Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പ്രയാണം
  • ഗന്ധരാജൻ പൂത്തുവിടർന്നപ്പോൾ
  • കനിവിന്റെ കൂടാരം തേടുന്നവർ
  • സ്നേഹം ചാലിച്ച കണങ്ങൾ
  • നിങ്ങളെ നിങ്ങൾക്ക് നഷ്ടമാകുമ്പോൾ!
  • ഒരു ട്രെക്കിങ് അപാരത
  • നാഗനന്ദിനി നാഗയക്ഷി അധ്യായം 2
  • കുട്ടിക്കാലം ഒരു ചിത്രം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, November 19
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രയാണം
കഥ ജീവിതം പാരന്റിങ്

പ്രയാണം

By Sreekumari SNovember 18, 2026Updated:November 18, 20262 Comments6 Mins Read25 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ അടുക്കളയിലെ ചെറിയ ഗ്യാസ് സ്റ്റൗവിൽ ചായയ്ക്കുള്ള വെള്ളം തിളച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജീവിന്റെ ഫോൺ ശബ്ദിച്ചത്. ഫോണിലേക്ക് നോക്കിയപ്പോൾ മകളാണ്.

“അച്ഛാ, അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ പണം ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിട്ടുണ്ടല്ലോ. അത് എനിക്ക് ഉടനെ കിട്ടിയാൽ കൊള്ളാമായിരുന്നു. വീടിനടുത്തുള്ള പതിനഞ്ച് സെന്റ് സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ബാക്കി തുക അടയ്ക്കേണ്ട സമയമായി. പണം അത്യാവശ്യമാണ്.”

ഒരു നിമിഷം രാജീവിന് മറുപടി പറയാൻ കഴിഞ്ഞില്ല.

“ശരി മോളേ, അച്ഛൻ ശരിയാക്കാം.”

ഫോൺ സംഭാഷണം അവസാനിച്ചു.

അടുക്കളയിൽ ചായ തിളച്ചുമറിയുകയായിരുന്നു. അയാൾ സ്റ്റൗവ് ഓഫ് ചെയ്തു. ആ നിക്ഷേപമായിരുന്നു അയാളുടെ ആകെയുള്ള സമ്പാദ്യം. അതിന്റെ പലിശകൊണ്ടാണ് ഇത്രയും നാൾ ജീവിതം മുന്നോട്ടുപോയിരുന്നത്. അതും എടുത്തുകൊടുത്താൽ പിന്നെ മുന്നിലുള്ളത് മാസം മൂവായിരം രൂപ വാടക കിട്ടുന്ന ചെറിയൊരു വീട് മാത്രം.

അന്ന് രാത്രി രാജീവിന് ഉറങ്ങാൻ കഴിഞ്ഞില്ല. മകളുടെ ആവശ്യം നിറവേറ്റണം. അതുമാത്രമായിരുന്നു അയാളുടെ ചിന്ത.

പിറ്റേന്ന് രാവിലെ ബാങ്കിലെത്തി പണം പിൻവലിച്ച് മകളുടെ വീട്ടിലെത്തി അവളെ ഏൽപ്പിച്ചു. മകളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അയാൾക്ക് സമാധാനമായി.

“അച്ഛൻ വന്നിട്ട് ചായ പോലും കുടിക്കാതെ പോകുകയാണോ?”

“വേണ്ട മോളേ, അച്ഛന് തിരക്കുണ്ട്. പിന്നെ വരാം.”

തിരികെ വീട്ടിലെത്തിയ രാജീവ് ഉമ്മറത്തെ ചാരുകസേരയിൽ കണ്ണുകളടച്ച് കിടന്നു. മനസ്സ് വർഷങ്ങൾക്കു പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു.

അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും ഒരു ചേച്ചിയും അടങ്ങുന്ന വലിയ കുടുംബമായിരുന്നു രാജീവിന്റേത്. ചേച്ചിയെ നേരത്തെ വിവാഹം കഴിച്ചയച്ചു. ചേട്ടന്മാർ കുടുംബസമേതം വിദേശത്തായിരുന്നു. പ്രായമായ അമ്മയുടെ കാര്യങ്ങൾ നോക്കാൻ പിന്നീട് രാജീവ് മാത്രമായി.

“മോനേ, നീയൊന്ന് ജോലിക്ക് പോയിട്ട് വാ. എന്റെ കാര്യമോർത്ത് നീ എപ്പോഴും വീട്ടിലിരിക്കേണ്ട.”

കിടപ്പിലായ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ രാജീവ് ചിരിക്കും.

“എന്റെ അമ്മയെ നോക്കാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. അതൊക്കെ ഞാൻ ചെയ്തോളാം.”

അമ്മയെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും മരുന്നുകൾ കൃത്യസമയത്ത് നൽകാനും അയാൾക്ക് മടിയുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് രാജീവിന്റെ ജീവിതത്തിലേക്ക് രാധിക കടന്നുവന്നത്. ശാന്തസ്വഭാവവും സ്നേഹവുമുള്ള പെൺകുട്ടി. വളരെ പെട്ടെന്നുതന്നെ അവൾ ആ വീട്ടിലെ ഒരംഗമായി.

അമ്മയുടെ അവസാന നാളുകളിൽ രാധികയുടെ പരിചരണം വലിയ ആശ്വാസമായിരുന്നു.

“മോളേ, നീ വന്നതുകൊണ്ട് എനിക്കൊരു സമാധാനമായി. ഇവൻ എന്നെ നോക്കി എത്ര കഷ്ടപ്പെടുന്നു?”
രാധിക ചിരിച്ചുകൊണ്ട് പറഞ്ഞു
“അമ്മ അങ്ങനെ ഒന്നും പറയണ്ട. എനിക്കും അമ്മയില്ലേ?”

അധികം വൈകാതെ അമ്മ യാത്രയായി. ആ വീട്ടിലെ സങ്കടങ്ങൾക്കിടയിലേക്ക് പുതിയൊരു സന്തോഷമായി രാധികയുടെ ഗർഭവാർത്തയെത്തി.

എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

പ്രസവത്തോടെ രാധികയുടെ ശരീരത്തിന്റെ ഒരുവശം തളർന്നു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥ. അമ്മയായതിന്റെ സന്തോഷം അനുഭവിക്കേണ്ട സമയത്ത് അവൾ കിടക്കയിൽ തളർന്നുപോയി.

കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും കഴിയാതെ വന്നപ്പോൾ രാജീവ് രാധികയുടെ മുലപ്പാൽ പിഴിഞ്ഞെടുത്ത് കുപ്പിയിലാക്കി കുഞ്ഞിന് കൊടുത്തു. അവളെ കുളിപ്പിച്ചും ഭക്ഷണം നൽകിയുമെല്ലാം അയാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയി.

ഒരു ദിവസം രാധിക കണ്ണുനിറച്ച് ചോദിച്ചു.

“ചേട്ടാ, ഞാൻ കാരണം ചേട്ടന്റെ ജീവിതം തന്നെ ഇല്ലാതായല്ലോ. എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ.”

“നീ എന്തിനാ അങ്ങനെ പറയുന്നത്? നീയും നമ്മുടെ മോളും അല്ലേ എന്റെ ജീവിതം. നീ എനിക്ക് ഒരു സുന്ദരിക്കുട്ടിയെ തന്നില്ലേ? അതിനപ്പുറം എനിക്കെന്താണ് വേണ്ടത്?”

സ്വന്തം ജോലിയും വരുമാനവും ഉപേക്ഷിക്കേണ്ടിവന്നെങ്കിലും രാജീവ് തളർന്നില്ല. രാധികയുടെ പേരിലുണ്ടായിരുന്ന കുറച്ച് സ്ഥലം വിറ്റ് കിട്ടിയ പണം ബാങ്കിൽ നിക്ഷേപിച്ചു. അതിന്റെ പലിശയും ചെറിയ ഇലക്ട്രിക് ജോലികളിൽനിന്ന് കിട്ടുന്ന വരുമാനവും കൊണ്ടായിരുന്നു ജീവിതം.

മകൾ വളർന്നു. അവൾക്ക് അച്ഛനും അമ്മയുമായി രാജീവ് മാറി.

മുടി ചീകിക്കെട്ടിക്കൊടുക്കുന്നതും സ്കൂളിൽ കൊണ്ടുപോകുന്നതും അവൾക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നതുമെല്ലാം അയാൾ സന്തോഷത്തോടെ ചെയ്തു.

തോട്ടിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് കറിവെച്ചും വറുത്തും രാധികയ്ക്കും മകൾക്കും കൊടുക്കും. നല്ലൊരു പാചകക്കാരൻ കൂടിയായിരുന്നു രാജീവ്.

“അച്ഛാ, നാളെ നമുക്ക് ബീച്ചിൽ പോകണം.”

“അതിനെന്താ, എന്റെ മോള് എവിടെ പോകണമെന്ന് പറഞ്ഞാലും അച്ഛൻ കൊണ്ടുപോകുമല്ലോ.”

അടുത്ത വീട്ടിലെ നാണിവല്യമ്മയെ രാധികയെ ഏൽപ്പിച്ചായിരുന്നു അയാൾ മകളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുത്തിരുന്നത്.

മകൾക്ക് പതിമൂന്ന് വയസ്സായപ്പോഴേക്കും രാധിക ആ ദുരിതജീവിതത്തിൽനിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു.

അതിനുശേഷം രാജീവിന്റെ ലോകത്തിൽ മകൾ മാത്രമായി.

കാലം കടന്നുപോയി. മകൾ പഠനം പൂർത്തിയാക്കി. പട്ടണത്തിലെ വലിയൊരു ബിസിനസ് കുടുംബത്തിലേക്ക് അവളെ വിവാഹം കഴിച്ചയച്ചു.

“അച്ഛാ, ഇനി അച്ഛൻ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട. ഞാൻ ഇടയ്ക്കിടെ വരാം.”

മകളുടെ വാക്കുകൾ കേട്ട് രാജീവ് സന്തോഷിച്ചു.

വിവാഹശേഷം മകൾ ഭർത്താവിന്റെ ബിസിനസ് കാര്യങ്ങളിൽ സജീവമായി. പതുക്കെ ഫോൺവിളികൾ കുറഞ്ഞു. വീട്ടിലേക്കുള്ള വരവുകളും കുറഞ്ഞു. അച്ഛന്റെ ആവശ്യങ്ങൾ ചോദിച്ചറിയാൻ പോലും അവൾക്ക് സമയമില്ലാതായി.

എങ്കിലും രാജീവിന് പരാതിയുണ്ടായിരുന്നില്ല. മകളുടെ ജീവിതം ഭദ്രമായല്ലോ എന്നായിരുന്നു അയാളുടെ ആശ്വാസം.

പക്ഷേ സാമ്പത്തികമായി അയാൾ പതുക്കെ തകർന്നുകൊണ്ടിരുന്നു.

രാഷ്ട്രീയരംഗത്തെ ചില സൗഹൃദങ്ങൾ വഴി ഇടയ്ക്കിടെ കിട്ടുന്ന സഹായമായിരുന്നു ഒരു ആശ്വാസം. വൈകുന്നേരങ്ങളിൽ ചില സുഹൃത്തുക്കൾ വീട്ടിലെത്തും. നാട്ടുകാര്യങ്ങളും രാഷ്ട്രീയവുമൊക്കെ പറഞ്ഞ് കുറച്ചുനേരം ചെലവഴിക്കും.

അങ്ങനെയിരിക്കെ പഴയ സുഹൃത്ത് ബാലചന്ദ്രൻ ഒരുദിവസം രാജീവിനെ കാണാനെത്തി.

“രാജീവേ, നീ ഇങ്ങനെ എത്രകാലം കഴിയും? നിനക്കൊരു സ്ഥിരവരുമാനം വേണ്ടേ?”

“എന്തു ചെയ്യാനാ ബാലേട്ടാ, ഇപ്പോൾ കിട്ടുന്നതുകൊണ്ട് അങ്ങനെയൊക്കെ പോകുന്നു.”

“എന്റെ ഒരു സുഹൃത്തിന് റിസോർട്ടുണ്ട്. അവിടെ മാനേജരുടെ ഒഴിവുണ്ട്. നീയൊന്ന് പോയി നോക്ക്. നിനക്ക് അത് ചെയ്യാൻ കഴിയും.”

അങ്ങനെ രാജീവ് റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചു.

കിട്ടുന്ന ശമ്പളത്തിൽനിന്ന് നല്ലൊരു ഭാഗം മകൾക്ക് അയച്ചുകൊടുക്കും. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ മകളുടെ വീട്ടിലെത്തി അവളെയും കൊച്ചുമക്കളെയും കണ്ടുമടങ്ങും.

ഒരിക്കൽ ബാലചന്ദ്രൻ ചോദിച്ചു.

“എന്തിനാടാ നീ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസ മുഴുവൻ അവിടെ കൊണ്ടുപോയി കൊടുക്കുന്നത്? അവൾക്കിപ്പോൾ സ്വന്തമായി കുടുംബമില്ലേ? വരുമാനവുമുണ്ടല്ലോ.”

“എന്റെ മോളല്ലേ ബാലേട്ടാ. അവൾക്കൊരു ആവശ്യം വരുമ്പോൾ ഞാൻ എങ്ങനെയാ കൊടുക്കാതിരിക്കുക?”

രാജീവിന്റെ മറുപടി കേട്ട് ബാലചന്ദ്രൻ പിന്നീട് ഒന്നും പറഞ്ഞില്ല.

ഒരു ഓണക്കാലത്തായിരുന്നു രാജീവിന്റെ മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കിയ സംഭവം നടന്നത്.

മകളുടെ വീട്ടിൽ ഓണാഘോഷം തകൃതിയായി നടക്കുകയായിരുന്നു. രാജീവ് മകളുടെ അമ്മായിയമ്മയെ സദ്യയൊരുക്കാൻ സഹായിക്കുകയായിരുന്നു.

“അച്ഛാ, ആ പായസം ഒക്കെ റെഡിയായോ ഒന്ന് എടുത്തുവെക്കാമോ?”

“ദാ, എടുത്തുവെച്ചു മോളേ.”

കൈയും കഴുകി ഹാളിലേക്ക് ചെന്നപ്പോൾ മകൾ എല്ലാവർക്കും ഓണക്കോടി നൽകുകയാണ്.

അമ്മായിയച്ഛന് ടീഷർട്ട്, അമ്മായിയമ്മയ്ക്ക് സാരി, അനിയന് ഷർട്ട്, അനിയത്തിക്ക് ചുരിദാർ, ഭർത്താവിന് ഷർട്ട്. കൊച്ചുമക്കൾക്കുള്ള വസ്ത്രങ്ങളും ഓരോന്നായി നൽകി.

“അമ്മേ, ഈ സാരി നന്നായിട്ടുണ്ടോ?”

“നല്ല ഭംഗിയുണ്ട് മോളേ.”

എല്ലാവരും സന്തോഷത്തോടെ വസ്ത്രങ്ങൾ സ്വീകരിക്കുന്നത് രാജീവ് നോക്കിനിന്നു. ആ കൂട്ടത്തിൽ തനിക്കായി ഒരു തുണിക്കഷണം പോലുമില്ലെന്ന കാര്യം അയാൾ അപ്പോഴാണ് തിരിച്ചറിഞ്ഞത്. അച്ഛൻ എപ്പോഴും വെള്ള ഷർട്ട് അല്ലെ ഇടുന്നത് അത് ധാരാളം അച്ഛന് ഉണ്ടല്ലോ? അതാണ് മേടിക്കാതിരുന്നത്. എത്രയുണ്ടെങ്കിലും ഓണക്കോടി മക്കളുടെ കയ്യിൽ നിന്ന് കിട്ടുന്നത് ഒരു സന്തോഷം അല്ലേ.

ഒന്നും പറയാതെ മുഖത്ത് ഒരു ചിരി വരുത്തി പതുക്കെ അവിടെനിന്ന് മാറി.

ഊണുകഴിഞ്ഞ് ബാലചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴാണ് ഉള്ളിൽ അടക്കിവെച്ചിരുന്ന സങ്കടം പുറത്തുവന്നത്.

“എല്ലാവർക്കും വാങ്ങിയിരുന്നു ബാലേട്ടാ… എനിക്കുമാത്രം ഒന്നുമില്ലായിരുന്നു.”

രാജീവ് വാക്കുകൾ പൂർത്തിയാക്കാനാകാതെ നിർത്തി.

“ഞാൻ അവളുടെ അച്ഛനല്ലേ ബാലേട്ടാ?”

അയാളുടെ കണ്ണുകൾ നിറഞ്ഞു.

അത് കേട്ട് ബാലചന്ദ്രന്റെ ഭാര്യ ഗായത്രിക്കും സങ്കടമായി.

“ഇനിയും നീ എന്തിനാടാ രാജീവേ അവിടെ പോയി ഇങ്ങനെ അപമാനം സഹിക്കുന്നത്? നിനക്കും ഒരു മനസ്സില്ലേ? നിന്റെ ജീവിതം മുഴുവൻ അവൾക്കുവേണ്ടി മാറ്റിവെച്ചതല്ലേ? എത്രയോ തവണ ഞങ്ങൾ പറഞ്ഞു രണ്ടാമതൊരു വിവാഹം കഴിക്കാൻ. അതിനും നീ തയ്യാറായില്ലല്ലോ.”

രാജീവ് ഒന്നും മിണ്ടിയില്ല.

അന്ന് വൈകുന്നേരം തന്നെ അയാൾ റിസോർട്ടിലേക്ക് മടങ്ങിപ്പോയി.

റിസോർട്ടിലെ ചെറിയ മുറിയിൽ കിടക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൾ സ്വന്തമായി ഒരു വീട് പണിയുമ്പോൾ തനിക്കായി ഒരു മുറി പണിയുമെന്ന് അവൾ പറഞ്ഞിരുന്നു. ആ വാക്കിലായിരുന്നു അയാളുടെ പ്രതീക്ഷ മുഴുവൻ.

വർഷങ്ങൾക്കുശേഷം മകൾ വീടുപണി തുടങ്ങി.

ഒരിക്കൽ രാജീവ് മകളുടെ കൂടെ വീടുപണി കാണാനെത്തി.

“അച്ഛാ, ഇതാണ് ഞങ്ങളുടെ മുറി. അത് കുഞ്ഞുങ്ങൾക്കുള്ളതാണ്. വടക്കുഭാഗത്തുള്ള ഈ ചെറിയ മുറിയാണ് അച്ഛന്റേത്.”

രാജീവിന്റെ കണ്ണുകൾ നിറഞ്ഞു.

“എനിക്കൊരു മുറി നീ മാറ്റിവെച്ചല്ലോ മോളേ. അതുമതി.”

പ്രായമാകുമ്പോൾ ജോലി ചെയ്യാൻ കഴിയാതായാൽ മകളുടെ വീട്ടിൽ വിശ്രമിക്കാമല്ലോ എന്നായിരുന്നു അയാളുടെ സന്തോഷം.

എന്നാൽ പിന്നീട് എപ്പോഴോ അറിഞ്ഞു, ആ വീട് ഭർത്താവിന്റെ അനിയന് എഴുതിക്കൊടുത്ത് അവർ മറ്റൊരു ചെറിയ വീട്ടിലേക്ക് മാറിയെന്ന്.

തനിക്കായി പറഞ്ഞുവെച്ച മുറിയും അയാൾക്ക് അന്യമായി.

റിസോർട്ടിലെ ജോലി തുടരുന്നതിനിടയിൽ പ്രായം രാജീവിന്റെ ശരീരത്തെയും തളർത്തിത്തുടങ്ങി. പഴയതുപോലെ ഓടിനടക്കാനോ ജോലികൾ ചെയ്യാനോ കഴിയാതായി. ഒടുവിൽ അവിടെനിന്നും പിരിയേണ്ടിവന്നു.

ജീവിതം വീണ്ടും ഒരു ചെറിയ വീട്ടിലേക്ക് ഒതുങ്ങി.

അതിനിടയിൽ ബാലചന്ദ്രനും ഗായത്രിയും മകനോടൊപ്പം ജോലിസ്ഥലത്തേക്ക് പോയി. ഇടയ്ക്കൊക്കെ വിളിച്ച് രാജീവിന്റെ വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. പിന്നീട് ആ വിളികളും നിലച്ചു.

കുറെക്കാലത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ബാലചന്ദ്രൻ രാജീവിനെ അന്വേഷിച്ച് മകളുടെ വീട്ടിലെത്തി.

“മോളേ, അച്ഛൻ എവിടെയാ?”

“അച്ഛൻ എന്നോട് പിണങ്ങിയിരിക്കുകയാണ്. എന്നെ കാണാൻ വരാറില്ല.”

അവളുടെ മറുപടി കേട്ട് ബാലചന്ദ്രന് അത്ഭുതമായി.

“നീ ഇടയ്ക്കൊക്കെ അച്ഛനെ കാണാൻ പോകാറില്ലേ?”

“ഇവിടെ കുറച്ച് തിരക്കുകളൊക്കെയുണ്ട് അങ്കിളേ.”

കൂടുതൽ ഒന്നും ചോദിക്കാതെ അയാൾ അവിടെനിന്നിറങ്ങി. ചില സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് രാജീവ് നഗരത്തിലെ ഒരു അഭയകേന്ദ്രത്തിലാണെന്നറിഞ്ഞത്.

ബാലചന്ദ്രനും ഗായത്രിയും അവിടെയെത്തി.

മറ്റു അന്തേവാസികളോടൊപ്പം വരാന്തയിലിരുന്ന് സംസാരിക്കുകയായിരുന്നു രാജീവ്. പഴയതുപോലെ ചിരിയും തമാശയും പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കുന്നു.

“രാജീവേ…”

വിളികേട്ട് അയാൾ തിരിഞ്ഞുനോക്കി.

“ഇതാരാ… ബാലേട്ടനോ! എത്ര നാളായി കണ്ടിട്ട്!”

രാജീവ് അടുത്തേക്ക് വന്നു.

“നീ എന്താണ് ഇവിടെ?”

“അതൊരു നീണ്ട കഥയാ ബാലേട്ടാ. ഇപ്പോൾ ഇവിടെ ഞാൻ സന്തോഷമായിട്ടാ കഴിയുന്നത്. കുറേ നല്ല സുഹൃത്തുക്കളുണ്ട്. സംസാരിക്കാനും സമയം പോകാനും ആളുകളുണ്ട്. നല്ല ഭക്ഷണവും കിട്ടും. എന്തായാലും എനിക്കിവിടെ ഒരു ബുദ്ധിമുട്ടുമില്ല.”

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

എങ്കിലും ആ ചിരിയുടെ പിന്നിൽ എവിടെയോ ഒരു വേദന ഒളിഞ്ഞിരിക്കുന്നതായി ബാലചന്ദ്രന് തോന്നി.

“നിനക്ക് മകളുടെ അടുത്തേക്ക് പോയിക്കൂടായിരുന്നോ?”

രാജീവ് ഒരു നിമിഷം മൗനമായി.

“അവൾക്ക് അവളുടേതായ തിരക്കുകളുണ്ട് ബാലേട്ടാ. ഞാനെന്തിനാ അവളെ ബുദ്ധിമുട്ടിക്കുന്നത്? അവൾ സന്തോഷത്തോടെ ജീവിക്കട്ടെ.”

പിന്നീട് അവിടെയുള്ള അന്തേവാസികളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും രാജീവ് വാതോരാതെ സംസാരിച്ചു.

യാത്ര പറഞ്ഞിറങ്ങുമ്പോഴും അയാളുടെ മുഖത്ത് അതേ ചിരിയുണ്ടായിരുന്നു.

മടങ്ങുമ്പോൾ ഗായത്രി പതുക്കെ പറഞ്ഞു.

“ഇങ്ങനെയൊരു കാഴ്ച കാണേണ്ടിവന്നല്ലോ ബാലേട്ടാ. ആ കുട്ടിക്ക് അച്ഛനോട് ഒരൽപ്പം കനിവില്ലാതായിപ്പോയല്ലോ.”

ബാലചന്ദ്രൻ ഒന്നും പറഞ്ഞില്ല.

അയാളുടെ മനസ്സിൽ അപ്പോഴും രാജീവിന്റെ ആ ചോദ്യമായിരുന്നു.

ഞാൻ അവളുടെ അച്ഛനല്ലേ ബാലേട്ടാ?

ജീവിതകാലം മുഴുവൻ മറ്റുള്ളവർക്കായി കരുതിവെച്ച ഒരാൾക്ക് ഒടുവിൽ സ്വന്തം ജീവിതത്തിൽനിന്ന് നഷ്ടപ്പെട്ടത് ഒരു വീടായിരുന്നില്ല. ചേർത്തുപിടിക്കാൻ ഒരു മനസ്സായിരുന്നു.

രാജീവ് അപ്പോഴും വരാന്തയിലിരുന്ന് പുതിയൊരു സുഹൃത്തിനോട് എന്തോ പറഞ്ഞ്ല ചിരിക്കുകയായിരുന്നു.

ആ ചിരി കണ്ടപ്പോൾ ബാലചന്ദ്രന്റെ മനസ്സിൽ വീണ്ടും ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ.

ഇത്രയേറെ സ്നേഹിച്ച ഒരു അച്ഛനെ എങ്ങനെ ആ കുട്ടിക്ക് മറക്കാൻ കഴിഞ്ഞു? ഒരുപക്ഷേ അവളുടെ തിരക്കുകൾക്കിടയിൽ അച്ഛൻ എന്ന ബന്ധത്തിന്റെ വില അവൾ തിരിച്ചറിയാതെ പോയതായിരിക്കാം. അല്ലെങ്കിൽ സ്നേഹിച്ചവരുടെ സ്നേഹം തിരിച്ചറിയാനുള്ള മനസ്സ് അവൾക്ക് നഷ്ടപ്പെട്ടതായിരിക്കാം.

ബാലചന്ദ്രൻ ഒരിക്കൽക്കൂടി രാജീവിനെ നിറകണ്ണുകളോടെ തിരിഞ്ഞുനോക്കി…..

വിഷയം : കനിവ്

2
Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

2 Comments

  1. Sreekumary on November 18, 2026 10:55 PM

    നന്ദി ജോയ്സ് . സ്നേഹം.

    Reply
  2. Joyce Varghese on November 18, 2026 9:54 PM

    ഹൃദയസ്പർശിയായ കഥ. ഒരു ജീവിതം മുഴുവൻ മകൾക്കു വേണ്ടി മാറ്റി വെച്ചിട്ടും ഒന്നു ചേർത്തു പിടിക്കാനുള്ള കനിവ് കാണിക്കാത്ത മകൾ. പലയിടത്തും അങ്ങനെയുള്ള മക്കളുണ്ട്. നന്നായി അവതരിപ്പിച്ചു. 👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.