Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫ്രിഡ്ജും പ്രസവവും
ഓർമ്മകൾ ഗർഭം പ്രസവം

ഫ്രിഡ്ജും പ്രസവവും

By Sreekumari SNovember 22, 2025Updated:December 16, 202513 Comments3 Mins Read8,770 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ രണ്ടാമത്തെ പ്രസവത്തിനുള്ള ഒരുക്കത്തിലാണ് ഞാനും എൻ്റെ ഭർത്താവും. എൻ്റെ കടിഞ്ഞൂൽ പുത്രനും അതിനായി കാത്തിരിക്കുകയാണ്. പെൺകുട്ടി എന്ന് എല്ലാവരും കൂടി അങ്ങ് ഉറപ്പിച്ചു. മുപ്പത്തൊമ്പത് വർഷം മുമ്പുള്ള ഒരു കഥയാണേ…

മോനെ സ്കൂളിൽ അയച്ചിട്ട് തുണിയലക്കി കൊണ്ടിരിക്കുമ്പോൾ കിഴക്കേ അരമതിലിരുന്ന് അമ്മായി അച്ഛനും അമ്മായിയമ്മയും കൂടി എന്തൊക്കെയോ ഗൗരവമായി ചർച്ച നടത്തുന്നുണ്ട്. അടുത്ത് വന്നപ്പോഴാണ് അമ്മ പറയുന്നത് കേട്ടത്.

“അതെ ഈ പെണ്ണിന് ഇത്തിരി തണുത്ത വെള്ളം കുടിക്കാൻ എപ്പോഴും ആഗ്രഹം പറയുന്നു. നിങ്ങൾക്ക് പറ്റുമെങ്കിൽ ഹോം അപ്ലൈൻസ് വരെ ഒന്നു പോയി ഒരു ഫ്രിഡ്ജ് നോക്കണം. മേടിക്കുകയും വേണം.”

അച്ഛൻ്റെ ഭാവം മാറി.

“അതൊന്നും വേണ്ട അവൾക്ക് വെള്ളം കുടിക്കാൻ ഒന്നുമല്ല. നിനക്ക് ഐസ്ക്രീം ഉണ്ടാക്കാൻ ആയിട്ടാണ്.”

എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. എത്ര നാളായി ഒരു ഐസ്ക്രീം കഴിക്കണമെന്ന് ആഗ്രഹിക്കുന്നു. ഗർഭിണികൾ പുറത്തുനിന്ന് ഉള്ള ആഹാരം ഒന്നും കഴിക്കരുതെന്ന് നിർബന്ധം പിടിക്കുന്ന ഭർത്താവാണ് എനിക്ക് ഉള്ളത്. 

ഫ്രിഡ്ജ് മേടിച്ചാൽ അമ്മ ഐസ്ക്രീം ഉണ്ടാക്കി തരുമല്ലോ എന്ന് സന്തോഷിച്ചു. അന്ന് വൈകിട്ട് ഭർത്താവ് വന്നപ്പോൾ ആദ്യം തന്നെ ചോദിച്ചു.

“നമുക്ക് ഒരു ഫ്രിഡ്ജ് മേടിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?”

എടുത്ത് അടിച്ചത് പോലെ മറുപടി വന്നു. “പ്രസവത്തിന് തന്നെ നല്ല ഒരു ചെലവ് കിടക്കുന്നു അതുതന്നെ എങ്ങനെ ഒപ്പിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഫ്രിഡ്ജ്.”

അത് കേട്ട് വന്ന അമ്മ പറഞ്ഞു.” നീ ആയിട്ട് ഒന്നും മേടിക്കേണ്ട. എനിക്ക് നാളെ ചിട്ടിപ്പണം കിട്ടും. ഞാൻ മേടിച്ചോളാം”

അതും പറഞ്ഞ് അടുക്കളയിലേക്ക് അമ്മ നടന്നു പോകുമ്പോൾ പതുക്കെ പറഞ്ഞു “അച്ഛനും കൊള്ളാം മകനും കൊള്ളാം. ഫ്രിഡ്ജ് എങ്ങാനും മേടിച്ചു കഴിഞ്ഞ് ഐസ്ക്രീമോ തണുത്ത വെള്ളമോ ചോദിച്ചു വന്നാൽ അന്നേരം ഞാൻ തരാം”

അമ്മയുടെ ദേഷ്യത്തിലുള്ള പോക്ക് കണ്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല.

പിറ്റേന്ന് ചെക്കപ്പിന് പോകണ്ട ദിവസമായിരുന്നു. ഡോക്ടറോടു ഭർത്താവ് കേൾക്കാതെ ചോദിച്ചു. ” പ്രസവം അടുത്തെങ്ങാനും ഉണ്ടോ, ഡോക്ടറെ?”

“ഇല്ല” ഡോക്ടറുടെ മറുപടി “20 ദിവസം കൂടി കഴിയണം”

അപ്പോഴേക്കും മനസ്സ് സന്തോഷിച്ചു. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഫ്രിഡ്ജ് മേടിക്കാൻ സാധ്യതയുണ്ട്. വീടിൻ്റെ അടുത്തുള്ള ഹോസ്പിറ്റലിലാണ് കാണിക്കുന്നത്. പ്രസവം കഴിഞ്ഞാൽ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോകണം. പിന്നെ മൂന്നുമാസം കഴിഞ്ഞാലേ തിരികെ എത്തുള്ളൂ.

അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ പോയി ഫ്രിഡ്ജ് സെലക്ട് ചെയ്തു. കെൽവിനേറ്ററിന്റെ മെറൂൺ കളറിൽ ഉള്ള ഫ്രിഡ്ജ് ആണ് സെലക്ട് ചെയ്തത്. ഉച്ചയോടു കൂടി ഫ്രിഡ്ജ് സ്ഥലത്തെത്തി. കൂടെ ഒരു ഇലക്ട്രീഷ്യനും ഉണ്ടായിരുന്നു. വീട്ടിൽ അമ്മയെ സഹായിക്കാൻനിൽക്കുന്ന ചേച്ചിയുടെ വക കളിയാക്കൽ ഉണ്ടായി.

“വൈറ്റി കണ്ണിക്ക് വ്യാക്കൂണ്‍ നടക്കുമെന്നാ തോന്നുന്നേ. “

വൈകുന്നേരം ആയപ്പോഴേക്കും ഫ്രിഡ്ജിന്റെ ഫിറ്റിംഗ്സ് ഒക്കെ കഴിഞ്ഞ് ഇലക്ട്രിഷൻ തിരിച്ചുപോയി.

അമ്മ പെട്ടെന്ന് പാൽ തിളപ്പിച്ച് ഐസ്ക്രീം പൗഡർ ഒക്കെ ഇട്ട് റെഡിയാക്കി വെച്ചു. മോനെ മേൽ കഴുകി പഠിക്കാനിരത്തി അമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി.

അച്ഛൻ കളിയാക്കാൻ തുടങ്ങി “വേഗം ഉണ്ടാക്കിക്കൊടുക്കു, അത് കഴിച്ചില്ലെന്ന് കരുതി മരുമകൾ പ്രസവിക്കാതിരിക്കണ്ട.”

അച്ഛൻ്റെ കൂടെ ഭർത്താവും കൂടി “ഇതൊക്കെ ഗർഭിണികളുടെ ഒരു അടവല്ലേ അച്ഛാ, ഈ സമയത്ത് എന്ത് ചോദിച്ചാലും കിട്ടുമെന്ന് പെണ്ണുങ്ങൾക്ക് അറിയാം.”

പെട്ടെന്ന് തന്നെ അമ്മയ്ക്ക് ദേഷ്യം വന്നു.

“പോടാ അവിടുന്ന്” ദേഷ്യത്തോടെ അമ്മ പറഞ്ഞു.

“അവൾ ഇതുവരെ ഒരു കൊതി പോലും പറഞ്ഞിട്ടില്ല.”

ഏതായാലും വർത്തമാനം നടക്കുമ്പോൾ എൻ്റെ അടിവയറ്റിൽ ചെറിയ വേദന തുടങ്ങി. കിണറ്റിൽ നിന്നും വെള്ളം കോരി അരി കഴുകുമ്പോഴും വേദന കൂടിക്കൂടി വന്നു. അമ്മയോടു കാര്യം പറഞ്ഞു. അമ്മയ്ക്ക് ചെറിയ കാര്യങ്ങൾ മതി ടെൻഷന്. എനിക്ക് ടോയ്‌ലറ്റിൽ പോകാൻ തോന്നി. ചെന്നപ്പോൾ അതിനുള്ളിൽ എന്നെക്കാൾ മുൻപ് അമ്മ കയറി കഴിഞ്ഞിരുന്നു.

“ഏതായാലും ഒരു ഓട്ടോ വിളിക്ക്.. ഹോസ്പിറ്റലിൽ വരെ പോകാം. ഗ്യാസിന്റെ ആയിരിക്കും വേദന”

അദ്ദേഹത്തിന് പിറ്റേദിവസം ഖത്തറിലേക്ക് പോകാനുള്ള ടിക്കറ്റ് ഒക്കെ ആയിട്ടുണ്ട് കുഞ്ഞിനെ കണ്ടിട്ട് പോകാം എന്ന് പറഞ്ഞിരിക്കുമ്പോഴാണ്പ്രസവത്തിന് 20 ദിവസം കൂടി കഴിയണമെന്ന് ഡോക്ടർ പറഞ്ഞത്. പിറ്റേദിവസം അദ്ദേഹം പോകുന്നതിന്റെ വിഷമം, ഐസ്ക്രീം കഴിക്കാമല്ലോ എന്ന് വിചാരിച്ചപ്പോൾ ഇല്ലാതായി.

ഓട്ടോ കിട്ടാതെ വന്നപ്പോൾ അമ്മ പറഞ്ഞു. “ബസ് ഇപ്പോൾ വരും. വടക്കോട്ട് പോയ ബസ് അഞ്ചുമണിക്ക് തിരികെ എത്തും. മോള് പോയി സാരി ഉടുക്ക്. അതിലാണെങ്കിലും പോയിട്ട് വരൂ.”

ബസ്സിൽ കയറിയപ്പോൾ ഡ്രൈവർ, സൈഡ് സീറ്റിൽ ഇരുന്ന കുട്ടിയെ കണ്ണുരുട്ടി എഴുന്നേൽപ്പിച്ച് എന്നെ ഇരുത്തി. ഹോസ്പിറ്റലിന്റെ ഫ്രണ്ടിൽ തന്നെ ബസ് നിർത്തി തന്നു. ഞാനും ഭർത്താവും ഡോക്ടറുടെ റൂമിലേക്ക് നടന്നു. പെട്ടെന്ന് തന്നെ എന്നെ പരിശോധിച്ച് ഡോക്ടർ പറഞ്ഞു.

“അഡ്മിറ്റ് ആക്കാം രണ്ടുദിവസം മുമ്പ് വന്ന പോലെയല്ല പ്രസവം അല്പം നേരത്തെ നടക്കാൻ സാധ്യത കാണുന്നു.”

മനസ്സ് നീറിപുകയുന്നു. എൻ്റെ ഐസ്ക്രീം അമ്മ ഫ്രീസറിൽ കയറ്റി വയ്ക്കുകയായിരിക്കും, എനിക്ക് അത് കഴിക്കാൻ സാധിക്കുമോ പ്രസവത്തിനു മുമ്പ്, എന്ന വിചാരം എന്നെ തളർത്തി.

ഭർത്താവ് ഡോക്ടറെ എന്നെ ഏൽപ്പിച്ച വീട്ടിലേക്ക് പോയി സാധനങ്ങൾ ഒന്നും എടുക്കാതെ വന്നതിനാൽ എല്ലാം പാക്ക് ചെയ്തു കൊണ്ടുവരാം എന്ന് പറഞ്ഞു പോകാൻ തുടങ്ങുമ്പോൾ പതുക്കെ പറഞ്ഞു, “എൻ്റെ ഐസ്ക്രീം.. ഫ്രിഡ്ജിന്റെ ഭംഗി പോലും ഒന്ന് ആസ്വദിക്കുന്നതിന് മുമ്പ് പോരണ്ടി വന്നല്ലോ.”

രാത്രി 1. 16 ആയപ്പോൾ ഞാൻ ഒരു ആൺകുട്ടിക്കും കൂടി  ജന്മം നൽകി. രാവിലെ 7 മണിയോടുകൂടി ഖത്തറിലേക്ക് പോകാൻ യാത്ര പറയാനായി അദ്ദേഹം വന്നു.

എൻ്റെ ഐസ്ക്രീം എന്നു പറയുന്നതിനു മുമ്പ് തന്നെ മറുപടി വന്നു, “എടോ അമ്മ ഒന്നും ഉണ്ടാക്കിയില്ല. ഇനി താൻ തിരികെ വന്നിട്ടേ ഐസ്ക്രീം ഉണ്ടാക്കുന്നുള്ളൂ” എന്ന് പറയാൻ പറഞ്ഞു. എന്റെ പ്രിയപ്പെട്ട ഫ്രിഡ്ജിനെയും ഐസ്ക്രീമിനെയും ഓർത്ത് നെടുവീർപ്പിട്ട് അദ്ദേഹത്തെ യാത്രയാക്കി… 

Post Views: 134
5
Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

13 Comments

  1. മിനി സുന്ദരേശൻ on November 29, 2025 1:13 PM

    എത്ര നല്ല ഒരമ്മ…… തിരികെ വന്ന് ഐസ്ക്രീം തിന്ന കഥയും ഇങ്ങിനെ രസകരമായി ഒഴുക്കോടെ എഴുതണം……. ഹൃദ്യമായ എഴുത്ത്👍❤️

    Reply
  2. Sasikumar on November 24, 2025 11:13 AM

    എന്തുവാ ഇത്….? ഇനിയും ഇതുപോലെ ഒരുപാട് എഴുതണം… എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ

    Reply
  3. Electa Joeboy on November 24, 2025 10:27 AM

    നല്ല രസകരമായ എഴുത്ത്. അമ്മയും മോളും തമ്മിലുള്ള ആ സ്നേഹം കൊതിപ്പിച്ച് കളഞ്ഞു, ഐസ്ക്രീമിനേക്കാൾ..🥰😊

    Reply
    • Ani on November 24, 2025 12:46 PM

      വായിച്ചുകൊണ്ടേ ഇരിക്കാൻ തോന്നുന്നു.. തിരികെ വന്നതിനു ശേഷം ഐസ് ക്രീം കഴിച്ചോ? ബാക്കി കഥ കൂടി അറിഞ്ഞാൽ കൊള്ളാം 🥰🥰

      Reply
  4. Sabitha Mohyadeen on November 24, 2025 9:14 AM

    പ്രസവ വേദന പോലും മറന്നുള്ള ഐസ് ക്രീം കൊതി .. കൊള്ളം..അമ്മയും മോളും സൂപ്പർ..

    Reply
  5. Canoli canalinte puthri on November 23, 2025 11:19 PM

    നന്നായിട്ടുണ്ട് 👌👌
    അമ്മയെ ഒത്തിരി ഇഷ്ട്ടപ്പെട്ടു. മരുമകൾക്ക് വേണ്ടി ഇത്രയൊക്കെ ചെയുന്ന അമ്മയെ കിട്ടിയ ചേച്ചി ലക്കി ആണ് ❤️❤️

    Reply
  6. Suma Jayamohan on November 23, 2025 7:29 AM

    ഐസ്ക്രീമിനോടു കൊതിയില്ലാത്തവരാരാ അല്ലേ😀
    നന്നായി എഴുതി❤️❤️❤️

    Reply
    • Sherly VT on November 23, 2025 10:16 PM

      ഐസ് ക്രീം പിന്നെ ഉണ്ടാക്കിക്കൊടുത്തോ?
      ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളെ എന്ന പാട്ടാണ് ഓർമ്മ വരുന്നത്. രസകരമായി എഴുതി😃👍

      Reply
    • Joyce Varghese on November 24, 2025 12:07 AM

      എന്തൊരു നല്ല അമ്മായിയമ്മ. സുകൃതം ചെയ്യണം, ഇങ്ങനെയുള്ള അമ്മയെ കിട്ടാൻ.
      നല്ലെഴുത്ത്.🥰

      Reply
    • silvymichael73@gmail.com on November 24, 2025 8:01 AM

      ഐസ്ക്രീമിനെക്കാൾ കൊതിപ്പിക്കുന്ന അമ്മായിയമ്മ 👌👌👌👌❤️

      Reply
    • Reshmi on January 10, 2026 9:51 AM

      Ammayi, you have written so beautifully. I didn’t know this story. 🥰

      Reply
  7. Thara Subhash on November 22, 2025 10:52 PM

    ഇപ്പോഴും ഐസ്ക്രീം കൊതിയുണ്ടോ? എന്നാലും അച്ഛനു കുഞ്ഞിനെ കണ്ടിട്ടു പോകാൻ കഴിഞ്ഞല്ലോ ! പതിവു പോലെ നല്ലെഴുത്ത് !👌❤️❤️

    Reply
    • Sreekumari S on November 25, 2025 11:52 PM

      സത്യം.രാത്രി ആയിട്ടും പെയിൻ ഇല്ല.ആവസാനം പറഞ്ഞു ട്രിപ്പ് ഇടാൻ ..ഹരി കുഞ്ഞിനെ ഒന്ന് കണ്ടിട്ട് പോയില്ലെങ്കിൽ രണ്ടു വർഷം കഴിഞ്ഞേ കാണാൻ സാധിക്കു.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.