഉള്ള കയറ്റം ആയിരുന്നു. ചാടി ചാടി പോകുന്ന ജീപ്പിൽ കുഞ്ഞിനെ നല്ലോണം മുറകെ പിടിച്ചാണ് ഇരുന്നത്. ഉള്ളിൽ ഇത്തിരി പേടി ഒക്കെ ഉണ്ടായിരുന്നു. ആ ജീപ്പിൽ ഞങ്ങൾ അല്ലാതെ വേറേം  മലയാളികൾ ഉണ്ടായിരുന്നു. എന്റെ കയ്യിൽ കുഞ്ഞിനെ  കണ്ടപ്പോൾ അവർ ചോദിച്ചു, ഇത്രേം ചെറിയ കുഞ്ഞിനേം കൊണ്ടാണോ ട്രക്കിങ്ങിന് വരുന്നേ എന്ന്. അപ്പോൾ അവരോട് ഞാൻ പറഞ്ഞു അതിന് കുഞ്ഞിന് അറിയില്ലലോ ഇതു ട്രക്കിങ്‌ ആണെന്ന് അപ്പോൾ പിന്നെ കുഴപ്പമില്ലല്ലോ എന്ന്. എന്തായാലും നിങ്ങളുടെ ധൈര്യം ഞമ്മൾ സമ്മതിച്ചു എന്നായി പിന്നെ. അങ്ങനെ  അവിടെ എത്തി കുറച്ചു സമയം ചിലവഴിച്ചു. മഴക്കാലം ആയതിനാൽ മുഴുവൻ ചളിയും മണ്ണും നിറഞ്ഞു  പോകുന്ന വഴി ഒക്കെ ശരിക്കും അലം കോലം ആയിട്ട് ഉണ്ടായിരുന്നു.

തിരിച്ചു ഇറങ്ങുമ്പോൾ എട്ടിന്റെ പണി കിട്ടി. ഞങ്ങളുടെ ജീപ്പ് ചളിയിൽ  ഒന്നു  സ്റ്റക്ക് ആയി. നമുക്ക് അന്ന് രാത്രി ആണ് തിരിച്ചു   ബാംഗ്ലൂർക്കു പോകാൻ ഉള്ള ബസ് ബുക്ക്‌ ചെയ്തിരിക്കുന്നത്. സ്റ്റാൻഡിൽ എത്താൻ ലേറ്റായാൽ പിന്നെ പറയുകയും വേണ്ട. ഞങ്ങൾ ആകെ ബേജാർ ആയി. ഇനി ഇപ്പോൾ എന്ത് ചെയ്യും, ഒരു ഐഡിയയും ഇല്ല. അങ്ങനെ ഇരിക്കെ മുകളിലേക്ക് മറ്റൊരു ജീപ്പ് കയറി വരുന്നത് കണ്ട്. അവരോട് നമ്മുടെ ജീപ്പ് ചളിയിൽ പൂണ്ടു പോയ കാര്യം പറഞ്ഞു. അവർ നമ്മളെ തിരികെ താഴേക്ക് എത്തിക്കാൻ തയ്യാറായി. അൽഹംദുലില്ലാഹ്  അതും പേടിപ്പെടുത്തുന്ന രസകരമായ അനുഭവം.

ഇടയ്ക്ക് ബാംഗ്ലൂരിൽ നിന്ന് നന്ദി ഹിൽസിലെ സൂര്യോദയം കാണാൻ  വേണ്ടിയുള്ള യാത്ര ഞങ്ങളുടെ ഒരു വികാരം ആയിരുന്നു. അതിരാവിലെ വണ്ടി എടുത്ത് ഒരു പോക്ക് അങ്ങ് പോകും. ഉദയ സൂര്യന്റെ ഭംഗി ഒന്ന് വേറെ തന്നെയാ. നന്ദി ഹിൽസിന്റെ മുകളിൽ നിന്നും നോക്കിയാൽ  ബാംഗ്ലൂർ നഗരത്തിന്റെ പല ഭാഗങ്ങൾ കാണാൻ സാധിക്കുമായിരുന്നു. ചിലപ്പോൾ ഒക്കെ സായാഹ്നങ്ങളിലും ഞങ്ങൾ  അവിടെ പോകും, ദീപാലാംകൃതമായ ബാംഗ്ലൂരിന്റെ  മറ്റൊരു  മുഖവും കാണേണ്ട കാഴ്ച തന്നെ ആണ്.

വർഷങ്ങൾക്കു ശേഷം പിജി ഒന്നാം വർഷം പരീക്ഷ കഴിഞ്ഞു മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ രണ്ടര മാസം മാത്രം ബാക്കി നിൽക്കെ “കുളു മണാലി” യിലേക്ക് ഒരു യാത്ര കൂടി പോകാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ബാംഗ്ലൂരിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും പുലർച്ചെ 3:30ന് ഉള്ള ഫ്ലൈറ്റിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു. മൂന്ന് മണിക്കൂറിനു ശേഷം അവിടെ എത്തി ചേർന്നു. വൈകുന്നേരം വരെ ഡൽഹി ഒന്ന് ചുറ്റി കറങ്ങി. കൂട്ടത്തിൽ മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമ്മയ്ക്ക്‌ വേണ്ടി പണി കഴിപ്പിച്ച  പ്രണയ സൗധം “താജ് മഹൽ” സന്ദർശിക്കാൻ പോയി. സൂര്യരശ്മികൾ ഏൽക്കുന്ന  സമയത്തും, നിലാവ് ഉദിച്ചു നിൽക്കുന്ന സമയത്തും ഉള്ള താജ് മഹലിന്റെ ശോഭ  ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്കു നേരിൽ കാണാൻ കഴിഞ്ഞതു ഒരു ഭാഗ്യം തന്നെ ആണ്. പിന്നീട് മുഗൾ ഗാർഡനും ഒന്ന് ചുറ്റി  കറങ്ങി.

അവിടെ നിന്നും ശരവേഗത്തിൽ കുതിച്ചു പായുന്ന “Gattimaan expressil”ആയിരുന്നു ഞങ്ങളുടെ പിന്നീട് ഉള്ള യാത്ര അതും വേറിട്ട ഒരു അനുഭവം തന്നെ. ആ യാത്ര അവസാനിച്ചത് “നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ”. അവിടെ നിന്നും ടാക്സിയിൽ നേരെ പോയത് “ചാന്ദിനി ചൗവ്ക്ക്” തെരുവിലേക്ക്, അവിടെ നിന്നും “കുളു – മണാലി” യിലേക്ക് ഉള്ള ബസിൽ  ഞങ്ങൾ കയറി. രാത്രിയുടെ അന്ത്യയാമങ്ങളെ കീറി മുറിച്ചു കൊണ്ട് ഉള്ള ആ യാത്രയ്ക്കും മണിക്കൂറുകളുടെ ദൈർഘ്യം ഉണ്ടായിരുന്നു. വിജനമായ തെരുവിൽ, വഴി വിളക്കിന്റെ പ്രകാശവും, ഇട വിട്ടു തുറന്നു വെച്ച  കടകളും അല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായില്ല.

പതിയെ ഞങ്ങൾ ഒന്ന് മയങ്ങി. നേരം ഒരുപാട് വെളുത്തു കഴിഞ്ഞു മാത്രമേ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തു എത്തുകയുള്ളൂ. ഉറക്കം ഉണർന്നപ്പോൾ കാണാൻ  കഴിഞ്ഞതു  ഉയരമുള്ള മല നിരകളുടെ ഓരം ചേർന്ന് പോകുന്ന ബസുകൾ ആണ്. താഴ് വര നല്ല  ചെങ്കുത്തനെ ആഴം ഉള്ളത് ആയിരുന്നു. അതിന്റെ താഴ്ഭാഗത്തു കൂടി താളത്തിൽ അലഞൊറി ഇട്ടു ഒഴുകുന്ന പുഴയോരങ്ങളിൽ വിവിധ തരം പക്ഷികളുടെ കളകൂജനങ്ങൾ. താഴെ ഉള്ള ഗർത്തങ്ങൾ നോക്കുമ്പോൾ ചെറിയ ഭയം മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ആ യാത്ര വളരെ രസകരം തന്നെ. രാവിലെ ഞങ്ങൾക്കു താമസിക്കാൻ വേണ്ടി നേരത്തെ ബുക്ക്‌ ചെയ്ത  “Rohthang Manaalsu” എന്ന ഹോട്ടലിൽ എത്തി. അന്ന് വൈകുന്നേരം ഹിമാചലിന്റെ പ്രാന്തപ്രദേശങ്ങളിലൂടെയും, നാൽകവലയിലൂടെയും ചെറിയ സവാരി നടത്താൻ പുറത്തു ഇറങ്ങി തിരിച്ചു റൂമിലേക്ക് തന്നെ വന്നു. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലെ ബാൽക്കണിയിൽ ഇരുന്ന് നോക്കിയാൽ അങ്ങ് വിദൂരതയിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന “Rogthang pass” കാണാൻ പറ്റും. പിറ്റേ ദിവസം ആയിരുന്നു അവിടേക്കു പോകാൻ പ്ലാൻ ചെയ്തത്.

രാവിലെ ഞങ്ങളെ കൊണ്ടു പോകാൻ ഉള്ള ടാക്സി ഹോട്ടലിൽ ഉള്ളവർ തന്നെ ഏൽപ്പിച്ചു തന്നിരുന്നു. ടാക്സിയും കൊണ്ടു ഡ്രൈവർ രാവിലെ തന്നെ ഹോട്ടലിന്റെ മുന്നിൽ വന്നു. അദ്ദേഹത്തിന്റെ ആൾട്ടോ കാറിൽ ലക്ഷ്യസ്ഥാനം ആയ “Rogthang Pass”ലേക്ക് പതിയെ ഞങ്ങൾ പുറപ്പെട്ടു. യാത്രയുടെ ആരംഭം മുതൽ അവസാനം വരെ പാതയോരങ്ങളിൽ പതിയെ ഉരുകി തുടങ്ങുന്ന ഹിമകണങ്ങൾ കണ്ട് കൊണ്ടായിരുന്നു ഞങ്ങൾ പോയിരുന്നത്. പുറത്തു നിന്നും ഇരച്ചു വരുന്ന തണുപ്പ് അസഹനീയം  ആയിരുന്നു. കുറച്ചു ദൂരം കഴിഞ്ഞു, തണുപ്പിനെ പ്രതിരോധിക്കാൻ ഉള്ള ഡ്രസ്സുകളും, snow ബൂട്ട് ഒക്കെ മേടിക്കാൻ വേണ്ടി ഒരു കടയുടെ മുന്നിൽ കാർ നിർത്തി. എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി അവരവർക്കു  വേണ്ട ഡ്രസ്സുകൾ ഒക്കെ Rent ന്  എടുത്തു ഡ്രെസ്സ് ചെയ്തു വീണ്ടും യാത്ര തുടർന്നു. ഞങ്ങളുടെ മുന്നിൽ “Rohthang പാസിലേക്ക് ഉള്ള  വാഹനവ്യൂഹങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. എല്ലാരും അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങികൊണ്ടിരിക്കുന്നു.

റോഡിന്റെ  വശങ്ങളിൽ ഉള്ള മരങ്ങളിലും പാറയുടെ മുകളിലും, ഇരയെ പിടിച്ചു കഴിക്കുന്ന കഴുകൻമാരെയും, പല  തരത്തിലുള്ള പക്ഷികളെയും കാണാൻ  സാധിച്ചു. അധികം വൈകാതെ തന്നെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തു എത്തിചേർന്നു. Rogthang ന്റെ ഓരത്തു ഡ്രൈവർ നമുക്കു വണ്ടി ഒതുക്കി നിർത്തി തന്നു. കുറച്ചു സമയം അവിടെ ചില വഴിച്ചു. മഞ്ഞിൽ കളിക്കാൻ ഉള്ള ആവേശത്തോടെ മക്കൾ  തുള്ളി ചാടാൻ തുടങ്ങി. ആവേശം അധിക സമയം നീണ്ടു നിന്നില്ല അസഹനീയമായ തണുപ്പ് കാരണം “മഞ്ഞിൽ ഇങ്ങനെ കളിക്കാൻ ഞങ്ങൾ എന്താ ബാപ്പ penguin ആണോ?” എന്ന് വരെ  മക്കൾ ചോദിക്കാൻ തുടങ്ങി. വളരെ രസകരമായിരുന്നു. എന്തായാലും പെട്ടെന്ന് തന്നെ അവിടുന്ന് തിരിച്ചു  പോകാൻ ഞങ്ങൾ നിർബന്ധിതരായി.

അന്നത്തെ യാത്രയ്ക്കു അവിടെ വിരാമം കുറിച്ച് കൊണ്ടു ഹോട്ടലിൽ തിരിച്ചെത്തി. പിറ്റേ ദിവസം ഒരു  അതിസാഹസികമായ ഒരു “River rafting” ന് ഞങ്ങൾ പുറപ്പെട്ടു. Rogthang pass ന് അടുത്തുള്ള “Beas കുണ്ട്, ഹിമാജൽ പ്രദേശിൽ നിന്നും ഉത്ഭവിച്ചു, കുളു താഴ്വരയിലൂടെ ഒഴുകുന്ന  “Beas നദി” യിൽ, ട്യൂബ് ബോട്ടിൽ ആയിരുന്നു ഞങ്ങളുടെ  സാഹസിക യാത്ര. വെള്ളത്തിലെ ഒഴുക്കിന്റെ ഗതി അനുസരിച്ചു ചാഞ്ചാടി ഉലഞ്ഞു, പോയികൊണ്ടിരുന്ന ബോട്ടിനെ നിയന്ത്രിക്കാൻ രണ്ടു Sailors നമ്മുടെ കൂടെ ഉണ്ടായിരുന്നു. കുറച്ചു അധികം ദൂരം ഞങ്ങളുടെ River Rafting മുന്നോട്ട് പോയി ശേഷം ആ യാത്ര അവസാനിച്ചു.

തിരികെ വീണ്ടും ഞങ്ങളുടെ ഹോട്ടലിലേക്ക്. പോകുന്ന വഴികളിൽ നിറയെ ആപ്പിൾ  മരങ്ങളും, ബദാം ന്റെ മരങ്ങളും ഉണ്ടായിരുന്നു. മൂത്ത് പച്ച നിറമുള്ള ആപ്പിളുകൾ പഴുക്കാൻ ഇനീം കുറച്ചു കാലം കൂടി  കാത്തിരിക്കണം എന്ന് തോന്നി. ഒരു ആഴ്ചത്തെ കറക്കം ഒക്കെ കഴിഞ്ഞു  കുളു മണാലിയോട് തല്ക്കാലം വിട പറഞ്ഞു ഞങ്ങൾ അവിടെ നിന്നും മടക്ക യാത്ര ആരംഭിച്ചു.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അല്ലാഹുവിന്റെ അതിഥി ആയി കൊണ്ട് പരിശുദ്ധ ഹജ്ജും, ഉംറയും നിർവഹിക്കാൻ ഉള്ള അസുലഭമായ  അവസരം കൂടി തേടി എത്തി, അൽഹംദുലില്ലാഹ്. വിശുദ്ധ ഹജ്ജ് കർമ്മം അള്ളാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ. ജീവിതത്തിന്റെ താളാത്മകമായ ഒഴുക്കിൽ വീണ്ടും പല യാത്രകളും കടന്നു വന്നു.

അങ്ങനെയൊരു യാത്രയിൽ പിന്നെ എത്തിച്ചേർന്നത്  അമേരിക്കയിലെ  കാലിഫോണിയയിൽ. രണ്ടര വർഷത്തിനു ശേഷം അവിടെ നിന്നും Texas ലെ Austin ലേക്ക്… ആംഗലേയ ഭാഷ സാഹിത്യത്തിലെ കവിയായ  Robert Frost ന്റെ വരികൾ

“Miles to go before i sleep

and Miles to go before for i sleep” –

ഇവിടെ കുറിച്ചു കൊണ്ട്..

#എന്റെരചന – യാത്രകൾ അവസാനിക്കുന്നില്ല

Sayara Fathima karu kunnth

Post Views: 53
6
Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

16 Comments

  1. Saida on December 11, 2025 11:01 AM

    സയറ ഇത്താവായിച്ചപ്പോൾ നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്തതു പേലെ തോന്നി
    നന്നായി അവതരിപ്പിച്ചു.👌

    Reply
    • Sayara Fathima on December 11, 2025 9:25 PM

      സന്തോഷം സൈദാ 😘🥰

      Reply
    • SHERLY. V T on December 14, 2025 10:11 AM

      സയറയുടെ ഓട്ടത്തിൻ്റെ കൂടെ ഞാനുമുണ്ടായിരുന്നു. ഇനിയുമുള്ള യാത്രകളിലും കൂടെ കൂട്ടുക. നല്ല രസമായി എഴുതി.❤️👍

      Reply
      • Sayara on December 14, 2025 10:16 AM

        സന്തോഷം ചേച്ചി 🫂❤️🥰

        Reply
  2. Anusha Aman on December 11, 2025 6:45 AM

    Beautifully written Sayara itha👌
    ഇത്താടെ കൂടെ ഞാനും യാത്രയിൽ പങ്ക്‌ ചേർന്നതു പോലെ തോന്നി🥰
    ഇനിയും ഇതു പോലെ കുറെ യാത്രകൾ ജീവിതതിൽ ഉണ്ടാവട്ടെ …❤️😍,

    Reply
    • Sayara Fathima KARU KUNNATH on December 11, 2025 7:18 AM

      സന്തോഷം Anusha❤️🥰🫂🤲

      Reply
  3. Joyce Varghese on December 10, 2025 7:54 PM

    യാത്രകൾ നൽകുന്ന refreshing feel വലുതാണ്. യാത്രാനുഭവങ്ങൾ നന്നായി എഴുതി.

    Reply
    • Sreekumari on December 10, 2025 8:21 PM

      യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. മോളേ യാത്ര വീവരണം സൂപ്പർ. കുഞ്ഞു കുട്ടികളേയും വെച്ച് ഉള്ള യാത്ര വളരെ ബുദ്ധിമുട്ട് ആണ്.

      Reply
      • Sayara Fathima KARU KUNNATH on December 10, 2025 9:01 PM

        സന്തോഷം ചേച്ചി ❤️🥰.
        മക്കളെ കൊണ്ടു യാത്ര പോകുമ്പോൾ ആദ്യം ഒക്കെ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നു.
        പിന്നെ അവരും നന്നായിട്ട് ആസ്വദിക്കാൻ തുടങ്ങി 🥰

        Reply
      • Suma Jayamohan on December 10, 2025 9:15 PM

        എത്രയെത്ര യാത്രകൾ ഓർമ്മകൾ മനോഹരമായ വിവരണം❤️🌹👌
        വീണ്ടും വീണ്ടും യാത്ര ചെയ്യൂ എഴുതി Post ചെയ്യൂ Sayara❤️❤️❤️

        Reply
        • Sayara Fathima KARU KUNNATH on December 10, 2025 10:15 PM

          ❤️🥰🙂

          Reply
    • Sayara Fathima KARU KUNNATH on December 10, 2025 8:53 PM

      സന്തോഷം joyce ചേച്ചി ❤️🥰🫂

      Reply
  4. Sayara on December 10, 2025 6:33 PM

    സന്തോഷം sabirttha❤️🥰🫂

    Reply
  5. sabira latheefi on December 10, 2025 4:42 PM

    സിയാറാ പേര് പോലെ തന്നെ യാത്ര ചെയ്യാൻ ഭാഗ്യം കിട്ടിയ മോള്…
    നല്ലെഴുത്ത്.. ❤️

    Reply
    • Sunandha Mahesh on December 11, 2025 7:58 AM

      ഇനിയും ഈ യാത്രകൾ തുടരട്ടെ..
      നന്നായി എഴുതി.. ഇനിയും ധാരാളം എഴുതൂ ❤️

      Reply
      • Sayara Fathima KARU KUNNATH on December 11, 2025 8:08 AM

        തീർച്ചയായും ചേച്ചി 🥰❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.