ജനിച്ചത് മുതൽ, പല കാലങ്ങളും പടി കടന്ന് പോയപ്പോൾ വർണ്ണ കടലാസുകളിൽ പൊതിഞ്ഞ സമ്മാനങ്ങൾ ഒന്നും എന്നെ തേടി വന്നിരുന്നില്ല. ഹൈസ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന സമയത്തു ഒരു വേനൽ അവധിക്കാലത്ത് ആയിരുന്നു എന്റെ വല്യ ഇക്കാക്കാന്റെ കല്യാണം. അന്ന് വീട്ടിൽ എല്ലാവർക്കും കല്യാണത്തിനു വസ്ത്രം എടുക്കുന്ന കൂട്ടത്തിൽ നല്ല വിലകൂടിയ വസ്ത്രം എനിക്ക് വല്യാക്ക എടുത്തു തന്നിരുന്നു. ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് അത്രേം വില കൂടിയ ഒരു വസ്ത്രം എനിക്ക് വേണ്ടി മേടിച്ചു തരുന്നതും ഞാൻ അത് ധരിക്കുന്നതും. എനിക്ക് കിട്ടിയ ഏറ്റവും നല്ല സമ്മാനം ആയിരുന്നു അത്.
വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ആഴ്ചകൾ തോറും എന്നെ തേടി വരുന്ന കഥാപുസ്തകങ്ങളെ ഒന്നും ഒരു സമ്മാനത്തിന്റെ പട്ടികയിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നില്ല. കാരണം അവയെല്ലാം ഒരു മുടക്കവും കൂടാതെ കിട്ടുമായിരുന്നു. പിന്നീട് വല്ല്യക്കാന്റെ കല്യാണം കഴിഞ്ഞു ഞാൻ പത്താം തരം പാസായ സമയത്ത് എന്റെ ഇത്ത (വല്ല്യാക്കാന്റെ ഭാര്യ) സ്വർണ്ണത്തിന്റെ ഒരു ജോഡി കാതില സമ്മാനിച്ചു.
അങ്ങനെ കാലത്തിന്റെ ഒഴുക്കിനിടയിൽ കുടുംബ ജീവിതത്തിലേക്ക് കടന്നപ്പോൾ വർഷത്തിൽ വന്നു ചേർന്ന വിവാഹ വാർഷികങ്ങൾക്ക് സമ്മാനമായി ഫോൺ,വാച്ച് ഒക്കെ ലഭിക്കാറുണ്ടായിരുന്നു. ബാംഗ്ലൂരിൽ താമസിച്ചു കൊണ്ടിരുന്ന സമയത്ത് 13 വയസിനു മുകളിൽ ഉള്ള പെൺ കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പ് നടത്താനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. മൂന്നു ദിവസം നീണ്ടു നിന്ന ആ ക്യാമ്പിന്റെ സമാപനത്തിൽ അവിടെ ഉണ്ടായിരുന്ന കുട്ടികളും മുതിർന്നവരും അവരുടെ സ്‌നേഹ സമ്മാനം ആയിട്ട് എന്റെ പേര് ആലേഖനം ചെയ്ത സ്വർണ്ണ നിറമുള്ള ഫലകം എനിക്ക് നൽകി. ഇന്നും മനസ്സിലെ മഞ്ചാടി ചെപ്പിൽ ഓർത്തു വെച്ച സന്തോഷകരമായ നിമിഷങ്ങൾ.
മൂന്നു വർഷം മുന്നെ കാലിഫോണിയയിൽ എത്തിചേർന്ന് രണ്ട് മാസത്തിനു ശേഷം അവിടെയുള്ള കേരള മലയാളി മുസ്ലിങ്ങളുടെ ഗ്രൂപ്പിൽ (KMCA) ഒരു വലിയ ഭക്ഷ്യമേള നടത്തുകയുണ്ടായി. നൂറിൽ അധികം കുടുംബങ്ങൾ ഉള്ള വലിയ ഒരു ഗ്രൂപ്പ് ആയിരുന്നു അത്. നാലു ടീമുകൾ ആയിട്ട് ആണ് മത്സരത്തിൽ പങ്ക് എടുത്തിരുന്നത്. ഒരു ടീമിൽ അവർ എന്നെയും കൂട്ടി. വാശി ഏറിയ വളരെ രസകരമായ മത്സരം തന്നെ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ടീമിനു “രണ്ടാം സ്ഥാനവും” അതിൽ തന്നെ “ഏറ്റവും മികച്ച മലബാർ സ്നാക്ക്സ്”നുള്ള “കസ്റ്റ്മർ ചോയ്സ് അവാർഡ്”എനിക്കും ലഭിച്ചു. ഒരു വലിയ സദസ്സിന്റെ മുന്നിൽ വെച്ചു ഞാൻ ഏറ്റു വാങ്ങിയ ഒരു സർപ്രൈസ് തന്നെ ആയിരുന്നു അത്.
ജീവിതത്തിൽ അവിചാരിതം ആയി ഇതുപോലെ സമ്മാനങ്ങൾ കിട്ടുമ്പോൾ ലഭിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്. കാലിഫോണിയയിൽ ഇരിക്കുന്ന സമയത്ത് ഒരു ചെറിയ പെരുന്നാളിനു “Eid gift” ആയിട്ട് എന്റെ കൂട്ടുകാരി “Miracle morning” എന്ന ബുക്കും കൂടെ ഒരു കുഞ്ഞു കീചെയിൻ മുസ്ഹഫും(Holy Quran) പോസ്റ്റൽ ആയിട്ട് അയച്ചു തന്നു. അതുപോലെ തന്നെ ഇത്തവണ വേറെ ഒരു കൂട്ടുകാരി ഗ്രീൻസ്‌ബ്റോയിൽ നിന്നും രണ്ടു പുസ്തകങ്ങൾ കൂടി എനിക്ക് അയച്ചു തന്നു. ഓർമയിൽ ഇങ്ങനെ ഒത്തിരി മറക്കാൻ പറ്റാത്ത സമ്മാനങ്ങൾ…
#എന്റെരചന
“മറക്കാൻ പറ്റാത്ത സമ്മാനങ്ങൾ”
സയറ ഫാത്തിമ


6 Comments
ഒത്തിരി സ്നേഹ സമ്മാനങ്ങൾ എന്നും കിട്ടട്ടെ. ആശംസകൾ. നല്ലെഴുത്ത്. ❤️❤️
Thank you ചേച്ചി 💗🥰
മനസുനിറയുന്ന ധാരാളം സമ്മാനങ്ങൾ ഇനിയും ലഭിക്കട്ടെ!
ഓരോ സമ്മാനവും നൽകിയ സന്തോഷം എഴുത്തിൽ തെളിഞ്ഞിരുന്നു.
👍🥰
ഒത്തിരി സന്തോഷം joyce ചേച്ചി 💗🥰🫂
ഹൃദയത്തിൽ ചേർത്തു വെയ്ക്കാൻ ഇനിയും ഒരു പാടു സമ്മാനങ്ങൾ കിട്ടട്ടെ♥️♥️♥️
Thank you ചേച്ചി 🤲💗🥰🫂