Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • എനിക്കൊരു ചെവി വേണം!!
  • നഷ്ടങ്ങൾ
  • എന്തിനെന്നറിയാതെ
  • വിവർത്തനം
  • അതിരുകളില്ലാത്ത സ്നേഹം
  • ചിലത് മറക്കാതിരിക്കുക
  • ഒരു ഇര കൂടി…
  • നിഴൽ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, July 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാരാണസിയിലൂടെ
ജീവിതം പുസ്‌തകം

വാരാണസിയിലൂടെ

By Sreekumari SJune 20, 2026Updated:June 20, 20266 Comments1 Min Read166 Views
Bookmark Now
Please login to bookmark Close

No account yet? Register

എം ടി വാസുദേവൻ നായരുടെ കൃതിയായ “വാരാണസി” ഞാൻ 2010ലാണ് വായിച്ചത്. അത് മനസ്സിനെ വളരെയധികം സ്വാധീനിച്ചു.

സുധാകരൻ എന്ന കഥാപാത്രത്തിലൂടെ ആണ് ഈ കഥ മുന്നോട്ടു പോകുന്നത്. ഭാരതത്തിലെ പല സ്ഥലങ്ങളും മാറിമാറി താമസിച്ച സുധാകരനെ സ്വാധീനിച്ചവരും സുധാകരൻ സ്വാധീനിച്ചവരും ധാരാളമുണ്ട്. റിസർച്ച് ചെയ്യുവാൻ വന്ന സുമിതാ നാഗ്പാൽ എന്ന യുവതി, കൃഷ്ണേട്ടന്റെ മകൾ ഗീത, മൂർത്തി സാറും ഭാര്യ ശാന്ത ചേച്ചിയും, ചന്ദ്രമൗലി പ്രൊഫസർ ശ്രീനിവാസൻ, രുക്കു ഉണ്ണി കൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങൾ സുധാകരന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്.

ജീവിതത്തിന്റെ അവസാനനാളുകളിൽ വാരാണസിയിൽ എത്തുന്ന സുധാകരൻ തൻ്റെ ജീവിതത്തിലെ പ്രിയപ്പെട്ടവരായ അമ്മ നാരായണി, അച്ഛൻ ഗോവിന്ദൻ, ജ്യേഷ്ഠത്തി സരള, അമ്മാവൻ പരമേശ്വരൻ, ഗുരു ശ്രീനിവാസൻ, തൻ്റെ യജമാനൻ നാരായണമൂർത്തി, കൂട്ടുകാരൻ ജോസ് വർഗീസ് എന്നിവർക്കു വേണ്ടി ബലികർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ജീവിതം, മരണം, ബന്ധങ്ങൾ, ഓർമ്മകൾ എന്നിവയെ കുറിച്ച് ആഴത്തിലുള്ള ചിന്തകൾ ഈ കൃതിയിലുടനീളം കാണാം. ഒടുവിൽ തനിക്കുവേണ്ടി ആരും ബലിയിടാൻ ഇല്ല എന്ന തിരിച്ചറിവിൽ സുധാകരൻ സ്വന്തം ആത്മശ്രാദ്ധം നടത്താൻ തീരുമാനിക്കുന്ന രംഗം വായനക്കാരന്റെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. ജീവിതത്തിൻ്റെ നശ്വരതയും മനുഷ്യബന്ധങ്ങളുടെ മൂല്യവും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മികച്ച കൃതിയാണ് “വാരാണസി”. ഈ നോവലിൽ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സംഗമ ബിന്ദു വേർപാടുകളുടെ അനിർവ്വചനീയമായ ഖേദമാണ്. ഇതോടൊപ്പം ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ചിത്ര ആവിഷ്കാരത്തിലെ  നമ്പൂതിരിയുടെ മികവ് വിസ്മരിക്കാൻ ആകില്ല.

മരണദേവനായ യമധർമ്മരാജനും നിചികേതസ്സ് എന്ന ബാലനും ആയിട്ടുള്ള ആത്മീയ സംവാദമായ കഠോപനിഷത്തിൽ മരണത്തിൻ്റെ രഹസ്യം മാത്രം ചോദിക്കാതിരിക്കുവാൻ നചികേതസ്സിനോട് പറയുന്ന വാക്കുകൾക്ക് ഉത്തരമായി “നശ്വര മർത്ത്യന്മാർക്ക് സമ്പത്തിനും സുഖങ്ങൾക്കും എങ്ങനെ ആഗ്രഹം തോന്നും അങ്ങയുടെ മുഖം മുന്നിൽ കണ്ടാൽ” എന്നത് വാരണാസിയുടെ കഥ തുടങ്ങുന്നതിന് തൊട്ടുമുന്നിലുള്ള പേജിൽ പ്രതിപാദിച്ചിരിക്കുന്ന വാക്യം നമ്മളിൽ ഉണർത്തുന്ന അനന്തമായ വികാരവിചാരങ്ങൾക്കിടുന്ന “കടിഞ്ഞാൺ” അത്യന്തം ശ്രദ്ധേയമാണെന്ന് പറയാതിരിക്കുവാൻ വയ്യ…..

#വായനദിനം – പ്രിയപുസ്തകം

5
Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

6 Comments

  1. Sreekumary on June 27, 2026 10:56 AM

    നന്ദി സ്നേഹം മിനിവായിച്ച് അഭിപ്രായം പറഞ്ഞതിൽ

    Reply
  2. മിനി സുന്ദരേശൻ on June 26, 2026 1:42 AM

    ശ്രീകുമാരിയുടെ മികച്ച ആസ്വാദനം വാരാണാസിയിലൂടെ ഒന്നുകൂടി കടന്നുപോകാൻ പ്രേരിപ്പിക്കുന്നു. കഥക്കു മുന്നിലുള്ള ശ്രദ്ധേയമായ വാക്യം മനസ്സിൽ തട്ടുന്നതു തന്നെ. ഹൃദ്യമായ ഈ കുറിപ്പിന് നന്ദി❤️💐

    Reply
  3. Seji Rajeev on June 20, 2026 10:36 PM

    നല്ല Review💕

    Reply
  4. Sreekumary on June 20, 2026 4:25 PM

    Thank you dear

    Reply
  5. SumaJayamohan on June 20, 2026 4:19 PM

    നന്നായിരിക്കുന്നു കുമാരീ❤️❤️

    Reply
    • Rema on June 20, 2026 11:45 PM

      18 വയസ്സിൽ നമ്മുടെ വീട്ടിൽ വധുവായിവന്ന എന്റെ നരുദ് പെണ്ണെ, നിനക്കിതു എങ്ങിനെ സാധിക്കുന്നു

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.