ഓരോ വ്യക്തികളുടെയും ആദ്യരാത്രികൾ വ്യത്യസ്തങ്ങളായിരിക്കും. ചിലതു സന്തോഷം ഉളവാക്കുന്നതും ചിലത് ഓർത്തിരിക്കാൻ എന്തെങ്കിലും തമാശകൾ നിറഞ്ഞതും ആയിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായി മാറും ചിലത്. അതുപോലെ ഒരു ആദ്യരാത്രിയാണ് ഇത്. മഹേശ്വറിന്റയും സൗമ്യയുടെയും പ്രണയത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും കഥ. സൗമ്യ ഒരു സ്കൂൾ അധ്യാപികയാണ്. മഹേശ്വർ ബോംബെയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ. ഒരിക്കൽ സൗമ്യ സ്കൂളിൽ നിന്നും വീട്ടിലേക്കുവരും വഴി വളരെ കാലങ്ങൾക്കു ശേഷം മഹേശ്വരറിനെ കാണാനിടയായി. സൗമ്യയ്ക്ക് ആളെ ഒട്ടും തന്നെ പിടികിട്ടിയില്ല. പക്ഷേ മഹേശ്വറിനു സൗമ്യയെ കണ്ടപ്പോൾ തന്നെ മനസ്സിലായി. തന്നെ സ്കൂളിൽ പഠിപ്പിച്ച മാധവൻ മാഷിൻ്റെ മകളാണന്ന്. സൗമ്യ അടുത്തെത്തിയതും അയാൾ ചോദിച്ചു. സുഖം തന്നെയല്ലേ? ആളെ മനസ്സിലാകാതെ അവൾ സൂക്ഷിച്ചുനോക്കി. ഞാൻ തെക്കേടത്ത് മഹേശ്വർ സരോജിനിയമ്മ ടീച്ചറിടന്റെ മകൻ. സൗമ്യ അതിശയത്തോടു ചോദിച്ചു. എത്ര നാളായി കണ്ടിട്ടു ആളെ കണ്ടിട്ടു ഒട്ടും മനസ്സിലായില്ല. ആകെ മാറിപ്പോയല്ലോ പഴയ ആളെയല്ല. ശരിക്കും മാറിപ്പോയിരിക്കുന്നു. എനിക്ക്…
Author: Sreekumari S
ഉച്ച മയക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ അടുക്കളപ്പുറത്തു അമ്മയോടു ആരോ നിർത്താതെ സംസാരിക്കുന്നു. അങ്ങോട്ടു ചെന്നപ്പോൾ കണ്ടതു അമ്മയുടെ നാട്ടുകാരിയായ ജാനകി അവരു. മുട്ടിനു താഴെവരെ മാത്രം നീളമുള്ള ചെറിയ ഒരു കൈലി മുണ്ടും റുക്കയും വേഷം. തീരെ മെലിഞ്ഞ ശരീരപ്രകൃതിയാണു ജാനകി അവരുടെ. എലി വാലുപോലെയുള്ള തലമുടി ചുറ്റി മുകളിൽ പിടിച്ചു കെട്ടി വെച്ചിരിക്കുന്നു. ഓരോ സംസാരത്തിനും മുടി എലിയുടെ വാലുപോലെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അത് കാണാൻ നല്ല രസം. പണ്ടേ എനിക്കു അവരുടെ സംസാരരീതി വലിയ ഇഷ്ടമായിരുന്നു. ആനയുടെ കണ്ണു പോലെ ചെറിയ കണ്ണും വിടർന്ന മൂക്കും. രണ്ടു മൂക്കിൻ്റെ യും രണ്ടുവശത്തു ചെറിയ രണ്ടു മൂക്കുത്തിയും. ചിരിക്കുമ്പോൾ മുറക്കാൻ കറയുള്ള പല്ലുകളും എല്ലാം എനിക്കിഷ്ടം. എന്നെ കണ്ടതും ചാടി എഴുന്നേറ്റു. തമ്പ്രാൻകുട്ടി ഇവിടെ ഉണ്ടായിരുന്നോ? എത്ര നാളായി കണ്ടിട്ടു പണ്ടൊക്കെ വരുമ്പോൾ മുറുക്കത്തിനു പൈസ തരുമായിരുന്നു. തമ്പ്രാട്ടിയുടെ പുളിശ്ശേരിയും സാമ്പാറും അവിയലും ഓലനും അച്ചറും തോരനും രണ്ടുകൂട്ടം പായസവും…
ലോകം മുഴുവനും ഡിജിറ്റൽ ആയിരിക്കുന്നു. പുസ്തകങ്ങളില്ല കത്തുകൾ ഇല്ല ഒപ്പുകളില്ല. ജനിക്കുന്ന കുഞ്ഞിനു പോലും ഡിജിറ്റൽ ഐഡി മാത്രമാണ് ഉള്ളത്. മനുഷ്യരുടെ ഓർമ്മകൾ പോലും ക്ലൗഡിൽ സൂക്ഷിക്കുന്ന കാലം. പഴയകാലത്തെ ആളുകളുടെ സന്തോഷവും സങ്കടവും പ്രണയവും കാത്തിരിപ്പും എല്ലാം വഹിച്ചിരുന്നത് കത്തുകളിൽ കൂടെ ആയിരുന്നു. ആ കത്ത് എന്താണെന്ന് പോലും പുതുതലമുറയ്ക്ക് അറിയില്ല. അതൊക്കെ അറിയുമ്പോൾ തന്നെ അവർക്ക് അത്ഭുതമാണ്. ഡിജിറ്റൽ ലോകത്തിനിടയിൽ നഷ്ടപ്പെട്ടുപോയ മനുഷ്യസ്പർശം തിരികെ കൊണ്ടുവരാൻ ഈ പുതുതലമുറയ്ക്ക് കഴിയുമോ എന്ന് അറിയില്ല. കത്ത് വായിക്കുമ്പോൾ കിട്ടുന്ന സന്തോഷവും സുഖവും ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പവുമൊന്നും ഡിജിറ്റൽലോകത്ത് കിട്ടില്ല. അങ്ങനെയിരിക്കെ ഒരു നാൾ ഡിജിറ്റൽ ഇല്ലാതായി. രാവിലെ 5 മണിക്ക് ഉണർന്ന ഉടനെതന്നെ ശാന്തേച്ചി ഫോണിൽ വാട്സ്ആപ്പ് തുറക്കാൻ നോക്കി. “അയ്യോ…. ഇതെന്തുപറ്റി?” ശാന്തേച്ചി ഉച്ചത്തിൽ വിളിച്ചു. “രാമേട്ടാ രാമേട്ടാ” ഭർത്താവ് ചാടി എഴുന്നേറ്റു, “എന്തുപറ്റി കള്ളനോ മറ്റോ…” “അല്ല അതിനേക്കാൾ വലുത്. വാട്സ്ആപ്പ് കിട്ടുന്നില്ല. ” ഉടുമുണ്ട് കിട്ടാതെ…
കൊയ്ത്തു കഴിഞ്ഞ് നെൽവയലുകൾ കണ്ണെത്താ ദൂരം പടർന്നു കിടക്കുന്നു. ബാക്കി വന്ന നെൽക്കതിർ കൊത്തിപ്പെറുക്കുന്ന പ്രാവിൻ കൂട്ടങ്ങളും തത്ത കൂട്ടങ്ങളും. പുലയക്കിടാക്കൾ പാടത്ത് തലപ്പന്തുകളിച്ചും നെല്ല് പെറുക്കി കൂട്ടിയും ആർത്തുല്ലസിക്കുന്നു. അകലെ ചക്രവാള സൂര്യൻ അസ്തമിക്കാറാകുന്നു. നീലി പുലയി കിടാത്തിയും കൂട്ടുകാരും ചതുര കുളത്തിൽ നീന്തി കുളിക്കുന്നു. പാടത്തിനക്കരെ നാഗക്കാവിൽ കളമെഴുത്തും പാട്ടും നടക്കുന്നു. അതിനു പോകാനായി അവർ ശുദ്ധം വരുത്തുകയാണ്. ഗ്രാമത്തിന്റെ അറ്റത്തുള്ള മൺവീട്ടിൽ നീലിക്കിടാത്തി വളർന്നുവരുന്നു. പുലർച്ചെ മൂടൽ മഞ്ഞിന്റെ കുളിരേറ്റു വാങ്ങി നീലിയുടെ അച്ഛൻ ചെറുക്കൻ പുലയൻ പാടത്ത് പണിക്കായി മൺവെട്ടിയും തൂമ്പയുമായി ഇറങ്ങും. കൃഷ്ണനുണ്ണി തമ്പ്രാന്റെ പാടത്ത് പണിക്കു പോകാൻ ചെറുക്കന് വലിയ താല്പര്യമാണ്. തമ്പ്രാനും ചെറുക്കനുമായി അങ്ങനെ ഒരു ആത്മബന്ധമാണുള്ളത്. ആദ്യകാലത്ത് ഈ നാട്ടിൽ ഭാര്യയും മക്കളുമായി എത്തിയപ്പോൾ ഇരു കൈകളും നീട്ടി സ്വീകരിച്ചത് തമ്പ്രാനും തമ്പ്രാട്ടിയുമായിരുന്നു. അവരുടെ കുട്ടികളെപ്പോലെ തന്നെ ചെറുക്കന്റെ കുട്ടികളെയും അവർ സ്നേഹിച്ചിരുന്നു. ചെറുക്കനും കുടുംബത്തിനും താമസിക്കാനായി സ്ഥലവും ഒരു…
പഴക്കമേറിയ ഒരു മനയായിരുന്നു മംഗലത്ത് മന. അവിടെ ഗോവിന്ദൻ നമ്പൂതിരിയും അവരുടെ സഹോദരി സരസ്വതി അന്തർജ്ജനവും അദ്ദേഹത്തിൻ്റെ പത്നി ലളിതമ്മയും ആയിരുന്നു താമസിച്ചിരുന്നത്. ചുറ്റും തെങ്ങും തോപ്പുകൾ പച്ചനിറത്തിൽ തലയാട്ടുന്ന നെൽപ്പാടങ്ങൾ. മഴക്കാലത്ത് മുറ്റത്തെ കൽപ്പടവുകളിൽ പായൽ പിടിക്കും. അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പച്ചപ്പായൽ ചുരണ്ടിയെടുത്ത് കളിക്കാനായി കുട്ടികൾ ധാരാളമായി അവിടെ എത്തുമായിരുന്നു. വേനൽ കാലങ്ങളിൽ മാവിൻചുവട്ടിൽ കളിക്കാനായി അയൽപക്കത്തുള്ള കുട്ടികൾ എത്തിയിരുന്നു. ആ വീട്ടിൽ സഹോദരങ്ങളായ ഗോവിന്ദൻ്റെ മകൾ സിന്ധുവും സരസ്വതിയുടെ മകൻ ഗോപനും രണ്ടു കുട്ടികളും വീട്ടിൽ ഒന്നിച്ചു കളിച്ചു വളർന്നു. ഗോപന് സിന്ധുവിനെക്കാൾ രണ്ടു വയസ്സ് മൂപ്പ്. അവർ ഒരുമിച്ച് സ്കൂളിൽ പോയി ഒരുമിച്ചിരുന്ന് പഠിച്ചു. ഉത്സവങ്ങളൊക്കെ അവർ ഒന്നിച്ചായിരുന്നു ആഘോഷിച്ചിരുന്നത്. “ഗോപാ ; നിനക്കുള്ള പെണ്ണ് വേറെ എവിടെയും അന്വേഷിക്കേണ്ട നമ്മുടെ സിന്ധു തന്നെ മതി അല്ലേ?” അമ്മായി ലളിതമ്മ ചിരിച്ചുകൊണ്ട് പറയുമ്പോൾ ഗോപന്റെ മുഖത്ത് നാണം വരും. ആ കളിയാക്കലുകളിൽ അറിയാതെ തന്നെ സിന്ധു അവൻ്റെ…
ഗ്രാമത്തിൽ തലയെടുപ്പോട് കൂടി നിൽക്കുന്ന ഒരു നാല്കെട്ട്. പടുകൂറ്റൻ മാവുകളും ആഞ്ഞിലിയും പ്ലാവുകളും എല്ലാം നിറഞ്ഞുനിൽക്കുന്ന തൊടി. കാലത്തിൻ്റെ പഴക്കം ചെന്ന ചുവന്ന ഓടുമേഞ്ഞ മേൽക്കൂരയും മഴയും വെയിലും കൊണ്ട് മങ്ങിയ മരത്തൂണുകളും ആ വീടിൻ്റെ പഴക്കം വിളിച്ചോതി. നാലുവശവും മുറികളാൽ ചുറ്റപ്പെട്ട നാലുകെട്ട്. മഴക്കാലത്ത് ആകാശത്തിൽ നിന്നും വീഴുന്ന മഴത്തുള്ളികൾ നേരെ നടുമുറ്റത്ത് വീഴുന്നു. അത് ഒരു ചെറിയ കുളം പോലെ തളം കെട്ടി കിടക്കും. രാവിലെ സൂര്യപ്രകാശം സ്വർണ്ണ നൂലുകൾ പോലെ നിലത്ത് പരന്നുകിടക്കും. ആ വീടിൻ്റെ മരവാതിലുകളും പഴക്കം ചെന്ന പിച്ചള പൂട്ടുകളും ചുമരുകളിൽ തൂക്കിയ പഴയ ഫോട്ടോകളും മങ്ങലേറ്റ കുടുംബചിത്രങ്ങൾ ഇവയെല്ലാം ആ വീടിൻ്റെ പഴക്കം എടുത്ത് കാണിക്കുന്നു. അടുക്കളയിൽ നിന്നും എപ്പോഴും പലഹാരങ്ങളുടെയും മറ്റ് ആഹാരപദാർത്ഥങ്ങളുടെയും സുഗന്ധംപരക്കും. ഒരറ്റത്ത് കാറ്റിലാടുന്ന ഒരു ഊഞ്ഞാൽ ഉണ്ടായിരുന്നു. അവിടെ ഇരുന്നാണ് അമ്മൂമ്മ പേരക്കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത്. ആ വലിയ വീട്ടിലെ അന്തേവാസികൾ ആരൊക്കെയാണെന്ന് അറിയണ്ടേ? അച്ഛനും അമ്മയും…
ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്തുള്ള പള്ളി. അവിടെ ഒരു വിവാഹം നടക്കുന്നു ആൽബിന്റെയും മേബിളിന്റെയും. ആൽബിൻ പോർട്രസ്റ്റ് ജീവനക്കാരനും മേബിൾ ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ജോലി സമ്പാദിച്ച ആൽബിന് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു താൻ സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് നിർമിച്ച പോർച്ചുഗീസ് പൈതൃക രീതിയിലുള്ള ഗൃഹത്തിലേക്ക് തന്റെ വധുവിനെ കൈപിടിച്ച് കയറ്റണമെന്ന്.. ചുവന്ന ഓടിട്ട ചരിഞ്ഞ മേൽക്കൂരകളും വലിയ മരജാലകങ്ങൾ. മുൻപിൽ വിശാലമായ വരാന്ത. മുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം. കടൽക്കാറ്റ് എപ്പോഴും വീട്ടിലേക്ക് ഒഴുകിയെത്തും. പുറത്ത് ചുവരുകളിൽ ബോഗൺ വില്ലയുടെ പിങ്ക്പൂക്കൾ പടർന്നു കയറിയിരുന്നു. പള്ളിയുടെ മണിനാദത്തിനൊപ്പം പഴക്കം ചെന്ന മരവാതിൽ സാവധാനം തുറന്നു. വെള്ളഗൗണിൽ അതിസുന്ദരിയായ മേബിൾ വളരെ സാവധാനം നടന്നുവരുന്നു. വർണ്ണക്കണ്ണാടിയിൽ തട്ടിവരുന്ന സൂര്യകിരണങ്ങൾ അവളുടെ തുടുത്ത മുഖത്ത് സ്വർണ്ണനിറം പരത്തി. കടലിലെ ഉപ്പുരസം കലർന്ന തണുത്ത കാറ്റ് പള്ളികളിലേക്ക് മന്ദമായി ഒഴുകിയെത്തി. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങി കിടക്കുന്ന പള്ളിയിൽ ആൽബിൻ ഡിസൂസയും…
എം ടി വാസുദേവൻ നായരുടെ കൃതിയായ “വാരാണസി” ഞാൻ 2010ലാണ് വായിച്ചത്. അത് മനസ്സിനെ വളരെയധികം സ്വാധീനിച്ചു. സുധാകരൻ എന്ന കഥാപാത്രത്തിലൂടെ ആണ് ഈ കഥ മുന്നോട്ടു പോകുന്നത്. ഭാരതത്തിലെ പല സ്ഥലങ്ങളും മാറിമാറി താമസിച്ച സുധാകരനെ സ്വാധീനിച്ചവരും സുധാകരൻ സ്വാധീനിച്ചവരും ധാരാളമുണ്ട്. റിസർച്ച് ചെയ്യുവാൻ വന്ന സുമിതാ നാഗ്പാൽ എന്ന യുവതി, കൃഷ്ണേട്ടന്റെ മകൾ ഗീത, മൂർത്തി സാറും ഭാര്യ ശാന്ത ചേച്ചിയും, ചന്ദ്രമൗലി പ്രൊഫസർ ശ്രീനിവാസൻ, രുക്കു ഉണ്ണി കൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങൾ സുധാകരന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്. ജീവിതത്തിന്റെ അവസാനനാളുകളിൽ വാരാണസിയിൽ എത്തുന്ന സുധാകരൻ തൻ്റെ ജീവിതത്തിലെ പ്രിയപ്പെട്ടവരായ അമ്മ നാരായണി, അച്ഛൻ ഗോവിന്ദൻ, ജ്യേഷ്ഠത്തി സരള, അമ്മാവൻ പരമേശ്വരൻ, ഗുരു ശ്രീനിവാസൻ, തൻ്റെ യജമാനൻ നാരായണമൂർത്തി, കൂട്ടുകാരൻ ജോസ് വർഗീസ് എന്നിവർക്കു വേണ്ടി ബലികർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ജീവിതം, മരണം, ബന്ധങ്ങൾ, ഓർമ്മകൾ എന്നിവയെ കുറിച്ച് ആഴത്തിലുള്ള ചിന്തകൾ ഈ കൃതിയിലുടനീളം കാണാം. ഒടുവിൽ…
മേഘങ്ങൾ മൂടിക്കെട്ടിയ ഒരു സന്ധ്യയായിരുന്നു അന്ന്. പഴയ തറവാട്ട് വീടിൻ്റെ വരാന്തയിൽ രാധ പതിവുപോലെ ആകാശത്തേക്ക് നോക്കിയിരുന്നു. ശ്രീധരന്റെ ചിതയിൽ നിന്ന് ഉയർന്ന പുക ആകാശത്തിൽ അലിഞ്ഞു പോയി കഴിഞ്ഞുവെങ്കിലും ആ ദിവസത്തിൻ്റെ ഹൃദയം നുറുങ്ങുന്ന ഓർമ്മകൾ എന്നും അവളുടെ മനസ്സിൽ മായാതെ കിടക്കുന്നു. എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും അറിയാതെ ഒരു വരുമാനമാർഗ്ഗവും ഇല്ലാത്ത അവൾ നിസ്സഹായയായി എട്ടു വയസ്സുള്ള മകനെയും ചേർത്തുപിടിച്ച് ശ്രീധരന്റെ വീട് ലക്ഷ്യമാക്കി നടന്നു. വീട്ടിൽ ശ്രീധരന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയ്ക്ക് തങ്ങളോട് വലിയ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളെ അവിടെ താമസിപ്പിക്കുവാൻ അച്ഛനൊട്ടും തന്നെ താൽപര്യം ഉണ്ടായിരുന്നില്ല. “ഇനി നിങ്ങളെ പോറ്റുവാനുള്ള ബാധ്യതയും എൻ്റെ തലയിൽ വന്നല്ലോ?” അച്ഛച്ചന്റെ ആ വാക്കുകൾ നന്ദുവിന്റെ ജീവിതത്തിലെ നിഴലായി മാറി. അവൻ വളരുംതോറും ആ നിഴലിന് വലിപ്പം കൂടി വന്നു. അങ്ങനെയിരിക്കെ അച്ഛമ്മ അവരെ വിട്ടു പോയി. അവൻ പഠിക്കുന്നത് കണ്ടാൽ ഉടനെ അച്ചച്ചൻ പറയാൻ തുടങ്ങും…
സ്വപ്നങ്ങളെ തുന്നിച്ചേർത്ത ഞങ്ങളുടെ ചിറകുകൾക്ക് 10 ആണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുൽനാമ്പുകളിലെ ജലകണം പോലെ അവളെ ഞാൻ ഹൃദയത്തോട് ചേർത്തു നിർത്തി. താൻ ബാക്കി വെച്ചു പോന്ന സ്വപ്നങ്ങളിൽ അവൾ ജീവിതം തുടരട്ടെ. വേർപാടിന്റെ വേദന അസ്സഹനീയം തന്നെ.. ശരീരം വിട്ടു പോകുന്ന ആത്മാവിൻ്റെ പിടപ്പു തടയാൻ, ഘടിപ്പിച്ചു വെച്ചിരിക്കുന്ന യന്ത്രങ്ങൾക്കു പോലുമാകുന്നില്ലല്ലോ. വിട്ടു പോരാൻ മനസ്സില്ലാതെ ദേഹത്തെ വട്ടമിടുന്ന ദേഹിയുടെ നിസ്സഹായത ! അച്ഛനുമമ്മയും സിത്തുവും അലമുറയിടുന്നത് എന്തിനാണ്? ഞാൻ അരികിലുണ്ടെന്നു വിളിച്ചു കൂവിയിട്ടും ആരും കേൾക്കാത്തതെന്തേ?’ പ്രിയപ്പെട്ടവരെ ചേർത്തണയ്ക്കാൻ വെമ്പുന്ന കൈകൾ അവരെയൊന്നു തൊടാനാകാതെ തേങ്ങുന്നു. ചിലർ തൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതു കണ്ടു. ആഗ്രഹം തീരാതെ മരിച്ചവർക്ക് ആത്മശാന്തി കിട്ടുമോ? ഇല്ലെന്നാണ് എൻ്റെ പക്ഷം. വെള്ള പുതപ്പിച്ച ശരീരത്തിൽ പിച്ചകപ്പൂക്കളും മുല്ലപ്പൂക്കളും നിറയുന്നു. മകനും അനന്തരവരും, ഈറനടുത്ത് ചുറ്റും നിൽക്കുന്നു. ഇളയ കുട്ടി കാലിൽ തൊട്ട് നോക്കി അപ്പൂപ്പന്റെ തോളിൽ ചായുന്നു. ശരീരം തെക്കേ പറമ്പിലേക്ക് എടുക്കാൻ ഒരുങ്ങുന്നു. സിത്തു…
