രാജശ്രീയുടെ ജീവിതത്തിൽ എല്ലാം ആകസ്മികമായി സംഭവിച്ചു…. ഇപ്പോഴും വ്യത്യസ്തമല്ല. വിവാഹം നടന്നതും പെട്ടെന്നായിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിൻ്റെ നിര്യാണം ആകസ്മികമായിത്തന്നെ സംഭവിച്ചു. പിന്നീട് എന്തുചെയ്യുമെന്ന് വ്യാകുലപ്പെട്ടിരിക്കെ (അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച മകൻ) അവൾക്ക്എല്ലാ പിന്തുണയുമായി എത്തി. രാജശ്രീയുടെ ജീവിതത്തെ അച്ഛൻ വളരെയധികം സ്വാധീനിച്ചിരുന്നു. സ്നേഹവും കരുതലുമുള്ള ഒരു പിതാവായിരുന്നു മാധവ മേനോൻ. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിൽ മറന്നുപോയ അധ്യായം ആയിരുന്നു സുധാകരൻ. ആദ്യ വിവാഹത്തിൽ ജനിച്ച മകൻ തൻ്റെ ബാല്യത്തിൽ അച്ഛൻ്റെ സ്നേഹത്തിനായി കൊതിച്ചിരുന്നു. അച്ഛൻ്റെ അഭാവത്തിൽ വളർന്ന ഒരു നിശബ്ദ വേദന. മാധവമേനോന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കൈപ്പേറിയ ഭൂതകാലം ഉണ്ടായിരുന്നു. മേനോൻ അപ്പച്ചിയുടെ മകളായ ജാനകിക്കുട്ടിയോട് അടുപ്പമായി. അത് അവരുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ ജാനു കഴിഞ്ഞേ അദ്ദേഹത്തിന് ആരുമുണ്ടായിരുന്നുള്ളൂ. അങ്ങനെ അവർക്ക് ഒരു ആൺകുട്ടിയും ജനിച്ചു. കാലക്രമേണ ജാനുവിനുണ്ടായ സ്വഭാവ മാറ്റങ്ങൾ മാധവമേനോന് സംശയങ്ങൾ ഉളവാക്കി. ക്രമേണ അവരുടെ ബന്ധം പല കാരണങ്ങൾ കൊണ്ടും അത്യന്തം…
Author: Sreekumari S
മേഘങ്ങൾ അടിഞ്ഞു കൂടിയ ആ ദിവസം മുതൽ തന്നെ നയനയുടെ മനസ്സും എന്തോ അനിശ്ചിതത്വത്തിൽ വിറച്ചിരുന്നു. പിന്നീട് വന്ന മഴ തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങി-ആകാശത്താകെ മിന്നൽപിണർ ആദ്യം ചെറുതായി നിറഞ്ഞ വെള്ളം വീട്ടുമുറ്റം താണ്ടി അടുക്കള വരെ എത്തി. അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം. വെള്ളം ഉടനെ ഇറങ്ങും എന്ന് വിചാരിച്ചു അവർ ഇരുന്നു. പക്ഷേ മഴയ്ക്ക് കരുണ ഉണ്ടായിരുന്നില്ല. അൽപസമയത്തിനുള്ളിൽ വെള്ളം പെട്ടെന്ന് ഉയരുകയും അവർ കാത്തുസൂക്ഷിച്ചിരുന്ന പാത്രങ്ങളും പെട്ടികളും വെള്ളത്തിൽ മുങ്ങിത്തുടങ്ങി. ചുവരിനോട് ചേർത്തിട്ടിരുന്ന കട്ടിൽ പോലും ഒഴുകി തുടങ്ങിയപ്പോൾ നയനയ്ക്ക് ഭയം തോന്നിത്തുടങ്ങി. അവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരയുവാൻ തുടങ്ങി. ” നമുക്ക് ഈ നശിച്ച നാട്ടിൽ നിന്നും പോകാം അച്ഛ നമുക്ക് പട്ടണത്തിൽ പോയി താമസിക്കാം.” നിസ്സഹായനായ അച്ഛൻ ഒന്നും മിണ്ടാതെ നിന്നു. ആ വീട്ടിനുള്ളിൽ ഉണ്ടായിരുന്നപ്പോൾ ചിരിച്ച നിമിഷങ്ങൾ വേദനകൾ പ്രതീക്ഷകൾ എല്ലാം വെള്ളത്തിൽ ഒഴുകി പോയതുപോലെ. നയനയും വിനയയും അവരവരുടെ…
നമ്മുടെ ഒക്കെ ജീവിതത്തിൻ്റെ വഴിത്താരയിൽ എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അങ്ങനെ ഒരാളാണ് കാമാക്ഷി. രാവിലെ സിറ്റൗട്ടിൽ ചായ കുടിച്ച് ഇരിക്കുമ്പോൾ പതിവായി ഒരു സ്ത്രീ ശരവേഗത്തിൽ റോഡിലൂടെ പോകുന്നത് കാണും. അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് വെള്ളക്കല്ലിന്റെ മൂക്കുത്തി മൂക്കിന്റെ ഇരുവശങ്ങളിലും തിളങ്ങി നിൽക്കും. മിക്ക ദിവസങ്ങളിലും ക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോൾ അതിവേഗത്തിൽ നടന്ന് എതിർദശയിൽ അവർ വരുന്നത് കാണാറുണ്ട്. ഒരിക്കൽ ഞാൻ ചോദിച്ചു “എന്താ പേര്?” നിൽക്കാൻ നേരമില്ലാത്ത അവർ പെട്ടെന്ന് നടന്ന് പോകുന്നതിനിടയ്ക്ക് കാമാക്ഷി എന്ന് പേര് പറഞ്ഞു. പറഞ്ഞുനിൽക്കാൻ ഒന്നും നേരം അവർക്ക് ഇല്ലന്ന് തോന്നി. അത്രയക്ക് വേഗത്തിൽ ആണ് പോകുന്നത്. പിന്നീട് പല ദിവസങ്ങളിലും കണ്ടിരുന്നു. ഒരു ചെറിയ ചിരി സമ്മാനിച്ച് അതിവേഗത്തിൽ പോകും അവരെക്കുറിച്ച് എൻ്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു “ശരവേഗത്തിൽ പായുന്ന ഒരു സ്ത്രീയല്ലേ? തമിഴ് നാട്ടുകാരി ആണന്നു തോന്നുന്നു. മലയാളികളെ പോലെ അല്ല. അവർക്ക് അവരവരുടെ ജോലിയിൽ…
വീടു മുഴുവൻ നിശബ്ദം ആയിരുന്നു. പുറത്ത് സന്ധ്യയുടെ വെളിച്ചം മങ്ങി തുടങ്ങി. സുധ മുറ്റത്തെ പുൽത്തകിടിയിൽ വെറുതെ ഇരുന്നു. മുറ്റത്തെ ശിവ മന്ദാരചോട്ടിൽ വീണു കിടക്കുന്ന പൂക്കൾ എടുക്കുന്നുണ്ടെങ്കിലും അത് യാന്ത്രികമായിരുന്നു. അവളുടെ കണ്ണുകൾ ദൂരെ എവിടെയോ ആണ്. കാറ്റ് തലോടി കടന്നു പോകുമ്പോൾ അവളുടെ മുടികൾ പാറിപ്പറന്നു. അവൾ പുറത്തുള്ള ലോകം കാണുന്നില്ല തന്റെ ജീവിതത്തിൻ്റെ വഴികളിലായിരുന്നു സുധ ഒരു സാധാരണ സ്ത്രീ.. ഭാര്യ രണ്ടു മക്കളുടെ അമ്മ. ജീവിതം ഒരിക്കൽ വളരെ സുന്ദരമായിരുന്നു ഭർത്താവ്, രണ്ടു മിടുക്കൻ മക്കൾ.. വീട്ടിൽ എപ്പോഴും ചിരിയും സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് സന്തോഷപൂരിതം. മക്കൾ പഠനത്തിൽ മുന്നേറി വന്നു. നാട്ടിൽ ഒരു പറച്ചിൽ തന്നെയുണ്ട് സുധയുടെ ജീവിതം പൂർണമാണെന്ന്. പക്ഷേ അവളുടെ ജീവിതത്തിന്റെ മറുപുറം ആരും കണ്ടിരുന്നില്ല. സുധയും ഭർത്താവും തമ്മിൽ പ്രായത്തിന്റെ കാര്യത്തിൽ വളരെ അന്തരം ഉണ്ടായിരുന്നു. 12 വയസ്സിന് വ്യത്യാസം. സുധക്ക് അവളുടെ അച്ഛനോടും അമ്മയോടും ഇപ്പോഴും വിരോധമാണ്. പഠിക്കാൻ…
മീനമാസത്തിലെ ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ വെന്തുരുകുന്ന പ്രകൃതി. അതിനേക്കാൾ ചുട്ടു നീറുന്ന മനസ്സുമായി അവിടെ കോടതിയുടെ മുമ്പിൽ പോലീസ് അകമ്പടിയോടെ ഒരു സ്ത്രീ പോലീസ് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി. അവളുടെ കണ്ണുകളിൽ കത്തുന്ന തീക്കനൽ ഉണ്ടായിരുന്നു. പുറമേ ശാന്തമായി തോന്നിയിരുന്നുവെങ്കിലും അവളുടെ മനസ്സിന്റെ പ്രക്ഷുബ്ധത അവൾക്കു മാത്രമേ അറിയുവാൻ കഴിഞ്ഞിരുന്നുള്ളു. കോടതി മുറിയുടെ ബെഞ്ചിൽ അവളിരുന്നു. ഓരോ കേസുകൾ വിളിക്കുകയും ജഡ്ജി വാദം കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ഇവയൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. കേസ് വിളിക്കുമ്പോൾ വനിതാ പോലീസ് അവളെ തട്ടി വിളിച്ചു ജഡ്ജിയുടെ സമക്ഷത്തിൽ എത്തിച്ചു. ഭദ്ര എന്ന താൻ സത്യം മാത്രമേ കോടതിയിൽ ബോധിപ്പിക്കുകയുള്ളു എന്ന് അവൾ സത്യം ചെയ്തു. എതിർഭാഗം വക്കീൽ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സത്യസന്ധമായി മറുപടി കൊടുത്തു. റിമാൻഡ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയക്കുകയായിരുന്നു. ഞാൻ അഡ്വക്കേറ്റ് ശ്രീദേവി ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനക്കരുത്തുള്ള സ്ത്രീയായിരുന്നു ഭദ്ര. എൻ്റെ വീട്ടിലെ സഹായിയായി വന്ന അവൾ. അവളുടെ കഥകൾ…
നമുക്ക് എല്ലാവർക്കും കൂടി ഒരു കല്യാണം കൂടിയാലോ? പട്ടണത്തിന്റെ നടുവിലുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഒരു വിവാഹത്തിന് 44 വർഷം പുറകിലോട്ട് പോയാലോ . നമുക്ക് എല്ലാവർക്കും കൂടി അത്രടം വരെ ഒന്നു പോയി നോക്കിയാലോ? എല്ലാവരും തയ്യാറാണോ? ആദ്യം തന്നെ പറയട്ടെ ഇതൊരു പ്രേമ വിവാഹമായിരുന്നു. വരൻ സുമൻ, വധു സുമ. വരന്റ അച്ഛൻ ശങ്കരൻ നായർ. വധുവിന്റെ അച്ഛൻ ശങ്കര മേനോൻ. 1980 ഏപ്രിൽ 19 മുഹൂർത്തം 11 30. ഇതാണ് ഇതിൻ്റെ ഹൈലൈറ്റ്. നീണ്ട മൂന്നുവർഷത്തെ പ്രണയത്തിന് തിരശ്ശീല വീഴുകയാണ്. ആദ്യകാലങ്ങളിൽ ഒന്നും സുമനെ കാണാൻ കിട്ടിയിരുന്നില്ല. വർഷത്തിൽ ഒരിക്കൽ ലീവിന് വരുമ്പോൾ കാണാനായി കൊതിയോടെ ഗേറ്റിന്റെ മുൻപിൽ പോയി നിൽക്കും. അതായിരുന്നു പതിവ്. എല്ലാദിവസവും ഓരോ ലെറ്റർ എഴുതുക എന്നായിരുന്നു അവരുടെ നിബന്ധന. ലീവ് കഴിഞ്ഞു പോകുന്ന ആളെ കാണാനായി നിൽക്കുന്ന സുമക്ക് എന്നും നിരാശയായിരുന്നു. കാരണം സുമന്റെ…
ഇന്നേക്ക് 12 വർഷം തികയുന്നു കാർത്തിക്കും ഭാര്യ വീണയും മകൾ ശിവാനിയും സ്വിറ്റ്സർലാൻഡിൽ എത്തപ്പെട്ടിട്ട്. മഞ്ഞു വിരിച്ച മലനിരകൾ പച്ചപ്പിന്റെ ആയിരം നിറങ്ങൾ താഴ് വാരങ്ങളിൽ മൃദുവായി വിരിയുന്നു. വെള്ളിനൂൽ പോലെ ഒഴുകിവരുന്ന ചെറുനദികൾ കല്ലുകളോട് കുശലം പറഞ്ഞു കവിതകളും പാട്ടുകളും പാടി ഒഴുകുന്നു. ചുവന്ന മേൽക്കൂരയുള്ള ചെറിയ വീടുകൾ പുലരിയുടെ വെളിച്ചത്തിൽ തിളങ്ങുന്നു. സ്വിറ്റ്സർലാന്റിന്റെ ഗ്രാമങ്ങൾക്ക് ആഡംബരങ്ങൾ ഇല്ല. ശാന്ത സുന്ദരമായ ഭൂമിയിലെ സ്വർഗം അതാണ് സ്വിറ്റ്സർലാൻഡ്. ഇവിടെ അവൾ എത്തിച്ചേർന്നതിന്റെ കാരണം പലതാണ്. ഇന്ന് വീണയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. മകൾ ഫോൺ യൂസ് ചെയ്യുന്ന രീതി അവളെ ഭയപ്പെടുത്തുന്നു. വർഷങ്ങൾക്കു മുൻപ് ഉള്ള അവളെ തന്നെ അവൾ ശിവാനിയിൽ കാണുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്നു ഒരു ചെറു പാറക്കല്ലിൽ ഇരുന്ന് വീണ തടകത്തിന്റെ ആഴങ്ങളിൽ നോക്കി ഇരുന്നു. ഇത്രയും സുന്ദരമായ സ്ഥലത്ത് എത്തിയിട്ടും മനസ്സ് എന്തേ തളരുന്നു. ഹൃദയം എപ്പോഴും ഭയത്തിൽ ആഴ്ന്നു പോകുന്നു. വെറുതെ…
വീടിൻ്റെ മുറ്റത്തെ പച്ച പുൽപ്പടർപ്പിൽ ചെമ്പകപ്പൂക്കളുടെ ഗന്ധം ആസ്വദിച്ച് മരച്ചോട്ടിൽ അയാൾ ഇരുന്നു. നേരം പുലരുമ്പോൾ മുതൽ രാത്രി ഉറങ്ങും വരെ വേണ്ടതും വേണ്ടാത്തതുമായ ചിന്തകളാണ്, വേണ്ടാത്ത ചിന്തകൾ പാടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും… എന്നിരുന്നാലും മനസ്സ് കൈവിട്ടു പോകുന്ന സന്ദർഭം ഉണ്ടാകുന്നു. എന്തേ ഇങ്ങനെയൊക്കെ തോന്നാൻ എന്ന് സ്വയം ചോദിക്കും. ശാപങ്ങളും ദൗർഭാഗ്യങ്ങളും കൊണ്ട് അലങ്കോലപ്പെട്ട ഒരു ജീവിതത്തെക്കുറിച്ച് ആരോട് പറയാനാണ്. അതിരുകളില്ലാത്ത ആകാശം നോക്കി ഇരിക്കുമ്പോൾ ഇന്നലെവരെ ഭൂമിയുടെ മടിത്തട്ടിൽ സന്തുഷ്ടനായി കഴിഞ്ഞവനാണ് അയാൾ. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ ശാപമോ അതോ കർമ്മഫലമോ? കർമ്മഫലം അനുഭവിച്ചല്ലേ പറ്റൂ. ആരെയും അയാൾ അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ല. ആകാശത്തിന്റെ ചുവട്ടിൽ പൂഴി മണ്ണിൽ മുഖം പൂഴ്ത്തി കിടന്ന് കണ്ണുകൾ ഇറക്കി അടച്ചു. തന്റെ ഭൂതകാലവും വർത്തമാനകാലവും ഒന്നിച്ച് ഹൃദയത്തിൻ്റെ സിംഹാസനത്തിൽ ഉറപ്പിച്ചു. അയാളുടെ ചിന്തകൾ മനസ്സിനെ മദിച്ചുകൊണ്ടേയിരുന്നു. ഇരുട്ടുമൂടിയ ഇടനാഴിയിൽ അയാൾ തനിച്ചായി. തന്റെ ചുറ്റും ഭാര്യയും മകനും മകളും മരുമകളും…
വി. റ്റി. ആർ നഗറിലെ ഹൗസിംഗ് കോളനിയിൽ അഞ്ച് വില്ലകളാണ്. അവിടെ 5 ഫാമിലികൾ താമസിച്ചുവരുന്നു. ക്രിസ്ത്യൻ ഹിന്ദു മുസ്ലിം വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ. ഓണവും ക്രിസ്തുമസ്സും റംസാനും എല്ലാം ഒന്നിച്ച് ആഘോഷിച്ചു ഗംഭീരമാക്കുന്നു. ആ വില്ലയിൽ ആർക്ക് എന്ത് അത്യാവശ്യം വന്നാലും ആരുടെ വാഹനങ്ങളും അന്യോന്യം ഉപയോഗിക്കാം എന്ന ഒരു അവകാശമുണ്ട്. എല്ലാവില്ലയിലും അടുക്കള പോലും അവിടുത്തെ വീട്ടുകാർക്കെല്ലാം അന്യോന്യസഹായം ആയിരുന്നു. അത്ര ഒത്തൊരുമയുള്ള ഒരു കോളനി ആയിരുന്നു അത്. ഞായറാഴ്ച വൈകുന്നേരങ്ങളിൽ സ്ത്രീകൾ അഞ്ചു പേരും കൂടി സൊറ പറഞ്ഞിരിക്കുമ്പോൾ രുഗ്മിണി ടീച്ചർ പറഞ്ഞു, “ജോലി ചെയ്തു മടുത്തു. രാവിലെ ശ്വാസം പിടിച്ച് ജോലി ചെയ്യാൻ പറ്റുന്നില്ല. പിന്നെ ക്ലാസിൽ പോയിരുന്നാൽ കുട്ടികളെ പഠിപ്പിക്കാനും ക്ഷീണമാണ്. അതുകൊണ്ട് പാർട്ട് ടൈം ജോലിക്ക് ആരെയെങ്കിലും നോക്കണം.” അതിനോട് എല്ലാവരും യോജിച്ചു. ഒരാളെ കിട്ടിയാൽ അഞ്ചു വീട്ടിലും ഓരോ മണിക്കൂറു വീതം ചെയ്യുമല്ലോ. ഗാർഡനിങ്ങിന് വരുന്ന തമിഴൻ പയ്യനോട് അവർ അവരുടെ ആവശ്യം…
#എൻ്റെരചന (അവസാന സന്ദേശം) യാത്ര അയാൾക്ക് എന്നും ഹരമായിരുന്നു. സന്തോഷത്തിനും വേദനയിലും യാത്ര അയാളെ സ്വാധീനിച്ചിരുന്നു. ശാലുവിനും ട്രെയിൻ യാത്ര വളരെ ഇഷ്ടമായിരുന്നു. കാറിൽ യാത്ര പോകാൻ ഒരുങ്ങിയാലും ശാലു അതിനു സമ്മതിക്കുമായിരുന്നില്ല. അങ്ങനെ ഒരു ഡൽഹി യാത്രയിൽ ശാലുവിനെ അയാൾക്ക് നഷ്ടമായി. അവൾക്ക് ഇഷ്ടപ്പെട്ട ട്രെയിൻ തന്നെ അവളെ അയാളിൽ നിന്നും അകറ്റി. മുഖം കഴുകുവാനായി വാഷ്ബേസിന്‍റെ അടുത്തേക്ക് പോയപ്പോൾ അതിശക്തമായ കാറ്റിൽ ട്രെയിനിന്റെ വാതിൽ തട്ടി ശാലുവിന്റെ ആയുസ്സിന് വിരാമം ഇട്ടു. അവൾ ഇല്ലാത്ത ആദ്യ യാത്രയാണ്. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി. കൂട്ടത്തോടെ ആളുകൾ തിക്കി തിരക്കി കയറുന്നു. അവസാനം കയറിയ ആൾ അയാളുടെ സീറ്റിന്റെ എതിർവശത്ത് ഇരിപ്പുറപ്പിച്ചു. അയാൾ ആകെ അസ്വസ്ഥനായി തോന്നി. പാറിപ്പറന്ന് മുടിയിഴകൾ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖം. വിഷാദം നിറഞ്ഞ കണ്ണുകൾ ആകെ നിരാശ ഉള്ളതുപോലെ തോന്നിക്കുന്നു. ചായക്കാരനിൽ നിന്നും ചായ വാങ്ങിക്കുമ്പോൾ തോന്നി ഒരെണ്ണം അയാൾക്കും കൂടി വാങ്ങി കൊടുക്കാമെന്ന്. വാങ്ങിക്കൊടുത്ത…
