Author: Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

ഇന്നേക്ക് 12 വർഷം തികയുന്നു കാർത്തിക്കും ഭാര്യ വീണയും മകൾ ശിവാനിയും സ്വിറ്റ്സർലാൻഡിൽ എത്തപ്പെട്ടിട്ട്. മഞ്ഞു വിരിച്ച മലനിരകൾ പച്ചപ്പിന്റെ ആയിരം നിറങ്ങൾ താഴ് വാരങ്ങളിൽ മൃദുവായി വിരിയുന്നു. വെള്ളിനൂൽ പോലെ ഒഴുകിവരുന്ന ചെറുനദികൾ കല്ലുകളോട് കുശലം പറഞ്ഞു കവിതകളും പാട്ടുകളും പാടി ഒഴുകുന്നു. ചുവന്ന മേൽക്കൂരയുള്ള ചെറിയ വീടുകൾ പുലരിയുടെ വെളിച്ചത്തിൽ തിളങ്ങുന്നു. സ്വിറ്റ്സർലാന്റിന്റെ ഗ്രാമങ്ങൾക്ക് ആഡംബരങ്ങൾ ഇല്ല. ശാന്ത സുന്ദരമായ ഭൂമിയിലെ സ്വർഗം അതാണ് സ്വിറ്റ്സർലാൻഡ്. ഇവിടെ അവൾ എത്തിച്ചേർന്നതിന്റെ കാരണം പലതാണ്. ഇന്ന് വീണയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. മകൾ ഫോൺ യൂസ് ചെയ്യുന്ന രീതി അവളെ ഭയപ്പെടുത്തുന്നു. വർഷങ്ങൾക്കു മുൻപ് ഉള്ള അവളെ തന്നെ അവൾ ശിവാനിയിൽ കാണുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്നു ഒരു ചെറു പാറക്കല്ലിൽ ഇരുന്ന് വീണ തടകത്തിന്റെ ആഴങ്ങളിൽ നോക്കി ഇരുന്നു. ഇത്രയും സുന്ദരമായ സ്ഥലത്ത് എത്തിയിട്ടും മനസ്സ് എന്തേ തളരുന്നു. ഹൃദയം എപ്പോഴും ഭയത്തിൽ ആഴ്ന്നു പോകുന്നു. വെറുതെ…

Read More

 വീടിൻ്റെ മുറ്റത്തെ പച്ച പുൽപ്പടർപ്പിൽ ചെമ്പകപ്പൂക്കളുടെ ഗന്ധം ആസ്വദിച്ച് മരച്ചോട്ടിൽ അയാൾ ഇരുന്നു. നേരം പുലരുമ്പോൾ മുതൽ രാത്രി ഉറങ്ങും വരെ വേണ്ടതും വേണ്ടാത്തതുമായ ചിന്തകളാണ്, വേണ്ടാത്ത ചിന്തകൾ പാടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും… എന്നിരുന്നാലും മനസ്സ് കൈവിട്ടു പോകുന്ന സന്ദർഭം ഉണ്ടാകുന്നു. എന്തേ ഇങ്ങനെയൊക്കെ തോന്നാൻ എന്ന് സ്വയം ചോദിക്കും. ശാപങ്ങളും ദൗർഭാഗ്യങ്ങളും കൊണ്ട് അലങ്കോലപ്പെട്ട ഒരു ജീവിതത്തെക്കുറിച്ച് ആരോട് പറയാനാണ്. അതിരുകളില്ലാത്ത ആകാശം നോക്കി ഇരിക്കുമ്പോൾ ഇന്നലെവരെ ഭൂമിയുടെ മടിത്തട്ടിൽ സന്തുഷ്ടനായി കഴിഞ്ഞവനാണ് അയാൾ. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ ശാപമോ അതോ കർമ്മഫലമോ? കർമ്മഫലം അനുഭവിച്ചല്ലേ പറ്റൂ. ആരെയും അയാൾ അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ല. ആകാശത്തിന്റെ ചുവട്ടിൽ പൂഴി മണ്ണിൽ മുഖം പൂഴ്ത്തി കിടന്ന് കണ്ണുകൾ ഇറക്കി അടച്ചു. തന്റെ ഭൂതകാലവും വർത്തമാനകാലവും ഒന്നിച്ച് ഹൃദയത്തിൻ്റെ സിംഹാസനത്തിൽ ഉറപ്പിച്ചു. അയാളുടെ ചിന്തകൾ മനസ്സിനെ മദിച്ചുകൊണ്ടേയിരുന്നു. ഇരുട്ടുമൂടിയ ഇടനാഴിയിൽ അയാൾ തനിച്ചായി. തന്റെ ചുറ്റും ഭാര്യയും മകനും മകളും മരുമകളും…

Read More

 വി. റ്റി. ആർ നഗറിലെ ഹൗസിംഗ് കോളനിയിൽ അഞ്ച് വില്ലകളാണ്. അവിടെ 5 ഫാമിലികൾ താമസിച്ചുവരുന്നു. ക്രിസ്ത്യൻ ഹിന്ദു മുസ്ലിം വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ. ഓണവും ക്രിസ്തുമസ്സും റംസാനും എല്ലാം ഒന്നിച്ച് ആഘോഷിച്ചു ഗംഭീരമാക്കുന്നു. ആ വില്ലയിൽ ആർക്ക് എന്ത് അത്യാവശ്യം വന്നാലും ആരുടെ വാഹനങ്ങളും അന്യോന്യം ഉപയോഗിക്കാം എന്ന ഒരു അവകാശമുണ്ട്. എല്ലാവില്ലയിലും അടുക്കള പോലും അവിടുത്തെ വീട്ടുകാർക്കെല്ലാം അന്യോന്യസഹായം ആയിരുന്നു. അത്ര ഒത്തൊരുമയുള്ള ഒരു കോളനി ആയിരുന്നു അത്. ഞായറാഴ്ച വൈകുന്നേരങ്ങളിൽ സ്ത്രീകൾ അഞ്ചു പേരും കൂടി സൊറ പറഞ്ഞിരിക്കുമ്പോൾ രുഗ്മിണി ടീച്ചർ പറഞ്ഞു, “ജോലി ചെയ്തു മടുത്തു. രാവിലെ ശ്വാസം പിടിച്ച് ജോലി ചെയ്യാൻ പറ്റുന്നില്ല. പിന്നെ ക്ലാസിൽ പോയിരുന്നാൽ കുട്ടികളെ പഠിപ്പിക്കാനും ക്ഷീണമാണ്. അതുകൊണ്ട് പാർട്ട് ടൈം ജോലിക്ക് ആരെയെങ്കിലും നോക്കണം.” അതിനോട് എല്ലാവരും യോജിച്ചു. ഒരാളെ കിട്ടിയാൽ അഞ്ചു വീട്ടിലും ഓരോ മണിക്കൂറു വീതം ചെയ്യുമല്ലോ. ഗാർഡനിങ്ങിന് വരുന്ന തമിഴൻ പയ്യനോട് അവർ അവരുടെ ആവശ്യം…

Read More

#എൻ്റെരചന (അവസാന സന്ദേശം)  യാത്ര അയാൾക്ക് എന്നും ഹരമായിരുന്നു. സന്തോഷത്തിനും വേദനയിലും യാത്ര അയാളെ സ്വാധീനിച്ചിരുന്നു. ശാലുവിനും ട്രെയിൻ യാത്ര വളരെ ഇഷ്ടമായിരുന്നു. കാറിൽ യാത്ര പോകാൻ ഒരുങ്ങിയാലും ശാലു അതിനു സമ്മതിക്കുമായിരുന്നില്ല. അങ്ങനെ ഒരു ഡൽഹി യാത്രയിൽ ശാലുവിനെ അയാൾക്ക് നഷ്ടമായി. അവൾക്ക് ഇഷ്ടപ്പെട്ട ട്രെയിൻ തന്നെ അവളെ അയാളിൽ നിന്നും അകറ്റി. മുഖം കഴുകുവാനായി വാഷ്ബേസിന്‍റെ അടുത്തേക്ക് പോയപ്പോൾ  അതിശക്തമായ കാറ്റിൽ ട്രെയിനിന്റെ വാതിൽ തട്ടി ശാലുവിന്റെ ആയുസ്സിന് വിരാമം ഇട്ടു. അവൾ ഇല്ലാത്ത ആദ്യ യാത്രയാണ്. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി. കൂട്ടത്തോടെ ആളുകൾ തിക്കി തിരക്കി കയറുന്നു. അവസാനം കയറിയ ആൾ അയാളുടെ സീറ്റിന്റെ എതിർവശത്ത് ഇരിപ്പുറപ്പിച്ചു. അയാൾ ആകെ അസ്വസ്ഥനായി തോന്നി. പാറിപ്പറന്ന് മുടിയിഴകൾ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖം. വിഷാദം നിറഞ്ഞ കണ്ണുകൾ ആകെ നിരാശ ഉള്ളതുപോലെ തോന്നിക്കുന്നു. ചായക്കാരനിൽ നിന്നും ചായ വാങ്ങിക്കുമ്പോൾ തോന്നി ഒരെണ്ണം അയാൾക്കും കൂടി വാങ്ങി കൊടുക്കാമെന്ന്. വാങ്ങിക്കൊടുത്ത…

Read More

ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ ഉമ്മറത്ത് കുട്ടികളുടെ കലിപില ശബ്ദം. ഒരു സ്ത്രീയുടെ ശബ്ദവും കേൾക്കുന്നു, വേഗം വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നു കുട്ടികളുമായി ഒരു സ്ത്രീ. കണ്ടപ്പോൾ തന്നെ മനസ്സിലായി തമിഴ്നാട്ടുകാരി ആണെന്ന്. തന്നെ കണ്ടതും അവൾ സങ്കടത്തോടെ കൂടി പറയുവാൻ തുടങ്ങി. “ഞാൻ രണ്ടു നാളായി യതുവും ശാപ്പിടലെ. എനക്ക് പശിക്കത് അമ്മ. ഏതാവതു കൊടുങ്കോ” സങ്കടം തോന്നി ഈ ചെറുപ്രായത്തിൽ തന്നെ മൂന്നു കുട്ടികൾ അവളോട് ചോദിച്ചു ഉങ്ക നാട് എങ്കെ….? മൈലാപ്പൂർ അവൾ പറഞ്ഞു പിന്നീട് അവൾ പറഞ്ഞത് കേട്ട് സഹിക്കാൻ കഴിഞ്ഞില്ല. അവരുടെ നാട്ടിൽ വെള്ളപ്പൊക്കം അതിൽ അവരുടെ വീട് ഒലിച്ചു പോയി കണവൻ ഇരന്തു പോച്ച് അമ്മ. അവൾ അതും പറഞ്ഞ് പൊട്ടി പൊട്ടി കരഞ്ഞു, എന്ത് പറയണമെന്ന് അറിയാതെ നിൽക്കുമ്പോൾ അവളുടെ കയ്യിൽ ഇരുന്ന കുട്ടി ഉച്ചത്തിൽ നിലവിളിച്ചു, അവൾ കുട്ടിയെ മുലയൂട്ടി പക്ഷേ കുട്ടിയുടെ നിലവിളി നിന്നില്ല മുലപ്പാൽ ഇല്ലാത്തതുകൊണ്ട് ആകാം…

Read More

  എതിരെ വരുന്ന ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ അച്ചു കുട്ടൻ ഞെട്ടി ഉണർന്നു തന്നെ മുറുകെ കെട്ടിപ്പിടിച്ചു വിറച്ചു. അവനെ ചേർത്തുപിടിച്ച് ആ പിഞ്ചു മുഖം തൻ്റെ കവിളിനോട് ചേർത്തുവച്ചപ്പോൾ എന്തോ ഒരു സുരക്ഷിതത്വം അവന് തോന്നി . അവൻ അനങ്ങാതെ ഉറങ്ങിത്തുടങ്ങി. ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയിരിക്കുന്നു. രാത്രി എത്ര സമയമായന്നൊ സ്ഥലം ഏതാണെന്നോ ഒന്നും മനസ്സിലാകാതെ കണ്ണുകളിൽ അടച്ച് അങ്ങനെ കിടന്നു. തോളിൽ ആരോ തട്ടിയപ്പോൾ പെട്ടെന്ന് സ്ഥലകാലബോധം വീണു. ശേഖർ ഒരു കപ്പ് ചായയും രണ്ടു ബണ്ണുമായി മുമ്പിൽ നിൽക്കുന്നു. “നീ ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ. കുഞ്ഞിനും കൊടുത്ത് നീയും കഴിക്കൂ ഗായത്രി. ബോംബെയിൽ എത്തിച്ചേരാൻ ഇനിയും ദൂരം അധികം ഉണ്ട്.” “ചൂടുകാരണം കുഞ്ഞു ഉറങ്ങുന്നില്ലല്ലോ ചേട്ടാ. എന്താ ചെയ്യുക. ” “അന്നത്തെ കാലത്ത് ബോംബെയിൽ പോകാൻ മൂന്നു ദിവസം ഇരിക്കണമായിരുന്നു ട്രെയിനിൽ.” ശേഖർ പെട്ടെന്ന് തന്നെ ഒരു നനഞ്ഞ തോർത്ത് അവൻ്റെ ശരീരത്തിലേക്ക് ഇട്ടു കൊടുത്തു,…

Read More

രണ്ടു ദിവസമായി. പെയ്തൊഴിയാതെ മഴ തിമിർത്തു പെയ്യുകയാണ്. വല്ലാത്ത ഭയം തോന്നിക്കുന്ന അന്തരീക്ഷം. കാറ്റും കോളും കൊണ്ട് നിറയുന്ന ആകാശത്തേക്ക് നോക്കി പെരുമ്പ്രയിലെ കാർന്നോര് പിറുപിറുക്കുന്നുണ്ട്. “ഈ മഴയുടെ വരവ് അത്ര നല്ല ലക്ഷണമാണാന്നു തോന്നുന്നില്ല” വല്ലാത്ത ഒരു ശബ്ദത്തോടെ ഇടിയും ഒപ്പം മിന്നലും ആകെ ഉണ്ടായിരുന്ന വൈദ്യുതിയും നിലച്ചു. “കാർത്ത്യയനി മണ്ണെണ്ണ വിളക്ക് ഒന്ന് കൊണ്ടുവരു, ഇപ്പോൾ കൊണ്ടുവരാം” പൂമുഖത്തിരിക്കുന്ന ഭർത്താവിൻ്റെ അരികിലേക്ക് അവർ വിളക്കുമായി എത്തി. “പ്രളയത്തിന്റെ ലക്ഷണം തന്നെ ആണെന്നാണ് തോന്നുന്നത്” അയാളുടെ ആത്മഗതം കേട്ട് അവർ പറഞ്ഞു. “തിരുനാവു കൊണ്ടൊന്നും പറയാതെ” സംസാരം നീണ്ടു പോയില്ല. അതിനുമുൻമ്പ് ആരോ അക്കരെ നിന്നും കൂവി വിളിച്ചു. “മടവീണേ ഓടി വായോ.” കാർത്ത്യയാനിയുടെ ശബ്ദം തൊണ്ട കുഴിയിൽ ഉടക്കി. “എൻ്റെ പള്ളിയറകാവീലമ്മേ ചതിച്ചോ.” കാളിയും കോരനും ചേന്നനും ഒന്നിച്ച് ചിറയിൽ ആഞ്ഞു വെട്ടി. മഴയുടെ ശക്തി കൂടി വന്നു. ആർക്കും അന്യോന്യം കാണാൻ സാധിക്കാത്ത അത്ര അന്ധകാരവും മഴയും.…

Read More

വീഞ്ഞും അപ്പവും സ്റ്റൂവും…. ക്രിസ്തുമസ് എന്ന് പറയുമ്പോൾ മനസ്സ് അതിവേഗം പുറകിലേക്ക് സഞ്ചരിക്കുന്നു. എൻ്റെ വീടിൻ്റെ എതിർ ദിശയിൽ വടക്കുഭാഗത്തായി ഒരു ചെറിയ വീട് ആൾതാമസം ഇല്ലാതെ കിടന്നിരുന്നു. ഡിസംബറിലെ പുലർ കുളിരിൽ ഒരു കപ്പ് ചായയുമായി ഉമ്മറത്തിരിക്കുമ്പോൾ ആ വീടിൻ്റെ പടിക്കൽ ഒരു ചെറിയ സൈക്കിൾ റിക്ഷ വന്നു നിന്നു. അതിൽ നിന്നും അച്ഛനും അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബം വളരെ കുറച്ചു വീട്ടുസാധനങ്ങളുമായി ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ട് ഞാൻ എൻ്റെ ഭർത്താവിൻ്റെ അമ്മയോട് പോയി പറഞ്ഞു. “അവിടെ ആരോ താമസം തുടങ്ങിയെന്നു തോന്നുന്നു. അമ്മ ഒന്നു വന്നു നോക്കിക്കേ….” അപ്പോഴാണ് അമ്മ പറയുന്നത് “മേരിക്കുട്ടിയും തൊമ്മിയും ആയിരിക്കും, അവരുടെ കുടുംബത്തിൽ എന്തോ പ്രശ്നം ഉണ്ട്. അവർ ഇങ്ങോട്ടേക്ക് താമസം മാറിയതാകാനാണ് സാധ്യത. മുറ്റമടിക്കാൻ വരുന്ന ഏലി പെമ്പിള ഇന്നലെ ഇവിടെ പറയുന്നുണ്ടായിരുന്നു അവർ മാറി താമസിക്കാൻ പോകുന്നുവെന്ന്. ” പിന്നീട് അമ്മ വളരെ സങ്കടത്തോടെ…

Read More

നഗരത്തിലെ പ്രസിദ്ധമായ ഒരു കലാലയം. പ്രഗൽഭരായ പല വ്യക്തികളെയും വാർത്തെടുത്ത കലാലയമാണ്.  ഇന്നിവിടെ നവാഗതരെ സ്വീകരിക്കുന്നതിനായി തോരണങ്ങളാലും കൊടികളാലും അലങ്കരിക്കപ്പെട്ട പ്രധാന കവാടം രണ്ടു വശത്തായി വിദ്യാർത്ഥികൾ അവരവരുടെ രീതിയിൽ മുദ്രാവാക്യവും സ്വാഗതഗീതവും കൊണ്ട് മുഖരിതമാക്കിയിരിക്കുന്നു. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ജീവിത സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടു വരുവാനും മോശമാക്കുവാനും സാധിക്കുന്ന സാഹചര്യമാണ്,  എല്ലാ കലാലയത്തിലെ പോലെതന്നെ ഇവിടെയും വ്യത്യസ്തമല്ലായിരുന്നു.   കോളേജിൽ വന്നിരുന്ന കുട്ടികളിൽ അധികവും പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും വന്നവരായിരന്നു.  ആൺകുട്ടികളും കൂടിയുള്ള കോളേജിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ഭയവും നാണവും ഒക്കെ പെൺകുട്ടികളിൽ കാണാമായിരുന്നു.  നാഷണൽ ഹൈവേയുടെ അരികിൽ തന്നെയാണ് കോളേജ്,  മെയിൻ റോഡിൽ നിന്ന് ഉദ്ദേശം 300 മീറ്റർ അകത്തേക്കാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. പ്രധാന വാതിലിന്റെ അടുത്തു തന്നെയാണ് വെയിറ്റിംഗ് ഷെഡ് ഉള്ളത്. അവിടെ ആൺകുട്ടികളും പെൺകുട്ടികളുമായി ധാരാളം കുട്ടികൾ ഇരിക്കുന്നുണ്ട്. കോളേജ് ക്യാമ്പസിന്റെ ചുറ്റിനും തണൽ വൃക്ഷങ്ങൾ ധാരാളമായി ഉണ്ട് മുറ്റത്തെ പച്ചപ്പിൽ മഞ്ഞപ്പൂക്കൾ…

Read More

 നന്ദു ആലോചിക്കുകയായിരുന്നു താൻ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലങ്ങളായി… ആദ്യം എട്ടുവർഷം സൗദി അറേബ്യയിൽ പിന്നീട് പതിനാറു വർഷം അബുദാബിയിൽ പിന്നെ ലോകം മുഴുവനും ഓഫ് ഷോറിൽ ജോലി സംബന്ധമായി കറങ്ങി. തനിക്ക് ഫാമിലി ലൈഫ് ഇതുവരെ കിട്ടിയിട്ടില്ല. ഇത്തവണ ലീവിന് ചെന്നപ്പോൾ സിന്ധുവിന് വിഷമം.. ഇനിയെങ്കിലും ഇത് മതിയാക്കരുതോ? അങ്ങനെ പോന്നാൽ നമുക്ക് ജീവിക്കാൻ എന്തെങ്കിലും ഒക്കെ സേവ് ചെയ്യേണ്ടേ? ഇത്രയും നാൾ എന്റെ കുടുംബത്തിന്റെയും നമ്മുടെ മക്കളുടെയും കാര്യം നോക്കി. ഓരോ യാത്ര കഴിയുമ്പോഴും വിചാരിക്കും ഇതിനൊരു അവസാനം വേണമെന്ന്… സിന്ധുവിനെ വിഷമിപ്പിക്കാതിരിക്കാൻ പലപ്പോഴും തമാശയോടെ പറയും.   ഇപ്പോൾ മൂന്നുമാസം കൂടുമ്പോൾ വരുന്നില്ലേ? നിനക്ക് സങ്കടം ആണെങ്കിൽ അത് ആറുമാസത്തിൽ ഒരു മാസമാക്കാം. തുളുമ്പി വരുന്ന കണ്ണുകൾ തുടച്ച് അവൾ ചിരിക്കും. പിന്നെ എൻ്റെ കവിളിൽ മെല്ലെ ചെറിയ അടിതരും. നന്ദേട്ടന് അങ്ങനെയൊക്കെ പറയാം. ഞാൻ എത്ര നാളായി ഒറ്റയ്ക്ക് ഈ ഭാരം ഒക്കെ ചുമക്കുന്നു. പൈസ…

Read More