ഏപ്രിൽ 19 എന്റെ വിവാഹം നടന്ന ദിവസം. കാലം എത്ര പെട്ടെന്നാണ് ഓടി പോകുന്നത്. ഹരിയെ നന്നെ ചെറുപ്പത്തിലേ തന്നെ അറിയാം. പക്ഷേ എപ്പോഴ മനസ്സുകൾ തമ്മിൽ അടുത്തത് എന്ന് ഓർമയില്ല. ഏതായാലും പതിനെട്ടാം വയസ്സിൽ എൻ്റെ വിവാഹം തീരുമാനിച്ചു. വിവാഹ ശേഷം അധികവും കൂടേ ഉണ്ടായിരുന്നില്ല. ആകെ കഷ്ടിച്ച് രണ്ടു വർഷം ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പോയി താമസിച്ചു. പത്തു വർഷത്തെ കാല അളവിൽ രണ്ട് ആൺകുട്ടികളെ ഞങ്ങൾക്ക് ദൈവം നൽകി. പത്താംമത്തെ വിവാഹ വാർഷികം ആകുന്നു.
ഹരി അറിയാതെ സിൽക്ക് ജുബ്ബയും അതിനു ചേരുന്ന വേഷ്ടിയും വാങ്ങി വച്ചു. ഹരി ഓർത്ത് എനിക്ക് എന്താ തരുന്നത് എന്നു നോക്കണം. ഉച്ചയ്ക്ക് ചെറിയ മയക്കം പതിവാണ്. കോളിങ് ബിൽ ശബ്ദം കേട്ട് പെട്ടെന്ന് ഉണർന്നു. വാതിൽ തുറന്നപ്പോൾ ഹരിയുടെ ഒരു സുഹൃത്ത്. ഒരു കവർ എൻ്റെ കയ്യിൽ തരുമ്പോൾ അദ്ദേഹം പറഞ്ഞു ഹാപ്പി ആനിവേഴ്സറി. എൻ്റെ കണക്കുകൂട്ടൽ തെറ്റിച്ചു എനിക്കു ഉള്ള ഗിഫ്റ്റ് നേരത്തെ തന്നെ എത്തിച്ചു. വന്ന സുഹൃത്തിനൊടു പറഞ്ഞു സമയം ആയില്ലല്ലോ. അടുത്തമാസം ആണല്ലോ തരേണ്ടത്. ഹരി ലീവിന് നാട്ടിൽ വരാൻ വൈകിപ്പോയാൽ ഇത് തരാൻ സാധിക്കില്ല. അതുകൊണ്ടാണ്.
സുഹൃത്തിന് ചായയും പലഹാരങ്ങളും കൊടുത്തു പോകാൻ തുടങ്ങുമ്പോൾ ചോദിച്ചു. ഹരിസുഖമായിരിക്കുന്നോ… അവന് പനിയും ചുമയും ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞു. പെട്ടന്ന്ഹരിലീവിനു വന്നു. പിന്നിടാണ് പറഞ്ഞത് ജോലി രാജിവെച്ച് വന്നതാണന്ന്. ഷിപ്പിങ് പോകാൻ ഒരു കോഴ്സ്ന് വന്നതാണന്ന്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
പെട്ടന്ന് ഒരു ദിവസം വൈകുന്നേരം വരുമ്പോൾ മുഖം ഷീണിച്ചിരുന്നു. ബാഗ് കൈയിൽ തരുമ്പോൾ ശരീരം ചുട്ടുപൊള്ളുന്നു. കൊടുത്തു വിട്ട ഭക്ഷണം കഴിച്ചിട്ടില്ല. പെട്ടെന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയിക്കോളാൽ പറഞ്ഞു. രണ്ടു ദിവസം.. അസുഖം എന്തായിരുന്നു എന്ന് അറിയാൻ പോലും സാധിച്ചില്ല. കൾച്ചർ ചെയ്യാൻ കൊടുത്ത ബ്ളഡിന്റെ റിസൽട്ട് വരുന്നതിനു മുൻപ് എന്റെ ഹരി ഞങ്ങളെ വിട്ടു പോയി.
എനിക്ക് ഗിഫ്റ്റ് നേരത്തെ താരം തോന്നിയത് ഒരു പക്ഷെ ഇതു കൊണ്ട് ആയിരിക്കും. എൻ്റെ സർപ്രൈസ് ഗിഫ്റ്റ് കൊടുക്കനോ, അത് കാണാനുള്ള അവസരം നൽകാനോ പോലും കൂട്ടാക്കാതെ ദൈവം എന്നിൽ നിന്നും കൊണ്ട് പോയി. എൻ്റെ മനസ്സിനേറ്റ മുറിവ് ഇന്നും ഒരു നീറ്റലായി അവശേഷിക്കുന്നു.
#മുറിവ്


12 Comments
ലളിതമായി എഴുതിയെങ്കിലും എത്ര ആഴമാണ് ആ മുറിവിന്……👍❤️
മനസ്സിനേറ്റ മുറിവ് അക്ഷരങ്ങളിലൂടെയാണെങ്കിലും അറിഞ്ഞപ്പോൾ വല്ലാത്ത നൊമ്പരമായി . ചില മുറിവുകൾ എന്നും മായാതെ കിടക്കും.♥️♥️♥️
മനസ്സിനേറ്റ മുറിവ് ചുരുങ്ങിയ വാക്കുകളിൽ അസ്സലായി പറഞ്ഞു ആശംസകൾ ശ്രീകുമാരി.❤️❤️❤️
ലളിതമായി, നന്നായി എഴുതി❤️
Thank you
വായിച്ചപ്പോൾ ഒരുപാടു ഓർമ്മകൾ കടന്നു പോയി, മനസിന്റെ മുറുവുകളേ കാലത്തിനും മയിക്കാനാവില്ല എന്ന സത്യം ആയി തോന്നി
നന്നായി എഴുതി ചെറിയ വരികൾക്കിടയിൽ വല്യ വല്യ അർഥങ്ങൾ.
പറയാതെ ബാക്കിവെച്ച പലതും എവിടെയോ ഓർമയിലെ മുറിവുകൾക്കാഴം കൂടിയത് പോലെ തോനുന്നു 🥹🙏🏻
Thank you
വായനയിൽ, ഹൃദയം മുറിച്ചു കടന്നുപോയ എഴുത്ത്.😰
എനിക്ക് സത്യത്തിൽ മുറിവിന് ആഴം അളവിന് അതീതമെന്ന് തോന്നിയ നിമിഷങ്ങൾ….. ഒരു സാഹിത്യവും കൂടാതെ ഇത്രയും ലളിതമായിൽ മുറിവ് എന്ത് എന്ന് കാട്ടിത്തന്നതിൽ ഒരു ബിഗ് സല്യൂട്ട്….
Thank you
നല്ല എഴുത്ത് 👌🥰
Thank you