Author: Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

ഇന്ന് ഇവിടെ കാലിഫോർണിയയിൽ ഇരുന്നു കൊണ്ട് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഒന്ന് അയവിറക്കാൻ ഞാൻ തീരുമാനിച്ചു. വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ, ചാലിയാർ പുഴ യുടെ തീരത്തുള്ള അരീക്കോട് ഗ്രാമത്തിൽ ഞാൻ പിറന്നു വീണപ്പോൾ എന്റെ ഉമ്മയുടെ പ്രായം നാൽപ്പതു കഴിഞ്ഞിരിക്കുന്നു. മൂന്നു ആൺ തരികളായ ഇക്കാക്കമാർ ജനിച്ചു കുറെ വർഷങ്ങൾക്ക് ശേഷം ആണ് കുഞ്ഞി പെങ്ങളായി ഞാൻ ജനിച്ചത്. അവിടെ നിന്നും എന്റെ ഉമ്മയുടെ കൂടെയുള്ള ഊഷ്മളമായ കുട്ടിക്കാലത്തിന് തുടക്കം കുറിച്ചു. എന്റെ ഇക്കാക്കമാർ മൂന്നു പേരും സ്കൂൾ പഠനം ഒക്കെ കഴിഞ്ഞു ഉപരിപഠന ത്തിനായി കലാലയത്തിൽ പഠനം ആരംഭിച്ച സമയം ആയിരുന്നു. വീട്ടിൽ ഞാനും ഉമ്മയും ഉപ്പയും മാത്രം. പിച്ചവെച്ച കാലങ്ങൾ കഴിഞ്ഞു പോയി. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കാണാൻ തുടങ്ങിയ എന്റെ ഉമ്മാക്ക് വീട്ടിൽ നിന്ന് തിരിയാൻ പോലും സമയം കിട്ടാറുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒരു മുടക്കവും ഇത് വരെ സംഭവിച്ചിട്ടില്ല.…

Read More

ഡിസംബറിലെ ഒരു സായാഹ്നത്തിൽ ആണ് ഞങ്ങൾ കുടുംബസമേതം ഇവിടെ കാലിഫോര്ണിയയിൽ എത്തിച്ചേർന്നത്. ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്നതിന്റെ കൗതുകവും ആശ്ചര്യവും നല്ലോണം നമുക്ക് ഉണ്ടായിരുന്നു. നീണ്ട യാത്രകൾ പലപ്പൊഴും ജീവിതത്തിന്റെ ഭാഗം ആയതു കൊണ്ട് തന്നെ ഒരു പാട് യാത്രകൾ ഇനിയും പോവണം എന്ന് തന്നെ ആയിരുന്നു ഞങ്ങൾ ഓരോരുത്തരുടേയും ആഗ്രഹം. അങ്ങനെ ആണ് യെല്ലോസ്റ്റോൺ സന്ദർശനത്തെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നത്.  യെല്ലോ സ്റ്റോൺനെ കുറിച്ച് സുഹൃത്തുക്കൾ ഒരുപാട് പറയുന്നത് നമ്മൾ കേട്ടിരുന്നു. തീർച്ചയായും കാണേണ്ട സ്ഥലം തന്നെ ആണ്.  യാത്രക്ക് തയ്യാറാകുമ്പോൾ തീർച്ചയായും ഒരു പാട് ഒരുക്കങ്ങൾ ആവശ്യമാണ്. യാത്രയുടെ ഇടവേളകളിൽ കഴിക്കാൻ ഉള്ള ഭക്ഷണ പാദാർത്ഥങ്ങളും, വെള്ളവും ഒക്കെ ബാഗുകളിൽ നിറച്ചു കൊണ്ട്, വെളുപ്പിനെ ഞങ്ങൾ യാത്ര ആരംഭിച്ചു. കാലിഫോർണിയയിൽ നിന്നും വിവിധ സംസ്ഥാനങ്ങൾ ഓരോന്ന് ആയി കടന്നു പോയി കൊണ്ടിരുന്നു. വർണ മനോഹരമായ വഴിയോര കാഴ്ചകൾ കൺകുളിർക്കെ കണ്ടു കൊണ്ട് ഞങ്ങൾ യാത്ര ആസ്വദിച്ചു. ഇടയ്ക് ട്വിൻ ഫാൾസ്,…

Read More

ജൂണിലെ കോരി ചൊരിഞ്ഞു മഴ പെയ്തു ഇറങ്ങിയ രാത്രി, നല്ല ഇടിയും മിന്നലും. ഭയാനകമായ അന്തരീക്ഷം. രാത്രി ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഇടി വെട്ടുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു, എന്റെ ആദ്യത്തെ പ്രസവത്തിനു ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഉപ്പയുടെ കാൽ പെരുമാറ്റം കേട്ട് ഞാൻ വാതിലിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. ഉപ്പ എന്നെ വിളിച്ചു ചോദിച്ചു, “മോളെ കുട്ടി ജനവാതിലിന്റെ അടുത്ത് നിന്നും ഒന്ന് മാറി കിടന്നോ. നല്ല ഇടിയും മിന്നലും ഒക്കെ ഉള്ളതാ മോൾക്ക് എന്തേലും പറ്റി പോയാലോ? മോളെ ഓർത്തിട്ട് എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല, കിടന്നിട്ട് ആണേൽ ഉറക്കവും വരുന്നില്ല. അതാ ഉപ്പ എണീട്ടിട്ട് ഉടനെ തന്നെ മോൾടെ അടുത്തേക്ക് വന്നത്. മോള് ഓക്കേ അല്ലെ?” “അതെ ഉപ്പാ എനിക്ക് ഒരു കുഴപ്പവും ഇല്ല. ഉപ്പ പോയി കിടന്നോളു. എന്റെ അടുത്ത കട്ടിലിൽ തന്നെ ഉമ്മയും ഉണ്ടല്ലോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ഉമ്മയോട് പറയാം, ഉപ്പ ബേജാറാവണ്ട.” അത് കേട്ട് ഉമ്മയും പറഞ്ഞു “ഇങ്ങള്…

Read More

കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചു. പുൽ തകിടിയിലെ ജല കണങ്ങൾ വെയില് ഏറ്റു വെട്ടി തിളങ്ങുന്നു. തഴുകി തലോടുന്ന കുളിർ കാറ്റിൽ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോൾ ആണ്, ചിപ്പ്മങ്സ്നെയും അവന്റെ കൂട്ടുകാരെയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.  അവരുടെ കുസൃതിയുള്ള കുഞ്ഞു മുഖത്തേക്കു നോക്കിയപ്പോൾ ചിപ്പ് മങ്സ് എന്ന് വിളിക്കാൻ ആണ് തോന്നിയത് (ചെറിയ അണ്ണാൻ കുഞ്ഞുങ്ങളുടെ വർഗ്ഗത്തിൽ പെട്ട ഒരു സസ്തനി ആണ് ചിപ്പ് മങ്സ് ) ഇവർ കാഴ്ചയിൽ നാട്ടിലെ അണ്ണാനെക്കാളും കുറച്ചു വലുതാണ്. എന്നാലും ഈ നാമം അവനു നന്നായി ചേരും.  കരിയില ചപ്പുകൾ വീണു കിടക്കുന്ന വഴിയോരങ്ങളിൽ വൃക്ഷത്തിന്റെ ചുവട്ടിൽ അവരുടെ ഭക്ഷണം ചിക്കി ചികഞ്ഞു, കുഞ്ഞി കൈകളിൽ എടുത്തു ഭക്ഷിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അവരുടെ അടുത്തേക്കുള്ള എന്റെ രംഗ പ്രവേശം.  എന്റെ പദനിസ്വനം കേട്ടതും അവർ ഒന്ന് ഭയന്നു, ’പോലീസ് കാർക്ക് എന്താ ഈ ഫോറെസ്റ്റിൽ കാര്യം’ എന്ന് പറഞ്ഞത് പോലെ ‘ഈ പിശാച് എന്താ…

Read More

കാലയവനികയുടെ പുറകിലെ ഷെൽഫിൽ സൂക്ഷിച്ചു വെച്ച ഓർമ്മയുടെ പുസ്തകത്തിലെ ഏടുകൾ മറിച്ചു നോക്കിയപ്പോൾ, ഇന്നലെ കണ്ട  പകൽ കിനാവ് പോലെ ആ ഹോസ്പിറ്റൽ ദിനങ്ങൾ എന്റെ കണ്മുന്നിൽ ഓടിവന്നു. പലപ്പോഴും നമ്മുടെ മക്കൾക്കും വീട്ടുകാർക്കും വേണ്ടി നമ്മൾ മതി മറന്നു ജീവിക്കുമ്പോൾ, ഒരു നിമിഷം നമുക്ക് വേണ്ടി ജീവിക്കാൻ മറന്നു പോകുo ഓർമയുടെ ചിറകിലേറി മൂന്നു വര്ഷം പിറകിലേക്ക് ഞാൻ ഒന്ന് സഞ്ചരിച്ചു പതിവിലും ഉത്സാഹത്തോടെ നടന്ന ഞാൻ ചവിട്ടു പടിയിൽ ഒന്ന് ഇടറി വീണു. ഒരു പക്ഷെ അവിടെ നിന്നാവാം എല്ലാത്തിന്റെയും ഒരു തുടക്കം.  ആ വീഴ്ചയിൽ എന്റെ ഇടതു കാലിൻറെ രണ്ടു ചെറു വിരലുകൾ ഒന്ന് പൊട്ടി. അസഹനീ യമായ വേദന എനിക്ക് കാൽ അനക്കാൻ പറ്റാതെ ആയി.  കാൽ മുട്ട് വരെ പ്ലാസ്റ്റർ ഇടേണ്ടി വന്നു, അന്നു മുതൽ വീൽച്ചെയറിലൂടെ  ആയി തീർന്നു എന്റെ ചലനം. എനിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് പോലെ തോന്നി. എന്റെ എല്ലാ ആവശ്യങ്ങൾക്കും വീട്ടുകാരെ കാത്തിരിക്കേണ്ട അവസ്ഥ. ഏതായാലും,…

Read More

 വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമത്തിൽ  ജനിച്ച എനിക്ക് ഉപ്പ യാത്രക്കാരി എന്ന് അർത്ഥമുള്ള പേരു നൽകിയപ്പോൾ, പേരിൻറെ അർത്ഥം യാഥാർഥ്യം ആയി മാറുമെന്ന്‌ സ്വപ്നത്തില് പൊലും വിചാരിച്ചിരുന്നില്ല. എൻ്റെ ബാല്യകാല ദിനങ്ങളിൽ തുടക്കം കുറിച്ച പല യാത്രകളും ഉപ്പയുടെ നാടായ എറണാകുളം പള്ളിക്കരയിലേക്ക് ആയിരുന്നു. പലപ്പോഴും സ്കൂൾ അവധിക്കാലത്തു ആയിരുന്നു യാത്രകൾ പോകാറുണ്ടായിരുന്നത്‌. അപ്പോഴൊന്നും യാത്രയുടെ നൈർമല്യവും, മനോഹാരിതയും അനുഭവിച്ചു അറിയാൻ മാത്രം എൻ്റെ കുഞ്ഞു മനസ്സ് വളർന്നിരുന്നില്ല.   ക്രമേണ യാത്രകളെ ഒരു പാട് ഇഷ്ടപ്പെട്ടു തുടങ്ങി. ഓരോ യാത്രയും തുടങ്ങുമ്പോഴും ഉടനെ ഒന്നും തീർന്നു പോകരുതേ എന്നായിരുന്നു എൻ്റെ ആഗ്രഹം. അങ്ങനെ വർഷങ്ങൾ കടന്നു പോയപ്പോൾ സ്കൂൾ പഠനവും പ്രീ ഡിഗ്രി പഠനവും പൂർത്തിയാക്കി. കലാലയത്തിൽ ബിരുദം എടുത്തപ്പോൾ ഹോസ്റ്റലിൽ ആയിരുന്നു എന്റെ താമസം. അവിടെ നിന്നും വീട്ടിലേക്കുള്ള ഓരോ പോക്ക് വരവുകളും എനിക്ക് ചെറിയ യാത്രകൾ തന്നെ ആയിരുന്നു.  വർഷങ്ങൾ കടന്നു പോയപ്പോൾ ജീവിത യാത്രയുടെ അർത്ഥ…

Read More