Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘’ ഇന്ന് നിന്നെ ഓർത്തു എൻ്റെ സ്വപ്നം, നാളെ നിൻറെ പ്രാർത്ഥനയിൽ ഞാൻ തേടുകയാണ് എൻ്റെ സ്വർഗം ‘’
അനുഭവം ഓർമ്മകൾ ജീവിതം

‘’ ഇന്ന് നിന്നെ ഓർത്തു എൻ്റെ സ്വപ്നം, നാളെ നിൻറെ പ്രാർത്ഥനയിൽ ഞാൻ തേടുകയാണ് എൻ്റെ സ്വർഗം ‘’

By Sayara Fathima KARU KUNNATHMarch 3, 2025Updated:April 16, 20259 Comments4 Mins Read430 Views
Bookmark Now
Please login to bookmark Close

No account yet? Register

ജൂണിലെ കോരി ചൊരിഞ്ഞു മഴ പെയ്തു ഇറങ്ങിയ രാത്രി, നല്ല ഇടിയും മിന്നലും. ഭയാനകമായ അന്തരീക്ഷം. രാത്രി ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഇടി വെട്ടുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു, എന്റെ ആദ്യത്തെ പ്രസവത്തിനു ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഉപ്പയുടെ കാൽ പെരുമാറ്റം കേട്ട് ഞാൻ വാതിലിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.

ഉപ്പ എന്നെ വിളിച്ചു ചോദിച്ചു, “മോളെ കുട്ടി ജനവാതിലിന്റെ അടുത്ത് നിന്നും ഒന്ന് മാറി കിടന്നോ. നല്ല ഇടിയും മിന്നലും ഒക്കെ ഉള്ളതാ മോൾക്ക് എന്തേലും പറ്റി പോയാലോ? മോളെ ഓർത്തിട്ട് എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല, കിടന്നിട്ട് ആണേൽ ഉറക്കവും വരുന്നില്ല. അതാ ഉപ്പ എണീട്ടിട്ട് ഉടനെ തന്നെ മോൾടെ അടുത്തേക്ക് വന്നത്. മോള് ഓക്കേ അല്ലെ?”

“അതെ ഉപ്പാ എനിക്ക് ഒരു കുഴപ്പവും ഇല്ല. ഉപ്പ പോയി കിടന്നോളു. എന്റെ അടുത്ത കട്ടിലിൽ തന്നെ ഉമ്മയും ഉണ്ടല്ലോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ഉമ്മയോട് പറയാം, ഉപ്പ ബേജാറാവണ്ട.”

അത് കേട്ട് ഉമ്മയും പറഞ്ഞു “ഇങ്ങള് പോയി കിടന്നൊളി. എനിക്കും കിടന്നിട്ട് ഉറക്കം ഒന്നും വരുന്നില്ല. നമ്മളെ കുട്ടിനെ പടച്ചോൻ കാത്തോളും ഇന്ഷാ അള്ളാ”

അങ്ങനെ എല്ലാവരും വീണ്ടും ഉറങ്ങാൻ കിടന്നു, മഴമെല്ലെ കുറഞ്ഞു തുടങ്ങി. ആ ദിവസം കടന്നു പോയി. 

കുറച്ചു ദിവസത്തിനു ശേഷം ഉപ്പാക്ക് ചെറുതായി പനിക്കുന്നത് പോലെ തോന്നി. പൊതുവെ നല്ല ഉഷാർ ആയിട്ടു നടക്കാറുള്ള ഉപ്പാക്ക് നല്ല ക്ഷീണം കണ്ടു.

“ഉപ്പ ഒന്ന് പോയി ഡോക്ടർ നെ കാണിക്കുന്നോ” ഞാനും ഉമ്മയും ചോദിച്ചു. 

“വേണ്ട ഞാൻ ഒരു പരാസിറ്റാമോൾ എടുത്തു കഴിച്ചോളാം. നാളെ ആവൊമ്പോയേക്കും മാറോക്കോളും ഇല്ലെങ്കിൽ രണ്ടു ദിവസം കൂടി കാത്തു നിന്നിട്ടു കാണിക്കാൻ പോകാം, തിരക്ക് ഒന്നും ഇല്ലാലോ”

രണ്ടു ദിവസം കഴിഞ്ഞു, എനിക്ക് പ്രസവത്തിന് വേണ്ടി അഡ്മിറ്റ് ആകേണ്ട ദിവസവും ആയി. വെള്ളിയാഴ്ച വൈകുന്നേരം ആണ് ഹോസ്പിറ്റലിൽ പോകാൻ ഞങ്ങൾ വിചാരിച്ചതു. ഉപ്പയുടെ പനി ഇത് വരെ മാറിയിട്ട് ഇല്ല. 

“നിങ്ങൾ പോയി അഡ്മിറ്റ് ആയിക്കോളൂ വൈകിക്കേണ്ട, ഇൻഷാ അള്ളാഹ്. ഞാൻ ഇനി നാളെ പോയി കാണിക്കും, മോളും കുഞ്ഞും വീട്ടിൽ എത്തുന്ന മുന്നേ എന്റെ പനി ഒക്കെ മാറും. മോള് പോയിട്ടു വായോ, അള്ളാഹു അനുഗ്രഹിക്കട്ടെ”

ഉപ്പയോട് സലാം പറഞ്ഞു ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. ഉപ്പാക്ക് വയ്യാത്തത് കാരണം ഉമ്മ കൂടെ വന്നിരുന്നില്ല. അന്ന് സന്ധ്യയോട് കൂടി ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ് ആയി. 

എന്നെ പരിശോധിക്കാൻ വേണ്ടി ഡോക്ടർ വന്നു, “വേദന വരുന്ന ലക്ഷണം ഒന്നും കാണുന്നില്ലല്ലോ മോളെ, ഇന്ന് രാത്രി കൂടി നമുക്ക് കാത്ത് നിക്കാം ലെ എന്ന് ഡോക്ടർ പറഞ്ഞു, ഇല്ലെങ്കിൽ നമുക്ക് നാളെ വൈകുന്നേരം വേദന വരൻ ഉള്ള മരുന്ന് കുത്തി വെക്കാം തിങ്കളാഴച അല്ലെ മോൾടെ തീയതി പറഞ്ഞത്.”

പിറ്റേ ദിവസം വീട്ടിൽ നിന്നും ഉമ്മ വിളിച്ചു. “ഉപ്പാക്ക് നല്ല വയറു വേദനയും ശർദ്ദിയും ഒക്കെ ഉണ്ടായി, ഞങ്ങളും അങ്ങോട്ട് ഉപ്പയെ കാണിക്കാൻ വരുകയാണ്, എന്നാൽ എല്ലാരും ഒരുമിച്ചു തന്നെ ആകുമല്ലോ.”

പിന്നീട് എന്നെ വാർഡിലേക്ക് കൊണ്ട് പോയി വേദനക്കുള്ള ഇൻജെക്ഷൻ കയറ്റാൻ തുടങ്ങി. മരുന്ന് മുഴുവൻ ആയിട്ടു കയറി തീരാൻ രണ്ടു മണിക്കൂർ എങ്കിലും എടുക്കും.

അന്ന് ഉച്ച കഴിഞ്ഞതും ഉപ്പയെ അവിടെ കൊണ്ട് വന്നു അഡ്മിറ്റ് ചെയ്തു. നേരെ
ഉപ്പയെ പരിശോധനകൾക്കു ശേഷം ഐസിയുവിൽ ആക്കി. എന്റെ മരുന്ന് കയറ്റി കഴിഞ്ഞതും ഉപ്പയെ കാണാൻ എനിക്ക് അനുവാദം കിട്ടിയില്ല. പിന്നീട് അറിയാൻ സാധിച്ചത് ഐസിയുവിൽ നിന്നും ഉപ്പയെ വെനിലേറ്റർ ലേക്ക് മാറ്റി എന്നും, ഉപ്പാക്ക് ചെറിയ ഒരു മറവി വന്നു തുടങ്ങി എന്നും ആണ്.  ഏതായാലും ആദിവസവും കടന്നു പോയി.

രാത്രി കുറെ വൈകിയതും എനിക്കു ചെറുതായി വേദന വരാൻ തുടങ്ങി എന്നെ ലേബർ റൂമിലേക്ക് മാറ്റി. കൂടുതൽ വേദന വരുന്നത് വരെ നമുക്ക് കാത്തിരിക്കാം എന്നു പറഞ്ഞു ഡോക്ടർ. മണിക്കുറുകൾ പലതും കഴിഞ്ഞു, വേദനയും കൂടി കൂടി വന്നു പക്ഷെ കുഞ്ഞു മാത്രം തിരിഞ്ഞു വന്നില്ല. ഇനി സിസെറിയൻ അല്ലാതെ വേറെ ഒരു മാർഗവും ഇല്ല. സമ്മത പാത്രത്തിൽ ഒപ്പിട്ടു കൊടുത്തു നേരെ ഓപ്പറേഷന് തിയേറ്റർ കേറ്റി. അൽഹംദുലില്ലാഹ് എല്ലാം ഭംഗിയായി കഴിഞ്ഞു. 

നിർഭാഗ്യകരം എന്ന് പറയട്ടെ ഉപ്പാക്ക് കുഞ്ഞിനെ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കാണാൻ സാധിച്ചില്ല. ഉപ്പയുടെ ഓർമ്മ മുഴുവൻ ആയിട്ടും നഷ്ടപ്പെട്ടു. ഞാനും ഉപ്പയും രണ്ടു വാർഡുകളിൽ, അന്ന് രാത്രി തന്നെ ഉമ്മയുടെ അഭ്യർത്ഥന മാനിച്ചു ഡോകടർ എന്നെ റൂമിലേക്ക് മാറ്റി. ഉപ്പാക്ക് തീരെ സുഖമില്ല എന്ന് ഉമ്മ ഡോക്ടറിനോട് പറഞ്ഞു. 

നാലു ദിവസം കഴിഞ്ഞ്‌ എനിക്ക് വീട്ടിൽ പോകാൻ ഡോക്ടർ അനുവാദം തന്നു.  ഇത്തവണ എന്തായാലും ഉപ്പയെ ഒന്ന് പോയി കാണണം. ഇനി ഒരു പക്ഷെ കാണാൻ പറ്റിയില്ലെങ്കിലോ!

കുഞ്ഞിനെ ഉമ്മയുടെ കയ്യിൽ കൊടുത്തു ഉപ്പയെ കാണാൻ വെന്റിലേറ്റർന്റെ അടുത്തു പോയി.  ഉപ്പ കിടക്കുന്ന ആ കാഴ്ച എനിക്ക് സഹിക്കാൻ പറ്റിയില്ല. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. ഉപ്പയുടെ ചെറിയ താടിരോമങ്ങൾ നരചിരിക്കുന്നു. ഞാൻ മെല്ലെ ഉപ്പാ എന്ന് വിളിച്ചു, ഒരു പ്രതികരണവും ഉണ്ടായില്ല, ഒരിക്കൽ കൂടി വിളിച്ചു നോക്കി, ഇപ്പോഴും ഇല്ല. ഉപ്പയുടെ തണുത്ത കാൽപാദങ്ങൾ ഞാൻ മെല്ലെ തടവി, ഉപ്പ ഞാൻ വീട്ടിൽ പോക്കാണ് എന്ന് പറഞ്ഞു. കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണു നീര് ആരും കാണാതെ തുടച്ചുകൊണ്ട് വീട്ടിലേക്കു കുഞ്ഞിനേയും കൊണ്ട് യാത്ര തിരിച്ചു. 

ഉപ്പയുടെ നില അതീവ ഗുരുതരം ആയി കൊണ്ടിരുന്നു. ഒരു ദിവസം അതി രാവിലെ ഹോസ്പിറ്റലിൽ നിന്നും എന്റെ വല്ല്യ ഇക്കാക്ക വീട്ടിലേക്കു വിളിച്ചു, ഉപ്പാനെ കാണാൻ ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ടു വരുണ്ടോ, ഉണ്ടെങ്കിൽ വേഗം വായോ ഇനി കാണാൻ പറ്റി എന്ന് വരില്ല എന്ന് പറഞ്ഞു.

ഞങ്ങൾ പോകാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി. അപ്പോയെക്കും വീണ്ടും ഫോൺ കാൾ വന്നു, ഉപ്പ അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി നമ്മളോട് വിട

പറഞ്ഞിരിക്കുന്നു. ’ഇന്നാലി ലാഹി വാ ഇന്ന ഇലൈഹി റാജിഊൻ ‘

യാ അല്ലാഹ്

ദുഃഖം അണപൊട്ടി ഒഴുകി വീട്ടിലേക്കു എല്ലാവരും എത്തി കൊണ്ടിരിക്കുന്നു. ഒരു വശത്തു ഉപ്പയുടെ മൃത ശരീരം മറവു ചെയ്യാനുള്ള ഒരുക്കങ്ങൾ പള്ളിയിൽ നടക്കുന്നു. വീട്ടിൽ കുളിപ്പിക്കാൻ ഉള്ള ഒരുക്കങ്ങളും. കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഉപ്പയെ വീട്ടിൽ കൊണ്ട് വന്നു. ഉപ്പയുടെ ജീവനറ്റ ശരീരം വെള്ള തുണി പുതച്ചു കൊണ്ട് വീടിന്റെ ഉൾവശത്തെ ഹാളിൽ കട്ടിലിൽ കിടത്തി. ഉപ്പയുടെ മുഖത്തെ തുണി മാറ്റി ഉപ്പയെ നോക്കി. എന്റെ ദുഃഖം എനിക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. ഉപ്പാക്ക് വേണ്ടി ഞാൻ റബ്ബിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഉപ്പയുടെ എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കി കൊടുക്കണേ. അങ്ങനെ ഉപ്പയുടെ ശരീരം കുളിപ്പിച്ച് വെള്ള തുണിയിൽ തല മുതൽ പാദം വരെ പൊതിഞ്ഞു. നമസ്കാരത്തിന് എല്ലാവരും തയ്യാറായി. ഉമ്മയുടെ നേതൃത്വത്തിൽകുടുംബക്കാർ നമസ്‌കരിച്ചു, ശേഷം മറവു ചെയ്യാൻ പള്ളിയിലേക്ക് കൊണ്ട് പോകാൻ തയ്യാറാക്കി കിടത്തി.

അവസാനമായി ഒരു നോക്ക് കൂടി ഉപ്പയെ കണ്ടു ഞാൻ സലാം പറഞ്ഞു ഉപ്പയെ യാത്രയാക്കി. പള്ളിയിൽ പുറത്തു കുറച്ചു ദൂരെയുള്ള ഖബറിൽ ഉപ്പയെ മറവു ചെയ്തു. ഇന്നേക്ക് 18 വര്ഷം കഴിഞ്ഞു. ഇരുട്ട് മൂടിയ പള്ളി കാട്ടിലെ ഖബറിൽ ഞങ്ങളുടെ വരവും പ്രതീക്ഷിച്ചു ഉപ്പ കാത്തു കിടക്കുന്ന് ഉണ്ടാകും. ഉപ്പാക്ക് വേണ്ടി കൈ കുമ്പിൾ നിറയെ കണ്ണീരിൽ കുതിർന്ന പ്രാര്ഥനകൾ സമർപ്പിക്കുന്നു.

നാളെ ഉപ്പയുടെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ, എന്ന പ്രാർത്ഥനയോടെ. 

#എന്റെരചന  – ‘’ മണ്ണിനടിയിൽ മഴ കാത്തു കിടക്കുന്ന വിത്തുകളെ പോലെ ചിലർ ‘’

Post Views: 44
11
Sayara Fathima KARU KUNNATH

My Name is Sayara Fathima w/o Muhamed Ramees & have 3boys,i am from Areacode,Malappuram (dist) staying here in Fremont city California. Recently moved to Austin My fovorite hobbies are reading,writing,cooking,stitiching and love to travel & explore.

9 Comments

  1. Bindu s nair on March 15, 2025 1:41 PM

    ഇത് വാ യിച്ചപ്പോൾ എനിക്ക് എന്റെ അച്ഛനെയാണ് ഓർമ്മവന്നത് 😰😰😰

    Reply
  2. Safiya on March 6, 2025 10:45 AM

    Aameen yaa rabbal aalameen

    Reply
  3. Sayara Fathima KARU KUNNATH on March 4, 2025 10:52 AM

    Aameen ya rabbal aalameen

    Reply
  4. Sayara Fathima KARU KUNNATH on March 4, 2025 10:51 AM

    Aameen,thank you chechi

    Reply
    • Lamya on March 5, 2025 1:16 AM

      Very raw emotions Sayara.May Allah bless your father with highest level of Jannah and reunite us all there together Aameen

      Reply
  5. Smitha Poulose on March 4, 2025 10:28 AM

    ആ നല്ല ഉപ്പയേയും മോളേയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🤲

    Reply
    • Sayara Fathima KARU KUNNATH on March 4, 2025 10:49 AM

      Aameen, thank you chechi

      Reply
    • Sayara Fathima Karu Kunnath on March 5, 2025 4:50 AM

      Aameen. May allah accept all our duas

      Reply
  6. Zilzila on March 3, 2025 12:18 PM

    ഉപ്പയുടെ അവസാന ദിവസങ്ങളിൽ
    പ്രസവവും മറ്റും .. yaa allaah.. എല്ലാവർക്കും ഒരുമിച്ച് ചേരാൻ ആവട്ടെ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.